സഭ തല്ലിപ്പൊളിക്കല്‍ അമേരിക്കന്‍ പതിപ്പ്‍; വൈറ്റ് ഹൗസില്‍ ചെളി തേച്ച് ട്രംപ്!

Thiruvaa-New
SHARE

തിരഞ്ഞെടുപ്പിനുശേഷമുള്ള ജനാധിപത്യ വിരുദ്ധ അമേരിക്കന്‍ കോര്‍പ്പറേറ്റ് മാതൃക ഉള്‍പ്പെടുത്തിയ തിരുവാ എതിര്‍വായിലേക്ക്. അഥവാ

 ട്രംപ് അനുകൂലികളുടെ തോന്യാസത്തിലേക്ക് അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍. ഇതായിരുന്നു നമ്മുടെ നാട്ടില്‍ പതിവായി ഉയരുന്ന മുദ്രാവാക്യം. എന്നാല്‍ കേരള മോഡല്‍ അറ്റ്ലാന്‍റിക് ഓഷനില്‍ എന്ന് ഒരിക്കലും അമേരിക്കക്കാര്‍ മുഷ്ടിചുരുട്ടി വിളിച്ചിട്ടില്ല. അതുകൊണ്ടാകണം പണ്ട് നമ്മുടെ നിയമസഭയിലൊക്കെ അരങ്ങേറിയ മാതിരി കലാപരിപാടി ഇന്ന് യുഎസ് പാര്‍ലമെന്‍ററില്‍ നടന്നത്. മാണിസാറിന്‍റെ ബജറ്റുതടയാന്‍ നിയമസഭ തല്ലിപ്പൊളിച്ച പ്രതിപക്ഷം പക്ഷേ നാട്ടുകാര്‍ക്ക് തലവേദന ഉണ്ടാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പില്‍ തോറ്റ ഉമ്മന്‍ ചാണ്ടി ഞാന്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിയില്ലെന്നും പ്രഖ്യാപിച്ചില്ല. ഇത്തരം നല്ലതിനെയൊന്നും സ്വീകരിക്കാത്ത ഡോണള്‍ഡ് ട്രംപ് പക്ഷേ സഭ തല്ലിപ്പൊളഇക്കല്‍ പരിപാടിയുടെ അമേരിക്കന്‍ വേര്‍ഷന്‍ നടപ്പാക്കി. വൈറ്റ് ഹൗസില്‍ ട്രംപ് ചെളി തേച്ചു

മെയ്ഡ് ഇന്‍ അമേരിക്ക എന്നൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പണ്ട് ഒരു കുളഇരൊക്കെ വരുമായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെ ആ കുളിര് ഒരുമാതിരി പൊള്ളലായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പണ്ട് ജയിച്ചതേ കള്ളക്കള്ളിയായിരുന്നുവെന്ന് അമേരിക്കയില്‍ കരക്കമ്പിയുണ്ട്. എന്നിട്ടും കാലാവധി പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് വീണ്ടും നടന്നു. അമ്പേ തോറ്റു. പക്ഷേ ട്രംപിന്‍റെ മനസിനും അനുയായികള്‍ക്കും ആ തോല്‍വി അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. കയ്യൂക്കും ഗുണ്ടായിസവുമാണല്ലോ കോര്‍പ്പറേറ്റുകളുടെ അവസാന ആയുധം. ട്രംപും അതേ ചെയ്തൊള്ളൂ. തനിക്കൊണം കാണിച്ചൂ എന്ന് നാട്ടിന്‍പുറത്ത് പറയും

ട്രംപിന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ പ്രധാനമന്ത്രി. ഇരുവരും ഒരു മെയ്യും ഒരു മനസുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വിമാനത്തില്‍ പറന്നിറങ്ങുന്നതായിരുന്നു കോവിഡിന് മുന്‍പ് വരെയുള്ള ശീലം. മോദിജിയുടെ പടംവച്ച് വോട്ടു ചോദിച്ചതുകൊണ്ടാണ് ട്രംപ് തോറ്റതെന്നും കോള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കിലും മോദിയെക്കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ. ഭാഗ്യം. അതുപോട്ട്. തോറ്റാലും തോല്‍വി സമ്മതിക്കാത്ത ശീലം ട്രംപ് ഇനി മോദി ഷാജി ടീംസ് ഉപദേശിച്ചതാണോ എന്നും നാട്ടുകാര്‍ സംശയിച്ചു. ആപത്തുകാലത്ത് സഹായിക്കുന്നവനാണ് യഥാര്‍ഥ സൃഹൃത്ത് എന്ന കരടിക്കഥ അമേരിക്കയിലും കാണുമല്ലോ. അന്നാല്‍ അങ്ങനെയല്ല കാര്യം എന്ന് ബോധിപ്പിക്കാന്‍ മോദി ട്രംപിനെ അങ്ങ് തള്ളി. മോദിയുടെ പോസ്റ്റ് ട്രംപ് കാണാന്‍ തരമില്ല. കാരണം പുള്ളിക്കാരന്‍രെ സോഷ്യല്‍ മീഡിയ അകൗണ്ടുകളൊക്കെ ബ്ലോക്കാണ്

നയതന്ത്ര പരിരക്ഷയോടെ സ്വര്‍ണം കടത്തിയ ഒരു കേസുണ്ട് കേരളത്തില്‍. ആ കേസിന്‍റെ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് കസ്റ്റംസ്. അപ്പോളാണ് അതിനു തടസമായി മറ്റൊരു പരിരക്ഷ മുന്നില്‍ വരുന്നത്. ഈ പരിരക്ഷയുടെ രക്ഷയിലാണ് കേരള നിയമസഭാ സെക്രട്ടറിയുള്ളത്. കസ്റ്റംസും ഇഡിയുമൊക്കെ നോട്ടീസും കത്തും തയ്യാറാക്കി മടുത്ത മട്ടാണ്. കൈയ്യിലുണ്ടായിരുന്ന മുഴുവന്‍ പേപ്പറിലും കത്തയച്ചിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ രവീന്ദ്രനെ അതായത് സിഎം രവീന്ദ്രനെ ഒന്നു കാണാന്‍ കിട്ടിയത്. ഇപ്പോളിതാ സ്പീക്കറുടെ സെക്രട്ടറിയെ കാത്ത് കാത്തിരിക്കുകയാണ് കസ്റ്റംസ്. എന്‍റെ അനുവാദമില്ലാതെ ഇവനെ കൊണ്ടുപോകാനാകില്ല എന്നാണ് സ്പീക്കറുടെ നിലപാട്. ഇതേ സ്പീക്കറിനെ കുറിച്ചൊക്കെ ചോദിക്കാന്‍ തന്നെയാകുമല്ലോ കസ്റ്റംസ് വിഇിപ്പിച്ചിരിക്കുന്നതും. സഭയില്‍ ഉള്ളതൊക്കെ സഭയുടെ സ്വന്തം എന്നാണ് സ്പീക്കറുടെ തിയറി. പണ്ട് സഭയിലെ കസേരയെടുത്തെറിഞ്ഞ കേസില്‍ ഇതേ പരിരക്ഷയുടെ തലോടല്‍ കിട്ടിയതുകൊണ്ടാകും ഇപ്പോള്‍ ഈ കടുംപിടുത്തം

നിയമസഭയിലെ ഉദ്യോഗസ്ഥരാകട്ടെ സ്പീക്കര്‍ക്ക് പിന്നില്‍ പാറപോലെ നില്‍ക്കുന്നുണ്ട്. ശരിക്കു പറഞ്ഞാല്‍ നിയമസഭയില്‍ പതിവായിക്കാണുന്നത് തമ്മിലടിയാണെങ്കില്‍ അതിനു വിപരീതമായുള്ള സ്നേഹബന്ധങ്ങള്‍ കാണണമെങ്കില്‍ ഇങ്ങോട്ട് നോക്കണം. പണ്ടൊക്കെ മന്ത്രിയുടെ സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്പീക്കറുടെ സെക്രട്ടറി എന്നൊക്കെ പറയാന്‍ വലിയ അഭിമാനമായിരുന്നു. സ്വര്‍ണക്കടത്തുകാരണം എല്ലാം മാറി ഡല്‍ഹിയില്‍ നിന്ന് മടങ്ങി മലയാള മണ്ണില്‍ മടങ്ങിയെത്തിയ പികെ കുഞ്ഞാലിക്കുട്ടിയെന്ന പച്ച മനുഷ്യന്‍ ഒരുങ്ങുകയാണ്. എന്തിനാണെന്നല്ലേ, ബാഹുബലിയാകാന്‍. നാലുവീലും ചെളിയില്‍ പൂണ്ട യുഡിഎഫിനെ ഒറ്റക്ക് തോളിലേറ്റാന്‍. തോളു വേദനിച്ചാല്‍ അപ്പോള്‍ ഡല്‍ഹിക്ക് തിരിച്ചുപോകാനാകും എന്നൊരു ഓപ്ഷന്‍ കിടപ്പുള്ള പാര്‍ട്ടിയായതുകൊണ്ട് കുഴപ്പമില്ല. 

ഗംഭീരമായിരിക്കും. ഇങ്ങനെ യോഗം ചേരാനും വേണം ഒരു യോഗം. ജോസ് കെ മാണിയും കൂട്ടരും പോയതുകൊണ്ട് മുന്നണിയില്‍ പാര്‍ട്ടികള്‍ കുറവാണ്. ആ കുറവ് തീര്‍ക്കുക എന്ന ചാക്കിട്ടുപിടിയുടെ തന്ത്രങ്ങളും മെനയുന്നത് കുഞ്ഞാപ്പതന്നെ. കഴിഞ്ഞ ദിവസം കെപിഎ മജീദ് പറഞ്ഞുച്ചത് ഓര്‍മയില്ലേ. പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ കുഞ്ഞാപ്പക്കുള്ള കഴിവുകളെക്കുറിച്ച്. സത്യം പറ‍ഞ്ഞാല്‍ അതിനുവേണ്ടിമാത്രമാണ് ഇപ്പോള്‍ ഈ ഐറ്റത്തിനെ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.

എന്തായാലും ഇത്രയുമായി. എന്നാല്‍ പിന്നെ അല്‍പ്പം തള്ളൂകൂടെ ആകാവുന്നതാണ്. രണ്ടുദിവസം മുന്‍പ് ജയന്തി ജനതക്കുകയറി എകെ ശശീന്ദ്രന്‍ മുബൈ പിടിച്ചു. പാര്‍ട്ടിയുടെ തല ശരത് പവാറിനെ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. അല്ല ശരത് പവാറിനെ ആദ്യം കാണുക എന്നതായിരുന്നുവെന്ന് മാറ്റിപ്പറയണം. കാരണം അടുത്ത മുംബൈ വണ്ടിക്ക് മാണി സി കാപ്പനും പീതാമ്പരന്‍ മാസ്റ്ററും വരുന്നുണ്ടല്ലോ. ഒരുമയുണ്ടായിരുന്നെങ്കില്‍ ഷെയറിട്ട് ഒരു വണ്ടി വിളഇച്ചു പോകാവുന്നതേയുള്ളൂ. മുന്നണി വിട്ടാലോ എന്ന് ചോദിക്കാനാണ് കാപ്പനും ടീംസും വരുന്നത്. അതിന് തടയിടാനായിരുന്നു മന്ത്രിയുടെ പോക്ക്. ആര്‍ക്കാണ് പവാറിന്‍റെ അടുത്ത് കൂടുതല്‍ പവര്‍ എന്ന് വരും ദിവസങ്ങളിലറിയാം

എന്നുവച്ചാല്‍ എല്‍ഡിഎഫാണ് കേരളത്തിലെ സൂപ്പര്‍ ടീം എന്ന് പവാറിനെ ശശീന്ദ്രന്‍ ബോധിപ്പിച്ചു. മുങ്ങാന്‍ തുടങ്ങുന്ന വള്ളത്തില്‍ കയറാന്‍ ലൈഫ് ജാക്കറ്റുമിട്ട് രണ്ടവന്മാര്‍ ഇപ്പോള്‍ വരും എന്ന് ശശീന്ദ്രന്‍ പവാറിനെ ഓര്‍മിപ്പിച്ചു. നമ്മള്‍ നാല് നമുക്ക് നാല് എന്നാണ് കാപ്പന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അസംബ്ലി ഇലക്ഷനോ. അപ്പോ തിരഞ്ഞെടുപ്പ് കഴിഞ്ഞാണോ സീറ്റുചോദിക്കുന്നത്. മീന്‍ വൈല്‍ അങ്ങ് ഡെല്‍ഹിയില്‍ ജോസ് കെ മാണി ഉണ്ടായിരുന്നു. ദേശീയ നേതാക്കളില്ലാത്ത പാര്‍ട്ടിയായതുകൊണ്ടും താന്‍ തന്നെ രാജാവായതുകൊണ്ടുംആരോടും ഇത്തരത്തില്‍ ഒന്നും ചോദിക്കേണ്ട കാര്യം ജോസിനില്ല. രാജ്യസഭാ അംഗത്വം രാജി വയ്ക്കുന്നതില്‍ ഉപദേശം തേടാനാണ് പോക്ക്. പഠിച്ച പണി പതിനെട്ടും നോക്കിയാണ് നേടെയെടുത്ത്. അന്ന് ആരുടേയും ഉപദേശം തേയില്ല. എന്നിട്ടാണ്. 

പ്രൊഫഷണല്‍ ക്രിമിനല്‍സ്. അങ്ങനെയൊരു കൂട്ടര്‍ കൊച്ചിയില്‍ വിലസുന്നുണ്ടെന്നാണ് സര്‍ക്കാരിന്‍രെ കണ്ടെത്തല്‍. അവരാണ് കഴിഞ്ഞ ദിവസം വൈറ്റിലയിലെ പാലത്തില്‍ പച്ച സിഗ്നല്‍ കാട്ടി ഗതാഗതം സാധ്യമാക്കിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ നാട്ടില്‍ ജി സുധാകരന്‍ പണിത പാലത്തില്‍ തോന്ന്യാസം കാട്ടാനും മാത്രം ധൈര്യം ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നാണ് മനസിലാകാത്തത്. പാലം പണിതത് എല്‍ഡിഎഫ് ആയതുകൊണ്ട് തകരില്ല എന്ന വിശ്വാസത്തില്‍ ചെയ്തതാണോ എന്തോ. പഴയ പാലാരിവട്ടം പാലത്തേല്‍ വല്ലോം ഇമ്മാതിരി പണി കാണിച്ചിരുന്നേല്‍ വിവരമറിഞ്ഞേനേ.  പൊതുമരാമത്ത് മന്ത്രിയുടെ കവിത വായിച്ചതിന്റെ പ്രകോപനമോ മറ്റോ ആണോ എന്ന് വരുംദിവസങ്ങളിലേ അറിയാന്‍പറ്റൂ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...