മുനീർ ഡോക്ടറോട് ആരോഗ്യമന്ത്രി കള്ളം പറയരുത്; സംയമനം പിസിക്ക് ചേരുമോ?

thiruva-02
SHARE

നിയമസഭയില്‍ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേ ചര്‍ച്ച നടക്കുകയാണ്. അപ്പോ നമ്മളോര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങളെക്കുറിച്ചാണ് ചര്‍ച്ച എന്ന്. വെറുതെ അങ്ങനൊന്നും തെറ്റിദ്ധരിക്കരുത്. നയങ്ങളൊക്കെ എത്രകണ്ട് മാറിയാലും ചര്‍ച്ചയുടെ സ്വഭാവത്തിലൊന്നും ഒരുമാറ്റവുമില്ല. പ്രതിപക്ഷത്തെ പഞ്ഞിക്കിടാനാണ് ഭരണപക്ഷം ഈ അവസരം വിനിയോഗിക്കുന്നത്. പ്രതിപക്ഷനേതാവിനെ മാറ്റിയതുള്‍പ്പെടെയുള്ള വടി അവര്‍തന്നെ സര്‍ക്കാരിന് കൊണ്ടുകൊടുത്തിട്ടുള്ളതുകൊണ്ട് വെറുതെ അടിക്കുക എന്ന കര്‍മം മാത്രമാണ് ഭരണപക്ഷത്തിന് ചെയ്യാനുള്ളത്. പാവം രമേശ് ചെന്നിത്തല. ആ അവസ്ഥ കണ്ടാല്‍ സഹിക്കില്ല. പുറകിലെവിടെയോ ഇരിപ്പുണ്ട്. ഇടക്ക് സ്പീക്കര്‍ പേരുവിളിച്ചാല്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി എഴുനേല്‍ക്കും. എന്നിട്ട് ഹരിപ്പാട് മണ്ഡലത്തിലെ കലുങ്കിന്‍റെയോ കടല്‍ കയറ്റത്തിന്‍റെയോ റോഡ് പൊളിഞ്ഞതിന്‍റെയോ ഒരു ചോദ്യം ചോദിക്കും. എന്നിട്ട് ഇരിക്കും. അതെ കട്ട ലോക്കല്‍. 

കോവിഡ് കാലമായതുകൊണ്ട് ആ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്കോപ്പുണ്ടെന്നത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന സ്വര്‍ണക്കടത്ത് ഡോളര്‍ കടത്ത് തുടങ്ങിയ നിരവധി അടിയന്തരപ്രമേയങ്ങള്‍ക്ക് ഉണ്ട്. അവക്കൊന്നും ഉത്തരം കിട്ടിയിട്ടില്ല. അഥവാ സര്‍ക്കാര്‍ ഉത്തരം നല്‍കിയിരുന്നില്ല. അവക്കൊക്കെ ഉത്തരം കിട്ടുംവരെ പ്രതിപക്ഷത്ത് തുടരാന്‍ തീരുമാനിച്ചതിനാലാണ് യുഡിഎഫ് തോറ്റത്. എന്നുവച്ചാല്‍ തോറ്റുകൊടുത്തത്. ഈ സത്യം പക്ഷേ ആരും മനസിലാക്കില്ല എന്നുമാത്രം. പറഞ്ഞുവന്നത് പ്രതിപക്ഷത്തിന്‍റെ പുതിയ പ്രവര്‍ത്തനത്തെക്കുറിച്ചാണ്. കോവിഡ്കാലത്ത് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നതാണ് നിലവിലെ അവരുടെ ആശങ്ക. ആ കണക്കിന്‍റെ പിന്നാലെ പോയി വോട്ടുകണക്കിലെ വിഷമങ്ങള്‍ മറക്കാനുള്ള സൈക്കളോടിക്കല്‍ മൂവ്. കോണ്‍ഗ്രസിന്‍റെ ആരോഗ്യം മോശമായതിനാല്‍ മുസ്ലിം ലീഗാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

വീണ ജയിച്ചു. അതുകൊണ്ട് വായിക്കുന്നു. ഇശ്യൂ ആക്കണ്ട. മുനീര്‍ ഡോക്ടറാണ്. അതുകൊണ്ട് കോവിഡില്‍ എന്ത് കള്ളത്തരം സര്‍ക്കാര്‍ കാട്ടിയാലും കണ്ടുപിടിക്കും. ഡോക്ടറോട് കള്ളംപറയരുതെന്നത് സര്‍ക്കാരിനും ബാധകമാണ്. വീണക്കെതിരെ ലീഗ് കളത്തിലിറങ്ങിയതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. കോവിഡ് വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണ എന്ന് പ്രതിപക്ഷ നേതാവായി നിയമനം ലഭിച്ചപ്പോള്‍ വിഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് ശപഥം പാലിക്കാതെ വയ്യ. പിന്നെ ആശ്രയം ലീഗാണല്ലോ.

പ്രതിപക്ഷത്തിന്‍റെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശ്രദ്ധക്ക്. വിഡി ഇത്തരം പ്രകടനം നടത്തുമ്പോള്‍ വണ്‍മാന്‍ ഷോയില്‍ ഞാനും കൂടിക്കോട്ടേ എന്നു ചോദിക്കരുത്. അത് ശരിയല്ല. മാത്രമല്ല വെറുതെ ഇതുപോലെ ഫ്ലോ കളയാന്‍ നില്‍ക്കരുത്. ഇവിടെ ഇകഴ്ത്തലിനെപ്പറ്റി സീരിയസ് ചര്‍ച്ച നടക്കുവാ.

ഇത്രയും പറഞ്ഞശേഷം സതീശന്‍ ആ മാസ്ക് അഴിച്ചു. കെകെ രമയുടെ ബാഡ്ജ് പോലെയല്ല മാസ്ക്. അത് സഭയിലെന്നല്ല എവിടെയും ഇപ്പോള്‍ നിര്‍ബന്ധമാണ്. അത് ധരിച്ചില്ലെങ്കില്‍ സഭാ രേഖയില്‍ നിന്നല്ല ജീവിതത്തില്‍ നിന്നുതന്നെ നമ്മളെ നീക്കം ചെയ്തേക്കാം. അതുകൊണ്ട് സ്പീക്കര്‍ ഇടപെട്ടു.

സ്പീക്കര്‍ മുഖമറ എന്നു ചോദിക്കും എന്നാണ് കരുതിയത്. റൂള്‍ ഫിഫ്റ്റി എന്നതിന് ചട്ടം അന്‍പത് എന്നൊക്കെ മലയാളീകരിച്ചാണല്ലോ സ്പീക്കര്‍ തുടങ്ങിയതുതന്നെ. ഇതേ മാസ്ക് വിഷയം നമ്മുടെ പികെ ബഷീര്‍ എംഎല്‍എയോട് പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്നു നോക്കാം.

വിളിച്ചുവരുത്തിയ സ്ഥിതിക്ക് ബഷീര്‍ ഇനി ചിലതൊക്കെ പറഞ്ഞിട്ടേ പോകൂ. ബഷീറിന്‍റെ ഈ പ്രകടനം കണ്ടപ്പോളാണ് എംഎല്‍എമാരുടെ എണ്ണം കുറഞ്‍തിലുള്ള വിഷമം യുഡിഎഫിന് മാറിയത്. നഞ്ചെന്തിനാ നാലാഴി എന്ന് പ്രതിപക്ഷം പരസ്പരം ചോദിച്ചുപോയി. നയപ്രഖ്യാപനത്തെ ബഷീര്‍ വിലയിരുത്തിയത് കണ്ടാല്‍ സാക്ഷാല്‍ മുഹമ്മദ് ബഷീര്‍ വരെ തോറ്റുപോകും. പ്രതിപക്ഷത്ത് ബഷീര്‍ ഉണ്ടെങ്കില്‍ ഭരണപക്ഷത്ത് ഷംസീറുണ്ട്. അല്ലാതെ മറ്റൊരു വിശേഷണം ഇനിയുള്ള പ്രകടനത്തില്‍ പറയാനില്ല. ഈ പ്രതിപക്ഷം പോരെ എന്ന പരാതിയാണ് ഷംസീറിന്.

നമ്മുടെ ബഷീറിന് ഒരേ ഒരു വിഷമമേ ഉള്ളൂ. അത് ഷംസീറിനെ ഓര്‍ത്താണ്. ഷംസീര്‍ മന്ത്രിയാകാത്തതിനെ ഓര്‍ത്താണ്.  ഷംസീര്‍ മന്ത്രിയായിരുന്നെങ്കില്‍ അല്‍പ്പം പ്രതിപക്ഷ ബഹുമാനം കൊടുക്കണം എന്ന് ബഷീര്‍ വിചാരിച്ചിരുന്നു എന്നു തോന്നുന്നു. പോട്ട് സാരമില്ല. നിലവില്‍ ഇരുപത്തിയൊന്നെണ്ണമുണ്ടല്ലോ. അവര്‍ക്ക് ഒരു ഉപദേശമങ്ങ് വച്ചുകൊട്. അല്ലാ പിന്നെഅപ്പോ ഈ ഉപദേശം കേട്ടാല്‍ മന്ത്രിയായി തുടരാം. അല്ലെങ്കില്‍ മുന്‍ മന്ത്രിയാകും. ജാഗ്രത. ഷംസീറിനും ഉണ്ട് വിഷമം. ബഷീറിനെയോ അവരുടെ പാര്‍ട്ടിയെയോ ഓര്‍ത്തല്ല. കോണ്‍ഗ്രസിനെ ഓര്‍ത്താണ്. ശൊ അങ്ങനൊരു സംസ്ഥാനാന്തര ബന്ധമുള്ള സ്ഥിതിക്ക് ആ ബില്ല് സിപിഎമ്മിന് കൊടുക്കാമാരുന്നു. ഷംസീര്‍ തുടരുകയാണ്. പാവം ചെന്നിത്തലയുടെ അവസ്ഥ നമ്മള്‍ ആദ്യമേതന്നെ സ്മരിച്ചിരുന്നല്ലോ. പുള്ളിക്കാരനെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. അല്ലെങ്കിലും അങ്ങനെ പറയുന്നതാണല്ലോ നാട്ടു നടപ്പ്. സീരിയസായി എടുക്കണ്ട. 

മോദിജി യുടെ പാത പിന്തുടരുന്ന തിരക്കിലാണല്ലോ സിപിഎമ്മും എല്‍ഡിഎഫും. വിജയദിനം, ദീപം തെളിയിക്കല്‍ തുടങ്ങി പടക്കം പൊട്ടിക്കലില്‍ വരെയെത്തി. ഇനി പാത്രം കൊട്ടുമാത്രമാണ് ബാക്കി. അതിനെക്കുറിച്ചു വിശദീകരിക്കാനും ഷംസീറാണ് എത്തിയത്. പക്ഷേ കോണ്‍ഗ്രസിന്‍റെ നെഞ്ചത്താണ് ആ പടക്കം പൊട്ടിയത്.

ശിവകാശിയിലെ പടക്കക്കാരോട് ഒന്നേ പറയാനുള്ളൂ. ഇനി വീണ നായരുടെ പോസ്റ്റര്‍ വച്ചുള്ള പടക്കം കേരളത്തിലേക്ക് അയക്കരുത്. അതൊക്കെ ഇവിടെ കോണ്‍ഗ്രസില്‍ വലിയ പ്രശ്നമുണ്ടാക്കും. വല്ല തമിഴ്നാട്ടിലേക്കൊക്കെ അതയക്കാന്‍ ശ്രദ്ധിക്കണം. എന്തായാലും ഇത്രയുമായി. അല്‍പ്പം തിരഞ്ഞെടുപ്പ് അവലോകനം കൂടി എല്ലാവരും സഹിക്കണം. അതെ ഇപ്പോ പിണറായിയാണ് എല്ലാം. അതുകാരണം കുട്ടനാട് എംഎല്‍എക്ക് ബൈബിള്‍ പോലും വായിക്കാന്‍ മേല. അതിലും നിറയെ പിണറായിയാണത്രേ.സഭയില്‍ സംസാരിക്കാന്‍ കിട്ടുന്ന അവസരത്തിലെല്ലാം ബൈബിള്‍ വായനയാണ് കുട്ടനാട് എംഎല്‍എ യുടെ പതിവ്. അവസാനം ബൈബിളിലെ നായകന്‍ പിണറായി വിജയനാണെന്നു മാത്രം പറഞ്ഞേക്കരുത്. അത്രയും വലിയൊരു ക്രൂശിക്കല്‍ കൂടി കര്‍ത്താവ് സഹിക്കില്ല. അപ്പോ തോന്നലുകള്‍ മാറാന്‍ ഒരു 

നയപ്രഖ്യാപനം നല്ലതോ ചീത്തയോ. എളുപ്പവഴിയില്‍ അത് തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു പറഞ്ഞുതരും. പണ്ട് അഞ്ചാം മന്ത്രി എന്നൊരു വിഷയം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഉയര്‍ന്നിരുന്നു. സമാനമല്ലെങ്കിലും മറ്റൊരു പ്രയോഗം ഇപ്പോള്‍ എയറിലുണ്ട്. അരമന്ത്രി. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്നൊക്കെ പണ്ട് കേട്ടിട്ടില്ലേ. സമയം എന്നത് ഒരു വിഷയമാണ്. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ പുതിയ അംഗത്തിന്‍റെ ഇളവുണ്ടെന്നാണ് പത്തിരുപത്തഞ്ചുകൊല്ലം സഭയില്‍ കയറിയിറങ്ങുന്ന ബാബു പറഞ്ഞത്. പികെ ബഷീറിനോടും സ്പീക്കര്‍ സമയം കഴിഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ ബഷീര്‍ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ പിണറായി തേച്ചു എന്നൊരു സംസാരം എയറിലുണ്ട്. കെ ബാബു അത് സഭാ രേഖയില്‍ കയറ്റാന്‍ നോക്കി. ഇതാണ്. ഇന്നത്തെ കാലത്ത് സഹതപിക്കാന്‍ പോലും ആരും സമ്മതിക്കില്ല. എന്നാപ്പിന്നെ മരുമോന്‍ ചെക്കനെപ്പറ്റി നാല് പറയാം. മരുമകനെ തൊട്ട ബാബുവിന് മൈക്ക് നഷ്ടമായി. ആ തക്കത്തിന് അധ്യക്ഷനില്ലാത്ത കെപിസിസിക്ക് ഭരണപക്ഷ എംഎല്‍എ എം രാജഗോപാല്‍ ഒരു പേരിട്ടു. കേരള കട്ടപ്പാര കോണ്‍ഗ്രസ് കമ്മിറ്റി. പറ്റിയ പേര്. കടയടക്കാം എന്നു കരുതിയപ്പോ അതാ പിസി ജോര്‍ജ് വരുന്നു.എന്തിനാ അച്ചായാ ഈ ഫോര്‍മാലിറ്റി. നമുക്കിഷ്ടം ആ പഴയ ജോറ് ജോര്‍ജിനെയാ. പുതിയ പൂഞ്ഞാര്‍ എംഎല്‍എയെ കണ്ടാരുന്നോ

അതെയതെ. അതൊക്കെ പോട്ട്. തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതല്‍ അച്ചായന് ഫോണ്‍ താഴെ വയ്ക്കാന്‍ സമയമില്ലെന്നാണല്ലോ കേട്ടത്. ആണോ. എങ്ങനെ.ഓ. മാറ്റിവച്ചെന്ന്. ആര് . പിസി ജോര്‍ജ് എന്നുതന്നെ അല്ലേ പേര്. പോ അച്ചായാ ഇങ്ങനെ കള്ളം പറയാതെ. ആ എന്നിട്ട.് മാറ്റിവച്ചിട്ട്. നമുക്കറിയാം അച്ചായാ. അച്ചായന് എത്രനേരമാന്നുവച്ചാ സഹിച്ച് നില്‍ക്കാന്‍ പറ്റുക . സംയമനം എന്നൊക്കെ പറയുന്നത് അല്ലേലും പിസി ജോര്‍ജിന് ചേര്‍ന്നതാണോ. എന്നാ പറഞ്ഞെ അവനെ. പ്രസക്ത ഭാഗങ്ങള്‍ ഒഴിവാക്കി പറഞ്ഞാ മതി കേട്ടോ

ശൊ ഇതല്‍പ്പം കടുത്ത പറച്ചിലായിപ്പോയി. പക്ഷേ തെറി നാട്ടുകാര്‍ മുഴുവന്‍ കേട്ടു. മോശമല്ലേ. എന്നിട്ട ആള്‍ക്കാരും ആരാധകരുമൊക്കെ എന്നാ പറഞ്ഞു. ഓ പിന്നെ. നേരത്തേ വേറെ തങ്കപ്പെട്ട സ്വഭാവമാരുന്നു എന്ന്. ഈരാറ്റുപേട്ട ടൗണിലെ പ്കടനമൊന്നും നമ്മള്‍ മറന്നില്ല എന്‍റെ പൊന്നേ. തോല്‍വിയുടെ കാര്യം പ്രത്യകിട്ട് വേറം പരിശോധിക്കേണ്ട കാര്യമില്ല എന്ന് പിസി ജോര്‍ജിനെ ഓര്‍മിപ്പിച്ചുകൊണ്ട് നമ്മള്‍ നിര്‍ത്തുകയാണ്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...