തൽകാലം രക്ഷപ്പെട്ടു; നേതൃമാറ്റമില്ല; അത്രയ്ക്ക് വിശ്വാസമാണ് സുരേന്ദ്രജിയെ

te
SHARE

കേന്ദ്രത്തില്‍ നരേന്ദ്ര മോദി. കേരളത്തില്‍ സുരേന്ദ്ര മോദി. ബിജെപിയില്‍ തലമാറ്റവുമില്ല. തലമുറ മാറ്റവുമില്ല. കൊടകര വിവാദങ്ങളുടെ പേരില്‍ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സ്വപ്നം കണ്ടവരെല്ലാം ചമ്മിപ്പോയി. കുഴല്‍പ്പണം, കള്ളപ്പണം തുങ്ങിയവയുടെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കരുത് എന്നാണ് പാര്‍ട്ടി നിലപാട്. ഇത്തരം വിവാദങ്ങള്‍ സംഘടനയെ ശക്തിപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്‍റെ വിശ്വാസം. വിവാദങ്ങളൊക്കെ ഉണ്ടായിട്ടും സുരേന്ദ്രനെ വിളിച്ചൊന്ന് വിശദീകരണം ചോദിക്കുക പോലും ചെയ്തില്ല നേതൃത്വം. അത്രക്ക് വിശ്വാസമാണ് സുരേന്ദ്ര ജിയെ. പിന്നെ , , വെറുതെ ഡല്‍ഹി വഴി പോയപ്പോള്‍ സുരേന്ദ്രന്‍ ഒന്നിടെ കേറി എല്ലാരെയും കണ്ടു എന്നു മാത്രം

നഡ്ഢ ജി ഈ പ്രതിഷേധത്തിന്‍റെ കാര്യം മനസില്‍ വിചാരിച്ചപ്പോള്‍ തന്നെ കേരളത്തില്‍ സമരങ്ങള്‍ ആരംഭിച്ചിരുന്നു. തെരുവുകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധക്കുഴല്‍..ക്ഷമിക്കണം പ്രതിഷേധക്കോട്ട  തീര്‍ത്തു. തിരഞ്ഞെടുപ്പില്‍ ബിജെപി വേണ്ട എന്ന് വിധിയെഴുതിയ മലയാളികള്‍ക്കു നേരെ ബിജെപി വേട്ട എന്ന പ്ളക്കാര്‍ഡ് കാണിച്ച് പകരം വീട്ടി. കോലമുണ്ടാക്കി അത് പിണറായിയാണെന്ന് സങ്കല്‍പ്പിച്ച് കത്തിച്ച് ചാമ്പലാക്കി. , പാര്‍ട്ടിയുടെ സമര പരിപാടികളില്‍ ഒ രാജഗോപാല്‍ പോലും പങ്കെടുത്തു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...