‘വര്‍ഗീയതാ’ വാക്സീന്‍ തിരിഞ്ഞുകുത്തി; പിന്‍‌വലിക്കാന്‍ നീക്കം തകൃതി..!

Thiruvaa-02-02
SHARE

വര്‍ഗീയത അത്ര നല്ലൊരു കാര്യമല്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ അതൊന്നുമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചയാണമെന്നും കഴിഞ്ഞൊരു ലക്കത്തില്‍ നമ്മള്‍ ആശിച്ചതാണ്. എന്തോ, സിപിഎം അതൊക്കെ കേട്ടെന്ന് തോന്നുന്നു. കേട്ടാലും ഇല്ലെങ്കിലും വര്‍ഗീയത തല്‍ക്കാലം വേണ്ടെന്ന് വച്ച ആ വലിയ മനസുകള്‍ക്ക് നല്ല നമസ്കാരം പറഞ്ഞ് ആരംഭിക്കുന്നു. ഇന്നത്തെ തിരുവാ എതിര്‍വാ

ഈ വാക്സിന്‍ ഒക്കെ കണ്ടുപിടിക്കുമ്പോ അത് പൊതുജനങ്ങളില്‍ കുത്തിവയ്ക്കുന്നതിന് മുമ്പ് ചില സാംപിള്‍ ടെസ്റ്റുകള്‍ നടത്തില്ലേ. എന്താവും റിസള്‍ട്ട് എന്നൊക്കെ അറിയുന്നത് അപ്പോഴാണ്. അതനുസരിച്ചാണ് ഈ വാക്സിന്‍ വേണോ വേണ്ടയോ എന്നൊക്കെ കരുതുന്നത്. അങ്ങനെ ഒരു വാക്സിന്‍ ആയിരുന്നു ആദ്യം ഈ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ഇറക്കാന്‍ നോക്കിയത്. വര്‍ഗീയത എന്നായിരുന്നു അതിന്‍റെ പേര്. പരീക്ഷണ ഘട്ടത്തില്‍  വിപരീത ഫലമാണ് ഉണ്ടാവുക എന്ന് മനസിലായതോടെ ആ വാക്സിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നണിയില്‍ തന്നെ വാക്സിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെ മരുന്നിന്‍റെ ഘടനയുടെ അന്തിമരൂപം തയ്യാറാക്കിയ പാര്‍ട്ടി സെക്രട്ടറിയും വര്‍ഗീയ ശാസ്ത്രജ്ഞനുമായ എ. വിജയരാഘവന്‍ ഡോക്റെ തല്‍ക്കാലം ആ മരുന്നുമായി മുന്നോട്ട് പോകേണ്ടെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. 

വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയാണ്. അതുകൊണ്ട് വര്‍ഗീയത പറയുന്നതായി ആക്ട് ചെയ്തതാണെന്ന് പാര്‍ട്ടിക്ക് വാദിക്കാം. അല്ലാതെ പിണറായി മുഖ്യന്‍റെ ഫെസ്ബുക്ക് പോസ്റ്റ് കണ്ട് രക്തം തിളച്ച് ലീഗിനെ നാല് പറയാമെന്ന് കരുതിയിട്ട് പറഞ്ഞതല്ല. എല്ലാം ഒരു ആക്ടിങ് ആയിരുന്നു. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...