തെറിവിളിയും ഭീഷണിയുമൊക്കെ മനസിലാകും; അത്രക്ക് ബുദ്ധിമാനാണ് തിരുവഞ്ചൂര്‍

te
SHARE

തെറി ഭാഷ കേട്ട് അതേത് നാട്ടുകാരനാണെന്ന് തിരിച്ചറിയാന്‍ മാത്രം ബുദ്ധിമാനാണ് തിരുവഞ്ചൂര്‍. മാത്രമല്ല പറഞ്ഞത് കേട്ടില്ലേ തിരുവിതാംകൂര്‍ സ്റ്റൈലിലുള്ള തെറിയല്ലപോലും അത്. അപ്പോ ആ തെറി വച്ച് വേറേയും കത്തൊക്കെ കിട്ടിക്കാണും. അല്ലെങ്കില്‍ ആ തെറിയൊക്കെ നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ആളാവാനും മതി. അമ്പട കേമാ. ഹോ ഇത്രയും തെറിവിളിച്ച് വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ആ എഴുതിയവന്‍റെ ഉള്ളിലെ വേദന തിരിച്ചറിയാന്‍ കഴിഞ്ഞ ആ മനസുണ്ടല്ലോ, അതിനുമുന്നില്‍ സാഷ്ടാംഗ പ്രണാമം. എന്ന് വച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സംരക്ഷണം തരണം എന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെടില്ല. അങ്ങനെ ചെയ്താല്‍ ധൈര്യക്കുറവാണെന്ന് ആളുകള്‍ കരുതും. അതുവേണ്ട.

ആവശ്യപ്പെടില്ല. പക്ഷേ പിണറായി വിജയന്‍ മുഖ്യമന്ത്രി തിരുവഞ്ചൂരിന്‍റെ മനസ് അറിഞ്ഞ് ചെയ്താല്‍ സ്വീകരിക്കും എന്ന്. അല്ല, ഈ കത്തുകിട്ടിയപ്പോള്‍ സുഹൃത്തുക്കളെ ഒക്കെ അറിയിച്ചോ? പാര്‍ട്ടിയിലെ നേതാക്കളോടൊക്കെ പറഞ്ഞോ താങ്കള്‍.അതില്ല. ആ കത്തെഴുതിയ ആള്‍ ഈ പരിപാടി കാണുന്നുണ്ടെങ്കില്‍ അയാളോടുകൂടിയായിട്ടാണ് ഈ പറയുന്നത്. താക്കോല്‍ സ്ഥാനത്തേക്ക് നായരെ വേണം എന്ന് ചങ്ങനാശേരി പോപ് ആവശ്യപ്പെട്ടപ്പോഴാണല്ലോ തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കേണ്ടിവന്നത്. ഇല്ലായിരുന്നേല്‍ കാണാമായിരുന്നു...

കാണാം തിരുവാ എതിര്‍വാ:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...