കോൺഗ്രസിലെ തുല്യദു:ഖിതർ; പരസ്പരം സമാശ്വസിപ്പിക്കൽ

Thiruvaa-28-05
SHARE

തന്നെ എല്ലാവരും കൂടി അപമാനിക്കുകയായിരുന്നു എന്ന കാര്യം സ്ഥിരീകരിച്ചതോടെ അക്കാര്യം അറിയിച്ച് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. പിണറായി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയപ്പോള്‍ പ്രതിപക്ഷത്തുടര്‍ച്ച ഉറപ്പാക്കിയ ആളാണ് ചെന്നിത്തല. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ തുടര്‍ച്ച വേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം. തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് അദ്ദേഹം അപമാനം തിരിച്ചറിഞ്ഞത്.

മറ്റൊരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴാണെങ്കില്‍ വൈകിയും പോയി. ഇല്ലെങ്കില്‍ എന്തെങ്കിലും കളി കളിക്കാമായിരുന്നു. പക്ഷേ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നാണ് കത്തില്‍ പറഞ്ഞത്. ഒരു ഡീസന്‍റ് പുറത്താക്കല്‍ കൊടുക്കേണ്ട സമയത്ത് കൊടുക്കാത്ത പാര്‍ട്ടി, ഇപ്പോ പുറകേ നടന്ന് പുകഴ്ത്തുകയാണ്... 

മുല്ലപ്പള്ളി ചെന്നിത്തലയെ, ചെന്നിത്തല തിരിച്ച് മുല്ലപ്പള്ളിയെ. അങ്ങനെ ,യുഡിഎഫില്‍ ഇപ്പോള്‍ തുല്യദുഖിതര്‍ പരസ്പരം സമാശ്വസിപ്പിക്കുന്ന കാഴ്ചകളാണ്. മുല്ലപ്പള്ളി നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര മോശം കെപിസിസി പ്രസിഡന്‍റൊന്നുമല്ല എന്ന് പറഞ്ഞായിരുന്നു ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആരു വിചാരിക്കുംപോലെ എന്നത് വ്യക്തമല്ല. കൂട്ടത്തില്‍ വിഡി സതീശനും കൂടി. ചെന്നിത്തല പറഞ്ഞത് കറക്ടാണെന്ന് വിഡി. ഇവരെല്ലാവരും ഊന്നുന്നത് മുല്ലപ്പള്ളിയുടെ ചരിത്രത്തിലാണ്. കെപിസിസി പ്രസിഡന്റായിരുന്ന പ്രകടനം അങ്ങോട്ട് ഹൈലൈറ്റ് ചെയ്യുന്നില്ല. ചെയ്തിട്ടും കാര്യമില്ല. അതൊന്നും മുല്ലപ്പള്ളിയുടെ സങ്കടത്തിന് കുറവു വരുത്തില്ല.

കാണാം തിരുവാ എതിര്‍വാ:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...