തോല്‍വി ചര്‍ച്ച ചെയ്യേണ്ടിവന്നില്ലല്ലോ; കെ.സുരേന്ദ്രന്റെ നല്ല ‘ബെസ്റ്റ് ടൈം’..!

thiruva
SHARE

നേരം കൊണ്ട് കഴിഞ്ഞു. പഴുതടച്ച റിപ്പോര്‍ട്ടാകും ഐപിഎസുകാരനായ ജേക്കബ് തോമസ് നല്‍കുക എന്നതില്‍ തര്‍ക്കമില്ല. പറ്റിയാല്‍ പ്രതികളെയും അദ്ദേഹം അറസ്റ്റ് ചെയ്ത് ഹാജരാക്കും. കെ.സുരേന്ദ്രനെന്ന കൊമ്പനല്ല അതിലും വലിയ കൊലകൊമ്പന്‍ പിടിച്ചാലും തകരാത്ത റിപ്പോര്‍ട്ടാകും ഇ ശ്രീധരന്‍ നല്‍കുക. പാര്‍ട്ടിയിലെ വിഭാഗീയത പരിശോധിക്കാന്‍ സുരേഷ് ഗോപിയോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുള്ളിയാണെങ്കില്‍ പൊലീസായും പട്ടാളമായും കലക്ടറായുമൊക്കെ നിരവധി അന്വേഷണങ്ങള്‍ നടത്തിയ ആളും അന്വേഷിച്ച കേസൊക്കെ  തെളിയിച്ച ആളുമാണ്. അതുകൊണ്ട്, അതുകൊണ്ടുമാത്രം മോദിക്കും  അമിത്ഷായ്ക്കും സമാധാനമായിരിക്കാം. പ്രതികള്‍ കുടുങ്ങും മുന്‍പ് നമ്മള്‍ ഇന്നത്തെ തെളിവെടുപ്പ് തുടങ്ങുകയാണ.് 

കെ.സുരേന്ദ്രന്‍റെ ടൈം ബസ്റ്റ് ടൈം എന്നുപറഞ്ഞ ഒരേ ഒരാളേ കേരളത്തിലുള്ളൂ. അത് ശോഭ സുരേന്ദ്രനാണ്. മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മല്‍സരിക്കും എന്ന പ്രഖ്യാപനം വന്നപ്പോള്‍ സീറ്റിന്‍റെ കാര്യത്തില്‍ ഒരുറപ്പുമില്ലാതെ നിന്ന ശോഭേച്ചി മനസറിഞ്ഞ് അനുഗ്രഹിച്ച ആ പറച്ചില്‍ അച്ചട്ടായി. ശത്രുക്കള്‍ക്കുപോലും ആരും ഇങ്ങനെയൊന്നും ആശംസ നല്‍കരുത്. ബിജെപി കോര്‍കമ്മിറ്റി യോഗം കൊച്ചയില്‍ ചേര്‍ന്നു. സാധാരണ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാര്‍ട്ടികള്‍ യോഗം ചേരുന്നത് പരാജയം വിലയിരുത്താനൊക്കെയാണല്ലോ. എന്നാല്‍ ബിജെപിക്ക് അതിന്‍റെ ആവശ്യം വന്നില്ല. കാരണം ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ക്കൊക്കെ ഒരു പരിധിയുണ്ടല്ലോ. കുഴല്‍പ്പണം, സീറ്റ് നല്‍കാന്‍ സികെ ജാനുവിന് പണം. മഞ്ചേശ്വരത്ത് പിന്മാറാന്‍ അപരന് പാരിതോഷികം അങ്ങനെ നിരവധി വിഷയങ്ങള്‍ക്കിടയില്‍ ഒരു നിയമസഭാ തോല്‍വി ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. പാര്‍ട്ടിയെ ഇനി ആര് നയിക്കും എന്നതിലും വലുതല്ലല്ലോ കഴിഞ്ഞു പോയ പരാജയം. കോര്‍കമ്മിറ്റി യോഗം തുടങ്ങാറായി. പക്ഷേ എന്തോ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഒന്ന് നോക്കി വരാം. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...