യാത്രയോടു യാത്ര; സ്വന്തം ജാഥയെ സ്വയം പൊക്കി വിജയരാഘവനും

Thiruvaa-New
SHARE

സിപിഎമ്മിന്‍റെ കേരളത്തിലെ നവോത്ഥാനത്തിന് രണ്ട് വാല്യങ്ങളുണ്ടെന്നു തോന്നുന്നു. അതിലെ ആദ്യത്തെ വാല്യത്തിലാണ് ശബരിമലയിലേക്ക്  സ്തീകളുമായി പോയത്.  രണ്ടാം വാല്യത്തില്‍ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്ന പരിപാടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. മൃദു ഹിന്ദുത്വം എന്നൊന്നും ആരും ആരോപിക്കരിത്. അത് മറ്റുള്ളവരെക്കുറിച്ച് പറയാന്‍ ഇടതുപക്ഷം റിസര്‍വ് ചെയ്തുവച്ചിരിക്കുന്ന വാചകമാണ്. തിരഞ്ഞെടുപ്പാകാറാകുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങളിലൊക്കെ ഇലക്ഷന്‍ അര്‍ജന്‍റ് എന്ന് പതിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ . ഇന്ന് എന്‍എസ്എസ് ആചാര്യന്‍ മന്നത്ത് പത്മനാഭനെ പ്രകീര്‍ത്തിച്ചുള്ള ദേശാഭിമാനി ലേഖനമായിരുന്നു കലാപരിപാടി. അര്‍ജന്‍റായുള്ള ഇത്തരം ഇടത് തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കിടയില്‍ക്കൂടി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ജാഥകളുടെ കാലമാണല്ലോ. അപ്പോള്‍ അവരുടെ ആ പ്രഹസനത്തെ നമ്മള്‍ വിലയില്ലാത്തതായി കാണരുത്. അതുകൊണ്ട് ഒരു വിലയിരുത്തലൊക്കെയാകാം. അവര്‍തന്നെ പറയട്ടെ. സ്വന്തം ജാഥയെ സ്വയം പൊക്കി പറയേണ്ട അവസ്ഥയിലാണ് വിജയരാഘവന്‍. കൂടെപ്പാടാന്‍ മറ്റാരുമില്ല. അവരൊക്കെ ആഴക്കടലില്‍ കാപ്യൂള്‍ തപ്പുകയാണ്. അല്ല സഖാവേ നാം രണ്ട് നമുക്ക് രണ്ട് എന്നല്ലേ നിങ്ങളുടെ പ്രമാണം. രണ്ടാമത്തെ ജാഥ എവിടെയെത്തി. എന്താണ് അതിന്‍റെ ഒരു നിലവാരത്തകര്‍ച്ച

ശരിയാണ് ഭയങ്കര ആകര്‍ഷണമായിരുന്നു. അങ്ങനെയൊര ജാഥ പോകുന്ന കാര്യമപോലും ആരും അറിഞ്ഞില്ല. സഖാവ് ബിനോയ് വിശ്വത്തിന്‍റെ അവസ്ഥ കഷ്ടമാണ്. എംവി ഗോവിന്ദനാണ് കൂടെയുള്ളത്. വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ചുള്ള തമാശകളൊക്കെയാകുമല്ലോ പുള്ളി പറയുക. അതില്‍ നിന്ന് രക്ഷപെടാനാണെന്നു തോന്നുന്നു. ബിനോയ് സ്വപ്നം കാണുകയാണ്. സ്വപ്നം കാണാന്‍ മുന്നണിയുടെയോ തിരഞ്ഞെടുപ്പു കമ്മീഷന്‍റെയോ ഒന്നും അനുമതി വേണ്ടല്ലോ. 

സ്വപ്നം കാണുന്നതിനും ഒരു മര്യാദയൊക്കെ ആകാം. ഇങ്ങനെ ദിവാസ്വപ്നം കാണുന്ന മറ്റൊരാളുമുണ്ട് കേരളത്തില്‍. പുള്ളിയും യാത്രയിലാണ്. വിജയ യാത്രയില്‍. കെ സുരേന്ദ്രന്‍ ജി. പുള്ളിയുടെ സ്വപ്നം കേട്ടാല്‍ ചിരിച്ചു ചാകും.  പറഞ്ഞാല്‍ സ്വപ്നം ഭലിക്കില്ല എന്നാണ്. ഈ സ്വപനം പക്ഷേ പറഞ്ഞില്ലെങ്കിലും ഭലിക്കുമെന്നു തോന്നുന്നില്ല. അല്ല ജി, ഈ സര്‍ക്കാരൊക്കെ ഉണ്ടാക്കണമെങ്കില്‍ മല്‍സരിക്കുന്നവര്‍ ജയിച്ച് എംഎല്‍എമാരൊക്കെ ആകണ്ടേ.

അത് പോട്ടെ. നമ്മുടെ ആ ഒറ്റസീറ്റെങ്കിലും അടുത്ത കുറി കൂടെയുണ്ടാകുമോ. എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത് സാങ്കല്‍പ്പിക ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ സാങ്കല്‍പ്പിക പ്രതീക്ഷകളാകാം അല്ലേ പിന്നിലെ സൗണ്ടില്‍ നിന്ന് എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായി എന്നു കരുതുന്നു.  നാച്യുറലായി വെടി പൊട്ടിയതുകൊണ്ട് ആ കമന്‍റ് പറയാതെ രക്ഷപെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ആദ്യം സമാപിച്ചതില്‍ ബിനോയ് വിശ്വത്തിന് കുറച്ച് അസൂയ ഉണ്ടെന്നു തോന്നുന്നു. ചെന്നിുത്തലയുടെ ഇന്നത്തെ പരിപാടിയെ അല്‍പ്പം മോശമായാണ് ബിനോയ് വിലയിരുത്തിയത്. സര്‍ക്കാര്‍ ആഴക്കടലിലെറിഞ്ഞ വലയില്‍ ചെന്നിത്തല കിഴുത്തയിട്ടതാണ് കാരണം

രമേശ് ചെന്നിത്തലയും മെഴ്സിക്കുട്ടിയമ്മയും തമ്മിലുള്ള യുദ്ധം തുടരുകയാണ്. കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്നാണ് രണ്ടുപേരും പറയുന്നത്. പരാക്രമം സ്ത്രീകളോട് പാടില്ല എന്നാണല്ലോ. പക്ഷേ രമേശിന്‍റെ ലക്ഷ്യം പിണറായി ആണ്. അതുകൊണ്ട് പരാക്രമണം അല്‍പ്പം കടുപ്പിച്ചിട്ടുണ്ട്. ഞാനുമല്ല ഇതൊന്നും ചെയ്തത്. അതുകൊണ്ട് ഒരു ഇടവേള. ബാക്കി വന്നിട്ട് ചെയ്യാം

കള്ളന്മാരെ പേടിച്ച് പത്തായത്തിലും അടുക്കളിയില്‍ പാത്രത്തിനിടയിലും മിക്സിക്കകത്തുമെല്ലാം പലതും ഒളിപ്പിക്കുന്നവരുണ്ട്. അതേ മാനസിക അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് രേഖ എവിടെ വെച്ചാലും അപ്പോള്‍ അത് മോഷണം പോകും. പിന്നെ കള്ളന്‍ മാന്യനായതുകൊണ്ട് ഒന്നും ഈ ചേക്ക് വിട്ട് പുറത്തു പോകില്ല. കായംകുളം കൊച്ചുണ്ണിയെക്കിറിച്ചൊക്കെ കേട്ടിട്ടില്ലേ. നല്ലവനായ കള്ളന്‍. ആ ടൈപ്പൊരാള്‍ നാട്ടിലിറങ്ങിയിട്ടുണ്ട്. പിണറായിയുടെ ഉറക്കം കളഞ്ഞ ചോരന്‍

രാഹുല്‍ ഗാന്ധി കടലില്‍ ചാടിയപ്പോള്‍ ഉണ്ടായ അലയടിച്ചില്‍ ചെറുതല്ല. ഇടതുപക്ഷത്തിന് അതിച്ചിരി ക്ഷീണമുണ്ടാക്കി. ആത്മഹത്യാ ശ്രമം ആരോപിച്ച് പിണറായി സര്‍ക്കാര്‍ കേസെടുക്കുമോ എന്നാണ് സംശയം. എന്തായാലും വല്ലാത്തൊരു ചാട്ടമായിപ്പോയി ചെക്കന്‍ ചാടിയത് കെഎം മാണിയുടെ പൂര്‍ണകായ പ്രതിമ പാലായില്‍ തലയുയര്‍ത്തി. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുന്നതില്‍ കരിങ്കോഴക്കല്‍ തറവാട്ടുകാര്‍ മിടുക്കരാണെന്ന് ജോസ് തെളിയിച്ചു. മാണിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരെയും കോഴമാണി എന്നു വിളിപ്പിച്ചവരെയും കൊണ്ട് സ്തുതി പാടിക്കാന്‍ കഴിഞ്ഞ ജോസ് കെ മാണി തന്‍റെ മിടുക്ക് തെളിയിച്ചിരിക്കുന്നു. 

പാലായില്‍ ചെന്ന സ്ഥിതിക്ക് ആ വീട്ടില്‍ നോട്ടെണ്ണല്‍ മെഷിന്‍ ഇപ്പോളും ഓര്‍മക്കായി വച്ചിട്ടുണ്ടോ എന്നൊന്നു നോക്കാവുന്നതായിരുന്നു. മാണിസാറിന്‍റെ ഓര്‍മ ഈ പ്രതിമയുള്ളിടത്തോളം നിലനില്‍ക്കുമെന്നാണ് ചടങ്ങില്‍ എല്ലാവരും പ്രസംഗിച്ചത്. പക്ഷേ നമുക്ക് പറയാനുള്ളത്, മാണിസാറിന്‍റെ ഓര്‍മ ശ്രീരാമകൃഷ്ണനിലൂടെ ജീവിക്കും എന്നാണ് സ്വനം പിതാവിനെ  മാണി സാര്‍ എന്നല്ലാതെ ജോസ് വിളിക്കുന്നതു കേള്‍ക്കാനും ഈ ചടങ്ങ് ഇടവരുത്തി ഒടുവില്‍ പാപക്കറകളെല്ലാം പാലായുടെ മണ്ണില്‍ ശ്രീരാമകൃഷ്ണന്‍ കഴുകിക്കളഞ്ഞു. കാലം ശ്രാരാമകൃഷ്ണനെ പാലായിലെത്തിച്ചു. എന്നിട്ട് മാണിക്ക് ജയ് വിളിപ്പിച്ചു. പണ്ട് നിയമസഭയില്‍ വിളിച്ചതിനൊക്കെ പരിബാരമായി അതുകൊണ്ടാണല്ലോ താങ്കള്‍ ഇവിടെ നില്‍ക്കുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...