ഞങ്ങൾ സമരം ചെയ്യുമ്പോൾ ആഹാ..! ഇത് ഓഹോ..!

thiruva
SHARE

തിരഞ്ഞെടുപ്പുകാലമായെന്ന് ഇപ്പോള്‍ മലയാളിയറിയുന്നത് കമ്മീഷന്‍ പ്രഖ്യാപിക്കുമ്പോളല്ല, മറിച്ച് ശബരിമല വിഷയവും സരിതയുമൊക്കെ സജീവമാകുമ്പോളാണ്. അവയൊക്കെ സജീവമായ സ്ഥിതിക്ക് ഉറപ്പാണ്, നിയമസഭാ തിരഞ്ഞെടുപ്പ് വൈകില്ല. അപ്പോള്‍ വൈകിപ്പിക്കാതെ നമ്മളും തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഇടതുപക്ഷം ഇപ്പോള്‍ പ്രതിപക്ഷത്തായിരുന്നെങ്കില്‍ എന്നാലോചിച്ചു നോക്കുക. എങ്കില്‍ ആ പാവം പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സിന് സെക്രട്ടറിയേറ്റിനു മുന്നില്‍ ടാറ്‍ റോഡില്‍ ഇരിക്കേണ്ടി വന്നേനേ. അവരുടടെ സമരപ്പന്തല്‍ ഡിവൈഎഫ്ഐക്കാര്‍ കൈയ്യടക്കുമല്ലോ. എം സ്വരാജും എഎ റഹീമുമൊക്കെ അവിടെ അനന്തശയനം കിടന്നേനേ. ഇതിപ്പോ സ്വന്തം ഭരണമായിപ്പോയി. അതുകൊണ്ട് സമരമില്ല. സമരസപ്പെടലാണ് പയറ്റുന്നത്. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന പഴയ വിപ്ലവ മുദ്രാവാക്യം നാട്ടിലെ ചുവരിലൊന്നുമില്ല. പേടിക്കേണ്ട. വര്‍ഗീയത വേണ്ട ജോലിമതി എന്നതായിരുന്നു ഡിവൈഎഫ്ഐയുടെ അവസാന ഊക്കന്‍ മുദ്രാവാക്യം. അത് വെറുതെ മൂളാന്‍ പോലും പറ്റുന്ന സാഹചര്യമല്ല കേരളത്തിലുള്ളത്. വിപ്ലവം ജയിക്കട്ടേ. മുന്‍ വാതില്‍ അടഞ്ഞുകിടക്കട്ടേ. പിന്‍വാതിലിന്‍റെ ഊരിവച്ച കുറ്റിയും കൊളുത്തും ഉടനെ പിടിപ്പിക്കണ്ട. കുറച്ചു സമയം കൂടി ബാക്കിയുണ്ട്. 

അല്ലെങ്കിലും സമരം ചെയ്യേണ്ട അവകാശം ഈ ഉദ്യോഗാര്‍ഥികള്‍ക്കില്ല. കാരണം അത് വിപ്ലവ യുവജന വിദ്യാര്‍ഥി സംഘനടകളുടെ കുത്തകയാണ്. ഇപ്പോളഃ്‍ അവര്‍ക്ക് സമയമില്ലാത്തത് മറ്റൊന്നും കൊണ്ടല്ല. കുടുംബക്കാര്‍ക്ക് തൊഴില്‍ എന്ന പുത്തന്‍ സംഘടനാ കാര്യപരിപാടിയുടെ തിരക്കിലാണ്. അതുകൊണ്ടാ. ജോലികിട്ടാത്ത ആസൂയാലുക്കളായ ഉദ്യോഗാര്‍ഥികള്‍ ലോക്കല്‍ മണ്ണെണ്ണ സമരമൊക്കെ നടത്തും. മൈന്‍ഡ് ചെയ്യണ്ട കാര്യ തല്‍ക്കാലം ഇടതുപക്ഷത്തിനില്ല. റേഷന്‍ കടയിലെ മണ്ണെണ്ണ ദേഹത്തൊഴിച്ചതിന് കേസെടുക്കണം പിള്ളേച്ചാ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...