ഇനിയും കണ്ടുപിടിക്കാത്ത വാക്സീൻ സൗജന്യമാക്കിയ മുഖ്യൻ; പുലിവാലായി...!

Thiruvaa-14
SHARE

കേരളത്തില്‍ കോവി‍ഡ് പ്രതിരോധ വാക്സീന്‍ സൗജന്യമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അങ്ങ് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ ടീംസും രംഗത്തെത്തി. തെരഞ്ഞെടുപ്പു കമ്മീഷന്‍ മുഖ്യനോട് വിശദീകരണവും തേടി. ഇനി കോവിഡിനൊപ്പം ഈ വിവാദത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ക്യാപ്സ്യൂളും സമയവും കണ്ടെത്തണം. 

സൗജന്യവാക്സീന്‍ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതായിരുന്നു കേരളത്തിലെ ഏറ്റവും ഒടുവിലത്തെ വിവാദം. പിന്നെ മുഖ്യന്‍ എന്തുചെയ്യണമായിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. വാക്സീന് പണം ഈടാക്കും എന്നുപറയണമായിരുന്നോ. അങ്ങനെ പറഞ്ഞാല്‍ ഉണ്ടാകാവുന്ന വിവാദം ചില്ലറയായിരിക്കുമോ. എന്തായാലും ഇതിനു മുന്‍പ് ഇങ്ങനെ ഒരു തദ്ദേശ തിരഞ്ഞെടുപ്പുകാലം ഉണ്ടായിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങളാല്‍ കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലം കലങ്ങിമറിഞ്ഞു. സ്വര്‍ണവും ലഹരിമരുന്നും വിദേശയാത്രകളും ഐഫോണും ഐപാഡും  എന്നുവേണ്ട വലിയ വലിയ പറച്ചിലുകളായിരുന്നു ഈ ലോക്കല്‍ ഇലക്ഷനില്‍ ഉണ്ടായത്. മൂന്നു മുന്നണികളും ഒരു പോലെ ആത്മവിശ്വാസത്തിലാണ്. ആര്‍ക്കും സര്‍ക്കാരിനെ ഉലക്കാനാകില്ല എന്ന പിണറായിയുടെ ടോണിന് ആരും ഒന്നും ഉലത്താന്‍ പോകുന്നില്ല എന്ന ടോണുണ്ടായിരുന്നോ എന്ന് ശത്രുക്കള്‍ക്കു തോന്നിയാല്‍ തെറ്റുപറയാനാകില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പണ്ടേ ശുഭാപ്തിവിശ്വാസത്തിന്‍റെ ആളാണ്. വലതിന് വന്‍ വിജയം എന്ന കാര്യം മുല്ലപ്പള്ളി പറഞ്ഞുകഴിഞ്ഞു. പതിവുപോലെ സുചിന്തിതമായി. പലയിടത്തും അധികാരത്തിലേറാനുള്ള സത്യപ്രതിജ്ഞക്കായി ബിജെപി പ്രവര്‍ത്തകര്‍ സമയം കുറിക്കാന്‍ പോയിക്കഴിഞ്ഞെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ചില്ലറ കള്ളവോട്ടും തമ്മില്‍ തല്ലും ഒഴിച്ചുനിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 

ഇമെയിലും ജി മെയിലുമൊക്കെ ഇത്രയും പ്രചാരത്തലുള്ള കാലത്ത് കത്തയക്കാന്‍ പോയത് മുഖ്യമന്ത്രി ചെയ്ത മണ്ടത്തരമാണ്. എന്നാല്‍ ഒരു ഫീമെയില്‍ കാരണം ഉണ്ടായ സ്വര്‍ണക്കടത്ത് കേസില്‍ ആരുവേണമെങ്കിലും വന്ന് അന്വേഷിച്ചോട്ടയെന്ന് ആ കത്തില്‍ എഴുതിയതാണ് അതിലും വലിയ മണ്ടത്തരം. കേരളത്തിലേക്ക് അന്വേഷണത്തിന് വരാന്‍ ആര് ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചു തരും എന്ന് ആലോചിച്ച് കാത്തിരുന്ന കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ വലിയ പടയെ ഇങ്ങോട്ടയച്ചു. മാസം ആറാകാറായി. ഭൂമിക്കു കീഴിലുള്ള എല്ലാ കുറ്റങ്ങളുടെയും സൂത്രധാരന്‍ ശിവശങ്കറാണ് എന്ന് പറയുന്നതല്ലാതെ സ്വര്‍ണ്ണക്കടത്തിന്‍റഎ കാര്യത്തില്‍ ഒരു ക്ലൈമാക്സാക്കാന്‍ ഇഡിക്കും പിള്ളേര്‍ക്കും കഴിയുന്നില്ല. മധുമോഹന്‍റെ പഴയ മെഗാ സീരിയല്‍ പോലെ അന്വേഷണം 

ആ പറഞ്ഞത് ഒരു പോയിന്‍റാണ്. ബന്ധപ്പെട്ടവര്‍ പ്ലീസ് നോട്ട്. അന്വേഷണത്തിനായി വന്നവര്‍ തിന്നുകുടിച്ച് കിടക്കുന്നത് സഹിക്കാം. അന്നം തന്ന കൈക്കിട്ട് കടിച്ചാല്‍ എന്തുചെയ്യും. വലിയ മോശമല്ലാത്ത സീരിയസ് ഇമേജൊക്കെ ഉണ്ടാക്കി പിണറായി ഇങ്ങനെ നാലരവര്‍ഷമായി ഭരിച്ചുവരവേയാണ് അതൊക്കെ വെറും കുമിളയായിരുന്നുവെന്നുപറഞ്ഞ് ഇഡിയും ടീംസും എല്ലാം കുത്തിപ്പൊട്ടിച്ചത്. ആര്‍ക്കായാലും ദേഷ്യം വരത്തില്ലായോ. 

അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് സര്‍ക്കാരിനോട് പ്രതികാരം ചെയ്യുന്നുവെന്നാണ് പരാതി. അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിട്ടാല്‍ കുഴപ്പമില്ല. ആദ്യത്തേത് ഫാസിസം. രണ്ടാമത്തേത് നിയമപരമായ നടപടി. രണ്ടും തമ്മില്‍ ബര്‍മുഡയും മുട്ടറ്റമുള്ള നിക്കറും തമ്മിലുള്ള അന്തരമുണ്ട്. അപ്പോ ഇടവേളയാണ്. കത്തുവഴി കിട്ടിയ കുത്തിനെപ്പറ്റിയൊക്കെ വന്നിട്ട് പറയാം

കത്തയച്ചു പണിമേടിച്ച കാര്യം നേരത്തേ പറഞ്ഞു. കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്നാണല്ലോ. അതുകൊണ്ട് പിണറായി മുഖ്യന്‍ വീണ്ടും ഒരു കത്തെഴുതി. ആദ്യത്തെ കത്ത് റദ്ദാക്കണം എന്നാണ് രണ്ടാമത്തെ കത്തില്‍ എഴുതിയിരിക്കുന്നത്. ആളാകാന്‍ ചെന്ന് പണിമേടിക്കുന്ന ഒരു സ്ഥിരം കലാപരിപാടിയുണ്ടല്ലോ. അതുതന്നെയാണ് സീന്‍. പക്ഷേ ഇനി കത്ത് പൊട്ടിക്കുന്നതിന് മുന്‍പ് പ്രധാനമനന്ത്രി ഉറപ്പായും ഫ്രം അഡ്രസ് നോക്കും. പിണറായി വിജയന്‍ എന്നോ കേരള സര്‍ക്കാര്‍ എന്നോ പിന്നാമ്പുറത്ത് അഡ്രസ് കണ്ടാല്‍ ആ കത്ത് പൊട്ടിക്കാന്‍ പോയിട്ട് കൈകൊണ്ട് തൊടാന്‍ ചാന്‍സില്ല

ചരിത്രം പറയുന്ന ശീലം പണ്ടേ പിണറായി സഖാവിനുണ്ട്. പാര്‍ട്ടി സെക്രട്ടരിയായിരുന്ന കാലത്ത് എല്ലാ സ്റ്റേജിലും ആ  ചരിത്ര പാരായണം പതിവായിരുന്നു. കേരളത്തിലെ ഏത് കാര്യം പറയണമെങ്കിലും അമേരിക്ക് വെനിസുല നിക്കാരാഗ്വേ ഫിജി പഴയ യുഎസ്എസ്ആര്‍ പിന്നെ റഷ്യ എന്നിങ്ങനെ നീളുമായിരുന്നു.അതേ ടോണിലാണ് ഇപ്പോള്‍ ഫ്രീക്വന്‍സി സെറ്റ് ചെയ്തിരിക്കുന്നത്.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...