അകലം പാലിച്ചത് ഗാന്ധി പ്രതിമ മാത്രം; ആൾക്കൂട്ടത്തിൽ പേടിച്ചോടുന്ന കോവിഡ്

thiruva-16
SHARE

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റിരിക്കുകയാണല്ലോയ അപ്പോള്‍  പ്രധാനമായും നമ്മള്‍ അതാണല്ലോ കാണിക്കേണ്ടത് .അതു കാണിക്കണമെങ്കില്‍ പൊതുജന താല്‍പര്യാര്‍ഥം ഒരു മുന്നറിയിപ്പ്  ആദ്യമേ തരാനുണ്ട്. ശ്രദ്ധിക്കുക. ഈ പരിപാടിയില്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ കാണിക്കുന്ന  കോണ്‍ഗ്രസുകാര്‍ 

 കൊറോണ വൈറസ് ഒരിക്കലും ബാധിക്കില്ല എന്നുറപ്പുള്ള അമാനുഷരാണ് . അവരെ അനുകരിച്ച് ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചാല്‍ മരണം വരെ സംഭവിക്കാം. മരണം ആരോഗ്യത്തിന് ഹാനികരം.

ആക്ഷന്‍ തുടങ്ങിയത് ഗാന്ധി പാര്‍ക്കില്‍ നിന്നാണ്. ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് ജീവിച്ചിരിക്കുന്ന ഗാന്ധിയന്‍മാരെയൊക്കെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നല്ലോ സുധാകരന്‍. ഇനി മരിച്ചു പോയ ഗാന്ധിജിയുടെ അനുഗ്രഹം വാങ്ങാനുള്ള പോക്കാണ്. കെ.സുധാകരന്‍റെ ആദരവ് ഏറ്റുവാങ്ങാന്‍ ഭാഗ്യം കിട്ടിട്ട ഗാന്ധി പ്രതിമയെ രാവിലെ തന്നെ അണികള്‍ ഒരുക്കിയെടുത്തു. കോണ്‍ഗ്രസുകാരുമായി ശാരീരിക, സൈദ്ധ്യാന്തിക അകലങ്ങള്‍ പാലിക്കാന്‍ ബുദ്ധിയുള്ള ആരോ കുറച്ച് ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചതു തന്നെ. ഇങ്ങനെ നിന്നാല്‍ സെല്‍ഫി എടുപ്പുകാരെയും പേടിക്കണ്ട എന്നൊരു ഗുണം കൂടിയുണ്ട്. അങ്ങനെ സുധാകരന്‍ ജി എത്തി. മാല മുകളിലേക്ക് എത്തിച്ചു. വണങ്ങി. തുടര്‍ന്ന് ഗാന്ധിക്ക് മാലയിട്ട സുധാകരനെ കോണ്‍ഗ്രസുകാര്‍ മാലയിട്ടാദരിച്ചു. അവിടിന്ന് കാറില്‍ നേരേ രക്തസാക്ഷി മണ്ഡപത്തിലേക്ക്. ട്രാഫിക് നിര്‍ദേശം അനുസരിക്കാനായി പോലും ഇടതു വശം ചേര്‍ന്ന് പോകരുതെന്ന് ഡ്രവര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം നമ്പര്‍ ശത്രു  ഇടതുപക്ഷമാണല്ലോ. മണ്ഡപത്തിലും റീത്തുവച്ച ശേഷമാണ് ഇന്ദിരാ ഭവനിലേക്ക് നീങ്ങിയത്. ഈ സമയത്ത് ഇന്ദിരാ ഭവന്‍ അണിഞ്ഞൊരുങ്ങി ഒരു കല്യാണപ്പെണ്ണിനെപ്പോലെ നിന്നു. പുതിയ പ്രസിഡന്‍റിനെ സ്വീകരിക്കാന്‍.

കോവിഡ് മാനദണ്ഡമെന്നും കോപ്പെന്നുമൊക്കെ നമുക്കു പറയാം. അടുത്ത കമ്മിറ്റികളില്‍ കയറാന്‍ പ്രസിഡന്‍റ് ചുമതലയേല്‍ക്കാന്‍ വരുമ്പോള്‍ തന്നെ മുഖം കാണിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് പാവം കോണ്‍ഗ്രസുകാര്‍ക്കേ അറിയൂ.  പേരിനൊരു മാസ്ക് വച്ചതു തന്നെ വലിയ കാര്യമായി കാണണം. ഇത്രേം ആളിറങ്ങി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇലക്ഷനില്‍ കോണ്‍ഗ്രസ് ജയിച്ചേനെ എന്നു തോന്നും ആള്‍ക്കൂട്ടം കണ്ടാല്‍.  ഇതൊന്നും ഒരാള്‍ക്കൂട്ടമേയല്ല. പാര്‍ട്ടി ഒറ്റക്കെട്ടാകണം, ഒരുമിച്ച് നില്‍ക്കണം എന്നൊക്കെ നേതാക്കള്‍ ആഹ്വാനം ചെയ്താല്‍ പിന്നെ ഇങ്ങനെ ചേര്‍ന്ന് നില്‍ക്കുകയല്ലേ വേണ്ടത് .ഇതിനെ അങ്ങനെ പ്രോട്ടോക്കോള്‍ ലംഘനം എന്നു പറയാന്‍ പറ്റില്ല. കല്യാണത്തിനും മരണത്തിനുമൊക്കെയുള്ള ആള്‍ക്കൂട്ടത്തിന്‍റെ പരിധിയേ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളു. കെപിസിസി പ്രസിഡന്‍റ് ചുമതലയേല്‍ക്കുമ്പോള്‍ എത്ര ആളാകാം എന്നൊരു നിയമം പ്രത്യേകിച്ച് നിലവിലില്ലാത്ത സ്ഥിതിക്ക്  ഇങ്ങനെയൊക്കെ സംഭവിക്കും. 

പരിധികളില്ലാത്ത സന്തോഷം കാണിക്കാന്‍ പരിധികളില്ലാത്ത ആളെത്തി എന്നിരിക്കും. അല്ലാതെ കോവിഡ് പ്രോട്ടോക്കോള്‍ അറിയാത്ത ആളുകളൊന്നുമല്ല കോണ്‍ഗ്രസുകാര്‍. അപ്പോ സംഗതി സീരിയസാണെന്ന് അറിയാം.   രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജയ്ക്കു പോകാതെ , ആ 500ല്‍ ഞങ്ങളില്ലാ ഡയലോഗടിച്ച് മാറി നില്‍ക്കാന്‍ ഉപയോഗിച്ച അറിവ് കെപിസിസി പ്രസിഡന്‍റ് വരുന്ന ചടങ്ങില്‍ പക്ഷേ പറ്റില്ല. 

അതുപോട്ടെ നമുക്ക് സീനിലേക്ക് തിരിച്ചു വരാം. ലൊക്കേഷന്‍ ഇന്ദിരാ ഭവന്‍. ആള്‍ക്കൂട്ടത്തെ കൂടാതെ നിരന്ന് നില്‍ക്കുന്ന ഇവരും പുതിയ പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ വന്നതാണ്. ഇന്ത്യന്‍ കോഫി ഹൗസിലെ വെയിറ്റര്‍മാരെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണത്തില്‍ കാണപ്പെടുന്ന ഇവരുടെ പേരാണ്  സേവാ ദള്‍. നേതാക്കളുടെ സേവ പിടിക്കുന്ന ആളുകള്‍ എന്ന് തെറ്റിദ്ധരിക്കരുത്. നേരേ ചൊവ്വേ കണ്ടോണം. എപ്പഴും അങ്ങനെ കാണാന്‍ കിട്ടില്ല. ഇന്ദിരാ ഭവന്‍ പരിസരത്തൊക്കെ ഇതുപോലെ ചടങ്ങ് നടക്കുമ്പോഴേ പ്രത്യക്ഷപ്പെടു. പട്ടാളച്ചിട്ടയിലുള്ളവരാണെങ്കിലും മധുര പലഹാരം പോലുള്ള സാധനങ്ങള്‍ കൊണ്ടു വരുന്ന പെട്ടികള്‍ കാണുമ്പോള്‍ ശ്രദ്ധ പാളുന്ന പതിവുണ്ട്. 

കോണ്‍ഗ്രസ് ഉടനെ കേഡര്‍ പാര്‍ട്ടിയാകുമ്പോള്‍ വൈറ്റ് വാളണ്ടിയേഴ്സ് എന്നോ വൈറ്റ് ആര്‍മിയെന്നോ പേരുമാറ്റും. ആയുധ പരിശീലനം നല്‍കാനും പരിപാടിയുണ്ട്. 

ഈ സാവധാന്‍ വിളിയോടെ പ്രസിഡന്‍റിനെ സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ വേഗത്തിലായി. വെള്ളയമ്പലം പിന്നിട്ട സുധാകരന്‍റെ കാറിന് കുറുകേ കുറച്ചു പേര്‍ ചാടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് അഭിവാദ്യങ്ങളര്‍പ്പിച്ചു. ഇതാണത്രേ പുതിയ പ്രസിഡന്‍റിനിഷ്ടം. കാറില്‍ നിന്ന് പുറത്തെടുത്ത സുധാകരന്‍റെ തലയില്‍ തൊപ്പി വയ്ക്കാന്‍ ഒരു സേവാക്കാരന്‍ അഭ്യര്‍ഥിച്ചു. ഇലക്ഷനില്‍ തോറ്റപ്പോള്‍ തൊപ്പി വച്ചതാണെന്ന്  പറഞ്ഞിട്ടും സമമ്തിച്ചില്ല. കൊടിമരത്തിനടുത്തേക്ക് ആനയിച്ച പ്രസിഡന്‍റിനെ സന്തോഷിപ്പിക്കാന്‍ ആള്‍ക്കൂട്ടം വന്ദേമാതരത്തോട് സാദൃശ്യമുള്ള പാട്ടു പാടി. തുടര്‍ന്ന് സുധാകരന്‍ ജി കൊടി ഉയര്‍ത്തി. 

ആദ്യത്തെ പാട്ട് ക്ലിക്കായെന്ന തെറ്റിദ്ധാരണയില്‍  ഗായക സംഘം പതാക ഗാനം പാടാന്‍ ആരംഭിച്ചു. കോണ്‍ഗ്രസിലെ ഐക്യം പ്രതീകാത്മകമായി ചിത്രീകരിക്കാനായി പല ഗ്രൂപ്പുകള്‍ പല രീതിയിലാണ് പാട്ട് പാടിയത്. പാട്ടേതെന്ന് കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടായിരുന്നു.

ഇനി ലൊക്കേഷന്‍ ഷിഫ്റ്റ്. അകത്താണ്. ഇന്‍ഡോര്‍. തകര്‍പ്പന്‍ പ്രസംഗങ്ങള്‍ ഇതാ തുടങ്ങുകയായി. സുധാകരന്‍റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് മുന്‍ കെപിസിസി പ്രസിഡന്‍റുമാര്‍ പങ്കെടുത്ത പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തെ കണ്ണീര്‍ ദിനങ്ങള്‍  അഥവാ അനുഭവങ്ങള്‍ പാളിച്ചകള്‍

എന്നതായിരുന്നു വിഷയം

സാരമില്ല മുല്ലപ്പള്ളി. താങ്കളെപ്പോലൊരു രാഷ്ട്രീയ വന്‍മരത്തെ ഉള്‍ക്കൊള്ളാനുള്ള വിസ്താരം ഇന്ദിരാ ഭവന്‍റെ മുറ്റത്തിനില്ല എന്നു കരുതി സമാധാനിക്കുക. ഇനി  മറ്റൊരു മുന്‍ പ്രസിഡന്‍റായ രമേശ് ചെന്നിത്തല വരും. ഈ പ്രോഗ്രാമിന്‍റെ അവതാരകന്‍ വിഷ്ണുനാഥാണ് . അതുകൊണ്ട് വലിയ തെറ്റില്ലാതെ ആളുകളുടെയൊക്കെ പേരു വിളിക്കാന്‍ പറ്റി. 

ഈയൊരു വാചകം ഏത് കെപിസിസി പ്രസിഡന്‍റിനെക്കുറിച്ചും പറയാവുന്നതാണ്. പ്രതിസന്ധി ഇല്ലാതെ എന്ത് കെപിസിസി. കെപിസിസി പ്രസിഡന്‍റിന് കൊടുക്കാന്‍ ഇതിനപ്പുറം നല്ലൊരു ആശംസയില്ല. ദൈവാനുഗ്രഹം. കാരണം ഇതൊരു ദൈവസഹായം ലക്കി സെന്‍ററാണല്ലോ.

ബ്രിട്ടീഷുകാര്‍ക്കും ആര്‍എസ്എസുകാര്‍ക്കും സാധിക്കാത്തത് കോണ്‍ഗ്രസുകാര്‍ക്ക് സാധിക്കും. അതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇനി സെമിനാര്‍ വിഷയത്തിലേക്ക് വരാം.

അന്ന് പോസ്റ്റിടാത്ത കൂട്ടത്തില്‍ ഇന്നത്തെ പ്രസിഡന്‍റും ഉള്‍പ്പെടും എന്നത് നല്ലവനായ മുന്‍ പ്രസിഡന്‍റിനെ  പോസ്റ്റിഡുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല എന്നത് പ്രത്യകം എടുത്തു പറയേണ്ടതാണ്.  ചെന്നിത്തലയെ സംഘിത്തല എന്നു വരെ വിളിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പിബി അംഗം എസ്ആര്‍പിയുടെ പഴയ ചരിത്രം ഒക്കെ എടുത്ത് തിരിച്ചടിച്ചാണ് അന്ന് ഒരുവിധം രക്ഷപെട്ടത്.

ഇത്രയും പറഞ്ഞ ശേഷം താന്‍ പറഞ്ഞ രണ്ട് പോയിന്‍റുകള്‍ ഒന്ന്, ചിരി രണ്ട് പുകഴ്ത്തല്‍ എന്നിവയ്ക്ക് ഉദാഹരണ സഹിതം വിശദീകരണവും നല്‍കി ചെന്നിത്തല തന്നെ വിശ്വസിക്കേണ്ട എന്ന സന്ദേശവും നല്‍കി. ആദ്യം ചിരി.ഇനി സ്തുതി കൂടി. അടുത്ത മുന്‍ പ്രസിഡന്‍റ് വരും മുമ്പ് ചെറിയൊരു അനൗണ്‍സ്മെന്‍റ്. അപ്പോ, ആള്‍ക്കൂട്ടം ഉള്ളതൊക്കെ വേദിയിലിരിക്കുന്ന മഹാന്‍മാരും കാണുന്നുണ്ടല്ലേ. ഓഹോ . കോവിഡ് കാലമാണിതെന്നും ഓര്‍മയുണ്ട്. വെരി നൈസ്. നമുക്ക് വിഷയത്തിലേക്ക് കടക്കാം.

ചുരുക്കത്തില്‍ ഒരു സന്ന്യാസിക്ക് മാത്രം ലഭിക്കുന്ന നിസംഗതയും നിര്‍വാണവുമൊക്കെ കെപിസിസി പ്രസിഡന്‍റായിരുന്ന് ചുളുവില്‍ നേടാം. കൂട്ടത്തില്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് പോലുമുണ്ടായേക്കാം. മുരളിയേട്ടന്‍ അത് പറഞ്ഞില്ലന്നേ ഉള്ളു.ഫാസിസത്തെ തോല്‍പ്പിക്കാനുള്ള ഒരു പോരാട്ടത്തില്‍ ഇതൊക്കെ വേണ്ടിവരും മുരളിയേട്ടാ. പക്ഷേ സിപിഎം ഇതൊന്നും തിരിച്ചറിയുന്നില്ല എന്നതിലേ ഒരു സങ്കടമുള്ളു. പോട്ടേ, നമുക്ക് പാര്‍ട്ടിയെ ഒന്നു നന്നാക്കി എടുക്കണ്ടേ. ഇടക്കിടക്ക് പരസ്യ പ്രസ്താവന നടത്തി അലമ്പുണ്ടാക്കുന്നത് ഇതിന്‍റെ കൂട്ടത്തില്‍ വരില്ലായിരിക്കും അല്ലേ. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തൊട്ടു മുമ്പ് വടകരക്ക് പുറത്ത് പ്രചാരണത്തിന് പോകില്ലെന്നൊക്കെ പറഞ്ഞ ആളാണ് ഈ സംസാരിക്കുന്നത്. ശ്രദ്ധിച്ച് കേള്‍ക്കണം.

വിഎം സുധീരന്‍ ചടങ്ങിന് വന്നില്ല. അതുകൊണ്ടു തന്നെ മുന്‍ പ്രസിഡന്‍റുമാരുടെ സംഗമത്തില്‍ പങ്കെടുത്തുമില്ല.  പ്രസിഡന്‍റായി കെപിസിസിയെ സേവിക്കാന്‍ കഴിയാത്തവരുടെ പ്രസംഗങ്ങളായിരുന്നു പിന്നീട്. സ്വന്തം അപ്രസക്തി തിരിച്ചറിഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി സംസാരിച്ചത്.

കദന കഥകളൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണോ എന്നു പോലും കെ സുധാകരന് തോന്നിക്കാണും. എല്ലാവരും ചേര്‍ന്ന് പിടിച്ച പിടിയാലെ അതങ്ങ് തലയില്‍  വച്ചു കൊടുത്തു. സുധാകരനും ദൈവസഹായം പാര്‍ട്ടിക്കും എല്ലാ ആശംസകളും നേരുന്നു. ചടങ്ങിനെ വമ്പിച്ച വിജയമാക്കി തീര്‍ത്ത എല്ലാവരും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ജോലിയുണ്ടാക്കാതെ വല്ലയിടത്തും പോയി ക്വാറന്‍റീനിരിക്കണം എന്നഭ്യര്‍ഥിക്കുന്നു.

ബിജെപിയും സിപിഎമ്മും തമ്മില്‍ ചില അഡ്ജസ്റ്റ്മെന്‍റുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട് കുറേ കാലമായി. അതെന്താണെന്ന് അറിയില്ലെങ്കിലും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനും സിപിഎം നേതാവ് പിണറായി വിജയനും തമ്മില്‍ ചില അഡ്ജസ്റ്റുമെന്‍റുകള്‍ ഉണ്ടെന്നാണ് തോന്നുന്നത്. രാധാകൃഷ്ണന്‍ പറയുന്നതിനൊക്കെ പിണറായി വിശദമായി മറുപടി പറയുന്നതാണ് ഈ സംശയം ഉണ്ടാക്കുന്നത്.

അത് വിനയം കൊണ്ടാണെന്ന് അറിയാം. പറയാന്‍ വന്നത് അങ്ങ് പറഞ്ഞേക്ക്. സഖാക്കള്‍ക്ക് മാസ് ഡാ എന്നും പറഞ്ഞ് ഷെയറു ചെയ്യാനുള്ളതാണ. ഇല്ലെങ്കിലും ഇലക്ഷന്‍ കഴിഞ്ഞ ശേഷം സ്റ്റാറ്റസാക്കാന്‍ പറ്റിയ മാസ് ഡയലോഗുകള്‍ അല്‍പം കുറവാണ്. അത് നികത്തണം

ഇതില്‍ പുറമേ കാണാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമതായി , പിണറായിയെ ചൊറിഞ്ഞാല്‍ പണി വരുന്നത് സുരേന്ദ്രനിട്ടാണെന്ന് രാധാകൃഷ്ണനറിയാം. ധൈര്യമുണ്ടെങ്കില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യ് എന്ന വെല്ലുവിളിയാണിതിലൊക്കെ. കുഴല്‍പ്പണ കേസ് കത്തി നില്‍ക്കുകയും ചെയ്യും. രണ്ടാമത്തേതാണ് ആദ്യം പറഞ്ഞ സംശയം. രാധാകൃഷ്ണന് പിണറായി മറുപടി പറയുമ്പോഴെല്ലാം ബിജെപിയിലെ പ്രധാന നേതാവെന്നും കൂടി പറയും. ഒരേ സമയം രാധാകൃഷ്ണനും സ്വന്തം അണികള്‍ക്കും സന്തോഷം .

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...