പൊളിഞ്ഞു പാളീസായ പാര്‍ട്ടിക്ക് ബ്രണ്ണന്‍ ടിപ്സ്; അപ്പൊ പണി തുടങ്ങിയോ ?

thiruva-ethirva
SHARE

ഒരാളെ കാത്തിരിക്കുകയാണ്. പൊളിഞ്ഞു പാളീസായ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുളിപ്പിച്ചെടുത്ത് കുട്ടപ്പനാക്കിത്തരാം എന്ന് ഏറ്റ മെക്കാനിക്കിനു വേണ്ടിയുള്ള കാത്തിരിപ്പ്. അതുകൊണ്ട് അങ്ങേര് വരട്ടെ. വന്നിരിക്കട്ടെ. എന്നിട്ട് വിശദമായി പറഞ്ഞുതുടങ്ങാം.ആഹ്. അപ്പോ കെപിസിസിയുടെ പുതിയ ഭാരവാഹികളൊക്കെ ആദ്യമായി യോഗം ചേര്‍ന്നു. കെപിസിസി യോഗം അല്ല. അതിനൊക്കെ മുമ്പ് സീനിയറായ നേതാക്കന്‍മാരെ ഒന്ന് കണ്ട് സന്തോഷിപ്പിക്കുക എന്ന ചടങ്ങുണ്ട്. അതായത് ഈ കല്യാണമൊക്കെ നടക്കുമ്പോ ശാപം കിട്ടാതിരിക്കാന്‍, സോറി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ടല്ലോ. അതുപോലെ. അതൊക്കെ കഴിഞ്ഞ് വൈകീട്ട് രാഷ്ട്രീയ കാര്യസമതിയും ചേര്‍ന്ന ശേഷമുള്ള വരവാണ്. എന്‍ജിന്‍ കംപ്ലൈയിന്‍റ് ആയ വണ്ടിയെ നന്നാക്കിയെടുക്കുന്ന മെക്കാനിക്കാണ് നമ്മുടെ സുധാകരേട്ടന്‍. അപ്പോ പണി തുടങ്ങിയോ ?

അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ എന്ന് എടുത്ത് തന്നെ പറയണം. കോണ്‍ഗ്രസാവുമ്പോള്‍ അത് പറഞ്ഞില്ലെങ്കില്‍ ആരും വിശ്വസിക്കില്ല. ഇനി പറഞ്ഞാലും അങ്ങനെയൊന്നും ആവണമെന്നും ഇല്ല. തുടരാം. അഴിച്ചുപണിയേണ്ട കാര്യമൊന്നും ഇല്ല. ഒന്നാമതേ മൊത്തം അഴിഞ്ഞു കൊഴഞ്ഞാട്ടയായിരിപ്പാണ്. വേണേല്‍ അതിന്‍മേല്‍ ഒന്നു പണിയാം എന്നേയുള്ളു. വല്യപാടാണെന്ന് അറിയാം. എങ്കിലും ഈ മഴക്കാലം കഴിയുന്നതിന് മുമ്പേ ശരിയാക്കി തരുമായിരിക്കും ലേ. ഇതിനുമാത്രം ശാസ്ത്രീയ പഠനമൊക്കെ വേണ്ട വല്ല കാര്യവുമുണ്ടോ? പറയുന്നത് കേട്ടാ തോന്നും നാസയെ ഒക്കെ ഏല്‍പ്പിക്കേണ്ട കേസാണ് ഈ കോണ്‍ഗ്രസിന്‍റെ തോല്‍വി എന്ന്. നാട്ടിലിറങ്ങി പണിയെടുക്കാത്തതുകൊണ്ടാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. ഒന്നാമതേ ഫണ്ടൊന്നും ഇല്ല. ഇനി ശാത്രീയ പഠനം നടത്തി മുടിഞ്ഞുപോകണ്ട. ചുമ്മാ ഒന്ന് ഉപദേശിക്കുകയാണെന്ന് കരുതിയാ മതി. കാണാം തിരുവാ എതിർവാ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...