ഇക്കണക്കിന് പോയാല്‍ രവീന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം..!

thiruva-edited
SHARE

നെഞ്ചുവേദന, പുറംവേദന, എന്നീ നമ്പറുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു തോന്നിയ സമയത്താണ് കൊറോണ വൈറസ് എത്തിയത്. അതുകൊണ്ട് കേസില്‍ പെടുന്നവര്‍ക്ക് ഇപ്പോ വരുന്ന ആദ്യ അസുഖം കോവിഡ് ആണ്. ഇനി അത് നെഗറ്റീവ് ആയി മാറിയാല്‍ പിന്നേയും കോവിഡാനന്തര രോഗാവസ്ഥ എന്നും പറയും. കേന്ദ്രഏജന്‍സികളുടെ അന്വേഷണ കാലത്തെ കോവിഡ് ലോകം എന്ന് പേരിട്ടാണ് ഈ എപ്പിസോഡ് ആരംഭിക്കുന്നത്. സ്വാഗതം. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി സി. എം. രവീന്ദ്രനെ ഒന്ന് കണ്ടുസംസാരിക്കാനുള്ള ഇഡിയുടെ ആഗ്രഹം അടുത്ത കാലത്തൊന്നും നടന്നുകിട്ടുമെന്ന് കരുതണ്ട. ഒരു  ഇഡി രവീന്ദ്രന് അയച്ച കത്തുകള്‍ എന്ന പേരില്‍ ഒരു പുസ്തകം തന്നെ ഇറക്കാനുള്ള വകുപ്പ് ഉണ്ടാവുമെന്നാണ് തോന്നുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി മൂന്നാമതും സി.എം. രവീന്ദ്രന് കത്തയച്ചിരുന്നു. പക്ഷേ കത്തുകിട്ടി കൂടിക്കാഴ്ചയുടെ തലേന്നിന്‍റെ തലേന്ന് സി.എം. രവീന്ദ്രന്‍ ആശുപത്രിയിലായി. ഇതിപ്പോ ഇങ്ങനെയാണ്. കത്തുവരും, അതിനര്‍ഥം രവീന്ദ്രന് ആശുപത്രിയില്‍ പോവാന്‍ 

പേടിപ്പനിയാണെന്നൊക്കെ പ്രതിപക്ഷം പറയും. അവര്‍ക്ക് എന്തും ആവാലോ. അങ്ങനെയല്ലല്ലോ അനുഭവിക്കുന്നവരുടെ അവസ്ഥ. പോരാത്തതിന് രവീന്ദ്രനെപ്പോലുള്ള മഹാനെ വിട്ടുകൊടുക്കാന്‍ സിപിഎമ്മിനും സാധിക്കില്ല. അത്രയേറെ വിശ്വസ്തനാണ്. ശിവശങ്കറിനെ മന്ത്രിമാര്‍ തള്ളിപറയുമെങ്കിലും രവീന്ദ്രനെതിരെ അത് ചെയ്യില്ല. കറകളഞ്ഞ സഖാവാണെന്നൊക്കെ പാര്‍ട്ടിക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ദാ ഇപ്പോ സംശുദ്ധനും വികസനനായകനും കൂടിയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഇക്കണക്കിന് പോയാല്‍‌ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട ആളാണ് രവീന്ദ്രന്‍. മന്ത്രിയൊക്കെ ആയി കേരളത്തിന്‍റെ വികസന ഗ്രാഫില്‍ തന്‍റേതായ കൈയ്യൊപ്പ് പതിപ്പിക്കേണ്ടതാണ്. നവകേരള നിര്‍മിതിയില്‍ ഇങ്ങനെ ഓഫിസര്‍ പോസ്റ്റില്‍ ഇരിക്കാതെ നാട്ടിലിറങ്ങി മന്ത്രിസ്ഥാനം വഹിച്ച് വികസന 

സി.എം. രവീന്ദ്രന് അടിക്കിടെ ഇങ്ങനെ അസുഖം വരുന്നതില്‍ ആശങ്കാകുലനാണ് പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിക്കില്ലാത്ത ആശങ്ക ചെന്നിത്തലയ്ക്ക് ഉണ്ടായതില്‍ എല്ലാരും സന്തോഷിക്കേണ്ടതാണ്. രമേശ് ചെന്നിത്തലയ്ക്ക ്ചില നിര്‍ദേശങ്ങളുണ്ട്.  സര്‍വകക്ഷിയോഗം ചേര്‍ന്ന് ഇതിനൊരു പരിഹാരം കാണണം. 

കടകംപള്ളി സുരേന്ദ്രന്‍ ആളൊരു മിടുക്കനാണ്. തന്‍റെ അറിവില്‍ വരാത്ത കാര്യങ്ങള്‍ പറയുകയേ ഇല്ല. നല്ല ഭംഗിയായി അഭിനയിക്കാനും അറിയാം. അല്ല, അതൊക്കെയാണല്ലോ ഇപ്പോഴത്തെ കാലത്തെ ഒരു മന്ത്രിയ്ക്ക് വേണ്ട അത്യാവശ്യഗുണം. സംഭവം എന്താണെന്ന് വച്ചാല്‍ സ്വര്‍ണക്കടത്തിലെ ഉന്നതര്‍ക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെത്തി പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പരാതി കൊടുത്തിരുന്നു. ചുമ്മാ ശബ്ദ സന്ദേശമല്ല. കോടതിയില്‍ രേഖാമൂലം കൊടുത്തതാണ്. പക്ഷേ കടകംപള്ളിക്ക് സ്വപ്ന സുരേഷിനെ അത്ര വിശ്വാസം പോര.

ഇതേ ലോജിക്ക് വെച്ച് രണ്ടാഴ്ച മുന്‍പത്തെ ഒരു സംഭവം നോക്കാം. അന്ന് സ്വപ്നയുടേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പ്രചരിപ്പിക്കപ്പെട്ടു. അതില്‍ മുഖ്യമന്ത്രിയുടെ പേരൊക്കെ പറയാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നു എന്നുണ്ട്. അത് പക്ഷേ വിശ്വസിച്ചേ തീരൂ എന്നായിരുന്നു സിപിഎമ്മിന്‍റെ നിലപാട്. ഡിവൈഎഫ്ഐ സമരം വരെ പ്രഖ്യാപിച്ചു. എ.എ.റഹീം സഖാവൊക്കെ അന്ന് വാദിച്ചത് ഇപ്പോള്‍ ഒന്നൂടെ കേള്‍ക്കാന്‍ നല്ല രസമാണ്. 

മാധ്യമങ്ങള്‍ ആ ശബ്ദസന്ദേശത്തെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നായിരുന്നു റഹീമിന്‍റെ പരാതി. അതേസമയം സ്വപ്നയുെട മൊഴി ആഘോഷിക്കുന്നു എന്ും. അന്നേ പറഞ്ഞതാണ്, ഈ മൊഴി എന്നതൊക്കെ രേഖയാണെന്ന്, അതും കോടതിയില്‍ കൊടുക്കുന്ന രേഖയെന്ന്. ഇതിപ്പോ സ്വപ്ന പരാതിയായി കോടതിയില്‍ തന്നെ പറഞ്ഞത് പക്ഷേ വിശ്വസിക്കേണ്ടെന്നാണ് കടകംപള്ളി പറയുന്നത്. വല്ലാത്തൊരു കാലത്തായിപ്പോയി ഈ ജീവിതം. പാവങ്ങള്‍.

ഐഡിയ ഒക്കെ കൊള്ളാം. വിദഗ്ധ ചികില്‍സ ആവശ്യം വരില്ലെന്നാണ് തോന്നുന്നത്. അസുഖം കണ്ടുപിടിക്കപ്പെടേണ്ടതാണ് എന്നതല്ലല്ലോ ഇവിടുത്തെ ആവശ്യം. പക്ഷേ ചെന്നിത്തല ഇന്നും ഇറങ്ങിയിട്ടുണ്ട്, പിണറായി വിജയന്‍ ഒന്നു മിണ്ടിക്കാണണമെന്നാണ് അടുത്ത ആഗ്രഹം. രവീന്ദ്രന്‍റെ അസുഖം ഭേദമാവലും മുഖ്യമന്ത്രിയുടെ മറുപടിയും പ്രതീക്ഷിച്ച് പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് പാവം.

സ്വര്‍ണക്കടത്തും റിവേഴ്സ് ഹവാലയും കമ്മിഷന്‍ തട്ടിപ്പും ഒക്കെയായി ആകെ ചീഞ്ഞുനാറി നില്‍ക്കുന്ന ഇടതുമുന്നണി ഭരണസംവിധാനത്തെ നോക്കി ഒരു വലതുമുന്നണി നേതാവ് ഇപ്പോ ചിന്തിക്കുന്നത് എന്തായിരിക്കും.? ഇത്രയൊന്നും അധപതിക്കാത്ത ഒരു ഭരണസംവിധാനം. അതാണ് പോയിന്‍റ്.  അവരവരെക്കുറിച്ചും നല്ലബോധമാണ് കുഞ്ഞാലിക്കുട്ടിക്ക്. അല്ലാതെ സംശുദ്ധമായ അഴിമതി രഹിതമായ ഭരണം യുഡിഎഫ് ഉറപ്പ് തരുന്നു എന്നൊക്കെയാണ് സാഹിബ് പറഞ്ഞിരുന്നെങ്കില്‍ ചിരിക്കാനുള്ള വകയായേനെ അത്. ഇതിപ്പോ നാട്ടിലെ സാധാരണ കള്ളമാര്‍ക്ക് വരെ ഈ ഭരണനേതൃത്വത്തില്‍ ഇരിക്കുന്നുവരോട് കടുത്ത അസൂയയാണെന്നാണ് കേള്‍ക്കുന്നത്. 

എത്ര ബുദ്ധിമുട്ടിയാണ് നാടന്‍ കള്ളമാരുടെ ഒക്കെ ജീവിതം. ഇതിപ്പോ റിവേഴ്സ് ഹവാലയും സ്വര്‍ണക്കടത്തുമൊക്കെ എത്ര ഈസിയാണ് ഇവര്‍ക്ക്. അസൂയ കാണിക്കുന്നതില്‍ തെറ്റ് പറയാനൊക്കില്ല. അതാണ്. ചുരുങ്ങിയത് യുഡിഎഫ് സംവിധാനത്തില്‍ നടക്കുന്ന അഴിമതിപോലെയെങ്കിലും ആവണം. ഇതൊരുമാതിരി ഹൈടക് കള്ളന്‍മാരെപ്പോലെയായിപ്പോയി എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞുവക്കുന്നത്. ഇതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ കുറിച്ചൊന്ന് ചോദിച്ച് നോക്കിയാലോ. ഒന്നൂടെ ആവര്‍ത്തിച്ചാല്‍ കുഴപ്പണ്ടോ? അല്ല എന്താണ് യുഡിഎഫിന്‍റെ വെല്‍ഫെയര്‍ ബന്ധം? നോക്കൂ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഒരു നിമിഷം മുഖ്യമന്ത്രിയായ പിണറായി വിജയനായി മാറുന്നപോലെ തോന്നും. 

എവിടെ പ്രശ്നമുണ്ടോ അവിടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഇടപെടും. അനുരഞ്ജനമാണല്ലോ സാഹിബിന്‍റെ മെയിന്‍ സംഭവം. ഈ കെ.എം. ഷാജിക്കെതിരായ കേസൊക്കെ പ്രശ്നമല്ലേ യുഡിഎഫിന്. ആരും കേസില്‍ നിനന്് മുക്തരൊന്നും അല്ലല്ലോ. ഭരണപക്ഷം മാത്രമല്ലല്ലോ അവകാശികള്‍. അപ്പോ അതാണ്. ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലേ കാര്യമുള്ളു. ആയിക്കോട്ടെ. നാട്ടുകാര്‍ നിങ്ങള്‍ ഈ രാഷ്ട്രീയക്കാരെ ഞെട്ടിപ്പിക്കുന്നതാണ് ജനാധിപത്യം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നത്തേക്ക് വിടവാങ്ങുന്നു. നന്ദി നമസ്കാരം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...