രണ്ട് ജില്ലയിൽ നിന്ന് വോട്ട് വാങ്ങി ഒരു ജില്ലയിൽ മറിച്ചുവിറ്റു; കച്ചവടക്കാര് ആര്..?

thiruvaa-ethirvaa
SHARE

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് രമേശ് ചെന്നിത്തല ജയിക്കാനും കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ജയിക്കാനും പാലക്കാട് ജില്ലയിലെ ബിെജപിയുമായി ഒരു അവിഹിത ബന്ധം. അന്തര്‍ജില്ലാ നാടകോല്‍സവമാണ് അപ്പോ അരങ്ങേറിയതെന്ന് ബാലന്‍ സഖാവ് പറയുന്നു. വളരെ സീരിയസാണ് കാര്യങ്ങള്‍.ഈ കോവിഡ് കാലത്ത് വാക്സിന്‍ നിര്‍മാണം കുറഞ്ഞ രാജ്യങ്ങളായ ബ്രസീലൊക്കെ ഇന്ത്യയില്‍ നിന്ന് വാക്സിന്‍ വാങ്ങിയിട്ടുണ്ട്. അതുപോലെ കോവിഡ് കാലത്ത് രണ്ടു ജില്ലയില്‍ നിന്ന് വോട്ട് വാങ്ങി ഒരു ജില്ലയില്‍ മറിച്ചു നല്‍കുന്ന പരിപാടി ഈ ലോകത്ത് ഈ കേരളത്തിലേ നടന്നുകാണാന്‍ വഴിയുള്ളു. 

ബാലന്‍ സഖാവ് ആളൊരു ഒന്നൊന്നൊരു കില്ലാഡിയാണ്. ഒരു സിപിഎം നേതാവിന്‍റെ ഒരൊറ്റ കോളില്‍ തീരുമാനമാക്കപ്പെട്ടത് മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുെട കാര്യമാണ്. ചെന്നിത്തലയ്ക്ക് പറ്റുമോ, ഉമ്മന്‍ചാണ്ടിക്ക് പറ്റുമോ ? കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിചാരിച്ചാല്‍ നടക്കുമോ? ഇല്ല. അതാണ് ബാലന്‍ സഖാവ്. കോണ്‍ഗ്രസ് പാര്‍ട്ടിയുെട ഒരു വെല്‍വിഷര്‍ ആണ്. അഭ്യുദയ കാംക്ഷി.  അല്ല, അതോടെ പ്രശ്നം തീര്‍ന്നല്ലോ. കോണ്‍ഗ്രസ് മല്‍സരിക്കാന്‍ തീരുമാനിച്ചു. മല്‍സരിച്ചു. പിന്നെന്താണ് ഇപ്പോ പ്രശ്നം. ബിജെപി വോട്ട് മറിക്കും എന്നുതന്നെയാണോ?

അപ്പോ മലമ്പുഴയില്‍ ഇതാണ് സ്ഥിതി. തൊട്ടടുത്ത് പാലക്കാട്ടേക്ക് ഒന്നു പോയാല്‍ സഖാവേ. അവിടെ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലാണല്ലോ. അതും കൊഴപ്പാവോ. പോരാത്തതിന് ഇ. ശ്രീധരന്‍ജി ഉണ്ട്. മുഖ്യമന്ത്രി ആവേണ്ട ആളാണ്. അപ്പോ ഷാഫി തോറ്റുകൊടുക്കേണ്ടിവരും. കാണാം തിരുവാ എതിർവാ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...