ടീച്ചർ വേണ്ട; സാർ മതി; ശൈലജയെ നൈസായി ഒഴിവാക്കിയ കഥ..!

thiruva
SHARE

അപ്പോ വലിയൊരു വെടിക്കെട്ടോടെ പിണറായി വിജയന്‍ ആ സസ്പെന്‍സ് പൊട്ടിച്ചു. തന്‍റെ അവസാന ഇലവനെ, അല്ല അവസാന ഇരുപത്തിയൊന്നിനെ പ്രഖ്യാപിച്ചു.  രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടാമനായി പിണറായി മാത്രമേയുള്ളൂ എന്നതാണ് ക്ലാസ്. എന്നുവച്ചാല്‍  അതെ അതുതന്നെ. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയും മുന്നണിയും മുന്നിലുള്ളപ്പോള്‍ നമ്മള്‍ തുടങ്ങുകയാണ് പിണറായി വിജയനാല്‍ നിറഞ്ഞ ഒരു തിരുവാ എതിര്‍വാ. സ്വാഗതം. 

തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു. മമ്മൂട്ടി നായകനായ വണ്‍. അത് പിണറായിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ആ പടത്തിന്‍റെ പേരും ശരിയാണ്. വണ്‍. വെറും വണ്ണല്ല. ഒണ്‍ലി വണ്‍. താനാണ് പാര്‍ട്ടി. താനാണ് സര്‍ക്കാര്‍. താനാണ് മുഖ്യന്‍. അതുകൊണ്ട് താന്‍ തീരുമാനിക്കും. പിണറായി 2.0 കുറച്ചു ദിവസമായി മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. അല്ല മുഖ്യാ ആരൊക്കെയാ ടീമില്‍. ഒന്നും തീരുമാനിച്ചില്ല എന്നായിരുന്നു ഇന്നലെവരെ മറുപടി. താനാകുമോ മുഖ്യന്‍ എന്നുപോലും ഉറപ്പില്ല എന്ന ലൈനില്‍ മുഖ്യന്‍ അങ്ങ് നിന്നു

ഒരു രഹസ്യം ആ മനസില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഗൂഡ സ്മിതം കാണുമ്പോള്‍ തോന്നില്ലെങ്കിലും പിണറായിയെ അറിയുന്നകൊണ്ട് തോന്നിപ്പോയാല്‍ മാധ്യമങ്ങളെ കുറ്റം പറയാന്‍ പാടില്ല. അതുകൊണ്ട്  വീണ്ടും ചോദിച്ചു. അതെ കെകെ ശൈലജ ഇല്ല. എന്നുവച്ചാല്‍ കോവിഡിന്‍റെയും കോവിഡ് കെയറിന്‍റെയും പേരില്‍ വോട്ടിട്ടവരെ നൈസായി പിണറായി തേച്ചു. പണ്ട് കെആര്‍ ഗൗരിയമ്മയെയും പിന്നീട് സുശീലാ ഗോപാലനെയും പാര്‍ട്ടി തേച്ച കഥ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ടൈമായതുകൊണ്ട് പെട്ടെന്ന് കെകെ ശൈലജയുടെ അവസ്ഥ ആളുകള്‍ക്ക് മനസിലായി. ടീച്ചറമ്മ എന്നൊക്കെ വിളിച്ച് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി വോട്ടു തേടിയ സഖാക്കള്‍ക്ക് സത്യം പറഞ്ഞാല്‍ അറിയാതെയിരുന്നപ്പോ ഇന്‍ജക്ഷന്‍ കിട്ടിയ അവസ്ഥയായിപ്പോയി. ഷോക് ട്രീറ്റ്മെന്‍റ്. ടീച്ചറ്‍മാരുടെ ആവശ്യമില്ല. തല്‍ക്കാലം സാറുമ്മാര് മതി എന്ന് പിണറായി മുഖ്യന്‍ തീരുമാനിച്ചു. പലമന്ത്രിമാര്‍ക്കും സീറ്റ് നല്‍കാതെ വെട്ടി. ശൈലജക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കി. എന്നിട്ട് മന്ത്രി സീറ്റ് നിഷേധിച്ചു. ടീച്ചറമ്മ എന്നൊക്കെ വിളിച്ചിരുന്ന സൈബര്‍ സഖാക്കള്‍ ശൈലജ എന്ന് തിരുത്തി വിളിക്കാന്‍ പാടുപെടുകയാ ഇപ്പോ

സമൂഹ മാധ്യമങ്ങള്‍ നിറയെ അയ്യോ ടീച്ചര്‍ പോകല്ലേ അയ്യോ ടീച്ചര്‍ പോകല്ലേ വിളികളാണ്. പക്ഷേ അച്ചടക്കമുള്ള പാര്‍ട്ടിയും പ്രവര്‍ത്തകരുമായതിനാല്‍ തൊണ്ടയില്‍ നിന്ന് പുറത്തു വരുന്ന തരം നിലവിളികളൊന്നുമില്ല. ടീച്ചറമ്മക്ക് ഒരവസരം കൂടി നല്‍കണം എന്നുപറഞ്ഞിട്ട് പോസ്റ്റിന്‍റെ താഴെ പാര്‍ട്ടി വിമതരല്ല, പാര്‍ട്ടിക്കൊപ്പം തന്നെ എന്ന് ഹാഷ്ടാഗിട്ട പോരാളി ഷാജിയാണ് എന്‍റെ ഹീറോ. എന്‍റെ പോരാളി ഷാജിമാരേ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ഇന്നലെ  എല്‍ഡിഎഫ് യോഗത്തില്‍ കേക്കാണ് വിതരണം ചെയ്തതെങ്കില്‍ ഇന്ന് ശൈലജ വിഷയത്തില്‍ പ്രതിരോധിക്കേണ്ടതെങ്ങനെ എന്ന ക്യാപ്സ്യൂളാണ് വിതരണം ചെയ്തത്.   നമ്മുടെ കോട്ടയം വാസവന്‍ ചേട്ടനൊക്കെ രണ്ടെണ്ണം വീതമാണ് കഴിച്ചത്

മുന്നണി തീരുമാനം വിശദീകരിക്കാന്‍ ഇന്നലെ എകെജി സെന്‍ററിന്‍റെ മുറ്റത്തെ ക്യാമറകള്‍ക്കു മുന്നില്‍ വന്ന എ വിജയരാഘവന്‍ സഖാവ് താന്‍ സെക്രട്ടറിയല്ല എന്ന തരത്തിലാണ് ഇന്ന് ആക്ട് ചെയ്ത് നൈസായി മാറി നടന്നത്. മന്ത്രിമാരെ തീരുമാനിച്ച വളരെ സുപ്രധാനമായ ഒരു തീരുമാനം വെള്ളക്കടലാസില്‍ വാര്‍ത്താ കുറിപ്പായി പുറത്തുവിട്ടു. വന്‍ വരാലുകള്‍ വലയില്‍ വീണ് വായിട്ടലക്കാതെ തന്ത്രപൂര്‍വെ രക്ഷപെട്ടപ്പോള്‍ പള്ളത്തിക്കുഞ്ഞുങ്ങള്‍ക്ക് അത് പറ്റിയില്ല. അവരെ ക്യാമറകള്‍ വളഞ്ഞു. ഐസക്കിനും സുധാകരനും സീറ്റ് നിഷേധിച്ചത് ശൈലജയെ വെട്ടുമ്പോള്‍ ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നോ എന്നു തോന്നിപ്പോകും

പാര്‍ട്ടിയിലെ സൈന്താന്തികനായ എംഎ ബേബി വരും. പുള്ളിക്കാണ് ഇക്കാര്യത്തില്‍ നമുക്ക് മനസിലാകുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞുതരാന്‍ കഴിയുക. ബൈദി ബൈ ബേബി സഖാവേ. ടീച്ചറമ്മയെ നൈസായി റിട്ടയര്‍ ചെയ്യിച്ചു അല്ലേ അതെ. ചോദിക്കണ്ടാര്‍ന്നു. ഇത് വല്ല വിധേനെയും ഓഫ് ചെയ്യാന്‍ പറ്റുവോ. അങ്ങനെ ഒടുവില്‍ കെകെ ശൈലജയെ പാര്‍ട്ടി പഠിപ്പിച്ച പാഠം എന്താണ് എന്നുവച്ചാല്‍ നിങ്ങള്‍ ടീച്ചറല്ല. കുട്ടിയാണ്. പാര്‍ട്ടി പറയുന്നത് അനുസരിച്ച് അഭിനയിക്കുന്ന കുട്ടി. ഇനി വിപ്പാണ് പണി. വിഴിപ്പലക്കാതെ വിപ്പുപണി ചെയ്യുക അപ്പോ ഇടവേളയാണ്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശേഷങ്ങള്‍ വന്നിട്ട് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിഞ്ജക്കായുള്ള കോവിഡ് രഹിത ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്. കല്യാണക്കുറിയില്‍ ചെറിയൊരു തെറ്റുണ്ടായിരുന്നു. പേടിക്കണ്ട തിരുത്തി

ഇനി ഇതൊക്കെ കോവിഡിനെ പറ്റിക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങളാണോ എന്തിരോ. എന്തായാലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് വിളിച്ചാലും അധികം ആളുകള്‍ സത്യപ്രതിഞ്ജക്ക് എത്തുമെന്നു തോന്നുന്നില്ല. റെക്കോഡു ഭൂരിപക്ഷത്തില്‍ സര്‍ക്കാരിന്‍റെ മുഖമായി മാറിയ ശൈലജയെ കോവിഡിനെ ഒഴിവാക്കുന്ന ലാഘവത്തില്‍ പിണറായി പുറത്താക്കി. ചെറിയേ ഒരു ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയെ ഒരുങ്ങുകയാണ് ആശംസയൊക്കെ കിട്ടി ബോധിച്ചു. അപ്പോ എങ്ങനാ പ്രതിപക്ഷം ചടങ്ങിന് പോകുന്നുണ്ടോ പ്രതിപക്ഷ നേതാവേ. ഈ സമയത്ത് അങ്ങനെ വിളിച്ച് വേദനിപ്പിക്കരുതെന്നറിയാം.  എന്നാലും വിളിച്ചു ശീലിച്ച സ്ഥിതിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തരത്തില്‍ നടത്തുന്നതിനെതിരെ പലരും കോടതിയില്‍ പോയിട്ടുണ്ട്. അതു മുന്നില്‍ കണ്ടാണോ എന്നറിയില്ല ജഡ്ജിമാര്‍ക്കൊക്കെ പിണറായിയുടെ ക്ഷണക്കത്തുണ്ട്.  എന്നാപ്പിന്നെ സ്റ്റേഡിയത്തെ കുറിച്ച് നാല് വാക്ക്. ഏത്. നമ്മുടെ കോവിഡ് പ്രൂഫ് സ്റ്റേഡിയത്തെ കുറിച്ച്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...