മുല്ലപ്പള്ളിയുടെ ലിസ്റ്റ്; പിന്നാലെ അടിക്ക് അടി, കരച്ചില്‍, ചിരി..!

Pakka_politics_15_03
SHARE

പൂരം കഴിഞ്ഞ പൂരപ്പറമ്പ് എന്ന് കേട്ടിട്ടുണ്ടോ. എന്നാല്‍ ആ പ്രയോഗം മാറ്റുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ കോണ്‍ഗ്രസ് എന്നാകും ഇനി അത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടത്

സത്യം പറഞ്ഞാല്‍ ഇന്നലത്തെ കോണ്‍ഗ്രസ് പട്ടിക ഒരു മെഗാ സീരീസ് കണ്ടമാതിരിയാരുന്നു. അതെ അത. അടിക്കടി, കരച്ചില്‍, ചിരി, ആവേശം എന്‍റമ്മോ എല്ലാവരും ഇന്നലത്തേതൊക്കെ കണ്ട് ചിരിച്ച് വയറുളുക്കിയിരിക്കുവാ. എന്നാലും നമുക്ക് പറയാതെ വയ്യ പക്കാ പൊളിറ്റിക്സ്. 

കോണ്‍ഗ്രസ് ലിസ്റ്റ്. മുല്ലപ്പള്ളി വരവ്. ബോബാണ് കൈയ്യില്‍. ചിലപ്പോള്‍ പൊട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കും. അല്ലെങ്കില്‍ സെവയം അപകടത്തിലാകും. ഏതാകും സംംഭവിക്കുക എന്നതാണ് കോണ്‍ഗ്രസ് ലിസ്റ്റിലെ ഏക ഉദ്വേഗം. ഗുഡ് ഈവനിങ് എന്നൊക്കെ പറഞ്ഞ് തുടങ്ങിയതാ പാവം. പട്ടിക പ്രഖ്യാപനത്തിന് മുന്‍പ് എന്താ ആചാരം. സംശയമെന്താ തള്ള്. എന്ത് തള്ള്. ഇത് മഹത്തായ ലിസ്റ്റാണ്, കൂട്ടായ ചര്‍ച്ചയിലൂടെ ഉണ്ടാക്കിയതാണ്, എല്ലാവര്‍ക്കും പരിഗണന എന്നൊക്ക കേട്ടില്ലേ, സമഗ്രമായ ചര്‍ച്ച വിശ്വാസത്തിലെടുത്തു എന്നൊക്കെ പറഞ്ഞത്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...