ജലീലിന്റെ പുതിയ യുദ്ധം; കുഞ്ഞാപ്പയുടെ തിരിച്ചടി; ജോറാകുന്ന പോര്

Thiruvaa
SHARE

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയാണ്. അതില്‍ പങ്കെടുത്ത് സംസാരിക്കാന്‍ കെടി ജലീല്‍ എഴുന്നേറ്റു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പല ധന ഇടപാടുകളും രാജ്യാന്തരതലത്തില്‍ വരെ നടത്തി എന്ന ആരോപണവിധേയനായ ജലീല്‍ സംസാരിക്കാന്‍ എഴുനേറ്റപ്പോള്‍ പ്രതിപക്ഷം അടക്കം പറഞ്ഞു. ലീഗുകാര്‍ നാലാള്‍ കാണ്‍കെ രഹസ്യമായി ചിരിച്ചു. ജലീല്‍ വന്നത് ധനവിഷയം പറയാനായിരുന്നെങ്കിലും  സര്‍ക്കാരിന്‍റെ ബജറ്റുമായി തെല്ലും ബന്ധമില്ലായിരുന്നു.  മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ബജറ്റുമായി മാത്രമായിരുന്നു അതിന് ബന്ധം. 

ഈ മൂഡില്‍ ജലീല്‍ മൈക്കെടുത്ത ഉടന്‍ സ്പീക്കറിന്‍റെ സീറ്റില്‍ ഇല്ലായിരുന്ന സ്പീക്കര്‍ പറന്ന് തിരിച്ചു കയറി. എന്തൊക്കെയാണ് ഇനി നടക്കുക എന്നറിയില്ലല്ലോ. കാരണം കൈവശമുള്ള ആയുധങ്ങളുടെ ശക്തി നല്ലവണ്ണം തിരിച്ചറിയുന്ന ശത്രുക്കളാണ് ഏറ്റുമുട്ടുന്നത്. എന്നുവച്ചാല്‍ ലീഗിന്‍റെ രഹസ്യങ്ങള്‍ അറിയുന്ന ജലീലും ജലീലിന്‍റെ രഹസ്യങ്ങള്‍ അറിയുന്ന ലീഗും. സത്യം പറഞ്ഞാല്‍ പികെ ഫിറോസിന്‍റെ കുറവ് നല്ലോണം സഭയിലുണ്ട്. സഹകരണബാങ്കുകളുടെ പേരില്‍ എന്ത് തട്ടിപ്പ് നടന്നുവെന്ന് പറഞ്ഞാലും  ജനം ഇപ്പോള്‍ വിശ്വസിക്കും. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പൊക്കെ കൊണ്ട് മൊത്തത്തില്‍ ആ മേഖലക്ക് സിപിഎം തന്നെ നല്ല പേര് നേടികൊടുത്തിരിക്കുന്ന സമയമാണല്ലോ. ഇതുതന്നെ പറ്റിയ അവസരം എന്ന് ജലീലിന് മനസിലായി. മലപ്പുറത്തെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണം ഉണ്ട് എന്ന വെടി ജലീല്‍ പൊട്ടിച്ചു. വച്ചത് ജലീല്‍ ആയതുകൊണ്ട് കൊള്ളുക കുഞ്ഞാലിക്കുട്ടിക്കാണെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ അവര്‍ ഈ ആഴ്ചത്തെ യുദ്ധം തുടങ്ങി. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...