അല്ല മിനിസ്റ്ററേ, അറിഞ്ഞില്ലാരുന്നോ കടുംവെട്ട്; കാടുപിടിച്ച മരംമുറിക്കഥകള്‍..!

Thiruvaa-New
SHARE

മരം ഒരു വരം എന്നൊക്കെ കുഞ്ഞുന്നാളില്‍ നമുക്ക്  അധ്യാപകര്‍ പറഞ്ഞുതന്നിട്ടുണ്ട്. ഇതേ ഡയലോഗ് ഇപ്പോള്‍ പറഞ്ഞാല്‍ ആ എന്‍സിപിയുടെ ശശീന്ദ്രന്‍ പിടിച്ചിട്ട് ഇടിക്കും. ഒരിക്കലും  നേരെ പോകില്ലെന്നുറപ്പുള്ള  കെഎസ്ആര്‍ടിസിയില്‍ വളഞ്ഞും പുളഞ്ഞുമൊക്കെയാണെങ്കിലും ഡ്രൈവിങ്ങിലായിരുന്നു കക്ഷി. രണ്ടാം പിണറായി മന്ത്രിസഭ വന്നതോടെ പെട്ടുപോയ ഏക വ്യക്തിയും ശശീന്ദ്രനാണ്. വനമാണ് കിട്ടിയ വകുപ്പ്. പക്ഷേ ഇങ്ങനെ കാടുകയറേണ്ടി വരുമെന്നുകരുതിയില്ല. അപ്പോ കാടുപിടിച്ച ചില മരംമുറികഥകള്‍ വെട്ടിത്തെളിച്ചുകൊണ്ട് നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

വനം റവന്യൂ കൃഷി ഇത്യാദി മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ട വകുപ്പുകളൊക്കെ കാലങ്ങളായി സിപിഐയുടെ കുത്തകയായിരുന്നു. ഇക്കുറി പക്ഷേ വനം സിപിഎം പിടിച്ചടുത്തു. അന്ന് വകുപ്പു വിഭജന സമയത്ത് നാം കരുതി വനം നഷ്ടമാകുമ്പോള്‍ വന്യ ജീവികളെപ്പോലെ സിപിഐ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന്. പക്ഷേ ഒന്നും ഉണ്ടായില്ല. വനം പോയെങ്കിലെന്താ വനത്തിലുള്ള മൃഗസംരക്ഷണം ബാക്കി കൈവശമുണ്ടല്ലോ എന്ന് കാനം പറഞ്ഞു. ഇതുകേട്ട് എല്ലാവരും ഞെട്ടി. എന്തിന് സിപിഎം പോലും. ആ വനം സിപിഎം എന്‍സിപിയെ ഏല്‍പ്പിച്ചു. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വകുപ്പാണ് കിട്ടിയത് എന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ അന്ന് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നുണ്ട് കാര്യമായി നല്ല പണിയുള്ള പണിയാണ് കിട്ടിയിരിക്കുന്നതെന്ന്.  ജനങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യം ഇല്ലാതായെന്നും എന്‍സിപിക്ക്  പരിഭവം ഉണ്ടായിരുന്നു. അതും മാറിക്കിട്ടി. 

ഇതെല്ലാം അറിഞ്ഞുകൊണ്ട് ആ വകുപ്പ് ഏറ്റെടുക്കാന്‍ കാണിച്ച ആ ധൈര്യം. കാടുകയറിയ ശശീന്ദ്രന്‍ പക്ഷേ മരക്കുറ്റിയില്‍ തട്ടി വീണു. അപ്പോളാണ് തിരിച്ചറിഞ്ഞത് തങ്ങള്‍ക്കു കിട്ടിയ വനത്തില്‍ ഈട്ടി തേക്ക് തുടങ്ങിയ വിലകൂടിയ മരങ്ങള്‍ ഒന്നുമില്ല എന്ന് . ഈ തിരിച്ചറിവിന് ശേഷം ദാ ഇതാണ് സീന്‍

  

അതെ പിണറായി വിജയന്‍ മാത്രമാണ് പിതിയ   മന്ത്രിസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് തുടരുന്നത്. സിപിഎം എല്ലാ മന്ത്രിമാരെയും തിരിച്ചു വിളിച്ചപ്പോള്‍ ആന വാ പൊളഇക്കുമ്പോള്‍ അണ്ണാനും എന്ന ലൈനില്‍ സിപിഐയും തിരിച്ചുവിളിച്ചു. പാവം ശശീന്ദ്രന്‍. പുള്ളി പുതുമുഖമല്ല. അല്ല മനിസിറ്ററേ അറിഞ്ഞില്ലാരുന്നോ ഈ കടുംവെട്ട്.

അപ്പോ മരംവെട്ടിന് പിന്നെലെ യഥാര്‍ഥ കുറ്റക്കാരന്‍ തിരഞ്ഞെടുപ്പു കമ്മീഷനാണ്. കമ്മീഷനാണല്ലോ ഈ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞന്നും തിരഞ്ഞെടുപ്പുണ്ടാകുമെന്നും ആ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തിരിച്ചറിവില്ലായിരുന്നെങ്കിലും തടിയില്‍ കണ്ണുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവര്‍ ആ കൃത്യം ഗ്യാപ്പില്‍ എല്ലാം വെട്ടിക്കൂട്ടി.  അങ്ങനെ വെട്ടിയവര്‍ കുറ്റക്കാരല്ല. എല്ലാ കുറ്റവും ഇടയില്‍ കയറിവന്ന തിരഞ്ഞെടുപ്പിനാണ്.

ഭൂമിസംബന്ധമായ വിഷയങ്ങളില്‍ പിടി തോമസിന് അല്‍പ്പം താല്‍പ്പര്യം കൂടുതലുണ്ട്. അതുകൊണ്ടാണല്ലോ പുള്ളിക്ക് മലയിറങ്ങേണ്ടിവന്നതുതന്നെ. ചില്ലറ ചില ഇടനിലയുടെ തട്ടുകേടൊക്കെ ഇടക്കുണ്ടായെങ്കിലും എല്ലാത്തിനെയും തോല്‍പ്പിച്ച് പിടി വീണ്ടും സഭയിലെത്തുകയും ചെയ്തു. മുന്‍ സര്‍ക്കാരിന്‍റെയും തുടര്‍ സര്‍ക്കാരിന്‍റെയും കാര്യങ്ങള്‍ നന്നായറിയാവുന്നവനാണ് പിടി. മരംകൊള്ളക്കാരെ അതിലും നന്നായറിയാം. മുന്‍ സര്‍ക്കാരില്‍ തനിക്കു മുന്നിലുള്ളത് പിണറായി മാത്രമായതുകൊണ്ടല്ല ഈ മരം മുറിയുടെ ഉത്തരവാദി മുഖ്യമന്ത്രിയാണ് എന്ന് പിടി പറയുന്നത്. താനറിയാതെ ഒരു പരുന്തും പറക്കില്ല എന്ന പിണറായിയുടെ നിലപാടാണ് പിടിയെക്കൊണ്ട് അത് പറയിച്ചത്.

തന്‍റെ ഭരണകാലത്ത് നടന്ന ഒരു വലിയ മരം കൊള്ള സംബന്ധിച്ച കേസിന്‍റെ കാര്യം ചോദിക്കുമ്പോളെങ്കിലും ഈ ഉദാഹരണം പറച്ചിലും ഉപമ പറച്ചിലും നിര്‍ത്തിക്കൂടേ സഖാവേ. ഉപ്പുതിന്നുന്നവന്‍ എന്ന പദപ്രയോഗം തന്നെക്കുറിച്ച് ഒരു കാര്‍ട്ടൂണില്‍ വന്നപ്പോള്‍ ഉറഞ്ഞുതുള്ളിയവനാണ് പിണറായി. അന്ന് നമ്മള്‍ കരുതിയത് ഉപ്പിനോട് എന്തോ ഇഷ്ടക്കേട് മൂപ്പര്‍ക്കുണ്ട് എന്നാണ്. അതിലും രസം വനം കൊള്ളയുടെ ചോദ്യം ചോദിക്കുമ്പോളൊക്കെ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന് ടേപ് റെക്കോര്‍ഡറാവുകയാണ് മുഖ്യന്‍. സിപിഐക്കാരുടെ റവന്യൂ, സിപിഐക്കാരുടെ വനം. എന്നുവച്ചാല്‍ മരം നില്‍ക്കുന്നത് ഭൂമിയിലാണ്. ആ ഭൂമി സംബന്ധിച്ച ഉത്തരവിറക്കിയ സിപിഐതന്നെ മരവും മുറിച്ചു. എന്നിട്ടിപ്പോള്‍ പറയുന്നത് ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ്. സത്യത്തില്‍ അത് ശരിയല്ല. ഉത്തരവ് അവര്‍ ഉദ്ദേശിച്ച അര്‍ഥത്തില്‍ ഉപയോഗപ്പെടുകയാണ് ചെയ്തത്.

വനം വലിച്ചെറിഞ്ഞെങ്കിലും മണ്ണ് സിപിഐയുടെ പക്കല്‍തന്നെയുണ്ട്. മന്ത്രിമാറി. അതുകൊണ്ട് എല്ലാം ന്യായീകരിക്കേണ്ട ബാധ്യത കെ രാജനില്‍ നിക്ഷിപ്തമായി. ചെറുപ്പക്കാരനായ തനിക്ക് പാര്‍ട്ടി ഇത്രയും വലിയ അവസരം നല്‍കിയപ്പോള്‍ ഇങ്ങനെയൊരു പെടല്‍ രാജനും വിചാരിച്ചുകാണില്ല. റവന്യൂ മന്ത്രി എന്നാല്‍ പാര്‍ട്ടിക്ക് റവന്യൂ ഉണ്ടാക്കാനുള്ള മന്ത്രി എന്നായിരുന്നോ ഇനി ഇത്രയും നാള്‍ അര്‍ത്ഥം.

പിടി തോമസ് എന്തായാലും വിടില്ല. കാടടച്ചുള്ള വെടിയല്ല. കാട്ടുകള്ളന്മാര്‍ക്കു നേരെയുള്ള വെടിയാണ് പിടി നടത്തുന്നത്. പ്രകൃതിയെക്കുറിച്ച് വാചാലനാകുന്ന, യഥാര്‍ഥ പ്രതിപക്ഷമെന്നു പേരെടുത്ത കാനം രാജേന്ദ്രനെ കാണ്മാനില്ല എന്നതാണ് നിലവിലെ വാര്‍ത്ത. കണ്ടുകിട്ടുന്നവര്‍ ഈ കടുംവെട്ടിന്‍റെ കഥ ഒന്ന് ഓര്‍മിപ്പിക്കണം. പിടി പോയിട്ടില്ല. എന്തോ വാല്‍ക്കഷ്ണം പറയുന്നുണ്ട്.

  

മാണ്ട. കുട്ടപ്പന്മാരെല്ലാം ഗോ ടു യുവര്‍ ക്ലാസസ്. ഇനി 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...