മുകേഷിന്റെ ഫോണും; എംഎല്‍എയെ കുടുക്കാന്‍ നോക്കിയ 'ഭീകരനും'

thiruva-eathirva
SHARE

നടനും കൊല്ലം എംഎല്‍എയുമായ മുകേഷിന്‍റെ ഫോണ്‍വിളികള്‍ പ്രശസ്തമാണ്. അഭിനയത്തിലായാലും ജീവിതത്തിലായാലും  ഫോണ്‍വിളി സീനുകള്‍ ഇതുപോലെ ഹിറ്റാക്കിയ മറ്റൊരു നടന്‍ ഉണ്ടാകില്ല. മുകേഷിന്‍റെ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ ഇപ്പോള്‍ സിപിഎമ്മിന് ഞെട്ടലാണ്. പണ്ടൊരു പാതിരാത്രയില്‍ മുകേഷിനെ വിളിച്ച ഒരു ആരാധകന് ഇപ്പോള്‍ ടിവിയില്‍ പോലും മുകേഷിനെ കാണുന്നത് പേടിയാണ്. അക്കഥയൊന്നുമറിയാതെ ഒരു പാവം ഒറ്റപ്പാലംകാരന്‍ വിദ്യാര്‍ഥി വെറുതെ ഫോണെടുത്തു കുത്തി. ഒന്നല്ല ആറുതവണ. വല്ലാത്തൊരു വിളിയായിപ്പോയി. പാവം. വേറെ എന്തോ വലുത് വരാനിരുന്നതാ. വിഡിയോ കാണാം. 

ചൂരലിന്‍റെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്. മുകേഷിന്‍റെ ചന്തിക്കിട്ട് പെടക്കാന്‍ കെഎസ്‍യുക്കാര്‍ വടിയുമായി തെരുവിലിറങ്ങി. ചില വിരോധികള്‍  സിനിമാ അഭിനയം കുട്ടിക്കളിയാണ് എന്ന് ആരോപിക്കാറുണ്ട്. ആ കുട്ടിക്കളിയുടെ പേരില്‍ കൊറച്ചു കണ്ടുകൊണ്ട് മുകേഷിനെ നേരിടാന്‍ കെഎസ്‍യുവിനെ ഇറക്കിയതല്ല. വിദ്യാര്‍ഥിയോട് മോശമായി സംസാരിച്ചതിനാല്‍ വിഷയം കെഎസ്‍യുവിന് വലിയ ക്ഷീണം ഉണ്ടാക്കി. അതുകൊണ്ടാണ്. 

ഫോണില്‍ വല്ല വിധേനെയും ഒന്ന് ചാര്‍ജ് കയറ്റിയാലുടന്‍ മുകേഷിന് കോള്‍ വന്നു തുടങ്ങും. ഒരു മണിക്കൂറില്‍ ഫോണിന്‍റെ ചാര്‍ജ് തീരും. ഈ പരാതി മുകേഷ് ഉന്നയിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസും കുട്ടി കോണ്‍ഗ്രസും പവര്‍ ബാങ്ക് വാങ്ങി മുകേഷിന് അയക്കാന്‍ തുടങ്ങി. സംഭവം സമരമാര്‍ഗമാണെങ്കിലും മുകേഷിന് കോളടിച്ചു. വീടു നിറയെ പവര്‍ബാങ്ക്. പക്ഷേ വലതുപക്ഷ കുട്ടിക്കൂട്ടമായതിനാല്‍ അയച്ചിരിക്കുന്നത് വര്‍ക്കാകുന്ന പവര്‍ബാങ്ക് ആണോ എന്ന് ചെറ്യേ സംശയമുണ്ട്. എന്തായാലും മുകേഷിന് ഈ ഫോണ്‍ കോളും കോളായി.  ഒരു പടത്തില്‍ അഭിനയിച്ച് ഒടിടി റിലീസ് നടത്തിയിരുന്നേല്‍പ്പോലും ഇമ്മാതിരിയൊരു ഹിറ്റ് മുകേഷിന് ലഭിക്കുമായിരുന്നില്ല.  എന്തായാലും കാര്യങ്ങള്‍ പറയാന്‍ വൈകിട്ട് ലൈവിലെത്തും എന്ന് മുകേഷ് പ്രഖ്യാപിച്ചു. ലൈവ് നടന്നില്ല. എന്നാലും വന്നു. 

സത്യം പറയാമല്ലോ, ഇങ്ങനെ മിനിസ്ക്രീനില്‍ താങ്കളെ കാണേണ്ടിവരും എന്ന് ഞങ്ങളും കരുതിയതേയല്ല. ഈ രാഷ്ട്രീയം എന്നു പറയുന്ന സംഗതി അങ്ങനെയാ. വിചാരിക്കാത്ത പലയിടത്തും എത്തിക്കും. സിനിമക്കാണെങ്കില്‍ കോള്‍ഷീറ്റൊക്കെയുണ്ട്. ഇവിടെ അതില്ല. സിനിമയില്‍ മുകേഷിന്‍റെ പല തക്കിട തരികിട നമ്പറും കണ്ട കുട്ടി അത് അഭിനയമാണ് എന്നു തെറ്റിദ്ധരിച്ചതാണ് ഇവിടെ പ്രശ്നമായത്. അല്ലെങ്കില്‍ പിന്നെ താരത്തിന്‍റെ ബാല്യ യൗവന കാല വീരകഥകള്‍ അടങ്ങിയ മുകേഷ് കഥകള്‍ എന്ന ബുക്ക് വായിച്ച ആളാകാനും മതി. 

കേരളത്തിലെ നൂറ്റി നാല്‍പ്പതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രശ്നപരിഹാരത്തിനായി എല്ലാവരും വിളിക്കുന്നത് മുകേഷിനെയാണ്. സിനിമാ താരമായതിനാല്‍ അമാനുഷിക ശക്തിയുണ്ടെന്നൊക്കെ ആളുകള്‍ ധരിച്ചുകാണുമോ എന്നൊരു സംശയം മുകേഷിനും ഇടക്കുണ്ടാകാറുണ്ട്.  വിളിക്കുന്നവരെല്ലാം പലവിധ കാര്യങ്ങളാണ് ചോദിക്കുന്നത്. 

സിനിമയില്‍ ജീവിക്കുകയും രാഷ്ട്രീയത്തില്‍ അഭിനയിക്കുകയും ചെയ്യാതിരുന്നാമതി. സാധാരണ വിളിക്കുന്നവര്‍ ഇതുപോലെ മുട്ടാപ്പോക്ക് ചോദ്യങ്ങള്‍ ചോദിക്കും. ഈ കുട്ടി പക്ഷേ അങ്ങനെ ഒന്നും ചോദിച്ചില്ല. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നു പറഞ്ഞു. പിന്നെ അവന് വാ പൊളിക്കേണ്ടിവന്നില്ല. കാര്യം അറിയാതെ മുകേഷ് കേറി അങ്ങ് മേഞ്ഞു. എന്നിട്ട് ഇപ്പോ കുമ്പസാരം വീഡിയോ ഇട്ടു. തന്നെ വിളിച്ചത് രാജ്യാന്തര ബന്ധമുള്ള മാഫിയ ആണെന്നാണ് മുകേഷ് ആദ്യം പറഞ്ഞത്. എംഎല്‍എയെ കുടുക്കാന്‍ നോക്കിയ ഭീകരനെയും അവന്‍റെ സാമ്രാജ്യവും കണ്ട് എല്ലാവരും ഞെട്ടി.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...