നല്ലൊരു നിഘണ്ടുവും സര്‍ക്കാറും ഉണ്ടോ? നിങ്ങള്‍ക്ക് ആരെയും എന്തും പറയാം..!

Thiruvaa
SHARE

ഇടതുപക്ഷ സര്‍ക്കാരിനെ മുന്നോട്ടുപോകന്നത് കാള്‍ മാക്സും ഏംഗല്‍സും ചേര്‍ന്ന് രചിച്ച ദാസ് ക്യാപ്പിറ്റല്‍ അധവാ മൂലധനം അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ആ മുന്നണിയെ പലപ്പോഴും രക്ഷിക്കുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള രചിച്ച ശബ്ദതാരാവലിയാണ്. അപ്പോള്‍ നിഘണ്ടുവില്ലാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.  

കുണ്ടറയിലെ എന്‍സിപി പ്രവര്‍ത്തകനെ വിളിച്ച് കണ്ഠവിക്ഷോഭം നടത്തിയ എകെ ശശീന്ദ്രന് രണ്ടാം തവണയും ഭാഗ്യത്തിന്‍റെ പിന്തുണ. മന്ത്രി ഓണം ബംബറൊക്കെ എടുത്താല്‍ വെറുതെ അടിക്കാനാണ് ചാന്‍സ്. നല്ലൊരു വക്കീലും കാശുമുണ്ടെങ്കില്‍ എന്ത് കുറ്റവും ചെയ്യാം എന്നൊക്കെ ചിലര്‍ നിയമത്തെ വെല്ലുവിളിക്കുന്നതു കണ്ടിട്ടില്ലേ. അതുപോലാണ് ഇവിടെയും. നല്ലൊരു നിഘണ്ടുവും സ്വന്തം സര്‍ക്കാറും  ഉണ്ടെങ്കില്‍ ഇടതുപക്ഷക്കാര്‍ക്ക് ആരെയും എന്തും പറയാം. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...