പണിയെടുക്കണം; വോട്ട് കീശയിലിട്ടു തരില്ല; കരഞ്ഞിട്ടെന്തു കാര്യം?

mullappall-ramachandra-thiruva
SHARE

വിജയങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. പക്ഷേ ഒരാള്‍ വിജയിക്കുമ്പോള്‍ മറ്റൊരാള്‍ പരാജയപ്പെട്ടിട്ടുണ്ടാവുമെന്ന കാര്യം മറക്കാന്‍ പാടില്ല. ഗാന്ധിജി പണ്ട് പറഞ്ഞിട്ടുണ്ട്, നിങ്ങളൊരു ഓട്ടമല്‍സരത്തില്‍ ഒന്നാമതെത്തുന്നത് അവിടെ രണ്ടാമനും മൂന്നാമനും നാലാമനുമൊക്കെയാവാന്‍ വിധിക്കപ്പെട്ട ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന്. അവരെ മറക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെണ്ണി, ഫലവും വന്നു. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് നല്ല ത്രസിപ്പിക്കുന്ന ജയം. ഈ കണക്ക് വച്ച് കൂട്ടിനോക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ 101 സീറ്റെങ്കിലും ഇടതുമുന്നണിക്ക് കിട്ടുമെന്നാണ് പറയുന്നത്. കേക്ക് മുറിച്ചും മധുരം നുണഞ്ഞും നിങ്ങള്‍ ആഘോഷിക്കുമ്പോഴും തോറ്റുപോയവരെ മറക്കരുത്. അവരെ നല്ലവണ്ണം പരിഗണിക്കണം. അവരും കൂടി ഉള്‍പ്പെട്ടതാണ് ഈ സമൂഹം. അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. കേക്കുമുറിയില്ലെങ്കിലും ഹൃദയം മുറിയുന്ന വേദന അവിടേക്ക് കാതോര്‍ത്താല്‍ കേള്‍ക്കാം. ഏതായാലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുമുന്നണി, അതായത് യുഡിഎഫ് രാഷ്ട്രീയ കാര്യസമിതി ചേര്‍ന്നു, കഴിഞ്ഞദിവസം. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട പ്രധാന വിഷയങ്ങളും ചര്‍ച്ചകളും ഒക്കെ തോറ്റശേഷമാണ് അരങ്ങേറിയത് എന്നുമാത്രം. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...