ഒന്നാമതേ തലവേദനക്കാലം; അതിനിടെ സിപിഐയും....

te
SHARE

കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ എന്നാണല്ലോ. അതുകൊണ്ട് സിപിഐ സിപിഎമ്മിനെതിരെ നാലുപറഞ്ഞാല്‍ നമുക്കതില്‍ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നേണ്ട കാര്യമില്ല. മറിച്ച് കേട്ടിരുന്നാ മതി. ചില സന്ദിഗ്ധ ഘട്ടങ്ങളില്‍ കേള്‍ക്കുന്നതിലാണ് കാര്യം. കൂടുലൊന്നും പറയാന്‍ നിക്കണ്ട. ഇടക്കൊരു മൂളല്‍ ഇട്ടുകൊടുത്താമതി. 

മുന്നണിയില്‍ ആണെങ്കില്‍ സിപിഎമ്മിന് ഇപ്പോ തലവേദനകളുടെ കാലമാണ്. സര്‍ക്കാരിനെ എടുത്തുനോക്കിയാല്‍ കോവിഡ് കണക്ക് കുറയുന്നേയില്ല. മരണക്കണക്കില്‍ പോലും തിരിമറി ആണെന്ന് കേള്‍ക്കുന്നു. പോരാത്തതിന് പാര്‍ട്ടിയെ നേരിട്ട് കൊട്ടിയ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ ബന്ധം. ആയങ്കി തില്ലങ്കേരി വിപ്ലവങ്ങള്‍, വണ്ടിപ്പെരിയാറിലെ പീഡനകൊലപാതകം. അതിനിടയിലേക്ക് സ്വന്തം പാളയത്തിലെ സഖ്യകക്ഷികൂടി വരിക എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. ജനജാഗ്രത എന്നാണ് സിപിഐയുെട ക്യാംപയിന്‍റെ പേര്. നമുക്ക് പറയാനുള്ളത് സിപിഐ ഒന്നു ജാഗ്രതയോടെ ഇരിക്കുന്നത് നന്നാവും. പ്രത്യേകിച്ച് കണ്ണൂരിലെ ഈ ജില്ലാസെക്രട്ടറി. ഉദ്ദേശിച്ചത് മനസിലായോ. പാര്‍ട്ടി ഗ്രാമങ്ങളെ പറ്റിയാണ് കണ്ണൂരിലെ സിപിഐ സെക്രട്ടറി പറഞ്ഞുവരുന്നത്. 

കാണാം, തിരുവാ എതിര്‍വാ...

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...