കൈപ്പത്തിയുടെ പരുക്ക് ഗുരുതരം; തണ്ടും ഇതളും ചതഞ്ഞ് താമരയും

thiruva
SHARE

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കാത്തത് ഭാഗ്യം. അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ എന്ന പേര്തന്നെ മാറ്റി  രാമരാജ്യം എന്നുവല്ലോം ഇട്ടേനേ. ആരാണ് പേര് മാറ്റിയത് എന്നു ചോദിച്ച് മറ്റാരെങ്കിലും വന്നാല്‍ ,അയ്യോ അറിയില്ല. ഞങ്ങള്‍ വരുമ്പോള്‍ ഇങ്ങനായിരുന്നു പേര് എന്നങ്ങ് പറഞ്ഞാല്‍ മതിയല്ലോ. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഇങ്ങനെയാണ് ചലര്‍ തലമറന്ന് ഷാംപൂ തേക്കും. എന്തായാലും തിരഞ്ഞെടുപ്പിന്‍റെ ക്ഷീണം മാറാന്‍ ൂിജെപിയും യുഡിഎഫുമൊക്കെ ചൂടുവെള്ളത്തില്‍ നന്നായൊന്നു കുളിക്കുന്നതു നല്ലതാണ്. പറ്റുമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അല്‍പ്പം കുഴമ്പ് തേക്കുന്നതും നല്ലതാണ്. അപ്പോ തുടങ്ങാം ഇന്നലത്തെ കഥമുതല്‍ പറഞ്ഞുകൊണ്ട് ഇന്നത്തെ തിരുവാ എതിര്‍വാ

കേരളം തൂത്തുവാരുമെന്ന് യുഡിഎഫ് പതിവുപോലെ പ്രഖ്യാപിച്ചിരുന്നു. അതിനായി അവര്‍ തയ്യാറെടുക്കുകയും ചെയ്തു. അത്രക്കായോ, എങ്കില്‍ ഞങ്ങള്‍ വാക്വം ക്ലീനര്‍ കൊണ്ടുവന്ന് മൊത്തത്തില്‍ ഒപ്പിയെടുക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു. ഇരുകൂട്ടരും വന്‍ സന്നാഹം അതിനായൊരുക്കി. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതുകാണാന്‍ കാത്തിരുന്നവര്‍ക്കു മുന്നിലേക്ക് യുഡിഎഫും എന്‍ഡിഎയും മൂക്കും കുത്തി വീണു. കോണ്‍ഗ്രസിന്‍റെ കൈപ്പത്തിക്ക് കാര്യമായ പരുക്കുണ്ട്. താമരയുടെ തണ്ടും ഇതളുകളും ചതഞ്ഞരഞ്ഞു. ഇവര്‍ക്കുമീതേ കേരള സര്‍ക്കാര്‍ മിന്നര്‍ പിണറായി.  

പ്രേക്ഷകര്‍ വളരെയുള്ള കേരളത്തിലെ ചാനല്‍ പരിപാടി ഏതാണ് എന്നു ചോദിച്ചാല്‍ കഴിഞ്ഞ പത്തുമാസമായി ആരും നിസംശയം പറയും അത് പിണറായി വിജയന്‍റെ ഒരുമണിക്കൂര്‍ ഷോ ആണെന്ന്. പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് താനെന്നും ഈ മുഖം കാണുമ്പോള്‍ കാണികള്‍ റിമോര്‍ട്ടിന്‍റെ ബട്ടണ്‍ അമര്‍ത്തില്ലെന്നും മുഖ്യമന്ത്രി തെളിയിച്ചു. ഇടതു ചേര്‍ന്ന് കുറച്ചുകൂടി വേഗത്തില്‍ ആ വണ്ടി ഇനി കുതിക്കും. തുടര്‍ഭരണം എന്ന കനിയെ കിനാവുകാണാന്‍ എല്‍ഡിഎഫിന് വ്യക്തമായൊരു കാരണം കൈവന്നു. 

തിരഞ്ഞെടുപ്പുവരെ ഒറ്റക്കെട്ടല്ലായിരുന്നെങ്കിലും വോട്ടെടുപ്പില്‍ തോറ്റുകഴിഞ്ഞപ്പോള്‍ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. രമേശും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും അങ്ങനെ വരിവരിയായിരുന്നു.  പിന്നണിയാഗകനും കോറസും പോലെ. ഒരാള്‍ പാടും ബാക്കിയുള്ളവര്‍ ഏറ്റുപാടും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന കെപിസിസി അധ്യക്ഷന്‍ സുചിന്തിതമായി ഇപ്പോളും എന്തൊക്കെയോ പറയുന്നുണ്ട്. പാര്‍ട്ടിയെ ജയിപ്പിക്കാനാണോ  തോല്‍പ്പിക്കാനാണോ മുല്ലപ്പള്ളി  സ്ഥാനം ഏറ്റെടുത്തത് എന്ന സംശയം കോണ്‍ഗ്രസുകാര്‍ക്കുണ്ടാകുന്നതില്‍ തെറ്റില്ല. വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ബന്ധം എന്തുവിധത്തിലുള്ളതാണെന്നതില്‍ പാര്‍ട്ടിക്ക് വ്യക്തതയില്ലെങ്കിലും വോട്ടര്‍മാര്‍ക്ക് നല്ല വ്യക്തതയുണ്ടെന്ന് മനസിലായിക്കാണുമല്ലോ. മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയ മുല്ലപ്പള്ളി ആദ്യം പറഞ്ഞത് തോല്‍ക്കുന്നവര്‍ പതിവായി പറയുന്ന ആ ഡയലോഗ് തന്നെ. ഞങ്ങള്‍ തോറ്റിട്ടില്ല എന്ന്. തോറ്റ ചരിത്രം കേട്ടുകാണില്ല. പക്ഷേ ഇപ്പോള്‍ കണ്ടുഎന്നുമാത്രം

പികെ കുഞ്ഞാലിക്കുട്ടിയുടെയൊക്കെ ആത്മവിശ്വാസമാണ് ആത്മവിശ്വാസം. അടുത്തതവണത്തേക്കുള്ള മന്ത്രിക്കുപ്പായം തയിച്ചുകൊണ്ട് ഡല്‍ഹിയില്‍ നിന്ന് ഇങ്ങു പോന്നതാണ്. വല്ലാത്തൊരു വിധിതന്നെയാണ് പതിനാറാംതീയതി പുറത്തുവന്നത്. രാഷ്ട്രീയക്കാരുടെ അവസ്ഥ ഭയങ്കരമാണ്. നമുക്കൊക്കെ തോറ്റാല്‍ വെറുതെ ഒന്നു കരയുകയെങ്കിലും ചെയ്യാം. രാഷ്ട്രീയക്കാര്‍ക്ക് അത് പറ്റില്ല. എല്ലാം ഉള്ളിലൊതുക്കണം. എന്നിട്ട് തോറ്റിട്ടില്ല എന്ന് ഇങ്ങനെ പറയുകയും വേണം. വല്ലാത്തൊരു ജീവിതം തന്നെ

വിഷുവല്ല. ക്രസിമസ്. സ്ഥലം ഡല്‍ഹിയല്ല കേരളം. യുഡിഎഫ് തോറ്റെങ്കിലെന്ത് ലീഗ് ജയിച്ചല്ലോ. ആശ്വാസമായി. മലബാറിനു പുറത്തും കേരളമുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ വളരെ നല്ലാതായിരിക്കും. അപ്പോ ഒരു ഇടവേളയാണ്. വോട്ടെണ്ണല്‍ തുടരും ദിവസത്തില്‍ കുറഞ്ഞത് ഒന്ന്, പറ്റുമെങ്കില്‍ മൂന്നുനേരം. അങ്ങനെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി കഷ്ടപ്പെട്ടവനാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ കഴിഞ്ഞ പത്തുമാസത്തില്‍ നടത്തിയതിന്‍റെ ക്രഡിറ്റിന് അവകാശി. പക്ഷേ ചെന്നിത്തല പറഞ്ഞതെല്ലാം വോട്ടര്‍മാരുടെ മനസില്‍നിന്ന് ഡിലീറ്റ് ആയിപ്പോയെന്നു തോന്നുന്നു. ഒന്നും വോട്ടായില്ല. കഷ്ടമുണ്ട്. ഒരു മനുഷ്യനോട് ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്.

ഇനിയെന്ത് ചെയ്യാന്‍. പോയത് പോയി. പതിവുപോലെ വീഴ്ചയില്‍ നിന്ന് പാഠം പഠിക്കുമെന്ന് വെറുതെ തട്ടാം. എന്നിട്ട് പരസ്യ പ്രസ്ഥാവന നിരോധിക്കാം. പിന്നെ തമ്മില്‍ ചെളിവാരിയെറിയാം. ഇതൊക്കെയാണല്ലോ കോണ്‍ഗ്രസിന്‍റെ ഒരു ശൈലി. അതു പോട്ടെ, ഈ സര്‍ക്കാരിനെതിരെ വലിയ പ്രചാരണമായിരുന്നല്ലോ. എന്തുപറ്റി ഒന്നും ഏശിയില്ലല്ലോ

ഇത് നേരത്തേ അറിയുമെങ്കില്‍ പ്രതിഫലിക്കുന്നവ പയറ്റിയാല്‍ പോരായിരുന്നോ. സ്ഥാനാര്‍ത്ഥികളുടെ വലിയ സ്വാധീനം, പ്രാദേശിഘ ഘടകങ്ങള്‍ എന്നിവ എതിരായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പുഫലത്തിന്‍റെ മുഴുവന്‍ ക്രഡിറ്റും രമേശിന് നല്‍കാന്‍ ഒരാള്‍ എത്തിയിട്ടുണ്ട്. 

പിന്നേ, സ്വന്തം വാര്‍‌ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയാതിരുന്ന രമേശും ഉമ്മന്‍ാചണ്ടിയും കേരളത്തില്‍ ഉടനീളം എല്‍ഡിഎഫിനെ വിജയിപ്പിച്ചുവെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനും മാത്രം മണ്ടനമാരല്ല നമ്മള്‍.  പഴുത്തില വീഴുമ്പോള്‍ പലരും ചിരിക്കും. പക്ഷേ വീണ്ടും മരം തളിര്‍ക്കുമെന്ന് പലരും മറന്നുപോയി. രണ്ടില തളിര്‍ത്തു. ജോസുമോന്‍ പൂത്തുലഞ്ഞു. എല്‍ഡിഎഫ് പടര്‍ന്നു പന്തലിച്ചു. 

പിജെ ജോസഫിന്‍റെ ചെണ്ടയടി യുഡിഎപിന്‍രെ മണ്ടപിളര്‍ത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്. ജോസഫിന്‍രെ ചെണ്ടയടിയും പാട്ടും കേട്ടാണോ മധ്യകേരളത്തിലെ വോട്ടര്‍മാര്‍ യുഡിഎഫിനെതിരെ കുത്തിയത് എന്ന് സംശയമുണ്ട്. കോട്ടയത്ത് തിരിച്ചടിയായല്ലോ എന്നു ചോദിക്കുമ്പോള്‍ ഏയ് തൊടുപുഴയില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുപറഞ്ഞ് ജോസഫ് മലകയറി. 

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഫലപ്രഖ്യാപനത്തെ പാടേ തള്ളിയ മറ്റൊരു സ്ഥാനാര്‍ഥിയുണ്ട്. ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക്  മല്‍സരിച്ച ഗോപാലകൃണന്‍ ഇപ്പോളും ഫലപ്രഖ്യാപനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. സമാന്തര ഭരണം പ്രതീക്ഷിക്കാം. ടെലിവിഷന്‍ ചര്‍ച്ചകളില്‍ സജീവമായി വരുന്നവരോട് പറയാന്‍ ഇത്രയേ ഉള്ളൂ. നിങ്ങളുടെ കഴിവ് ജനങ്ങളെ ബോധിപ്പിക്കാന്‍ പറ്റിയ ഇടമാണത്. നിങ്ങളുടെ മണ്ടത്തരങ്ങളെയും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...