ചെന്നിത്തല ആള് സീരിയസാണ്; ഇനി കോണ്‍ഗ്രസെങ്ങാന്‍ അച്ചടക്കത്തിലാകുമോ?

Thiruvaa-ethirva
SHARE

കോണ്‍ഗ്രസില്‍ ഇനി വലിയ പ്രതീക്ഷയൊന്നും വയ്ക്കണ്ട. ഏത്, ഈ അടിപിടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.  നമ്മള്‍ക്ക് കാര്യമായി ഒന്നും ഇന്ന് തരാന്‍ ആരുമുണ്ടായില്ല.  ആരും ഇപ്പോ ഒന്നും പറയാന്‍ കൂട്ടാക്കുന്നില്ല. പതിവില്ലാത്തവിധം അച്ചടക്കമൊക്കെ കാണിക്കാന്‍ നേതാക്കള്‍‌ ശ്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇനി പാര്‍ട്ടി എങ്ങാനും സിപിഎമ്മോ ബിജെപിയോ ഒക്കെയായി മാറിപ്പോകുമോ എന്നതാണ് ഒരാശങ്ക. അങ്ങനെ വന്നാല്‍ അച്ചടക്കത്തിന്‍റെ ചട്ടക്കൂടില്ലാത്ത നേതാക്കളെല്ലാം കൂടെ ചേര്‍ന്ന് വേറൊരു കോണ്‍ഗ്രസ് അല്ലെങ്കില്‍ വേറൊരു ഗ്രൂപ്പ് ഉണ്ടാക്കണമെന്നഭ്യര്‍ഥിക്കുന്നു. മഹാമാരിയുടെ കാലമൊക്കെയല്ലേ. ആരാണ് ഒരു റിലാക്സേഷന്‍ ആഗ്രഹിക്കാത്തത്. ഇത് കണ്ടോ രമേശ് ചെന്നിത്തല ഇനിയൊന്നും പറയില്ല പോലും. കഷ്ടമുണ്ട്. 

സാധാരണ കോണ്‍ഗ്രസുകാര്‍ ഇങ്ങനെയൊക്കെ ആദ്യം പറയും. എന്നിട്ട് സ്വയം ഒരു വിലയിരുത്തലും നടത്തും. അതുമല്ലെങ്കില്‍ നിങ്ങള്‍ ഇനിയും ചോദിക്കാണെങ്കില്‍ ചോദിച്ചോ, അറിയാതെ എന്ന ഭാവത്തില്‍ മനസിലുള്ള പലതും ഞാനങ്ങ് പറഞ്ഞേക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു വ്യംഗ്യാര്‍ഥം. കീഴ് വഴക്കമനുസരിച്ച് പിന്നെ ചോദ്യശരങ്ങളായിരുന്നു.  അപ്പോള്‍ ചെന്നിത്തല ആള് സീരിയസാണ്. പക്ഷേ ആ നില്‍പ് കണ്ടിട്ട് എന്തൊക്കെയോ ഉള്ളുരുകി പറയാന്‍ ഉള്ളതുപോലെയുണ്ട്. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...