ചെന്നിത്തലയുടെ വണ്ടി പിടിച്ച് കാപ്പന്‍; ആരാകും 'ജൂനിയര്‍ മാന്‍ഡ്രേക്ക്'?

thiruva-ethirva
SHARE

കറുപ്പിനിഴക് എന്ന പാട്ടൊക്കെ മൂളി ദയവുചെയ്ത് ആരും പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്കരികിലെങ്ങും ചെന്നേക്കരുത്. പിടിച്ച് അകത്താക്കും. വേദിക്കകത്തല്ല ജയിലിനകത്ത്. ഒത്താന്‍ യുഎപിഐ ഒക്കെ കിട്ടുകയും ചെയ്യും. മാസ്ക് ധരിക്കണമെന്ന് ദിവസവും ആറുമണിക്ക് പറഞ്ഞോണ്ടിരുന്ന അതേ മുഖ്യന്‍റെ പരുപാടിക്കെത്തിയവരോടാണ് പൊലീസ് കറുത്ത മാസ്കുകള്‍ പാടില്ല എന്ന തിട്ടൂരമിറക്കിയത്. എന്നെ തന്നെ നോക്ക്. ഞാന്‍ ആദ്യം ഒരു കറുത്ത ഷര്‍ട്ടാണ് ഇട്ടിരുന്നത്. പിന്നെ അതിന്‍റെ പേരില്‍ മുഖ്യമന്ത്രിക്ക് നമ്മുടെ  പരിപാടി നിഷേധിക്കേണ്ട എന്നു കരുതി മാത്രമാണ് അത് മാറ്റി പാര്‍ട്ടി നിറമിട്ടത്. അപ്പോള്‍ സ്വാഗതം . തിരുവാ എതിര്‍വാ

മൊത്തത്തില്‍ യാത്രയാണ് ഇപ്പോളത്തെ ട്രന്‍ഡ്.കോവിഡൊക്കെയായതുകൊണ്ട് അധികം കറങ്ങാനൊന്നും പുറത്തിറങ്ങരുതെന്ന് ഇത്രയും കാലം നമ്മളെ ഉപദേശിച്ചവരൊക്കെയാണ് ഇപ്പോള്‍ തെക്കുവടക്ക് നടക്കുന്നത്. മാണി സി കാപ്പന്‍ ഇടതുപക്ഷത്തിന്‍റെമുത്തായിരുന്നു. കുറച്ചു നാള്‍ മുന്‍പുവരെ. കൃത്യമായി പറഞ്ഞാല്‍ ജോസ് കെ മാണിയുടെ കണ്ണ് ഇടതുപാളയത്തിലേക്ക് നീളുന്നതുവരെ. അതോടെ കാപ്പന്‍ കണ്ണിലെ കരടായി. സിനിമാക്കാരനായിരുന്ന കാപ്പന്‍റഎ ചില സാധ്യതകള്‍ മുതലാക്കിയിട്ടുണ്ട് പാര്‍ട്ടി. ആ മുതലാക്കലില്‍ പരിതപിക്കുകയാണ് ഇടതന്മാര്‍. സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ നിന്ന് പഴയൊരു കോന്നി പരസ്യം നീക്കം ചെയ്യുന്ന തിരക്കിലാണ് സഖാക്കള്‍

അതെ ഇതുകൊണ്ടൊക്കെയാണ് വ്യക്തിപൂജയെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കാത്തത്. ഫ്ലക്സുമായി വരുന്ന ഫാന്‍സ് അസോസിയേഷന്‍ സഖാക്കളെ പാര്‍ട്ടി താക്കീത് ചെയ്യുന്നത്. അതിലൊന്നും തെല്ലും പ്രതിഷേധിക്കരുത് എന്നു മനസിലായില്ലേ. പാര്‍ട്ടി നിങ്ങളുടെയൊക്കെ നല്ലതിനുവേണ്ടിയാണ് ഇതൊക്കെ പറയുന്നത്. നിങ്ങള്‍ സഖാക്കള്‍ നാലാള്‍ക്കുമുന്നില്‍ നാണംകെടരുത് എന്നുകരുതിയാണ്. അല്ലെങ്കില്‍ ഇങ്ങനത്തെ പണിയൊക്കെ കിട്ടും. ശരി ശരി പാലായ്ക്ക് പോകാം. അതിന് മുന്‍പ് ചില ആചാരങ്ങള്‍ ഉണ്ടല്ലോ. കുലംകുത്തി പരനാറി തുടങ്ങിയ വിശേഷണങ്ങളൊക്കെ ചാര്‍ത്തിയാണ് പാര്‍ട്ടി സെന്‍റോഫ് നല്‍കുന്നത്. ഇതുവരെ ആ ഐറ്റം നമ്പറുകള്‍ പിറന്നിട്ടില്ല. സമയമുണ്ടല്ലോ അല്ലേ. ജോസ് കെ മാണി എകെജി സെന്‍ററിലോട്ട് പണ്ട് എത്തിനോക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളിച്ചത് കാനം രാജേന്ദ്രനായിരുന്നു. കാലം മാറിയിട്ടും പാലാ സൈഡിലേക്കു നോക്കിയുള്ള ചീത്തവിളി കാനം നിര്‍ത്തിയിട്ടില്ല.  ഇപ്പോള്‍  മാണി സി കാപ്പനെയാണ് എന്നുമാത്രം. 

വടികൊടുത്ത് അടിവാങ്ങുക എന്നത് കാനത്തിന് ശീലമാണ്. പണ്ടൊക്കെ പിണറായി ആയിരുന്നു കൊടുക്കാറ്. ഇപ്പോള്‍ അങ്ങനൊന്നുമില്ല. കീഴ്‍വഴക്കങ്ങള്‍ പാലിക്കണമല്ലോ. അതുകൊണ്ട നമുക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയായി  അഭിനയിക്കുന്ന എല്‍ഡിഎഫ് കണ്‍വീനറോട് ചോദിക്കാം. വിജയരാധവന്‍ സഖാവേ കാപ്പന്‍ പോയത് പണിയാകുമോ

എഴുമണിക്ക് വാര്‍ത്താ സമ്മേളനം നിര്‍ത്തുന്ന മുഖ്യന്‍റെയും നാലുമണിവരെയുള്ള കാര്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വന്ന പാര്‍ട്ടി സെക്രട്ടറിയൊക്കെയുള്ള  നാട്ടില്‍ ജീവിക്കാനും ഒരു ഭാഗ്യമൊക്കെ വേണം. ശരത്പവാറിനെക്കൂട്ടി പവര്‍ കാണിച്ച് ചെന്നിരുന്നെങ്കില്‍ ഏഴു നിയമസഭാ സീറ്റാണ് കാപ്പന് യുഡിഎഫ് നല്‍കാമെന്നു പറഞ്ഞത്. പക്ഷേ ആ കളി നടന്നില്ല. അതുകൊണ്ട് മൂന്നെണ്ണമേ കിട്ടൂ. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കാന്‍ പത്തംഗ സമിതി. ഇതിനെല്ലാം കൂടി ആ പാര്‍ട്ടിയില്‍ ആള് തികയുമോ എന്നതാണ് ഇപ്പോള്‍ നമ്മുടെ ടെന്‍ഷന്‍. അല്ല കാപ്പാ. എന്തുപറ്റി പവാറിന്. കാപ്പനെ പുറത്താക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ റസര്‍ച്ച് നടത്തുകയായിരുന്നു ശശീന്ദ്രന്‍ ഈ സമയം

എന്തായാലും ശശീന്ദ്രന്‍ ജയിച്ചു. കാപ്പനെ ദേശീയ നേതൃത്വം പുറത്താക്കി. അതിനു മുന്‍പ് ചെന്നിത്തലയുടെ വണ്ടിയില്‍ കാപ്പന്‍ നാടുവിട്ടിരുന്നു. എന്‍സിപിയുടെ ശക്തി നന്നായറിയാവുന്ന ആളാണ് രമേശ് ചെന്നിത്തല. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...