ഈ കൊടിയും കിരീടവും താല്‍ക്കാലികമോ ?

thiruva
SHARE

കേന്ദ്ര ബജറ്റായിരുന്നു. പാര്‍ലമെന്‍റ് വില്‍ക്കും എന്ന് പ്രഖ്യാപിച്ചില്ല. ഭാഗ്യം. പക്ഷേ ഇന്‍ഷുറന്‍സ് മേഖല ബാങ്കുകള്‍ തുടങ്ങി പലതും സ്വകാര്യ മേഖലക്ക് കൊടുക്കും. ഇത്രയേ പറ്റിയുള്ളൂ എന്നാകും ബജറ്റുകഴിഞ്ഞ് നിര്‍മലമായി അവര്‍ മനസില്‍ പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പൊക്കെ മുന്നില്‍ കണ്ട് ബിജെപി കേരള ഘടകത്തിന്‍റെകൂടി പുരോഗതിക്കായി ചില പ്രഖ്യാപനങ്ങളൊക്കെയുണ്ട്. 

ഐശ്വര്യമായാണ് ഇന്ന് തുടങ്ങുന്നത്. രമേശ് ചെന്നിത്തലാ ജിയുടെ കേരളത്തില്‍ പരക്കെ വീശുകയാണ്. കാസര്‍കോട്ട് ന്യൂനമര്‍ദമായി തുടങ്ങിയ യാത്ര തലസ്ഥാനത്തെത്തുന്നതോടെ സുനാമിയാകുമെന്നാണ് പറയപ്പെടുന്നത്. ആര് പറയുന്നുവെന്നു ചോദിച്ചാല്‍ കൈക്കാര്‍ അല്ല . ഐ ക്കാര്‍.  ചെന്നിത്തലയുടെ കൂട്ടാളികള്‍ . പരിപാടി തുടങ്ങും മുമ്പേ അനൗണ്‍സ്മെന്‍റ് മസ്റ്റാണ്. കോണ്‍ഗ്രസ് പരിപാടിയാണ് സ്റ്റേജിലെങ്കില്‍ അനൗണ്‍സ്മെന്‍റ് മുതല്‍ത്തന്നെ ചിരിക്കുള്ള വകയുമൊരുങ്ങും

കോവി‍ഡ് പ്രോട്ടോക്കോളൊക്കെ പാലിച്ചാണ്  പരിപാടി. സാമൂഹ്യ അകലം പാലിക്കണമെന്ന് കോണ്‍ഗ്രസുകാരോട് പറയുന്നത് ഒരുതരം കളിയാക്കലാണ്.  പരസ്വ പ്രസ്താവന പാടില്ല എന്നു പറയുന്നതുപോലെയുള്ള ഒരു കളിയാക്കല്‍. പിസി വിഷ്ണുനാഥൊക്കെ ചെങ്ങന്നൂരില്‍ നിന്ന് കാസര്‍കോട്ടെത്തിയിട്ടുണ്ട്. ജാഥ തുടങ്ങുന്ന ദിവസമായതിനാല്‍ കേരളത്തിലെ മറ്റൊരു ജില്ലയിലും ഖദര്‍ധാരികള്‍ ഉണ്ടായിരുന്നില്ല. പദവിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ കെവി തോമസ് മാത്രം കുമ്പളങ്ങിയില്‍ തുടര്‍ന്നു. ബാക്കി എല്ലാവരും അങ്ങ് കുമ്പളയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ പിന്നെ സിനിമ കാണാനൊക്കെ വിഷ്ണുവിന് ധാരാളം സമയം കിട്ടുന്നുണ്ടെന്ന് പാര്‍ട്ടി അറിഞ്ഞത് ഇപ്പോളാണ്. ആ പടം കാഴ്ച കൊണ്ട് പാര്‍ട്ടിക്ക് ഗുണം മാത്രമേയുള്ളൂവെന്ന് ഇത് കേള്‍ക്കമ്പോ മനസിലാകും

കോവിഡ് പടരുന്നതിലും ആരോഗ്യമന്ത്രിക്ക് പുരസ്കാരങ്ങള്‍ കിട്ടുന്നതിലും കത്തിക്കയറി വിഷ്ണു കയ്യടി നേടി. രോഗവ്യാപനത്തിന്‍റെ കാര്യത്തില്‍ ഇത്രയേറെ ശുഷ്കാന്തിയുള്ള പരിപാടിയിലേക്ക് എന്നാ പിന്നെ നമ്മുടെ ക്യാപ്റ്റനെ കൊണ്ടുവരാം.

സംഘനൃത്തം ഒറ്റക്ക് കളിക്കാന്‍ പറയുന്നതിനു സമാനമാണ് കോവിഡ് മാനദണ്ഡം പാലിക്കണം എന്ന് വലതന്മാരോട് പറയുന്നത്. പിന്നെ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്നു ചോദിച്ചാല്‍ പാലിച്ചു. കണ്ടില്ലേ തോളില്‍ ചെന്നിത്തല ഒറ്റക്കായിരുന്നു. പിന്നെ പിണറായിയെ തുരത്താനുള്ള പരിപാടിയാണ്. കോവിഡൊക്കെ പേടിച്ച് മാറിനില്‍ക്കും. ഐശ്വര്യ കേരളം എന്നാണല്ലോ യാത്രയുടെ പേര്. അത് മനസിലാക്കുന്ന വൈറസ് ഐശ്വര്യക്കേടുണ്ടാക്കാന്‍ വരില്ലാരിക്കും. എന്തുകൊണ്ടാണ് ഈ പേര്. ആ വിഷയത്തിലും സ്റ്റഡിക്ലാസ് പിസി വിഷ്ണു വക

ഇനി പതിവ് ചടങ്ങാണ്. കൊടി മാറ്റം, കിരീടധാരണം. താല്‍ക്കാലിക കൊടിയും താല്‍ക്കാലിക കിരീടവുമാണ് ഉമ്മന്‍ചാണ്ടി രമേശിന് നല്‍കിയതെന്ന് വിശ്വസിക്കാനാണ് എ ഗ്രൂപ്പുകാര്‍ക്കിഷ്ടം. പിന്നെ യാത്രയുടെ ഭാഗമായുള്ള ആചാരമാകുമ്പോള്‍ അത് പാലിക്കാതെയും വയ്യ

പതിവുകള്‍ക്കൊരു മാറ്റവുമില്ല. ഇനി പിജെ ജോസഫ് വരും. പതിവുപോലെ പാടും. ജോസ് കെ മാണിയെ ചീത്തവിളിക്കും, പോകും. വിജയിച്ച പ്രതിപക്ഷ നേതാവാണ് രമേശെന്നാണ് ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളെ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ ചില പ്രധാനപ്പെട്ട പദവിയിലെ ഹൈക്കമാന്‍ഡ് പിന്‍വാതില്‍ നിയമനങ്ങളായിരുന്നിരിക്കാം അപ്പോള്‍ രമേശിന് ഓര്‍മവന്നത്. പാവം. തെക്കുവടക്ക് നടന്ന് എന്തൊക്കെയോ ഇപ്പോളും പറയുകയാണ്. തന്‍റെ പലയാത്രകളും അനുസ്മരിക്കാനും അദ്ദേഹത്തിന് കഴി​ഞ്ഞു

കേരള മോചന യാത്ര കേരള സംരക്ഷണ യാത്ര കേരള വികസന യാത്ര. എന്തൊക്കെ നടത്തി. കേരളത്തിന് മാത്രം ഇതുകൊണ്ട് ഒരു വികസനവുമില്ല. പക്ഷേ രമേശ് വികസിച്ചു.  പിണറായിയെ കാണുമ്പോള്‍ ദാവൂദിനെയും ചോട്ടാ ഷക്കീലിനെയൊക്കെയാണ് രമേശിന് ഓര്‍മവരുന്നത്

ഗവര്‍ണര്‍ക്കരികില്‍ പോകാന്‍ അപ്പോയിന്‍റ്മെന്‍റ് എടുത്തിട്ടാണ് രമേശ് കാസര്‍കോട്ടിന് തിരിച്ചതുതന്നെ. ഈ പ്രസംഗത്തിനുശേഷമാണ് രമേശ് ആ ദിവസത്തെ പത്രം വായിച്ചത്.  അതും വീക്ഷണം. വല്ലാത്ത ദീര്‍ഘ വീക്ഷണത്തോടെയാണ് ഐശ്വര്യ കേരള ദിവസം പത്രമിറങ്ങിയത്. രമേശിന്‍റെ യാത്രക്ക് ആദരാഞ്ജലി എന്നായിരുന്നു ആശംസ. ശബ്ദതാരാവലിയൊക്കെ അടുത്തുവച്ചിരുന്ന് പത്രം വായിച്ചാല്‍ വല്യ പ്രശ്നം തോന്നില്ല. കൈകൂപ്പിയുള്ള ആശംസ എന്നൊക്കെ തോന്നിപ്പിക്കാം. പക്ഷേ സാധാരണ വായനക്കാരന് ചില്ലറ പ്രശ്നം തോന്നും. 

കോണ്‍ഗ്രസില്‍ ആളെകേറ്റാന്‍ രാഹുല്‍ ഗാന്ധി കിണഞ്ഞുശ്രമിക്കുന്നുണ്ട്. പോകുന്നിടത്തുനിന്നെല്ലാം ആരോഗ്യവും സമയവും നോക്കാതെ സകലതും രുചിച്ചുനോക്കുന്നുണ്ട്. നാട്ടുകാരുടെ ഇന്ററസ്റ്റ് അറിയാനുള്ള ട്രിക്കാണ്.  കോണ്‍ഗ്രസിനോടുള്ള ഇന്‍ററസ്റ്റ് കുറയുമ്പോള്‍ ഇതൊക്കെ തന്നെയേ വഴിയുള്ളൂ. കോണ്‍ഗ്രസ് ബേക്കറി ഹിറ്റായതിനുപിന്നാലെ തൈര് മണമുള്ള കൂണ്‍ ബിരിയാണിയിലും രാഹുലൊന്നു കൈവച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ പതിവുപോലെ കാലിടറുകയാണെങ്കില്‍ ഒന്നുംനോക്കണ്ട. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ടാക്കി പാചക പരിപാടി ആരംഭിക്കാവുന്നതാണ്. ലൈക്കിന്റെ ബഹളമായിരിക്കും. രാഹുലായതുകൊണ്ട് ടൂറുപോകുന്നിടത്തെ ഭക്ഷണമൊക്കെ പരിചയപ്പെടുത്താനുംകഴിയും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...