ഇത് തിരുവാ എതിര്‍വായുടെ ഇന്നത്തെ എപ്പിസോഡാണ് .പക്ഷേ ഇന്നത്തെ കാര്യം മാത്രം പറഞ്ഞാല്‍ ചിരിക്കുള്ള വകയില്ല. അതുകൊണ്ട് ചുറച്ചു ചരിത്രം മാന്തുന്നുണ്ട്. മനംമാറ്റം വന്ന സഖാക്കളൊക്കെ ക്ഷമിക്കുക. അല്ലെങ്കിലും നമുക്ക് ചിരിക്കുള്ള വക തെല്ലുമില്ലാത്ത ദിവസങ്ങളില്‍ തമാശ ഉണ്ടാക്കാന്‍ ഒരു പൊടികൈയ്യുണ്ട്. ഏതെങ്കിലും ഒരു വിഷയത്തില്‍ സിപിഎം സ്വീകരിച്ച പഴയനിലപാടും പുതിയ നിലപാടും എടുക്കുക. ആ രണ്ട് പ്രതികരണങ്ങളും വെറുതെ ചേര്‍ത്തിളക്കുക. ചിരിനിര്‍ത്താന്‍ പിന്നെ പാടായിരിക്കും
ഒരു കഥപറയാം. പണ്ട് പണ്ട് പണ്ട് . എന്നുവച്ചാല്‍ പിണറായി മുഖ്യന്റെ അവതാരപ്പിറവിക്കുമൊക്കെ മുന്‍പ്. പാര്‍ട്ടി സെക്രട്ടറിയെന്ന ഉഗ്രപ്രതാപകാലത്ത്. അന്ന് കേരള നാട് ഭരിച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയാണ്. സോളര്‍ കാലത്തിനൊക്കെ മുന്‍പുള്ള ഒരു പ്രഭാതത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്
എമേര്‍ജിങ് കേരള 2012. നമ്മുടെ കുഞ്ഞാപ്പ വ്യവസായം ഭരിച്ച ആ കാലത്ത് നടത്തിയ കലാപരിപാടിയാണ് ഈ പറഞ്ഞ എമേര്‍ജിങ് കേരള. അതിലെ പദ്ധതികളൊന്നും പൊതുവെ നടപ്പാകുമെന്ന് ആര്‍ക്കും പേടിയില്ലായിരുന്നു. എന്നിട്ടും ഗയില്‍ നടന്നു. അതാണ് വലിയ അല്‍ഭുതം. അന്ന് രണ്ടായിരം കോടിയായിരുന്നു പദ്ധതിക്ക് ചിലവ് പ്രതീക്ഷിച്ചത്. പദ്ധതി എട്ടുവര്‍ഷം വൈകി. ചിലവ് ആയിരം കോടി അങ്ങ് കൂടുകയും ചെയ്തു. ഒരു മൂന്നാം ക്ലാസിലൊക്കെ പഠിക്കുന്ന കുട്ടികള്‍ ഗയില്‍ പദ്ധതിയെ എഴുനേറ്റുനിന്ന് ബഹുമാനിക്കേണ്ടതാണ്. അവരെക്കാളും മുതിര്‍ന്നതാണ് ഈ പൈപ്പ് ലൈന്‍
ഈ പറച്ചിലിനു ശേഷം കേരളം ദാ ഇങ്ങനെയിരുന്നു
എന്തിനെയും എതിര്‍ക്കുന്നവരാണ് സിപിഎം എന്നു പറയരുത്. അവര്‍ ഭരണത്തിലിരിക്കുമ്പോള്‍ പൊതുവെ എതിര്‍പ്പ് ബോര്‍ഡ് പൊടിപിടിച്ചുകിടക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. യുഡിഎഫ് കാലത്ത് ലീഗിന്റെ വ്യവസായ ഭരണസമയത്ത് പച്ചക്കൊടി കാട്ടിയ പദ്ധതിക്ക് സിപിഎം ചുവപ്പുകൊടി വീശി. പദ്ധതിക്കായി കുഴിയെടുത്ത ഇടങ്ങളിലെല്ലാം സഖാക്കളുടെ സമരാവേശം കൊടുമ്പിരി കൊണ്ട്. പ്രദേശവാസികളെ കളത്തിലിറക്കി പദ്ധതിക്കെതിരെ കൊടിപിടിപ്പിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നത് മറ്റൊരു കാര്യം.
ഒടുവില്‍ സിപിഎം നിലപാട് മാറ്റി. എപ്പോള്‍. സംശയമെന്ത്. അവര്‍ ഭരണത്തില്‍ വന്നപ്പോള്‍. വെറുതെ നിലപാട് മാറ്റുകയല്ല. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടികയില്‍ ഗയില്‍ ഇങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിച്ച അതേ ഗ്യാസ് തന്നെയാണ് ഇപ്പോളും ഗയില്‍ ഇതിലൂടെ കൊണ്ടുപോകുന്നത്. ഇതുപോലെ ഗ്യാസ് അടിക്കുന്ന ഒരാളാണ് അതിന് അനുയോജ്യന്‍. ചിലരൊക്കെ എതിര് നിന്നതുകൊണ്ടാണ് പദ്ധതി വൈകിയതെന്ന് ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ എതിര്‍ത്തവരുടെ കൊടിയുടെ നിറം പറഞ്ഞില്ല. ഓണ്‍ലൈന്‍ ഉദ്ഘാടനമായതുകൊണ്ടാകും പ്രതിഷേധക്കാര്‍ വരാത്തതെന്ന് പ്രധാനമന്ത്രിയെ അങ്ങ് വിശ്വസിപ്പിച്ചു
ഇത് വടക്കന്‍. ഇനി കൊച്ചി മോഡലുണ്ട്.
നന്നായി. എന്നിട്ട്.
എന്നുവച്ചാല്‍ ആളുകളുടെ സംശയം സര്‍ക്കാര്‍ ദൂരീകരിച്ചെന്ന്. എങ്ങനെയെന്നല്ലേ. ദാ ഇങ്ങനെ
പൊലീസ് ഈ പദ്ധതിയില്‍ നടത്തിയ ഇന്‍വസ്റ്റ്മെന്റ് പിണറായി മുഖ്യന് പ്രത്യേകം സ്മരിച്ചു. കാക്കിയുടെ ആ കരുതല്‍ കാണാതെപോകരുത്.
പ്രധാനമന്ത്രിയായിരുന്നു ഉദ്ഘാടകന്‍. ടണലില്‍ക്കൂടി ഒറ്റക്ക് സഞ്ചരിച്ചൊക്കെ ഉദ്ഘാടനം ചെയ്യുന്നതാണ് പുള്ളിയുടെ രീതി. പിന്നെ ഇതില്‍ ക്യാമറ കടക്കില്ല എന്നു മനസിലായതുകൊണ്ട് യാത്ര വേണ്ടെന്നുവച്ചു. ഓണ്‍ലൈനാക്കി.
ക്രിസ്തുമസ് ന്യൂ ഇയര്‍ സീസണായതുകൊണ്ടാണോ. തൊപ്പിയൊക്കെ ഉണ്ടല്ലോ.
ശെ. മാറ്റണ്ടായിരുന്നു. കാണാന്‍ ഗുമ്മായിരുന്നു. എന്നിട്ട്. പറ. എന്തുതോന്നുന്നു ഈ പൈപ്പ് ലൈന്‍ കണ്ടിട്ട്.
എന്നുവച്ചാല്‍ ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന്. ഇതൊക്കെ കേരളത്തിലെ പ്രധാനമന്ത്രി കെ സുരേന്ദ്രന് പറ്റുമെങ്കില്‍ അങ്ങ് ഒന്ന പറഞ്ഞുകൊടുക്കണം. ഗയില്‍ പദ്ധതി നടപ്പാക്കിയാല്‍ പിണറായി വിജയന് നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാം എന്നായിരുന്നു സുരേന്ദ്രന് പറഞ്ഞത്. 2016 മെയിലായിരുന്നു സുരേന്ദ്രന് തന്നെ മറക്കാന്‍ ശ്രമിക്കുന്ന ആ നശിച്ച പോസ്റ്റ്.
പാലായില്‍ മാണി സി കാപ്പന് മല്‍സരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറയായി. തോല്‍ക്കും എന്നതൊഴിച്ചാല്‍ ഇക്കാലമത്രയും വേറെ പ്രശ്നങ്ങളോ ടെന്‍ഷനോ കാപ്പനില്ലായിരുന്നു. പാലായില്‍ മല്സരിക്കാത്തപ്പോള് സിനിമ. സിനിമ ഇല്ലാത്തപ്പോള്‍ പാലായില്‍ മല്‍സരിക്കല്‍. ഇതായിരുന്നു ഒരു ഷെഡ്യൂള്‍. വെറുത്തു വെറുത്ത് വെറുപ്പിനൊടുവില്‍ കുട്ടിശങ്കരനോട് നായികക്ക് പ്രണയം തോന്നിയതുപോലെ പാലാക്കാര് ഒഠുവില്‍ മാണി സി കാപ്പനെ വിജയിപ്പിച്ചു. സത്യത്തില്‍ ജോസ് കെ മാണിക്കായിരുന്നു കാപ്പന് നന്ദി പറയേണ്ടത്. കേരള കോണ്‍ഗ്രസിലെ തമ്മിലടികാരണമായിരുന്നല്ലോ ആ ജയം. ജയിക്കാത്ത സീറ്റായിരുന്നതുകൊണ്ടാണ് ഇത്രനാളും പാലാ എന്‍സിപിക്ക് സിപിഎം കൊടുത്തിരുന്നതെന്ന് മുഴുവന്‍ പാലാക്കാര്ക്കുമെന്നതുപോലെ കാപ്പനുമറിയാ.ം അതുകൊണ്ടാണ് ഇനിയും ഇത് എന്റേതുതന്നെയെന്ന് വിളിച്ചു കൂവുന്നത്. കാപ്പനെ ജയിപ്പിച്ച പാലാക്കാരന് ജോസ് കെ മാണ് ഇപ്പോള്‍ ഇടതുപക്ഷത്താണ്. അതാണ് പ്രശ്നം. ഒരു വീട്ടിലെ തമ്മിലടിയുടെ കഥ പറയുന്ന ഒരു കോമഡി സിനിമ കാണാം
അന്തിമ തീരുമാനമെടുക്കല്‍ പാര്‍ട്ടിയുടെ അന്ത്യമാകാതിരുന്നാല് മതിയായിരുന്നു. എന്‍സിപി കാര്‍ അധികമില്ല. അതുകൊണ്ട് പീതാമ്പരന് മാസ്റ്ററെയും നമ്മള് പരിഗണിക്കണം. ആരെയും അവഗണിക്കാന്‍ പാടില്ലല്ലോ
അകാലികമായ കാലഘട്ടത്തിലെ പാര്‍ട്ടി സെക്രട്ടറി കം മുന്നണി കണ്‍വീനര്‍. അതാണ് വിജയരാഘവന്. സഖാവ് പറഞ്ഞതിനെപ്പറ്റി കാപ്പന് എന്തെങ്കിലും അല്ല സത്യത്തില്‍ എന്‍സിപിയില്‍ ആഭ്യന്തര പ്രശ്നമുണ്ടോ. അതിനും മാത്രം പോന്ന ആഭ്യന്തരമൊക്കെ ഈ പാര്‍ട്ടിയിലുണ്ടോ