മിത്രങ്ങള്‍ പാര്‍ട്ടി വിട്ടു തുടങ്ങി; വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ മര്യാദ പോലുമില്ലാത്ത പട്ടേലര്‍..!

Thiruvaa-ethirva
SHARE

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് ഏഴു കൊല്ലം തികഞ്ഞു കേട്ടോ. ഏഴു വര്‍ഷം തികയ്ക്കുന്നതിന് ഡല്‍ഹിയില്‍ ആഘോഷങ്ങളൊന്നുമില്ല. കോവിഡൊക്കെയല്ലേ. ഇങ്ങ് ലക്ഷദ്വീപില്‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ വക ചില്ലറ കലാപരിപാടികളുണ്ട്. മോദി ഭരണ വാര്‍ഷികത്തിന്‍റെ സന്തോഷമായുള്ള ചെറിയൊരു കലോപഹാരായി  കണ്ടു സന്തോഷിച്ചാലും

ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ പോകുന്നവരാണ് ലക്ഷദ്വീപുകാര്‍ എന്നാണ് പൊതുധാരണ. അങ്ങനെയുള്ളവര്‍ക്ക് എന്തെങ്കിലും ശ്രദ്ധ കിട്ടാന്‍ വലിയ പാടാണ്. അതുകൊണ്ടു തന്നെ ലക്ഷദ്വീപ് എന്ന നാടിനെ നമ്മളാരും ശ്രദ്ധിക്കാറില്ല. അങ്ങനെയുള്ള ദ്വീപുകാരെ അങ്ങോട്ടു പോയി ഉപദ്രവിച്ചു കൊണ്ട് ഇവിടെ ശ്രദ്ധിക്കൂ എന്നു പറയുകയാണ് ഒരു അഡ്മിനിസ്ട്രേറ്റര്‍. മോദി – ഷാ കൂട്ടുകെട്ടിന്‍റെ കണ്ടെത്തലാണ്. കണ്ടെത്തല്‍ മോശമായില്ല. പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ട്

പ്രഫുല്‍ ഖോടേ പട്ടേല്‍ എന്നാണ് പേര്. വെറുപ്പിക്കലാണ് സാറേ മെയിന്‍. ദ്വീപുകാര്‍ മാത്രം അങ്ങനെയങ്ങ് സമാധാനിക്കണ്ട എന്നാണ് നിലപാട്. കുറേ കാലമായി സാറിന്‍റെ വെറുപ്പിക്കല്‍സ് തുടങ്ങിയിട്ട്. നിര്‍ത്തുന്ന ലക്ഷണവുമില്ല. രോഗികളെ ചികില്‍സക്കായി വിമാനത്തില്‍ കൊണ്ടുപോകാന്‍ സമിതിയുടെ സമ്മതവും അംഗീകാരവും ഒക്കെ വേണമെന്നും പറഞ്ഞ് പുതിയ ഉത്തരവ് വന്നിട്ടുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളോ ഉദ്യോഗസ്ഥനെന്ന നിലയില്‍ പഠിപ്പും പരിചയവും നേടിയ ആളോ അല്ലെന്ന ഒരു അഹങ്കാരവും കൂടിയുണ്ട്. 

ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ആയിട്ടും ഒരു വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ കാണിക്കേണ്ട മര്യാദ പോലും പട്ടേലര്‍ക്കില്ല. ലക്ഷദ്വീപിലെ ബിജെപിക്കാര്‍ക്ക് പോലും ആളെ സഹിക്കാന്‍ വയ്യ.  അവിടെ മിത്രങ്ങള്‍ പാര്‍ട്ടി വിട്ടു തുടങ്ങി. പക്ഷേ, ലക്ഷദ്വീപ് ബിജെപി കൈവിട്ടു എന്നു കരുതി കേരളത്തിലെ ബിജെപിക്ക് അങ്ങനെ പട്ടേലരെ കൈവിടാന്‍ പറ്റില്ലല്ലോ. ആരും ന്യായീകരിക്കാനില്ലാത്തവര്‍ക്ക് കെ.സുരേന്ദ്രനുണ്ട് മുസ്ലിം ഭൂരിപക്ഷ സ്ഥലമായതു കൊണ്ടാണ് ബിജെപി ഭരണാധികാരി ലക്ഷദ്വീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് ആരെങ്കിലും  പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണല്ലോ. എന്നു കരുതി വെറുതെ വിടുന്നുണ്ടോ?

നമ്മളേവരും പ്രതീക്ഷിച്ച ആ പോയിന്‍റ് ഇതാ വന്നു കഴിഞ്ഞു.  തീവ്രവാദികള്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ സുരേന്ദ്രന്‍ ജി പ്രിന്‍റുചെയ്തു കഴിഞ്ഞു . എല്ലാ ദ്വീപുകാരും വന്ന് ഒപ്പിട്ട് വാങ്ങി കഴുത്തിലണിയേണ്ടതാണ്. ഈ ഐസ്ഐഎസ് തീവ്രവാദികളെ തളര്‍ത്താനാണ് ലക്ഷദ്വീപില്‍ ബീഫിന് നിയന്ത്രണം കൊണ്ടു 

വരുന്നതെന്ന് എത്രപേര്‍ക്കറിയാം. എന്നുവച്ചാല്‍ ഈ തീവ്രവാദികള്‍ ആളുകളെ ഒക്കെ കൊന്ന് തളര്‍ന്ന് വരുമ്പോള്‍ ബീഫു കഴിക്കുന്നവരാണ്. അങ്ങനെയവര്‍ ബീഫു ചോദിക്കുമ്പോള്‍ നിരോധനം ഉണ്ടെങ്കില്‍ കിട്ടില്ല. മാനസികമായി തളരുന്ന അവര്‍ തീവ്രവാദം അവസാനിപ്പിക്കും. അതാണ് ഈ സര്‍ജിക്കല്‍ സ്ട്രൈക്ക്. 

അതുനല്ല ചോദ്യമാണല്ലോ. നിയമം ആവശ്യമുണ്ടോ എന്ന് സാമാന്യ ബുദ്ധി വച്ച് ആലോചിക്കുകയല്ല, ആവശ്യമില്ലാത്ത നിയമം നടപ്പാക്കിയിട്ട് എന്തിനാ പേടിക്കുന്നത് എന്ന് ചോദിക്കുകയാണ്. എങ്കില്‍ പിന്നെ ഗുണ്ടാ നിയമം മാത്രമാക്കണ്ട. കരിനിയമങ്ങള്‍ എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്തിട്ട് അങ്ങനെ ലോകത്ത് കിട്ടുന്ന എല്ലാ നിയമങ്ങളും ദ്വീപില്‍ കൊണ്ടു വന്ന് നടപ്പാക്കണം സുരേന്ദ്രന്‍ ജി. എന്നിട്ട് വിമര്‍ശിക്കുന്നവരോട് എന്തിനാ പേടിക്കുന്നത് എന്ന് ചോദിക്കണം. പിന്നൊരു കാര്യം. ബിജെപിക്കാരുടെ കാര്യം അറിയില്ല, സാധാരണ ആളുകള്‍ വിമര്‍ശിക്കുന്നത് ഭയം തോന്നുമ്പോഴല്ല. അനീതിയാണെന്ന് തോന്നുമ്പോഴാണ്. 

പ്രിഥ്വിരാജിനെക്കുറിച്ചാണ്. പക്ഷേ പേരൊന്നും സുരേന്ദ്രന്‍ ജി പറയില്ല. അങ്ങനെ സുരേന്ദ്രന്‍ ജി പേര് പറഞ്ഞിട്ട് പൃഥ്വിരാജിനൊന്നും പബ്ളിസിറ്റി കിട്ടുമെന്ന് വിചാരിക്കണ്ട.  ഇപ്പറഞ്ഞതും പൃഥ്വിരാജ് ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും  തമ്മില്‍ എന്ത് ബന്ധമാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അനാര്‍ക്കലി സിനിമയെ ലക്ഷദ്വീപിലെ ഏതോ സംഘടന വിമര്‍ശിച്ചതു കൊണ്ട് പ്രിഥ്വിരാജ് ആ നാടിന് അനുകൂലമായി ഒന്നും പറയാന്‍ പാടില്ലെന്നാണോ? ഭയങ്കര വാദമായിപ്പോയി.

ലതിക സുബാഷ് തിരഞ്ഞെടുപ്പ് തോല്‍വിയോടെ രംഗം വിട്ടെന്ന് കരുതിയവര്‍ക്ക് തെറ്റി. ലതിക വീണ്ടും വാര്‍ത്തകളില്‍ പ്രത്യേക്ഷപ്പെട്ടു. തന്‍റെ പാര്‍ട്ടി പ്രവേശനം പറയാനായിരുന്നു വരവ്. വേണ്ടി വന്നാല്‍ ഒന്നു കൂടി മൊട്ടയടിക്കാന്‍ എന്നോണം തലമുടി മനോഹരമായി വളര്‍ത്തിയിട്ടുമുണ്ട്.  എന്‍സിപി നല്ല തിരഞ്ഞെടുപ്പായി.  അതാകുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിനൊപ്പം മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പം കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം എന്ന വെറൈറ്റിയുണ്ട്. മാത്രമല്ല , ലതികയുടെ സ്ത്രീപക്ഷ രാഷ്ട്രീയത്തിനും പറ്റുന്ന പാര്‍ട്ടിയാണ്. സോണിയാ ഗാന്ധിയെന്ന സ്ത്രീ കോണ്‍ഗ്രസിന്‍റെ തലപ്പത്ത് വന്നതില്‍ പ്രതിഷേധിച്ചവര്‍ പോയി ഉണ്ടാക്കിയ പാര്‍ട്ടിയുമാണല്ലോ. കാരണം പറഞ്ഞത് വിദേശ ജനനം ഒക്കെയായിരുന്നെങ്കിലും അതുശരി അപ്പോ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക്  അവസരം കൊടുക്കുന്നില്ലാ എന്നൊക്കെ പറഞ്ഞിട്ട് . തനിക്ക് കിട്ടിയ സ്ഥാനങ്ങള്‍ ഇങ്ങനെഎണ്ണിപ്പറഞ്ഞ് ഓര്‍മിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ. എന്‍സിപിയില്‍ ചേരുന്നതോടെ ഈ ലിസ്റ്റ് കൂടുതല്‍ നീട്ടാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു. ലതികയ്ക്ക് നേട്ടം ഉണ്ടായാല്‍ മാത്രം പോരല്ലോ. ലതിക പോകുന്നതു കൊണ്ട് എന്‍സിപിക്ക് വല്ല മെച്ചവും ഉണ്ടാകുമോ

ഇപ്പറഞ്ഞതില്‍ രമേശ് ചെന്നിത്തലയൊക്കെ വരുമോ? അല്ലാ , ലതിക പറഞ്ഞ സൂചനകള്‍ വച്ചാണെങ്കില്‍ ഏതാണ്ട് വിഡി സതീശന്‍ ഒഴികെ കോണ്‍ഗ്രസിലെ എല്ലാവരും ഈ ഒരവസ്ഥയിലാണ്.കോവിഡ് ഒന്നു കഴിഞ്ഞാല്‍ കേരളത്തില്‍  എന്‍സിപി വ്യാപനം രൂക്ഷമാകും എന്നാണ് മനസിലാക്കേണ്ടത്. അതുവഴി എന്‍സിപി ഘടകകക്ഷിയായ ഇടതുപക്ഷവും ശക്തമാകും. ലതികയൊക്കെ എത്രമാത്രം ഇടതുപക്ഷമായി എന്നാണ് അറിയേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനം കേട്ട് അതു തീരുമാനിക്കാം.ബെസ്റ്റ് , കെകെ രമ സത്യപ്രതിഞ്ജ ചെയ്യുന്നത് ആളുകള്‍ കാണാതിരിക്കാന്‍ മെയിന്‍ സ്വിച്ച് ഓഫു ചെയ്യാനാലോചിച്ച ടീമാണ് ഇവിടത്തെ സിപിഎം.. അപ്പോഴാണ് അവരുടെ മുന്നണിയില്‍ നിന്ന് ഈ വര്‍ത്തമാനം പറയുന്നത്. അതുപോട്ടെ അടുത്ത കാലത്ത് ഏറ്റവും നിരാശ തോന്നിയ സംഭവം എന്തായിരുന്നു.നന്നായിട്ടുണ്ട്. ഈ ലൈനില്‍ പോകാനാണ് തീരുമാനമെങ്കില്‍ അന്ന് വാങ്ങിയ കത്രികയും കത്തിയുമൊക്കെ കളയാതെ സൂക്ഷിക്കുന്നതാണ് നല്ലത്. പക്ഷേ ലതിക വലതു കാലു വച്ചു കയറിയതോടെ എന്‍സിപിക്ക് നല്ല കാലം വന്നു എന്നാണ് തോന്നുന്നത്. കഴി‍ഞ്ഞ ദിവസം നിയമസഭയില്‍ സ്പീക്കറെ തിരഞ്ഞെടുത്ത ശേഷം നടത്തിയ അനുമോദന പ്രസംഗങ്ങളില്‍ വരെ ഏറ്റവും തിളങ്ങിയത് എന്‍,സി പി അംഗം തോമസ് കെ തോമസിന്‍റേതായിരുന്നു. പ്രസംഗമല്ല. ഒരു നീണ്ട കഥയായോ ബൈബിള്‍ പാഠമായോ ഒക്കെ കാണാം

അങ്ങനെ രണ്ടു സ്ത്രീകള്‍ ഒന്നിച്ച് കഴിഞ്ഞാലൊന്നും കുട്ടികള്‍ ഉണ്ടാവില്ല. ബഹുമാനപ്പെട്ട അംഗം ബൈബിള്‍ പഠിക്കുന്നതിനൊപ്പം കുറച്ച് ബയോളജി കൂടെ പഠിക്കണം. മാത്രമല്ല, വിശുദ്ധ ഗ്രന്ഥത്തെ വളച്ചൊടിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കും എംബി രാജേഷിനെ നിയമസഭാ സ്പീക്കറായല്ലേ , അല്ലാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിട്ടൊന്നുമല്ലല്ലോ തിരഞ്ഞെടുത്തത്. സോളമന്‍റെ നീതിബോധമൊക്കെ ഇവിടെ ആവശ്യമുണ്ടോ?  ബഹുമാനപ്പെട്ട സ്പീക്കര്‍ ഇതൊന്നും കേട്ട് വഷളാവരുത്. സര്‍ക്കാരിന്‍റെ ബിസിനസ് നടത്തിക്കൊടുക്കാനുള്ളതാണ്. ഓര്‍മ വേണം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...