വണ്ടി റെഡിയാക്കി ചെന്നിത്തല; എന്നാല്‍ സമയം ശരിയാകാതെ കാപ്പന്‍..!

te
SHARE

കണ്ണൂരില്‍ വച്ച് കെ സുധാകരന്‍ ഹൈജാക് ചെയ്യാന്‍ ശ്രമിച്ച ഐശ്വര്യ യാത്രയെ രമേശ് ചെന്നിത്തല തിരിച്ച് തന്‍റെ റൂട്ടിലെത്തിച്ചു. വണ്ടി മധ്യകേരളത്തിലെത്തിയിട്ടുണ്ട്.  രമേശ് ചെന്നിത്തല ഈ വാഹനത്തിന്‍റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വേണമെങ്കില്‍ വണ്ടിയില്‍ വയ്ക്കാവുന്നതാണ്. മറ്റൊന്നും കൊണ്ടല്ല. വണ്ടി കോട്ടയം വഴിയാണ് ഇനി ഓടേണ്ടത്. അവിടെയാണല്ലോ ഈ പുതുപ്പള്ളിയൊക്കെയുള്ളത്. പറഞ്ഞെന്നേയുള്ളൂ. അപ്പോ നമ്മളും മുന്നോട്ട് നീങ്ങുകയാണ്. 

മൂന്നക്ഷരമുള്ള എന്‍സിപി എന്ന പാര്‍ട്ടിയില്‍‌ മൂന്നുപേരാണ് പ്രമുഖ നേതാക്കള്‍. പീതാമ്പരന്‍ മാസ്റ്റര്‍ എകെ ശശീന്ദ്രന്‍ മാണി സി കാപ്പന്‍. ക്ലോക്കാണ് പാര്‍ട്ടിയുടെ ചിഹ്നം. പക്ഷേ സമയം ശരിയല്ല. പീതാമ്പരന്‍ മാസ്റ്ററുമായി കാപ്പന്‍ ഡല്‍ഹിയിലാണ്. തിരിച്ച് എകെജി സെന്‍ററിലേക്കില്ല, മറിച്ച് കെപിസിസി ആസ്ഥാനമാണ് ലക്ഷയമെന്ന് കാപ്പന്‍ നിലപാടെടുത്തുകഴിഞ്ഞു. തീരുമാനം എടുത്ത ശേഷം പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാടറിയാനാണ് കാത്തുനില്‍ക്കുന്നത്. അത് എന്തിനാണെന്നു ചോദിച്ചാല്‍ അവര്‍ക്കും അറിയില്ല. വെള്ളിയാഴ്ച എല്ലാം തീരുമാനിക്കും എന്നായിരുന്നു തീരുമാനം. വെളളിയാഴ്ച പത്തുമണി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി എന്നൊക്കെ പിന്നീട് സമയം മാറ്റി. ക്ലോക്കുമായി അതീവ ബന്ധമുള്ളതിനാല്‍ സമയത്തിന്‍റെ കാര്യത്തില്‍ കര്‍ക്കശക്കാരാണ്. ഞായറാഴ്ച പറയാം എന്നാണ് ഇപ്പോള്‍ പറയുന്നത്. സത്യം പറയാമല്ലോ. വെറും സമയം കൊല്ലി ഏര്‍പ്പാടാണ്. രമേശ് ചെന്നിത്തല തന്‍റെ യാത്രാ വണ്ടിയില്‍ കാപ്പനായി പാലായില്‍ നിന്ന് സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ട്.

കാപ്പനെ വഴിയാധാരമാക്കിയ ജോസ് കെ മാണി അച്ചടക്കമുള്ള സഖാവായി ഇടതുമുന്നണിയില്‍ ഇരുപ്പുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് ജോസും കാപ്പനും ഒന്ന് ഏറ്റുമുട്ടി. മൈതാനത്ത്. ജോസിന്‍റെ ഗോള്‍ കാപ്പന്‍ തടുത്തു. തിരിച്ച് വന്ന പന്തില്‍ ജോസ് വീണ്ടും തൊഴിച്ചു. അത് ഗോളായി. പക്ഷേ ആ ഗോള്‍ കാപ്പന്‍ അംഗീകരിച്ചിട്ടില്ല. 

കാപ്പന്‍ കാരണമാണ് യുഡിഎഫിന് പാലാ നഷ്ടമായത്. അന്ന് കാപ്പന്‍റെ എതിരാളിയായിരുന്ന ജോസ് കെ മാണിയും ടീമും ഇന്ന് ഇടതുപക്ഷത്ത്. കാപ്പന്‍ വലത്തോട്ട്.  രാഷ്ട്രീയത്തിലെ ഇത്തരം മര്യാദയില്ലാത്ത കളികള്‍ കാണാന്‍ രസമാണ്.  കാപ്പനെ ജയിപ്പിച്ചത് ആര് എന്ന ചോദ്യം ഇതിനിടെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഇവരാരുമല്ല. എതിര്‍ മുന്നണിക്കാരനായിരുന്ന ജോസ് കെ മാണിക്കും പിജെ ജോസഫിനുമാണ് അതിന്‍റെ ക്രഡിറ്റെന്ന് നാട്ടിലെ കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. അപ്പോ ഇനി അടുത്ത വരവിനെക്കുറിച്ച് പറയാം. മൊത്തത്തില്‍ ഇന്ന് വിരുന്നുകാരുടെ വരവാണ്

യുദ്ധതന്ത്രങ്ങുടെ മൊത്തക്കച്ചവടക്കാരനായ മേജര്‍ രവിയാണ് രമേശ് ചെന്നിത്തലയുടെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. മൈനര്‍ ടീമുകളെയാണ് രമേശ് നോട്ടമിട്ടിരിക്കുന്നത് എന്ന് നാട്ടില്‍ മുറുമുറുപ്പ്തുടങ്ങിയ സമയത്താണ് മേജര്‍ ഐറ്റത്തെത്തന്നെ രമേശ് വേദിയിലെത്തിച്ചത്. ബിജെപി അനുകൂല നിലപാടുകളുമായി മറ്റു മുന്നണികളോട് യുദ്ധം നടത്തുകയായിരുന്ന മേജര്‍ ആയുധം താഴെവച്ച് ശത്രുപക്ഷത്ത് എത്തിയത് എന്തിനാണെന്ന് പലര്‍ക്കുമറിയാം. എന്നിട്ടും അത് ആരും ഉറച്ച് പറഞ്ഞില്ല. 

ഈ പറയുന്ന നൂറുശതമാനം അത്മാര്‍ത്ഥ ആ വേദിയില്‍ ഇരിക്കുമ്പോള്‍ ഉണ്ടായിരുന്നോ എന്ന് കാലം തെളിയിക്കും. എന്തായാലും രമേശിന്‍റെ വേദിയുടെ ഐശ്വര്യം ഇച്ചിരി കൂടി. മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശാണെന്നൊരു പുളകിത പ്രസംഗവും മേജര്‍ കാച്ചി. തന്‍റെ ചില പട്ടാളക്കഥകള്‍ പറയാനും അദ്ദേഹം മറന്നില്ല. ആള ലീവിന് വന്ന പട്ടാളക്കാരനാണെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞാല്‍ മതിയാരുന്നു. എല്‍ഡിഎഫിനെ ലക്ഷ്യം വച്ച് ചില മിസൈലുകള്‍ പായിച്ച രവി മേജര്‍ ബിജെപിക്കു നേരെ പൊട്ടാസ് പോലും പൊട്ടിച്ചില്ല

ബജിപി കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണോ ഈ നീക്കം.  മനസിലായി മനസിലായി ഏത് നീക്കത്തിനും തയാര്‍ എന്ന് മനസിലായി. ശത്രുക്കള്‍ ഇങ്ങനെ വെറുതെ ചില നമ്പറുകള്‍ ഇടും. അതില്‍ കയറി കൊത്തുന്നത് നല്ല യോദ്ധാവിന് ചേര്‍ന്നതല്ല. അതൊക്കെ പോട്ടെ. ആരാണ് ഇവിടേക്ക് ക്ഷണിച്ചത്.  അപ്പോ ടിക്കറ്റെടുക്കാതെയുള്ള യാത്രയാണ് മേജര്‍ ഉദ്ദേശിച്ചത്. തനിക്കു വേണ്ട ടിക്കറ്റിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള ആളുമാണ് അദ്ദേഹം. അപ്പോ ഇന്നത്തെ ഈ ഷോയെ ഒരു ഒളിപ്പോരായി കണ്ടാല്‍ മതി. തല്‍ക്കാലം ഒരു ഇടവേള എടുക്കുന്നു. 

തന്‍റെ സുവര്‍ണകാലം അവസാനിക്കുന്നതിന് സ്വര്‍ണം ഒരു കാരണമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ആളാണ് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീന്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ തൊണ്ണൂറ്റിയാറു ദിവസം ജയിലില്‍ കിടന്ന എംഎല്‍എ പുറത്തിറങ്ങി. തട്ടിപ്പു കേസ് എന്ന് പറയരുത് എന്നാണ് കമറുദീന്‍ പറയുന്നത്. മധുരമില്ലാത്ത ചായക്ക് ഇപ്പോളും നാട്ടില്‍ വിത്തൗട്ട് എന്നുതന്നെയാണ് പറയുന്നത്. തന്നെ കുടുക്കിയതാണെന്നാണ് ഇക്ക പറയുന്നത്. ആരാണെന്ന് പറയുന്നില്ല.  ഉരച്ചു നോക്കാതെ തന്നെ ബന്ധങ്ങളിലെ ചെമ്പും സ്വര്‍ണവും തിരിച്ചരിയാന്‍ ജയിലിലെ ജീവിതം സഹായിച്ചുവെന്നാണ് പറച്ചില്‍ കേട്ടിട്ട് തോന്നുന്നത്.  ആരാണ് ഇക്കാ ഗൂഡാലോചനക്ക് പിന്നില്‍

ഒകെ. ജയില്‍ നല്‍കിയ തിരിച്ചറിവ് എന്താണ്. പൊതുവെ വിദേശത്ത് പോയവരോടും ജയില്‍ പോയവരോടുമൊക്കെ നമ്മള്‍ ഇങ്ങനെ എക്സ്പീരിയന്‍സ് ചോദിക്കാറുണ്ടല്ലോ.  അപ്പോ ഇത്രയും കാലം പൂര്‍ണ സമര്‍പ്പണം അല്ലായിരുന്നോ പിജി ജോര്‍ജ് വരുന്നുണ്ട്. എന്ത് കുഴപ്പത്തിനാണോ ആവോ എന്നാ പിന്നെ അല്‍പ്പം രാഷ്ട്രീയം ആകാമല്ലേ.  അപ്പോ തിരഞ്ഞെടുപ്പൊക്കെയാണ്. എങ്ങനാ കാര്യങ്ങള്‍. നില്‍ക്കുന്നത് കൊള്ളാം. ജയിക്കുമോ. പേപ്പറും പേനയും കൈയ്യിലില്ല. മനസില്‍ കുറിച്ചിട്ടുണ്ട്. യുഡിഎഫിലേക്കുള്ള പോക്ക് എന്തായി.  എല്ലാവര്‍ക്കും ഇഷ്ടം അല്ലേ. അത് ഈ ആഴ്ചത്തെ കാര്യമായിരിക്കുമല്ലേ. അല്ല കഴിഞ്ഞ ആഴ്ച ദാ ഇതായിരുന്നു സ്ഥിതി അതെയതെ വളരെ ക്ലിയര്‍. ഇടക്കിടക്ക് നിലപാടിലെ ക്ലാരിറ്റി മാറും എന്നതൊമാത്രമാണ് കുഴപ്പം അപ്പോ മൊത്തത്തില്‍ ഇന്ന് വരവും പോക്കുമായിരുന്നു വിഷയങ്ങള്‍. കൂടുതല്‍ താങ്ങാത്തതുകൊണ്ട് നമ്മളും പോകാന്‍ തീരുമാനിച്ചു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...