ബിജെപി പോലും ഇപ്പോള്‍ പറയാന്‍ മടിക്കും; പേടിക്കാതെ പറഞ്ഞ് പിസി

te
SHARE

ഇന്നലെയൊക്കെ ആകെ ടെന്‍ഷനിലായിരുന്നു. ലോകായുക്ത ചില ഉത്തരവുകളൊക്കെ നടത്തിയിരുന്നല്ലോ. സംഗതി നമ്മുടെ മുഖ്യന് പൊതിഞ്ഞുകെട്ടി കൈമാറുകയും ചെയ്തു. എന്തിനോ തിളക്കുന്ന വിധിപ്പകര്‍പ്പുകള്‍ എന്നാണെന്നു തോന്നുന്നു കെട്ടിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത്.  ഈ വിധിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജലീല്‍ മന്ത്രി എങ്ങാണും രാജി വയ്ക്കുമോ എന്ന് വെറുടെ പേടിച്ചു. അങ്ങനെ കെടി ജലീല്‍ ഇറങ്ങിയാല്‍ ആ ഇറക്കം വച്ച് തമാശ ഉണ്ടാക്കണമല്ലോ. അതിന്‍റെ ആലോചനയും ടെന്‍ഷനുമായിരുന്നു. ഭഗ്യം മന്ത്രി രാജിവച്ചില്ല. പോക്ക് കണ്ടിട്ട് വയ്ക്കുന്ന ലക്ഷണവുമില്ല. അപ്പോള്‍ അതിന് കാത്തുനിന്ന് കാലുകഴക്കാതെ നമ്മുടെ വെപ്പ് തുടങ്ങാം. 

ലാേകായുക്ത എന്നല്ല ലോകാ അയുക്ത എന്ന് ഉച്ഛരിക്കാനാണ് മന്ത്രി കെടി ജലീലിന് ഇഷ്ടം. ആ ലോകായുക്ത ഒരു ഉത്തരവിട്ടാലുടന്‍ അത് അക്ഷരം പ്രതി വിശ്വസിക്കുന്നവനല്ല ജലീല്‍. ഈ ഉത്തരവിനെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിലാണ് പുള്ളി ഇപ്പോള്‍ റസര്‍ച്ച് നടത്തുന്നത്. ബന്ധുവിന്‍റെ നല്ല ഭാവിക്കായി ഇല്ലാത്ത കുറുക്കുവഴികള്‍ ആലോചിച്ച് അതില്‍ നല്ല രീതിയില്‍ വിജയിച്ചവനാണ് ജലീല്‍. അക്കാര്യമാണ് ലോകായുക്ത ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നതും. അത്തരത്തിലുള്ള ജലീലിന് ഈ ഉത്തരവ് മറികടക്കാന്‍ ഒരു തന്ത്രം ആവിഷ്കരിക്കുക എന്നത് സിംപിളാണ്. നമുക്കാണ് സത്യത്തില്‍ ആത്മവ്ശ്വാസമില്ലാത്തത്. ജലീലിന് അത് ആവോളമുണ്ട്. പുള്ളി എങ്ങനെങ്കിലും കടിച്ചു തൂങ്ങിക്കിടന്നോളും. ജലീല്‍ വിഷയത്തില്‍ ചിലത് ചോദിക്കണമെന്നുറച്ച് മാധ്യമങ്ങള്‍ ഇടത് പാളയങ്ങളിലൂടെ കറങ്ങി. ആദ്യം മുന്നില്‍ വന്നു വീണത് ഒരു സിംഹക്കുട്ടിയായിരുന്നു. ഡബിള്‍റോള്‍ താരം എ വിജയരാഘവന്‍. ഒന്നും ആലോചിക്കാതെ ഏവരും ആയുധം എടുത്തു നീട്ടി

ജലീലിനോട് രാജി വയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ലെങ്കിലും വേണ്ടില്ല, വിജയരാഘവന്‍ സഖാവിനോട് ഇങ്ങനൊന്നും പറയരുതെന്നെങ്കിലും പറയാനുള്ള മര്യാദ കാണിക്കണം. അപേക്ഷയാണ്. നിയമ വിഷയമായതിനാല്‍ സംസ്ഥാനത്ത് പിന്നെ ആശ്രയം ബാലേട്ടനാണ്. പുള്ളിയാണല്ലോ ആ വകുപ്പിന്‍റെ ആള്‍.  വ്യത്യസ്ഥനാമൊരു ബാലന്‍ എന്ന പാട്ട് ഇപ്പോളായിരുന്നു എഴുതേണ്ടത്. വീണിടത്തു കിടന്ന് ഉരുളുക മറിയുക തുടങ്ങിയ ഇത്തരം കലാപരിപാടികളില്‍ പാര്‍ട്ടിക്കാര്‍ മുഴുകുമ്പോളും അതൊന്നും അറിയാതെ ഞങ്ങളുടെ പ്രതിനിധി ദീപു രേവതി ജലീല്‍ ഇപ്പോ രാജിവയ്ക്കും എന്നും പ്രതീക്ഷിച്ച് പുളളിയുടെ വീടിന്‍റെ മുന്നില്‍ കുറ്റിയടിച്ചു നില്‍ക്കുകയായിരുന്നു. നിന്ന് കാലുകഴക്കുമ്പോള്‍ പൊക്കോളും എന്ന് ആത്മഗതം പറഞ്ഞ് ജലീല്‍ സായ്‍വ് ഉള്ളില്‍ ഉലാത്തി. അപ്പോ അതില്‍ ഒരു തീരുമാനം ആകില്ല എന്നുറപ്പുള്ളതുകൊണ്ട് നമ്മള്‍ വേറെ കാര്യങ്ങളിലേക്ക് കടക്കുകയാണ്. കല്യാണത്തിന്‍റെ തിരക്കും ബഹളവുമൊക്കെ കണ്ടിട്ടില്ലേ. അപ്പോള്‍ അവിടെ എന്ത് പ്രശ്നമുണ്ടായാലും അലമ്പാതെ നില്‍ക്കുന്ന ഒരാളുണ്ട്. കല്യാണ ചെക്കന്‍. വേറെ ആര് എന്ത് പ്രശ്നമുണ്ടാക്കിയാലും ഇതുവരെ കാണിക്കാത് സംയമനത്തിലൂകും ചെക്കന്‍റെ നില്‍പ്പ്.  തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഇതേ ചെക്കന്‍റെ റോളാണ് സ്ഥാനാര്‍ഥിക്കുള്ളത്. ആര് അലമ്പിയാലും സ്ഥാനാര്‍ഥി അലമ്പില്ല. എന്നാല്‍ അതിന് ഒരേ ഒരു അപവാദനം നമ്മുടെ നാട്ടിലുണ്ട്. സാക്ഷാല്‍ പിസി ജോര്‍ജ്. ജോര്‍ജിന്‍റെ ഇത്തവണത്തെ ഈരാറ്റുപേട്ട പ്രചാരണം കണ്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ വരെ കണ്ടംവഴി ഓടി. അങ്ങനെയുള്ള ജോര്‍ജാണ് വരുന്നത്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...