മാഫിയ എന്നൊന്നില്ല; കൊള്ളയല്ല; കാനത്തിന്റെ ‘മരംവെട്ട്’ ന്യായങ്ങള്‍..!

thiruva-ethirva
SHARE

സംസ്ഥാനത്തെ ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങളില്‍ ചിലര്‍ രാജകീയ വെട്ടുവെട്ടി. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു ഈ വെട്ടത്രയും. എന്നുവച്ചാല്‍ ഒരു അംഗീകൃത കൊള്ള. കാട്ടില്‍ കയറി കട്ടന്‍കാപ്പി തിളപ്പിക്കാന്‍ ചുള്ളിയൊടിച്ചാല്‍ അറിയുന്ന വനംവകുപ്പുും പട്ടയഭൂമിയില്‍ തലചായ്ക്കുന്ന കൂരക്കു മീതേ വളര്‍ന്ന മരത്തിന്‍റെ കൊമ്പ് കോതിയാല്‍ പൊഞ്ഞെത്തുന്ന റവന്യൂ വകുപ്പും ഈ മരംമുറി ശബ്ദം കേട്ടില്ല. വെട്ടിയതിന് ശബ്ദം ഇല്ലാഞ്ഞതുകൊണ്ടല്ല. പക്ഷേ കേട്ടില്ല. അതാണ് ഉത്തരവാദിത്തം. നാടിനോടല്ല മരംവെട്ടുകാരോട്. എന്തായാലും ഇപ്പോള്‍ എല്ലാവരും ഈ വെട്ടുകേസ് അറിഞ്ഞു, ഞെട്ടി.  എന്നിട്ടും സര്‍ക്കാരിന് ഒരു ഞെട്ടലുമില്ല. 

പിണറായിയുടെ ഏത് വാര്‍ത്താ സമ്മേളനം നടക്കുമ്പോളും ഇതാണ് ഭക്തരുടെ നിലപാട്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് അവര്‍ക്ക്. കുറ്റം പറയാനാകില്ല. ശരിക്കു നോക്കിയാല്‍ സഖാവ് ഇതുവരെ പറഞ്ഞത് പെര്‍ഫക്ട് ഒകെയാണ്. പട്ടയഭൂമി കിട്ടിയവര്‍ക്ക് അവര്‍ അവിടെ നട്ട മരം മുറിക്കാന്‍ അനുമതി നല്‍കുക തന്നെ വേണം. പക്ഷേ

അതെ മരം ഒരു വരം തന്നെ. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും. പക്ഷേ കുടിക്കാന്‍ വെള്ളം വേണമെങ്കില്‍ അല്‍പ്പം മരങ്ങളൊക്കെ നാട്ടില്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. അല്ലെങ്കില്‍ മരംവെട്ട് മാഫിയയുടെ കൈയ്യില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കേണ്ടിവരും. ഈ മരം വെട്ടുകേസില്‍ ശരിക്കും പെട്ടത് എകെ ശശീന്ദ്രനാണ്. പാവം. പട്ടയം മരംമുറി അനുമതി എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍റുചെയ്യുകയാണിപ്പോള്‍. എന്തിനാണെന്നല്ലേ. ഗൂഡാലോചനയില്ലാ സിദ്ധാന്തം മെനയാന്‍.

ശശീന്ദ്രന്‍ മന്ത്രി ഈ പറഞ്ഞതത്രയും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തെ നോക്കിയാണ്. അപ്പോളതാ റവന്യൂമന്ത്രി കെ രാജന്‍ വരുന്നു. രണ്ടുവരി പ്രതീക്ഷിക്കാം. എന്നുവച്ചാല്‍ വെട്ടിയ മരം പോകില്ല എന്ന്. അപ്പോള്‍ മരം വെട്ടി എന്ന കുറ്റം എവിടെ. ഇതിപ്പോ കാട്ടില്‍ കയറി ആനക്കൊമ്പിനായി ആനയെ വെടിവെച്ച് കൊന്നിട്ട് കൊമ്പ് ഞാനെടുത്തില്ലോ അപ്പോ കേസില്ലല്ലോ എന്നു പറയുന്നതുപോലായി. എന്നാ പിന്നെ കൂലിച്ചിലവില്ലാത മരം വെട്ടി നല്‍കിയതിന് ഈ മാഫിയക്ക് ഒരു വനമിത്ര പുരസ്കാരം നല്‍കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണ്. ഇത്രയും ദിവസം മൗനത്തിലായിരുന്നു കാനം രാജേന്ദ്രന്‍. ഇന്ന് ന്യായീകരിച്ച് ന്യായീകരിച്ച് കാടുകയറി. കാണാം തിരുവാ എതിർവാ വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...