പെട്രോള്‍ വില വര്‍ദ്ധന; താത്വിക അവലോകനം സുരേന്ദ്രൻ വക

te
SHARE

അങ്ങനെ ഒരു ദിനം കഴിഞ്ഞു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലെ തദ്ദേശങ്ങളുടെ കാര്യത്തിലുള്ള ജനഹിതം അകത്തായി. ഇനി പുറത്താകും വരെ കാത്തിരിപ്പ്. തിരഞ്ഞെടുപ്പുദിവസവും  തമാശ കൈവിടാതെ നേതാക്കള്‍ കട്ടക്ക് നിന്നതുകൊണ്ട് നമ്മുടെ പോളിങ്ങും മോശമായില്ല.  ഡല്‍ഹിയിലേക്ക് സമരത്തിനായി എത്തിയ കര്‍ഷകരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്ക് തിരിച്ചു പോകാന്‍ ചിലവ് കൂടും. കാരണം നിങ്ങള്‍ വന്ന ദിവസത്തേതില്‍ നിന്ന് ഇന്ധനവിലെ മുന്നോട്ട് കുതിച്ചിരിക്കുന്നു. സാധാരണ കര്‍ഷകന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലെങ്കിലും കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നുണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം. ഇന്ധനവില വര്‍ദ്ധനവിനെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ. ഇല്ലെങ്കില്‍ ഇതാ ഈ ക്ലാസ് അറ്റന്‍റ് ചെയ്യൂ. കെ സുരേന്ദ്രന്‍ ജി നിങ്ങളെ പഠിപ്പിക്കും

കൊല്ലം കുറെ ആയില്ലേ ഭരിക്കുന്നൂ. നിങ്ങളുടെ നയമല്ല എങ്കില്‍   വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കി അവകാശം അങ്ങ് എടുത്തു കളഞ്ഞൂടേ. പറയും. അതാ ശീലം. പതിവും അതുതന്നെ. ഇതിനൊക്കെയുള്ള ഊര്‍ജം എവിടെനിന്നാണോ ആവോ ഇവര്‍ക്ക് കിട്ടുന്നത്.

ഈ പറയുന്ന പെട്രോള്‍ ലിറ്ററിന് അന്‍പതു രൂപക്ക് എത്തിക്കുമെന്ന് 2017 സെപ്റ്റംബറില്‍ പറഞ്ഞ ഒരുത്തനുണ്ടായിരുന്നു. അവനൊക്കെ ഇപ്പോ ബിജെപി സംസ്ഥാന അധ്യക്ഷനൊക്കെയാ. അല്ലെങ്കിലും ഫേസ്ബുക്കില്‍ സത്യം ഇടണം എന്നു നിര്‍ബന്ധമൊന്നുമില്ലല്ലോ. സുക്കൂര്‍ അണ്ണനെ പറ്റിക്കാന്‍വേണ്ടി പറഞ്ഞതാരിക്കും. എന്തിരായാലും ആ എഴുതിയതൊക്കെ വാളില്‍ അങ്ങനേ കെടപ്പൊണ്ട്

അപ്പോള്‍ നമ്മളോര്‍ക്കും ഇത് കെ സുരേന്ദ്രന്‍റെ കുറ്റമാണെന്ന്. അല്ല. വാഗ്ദാനങ്ങള്‍ നല്‍കാനുള്ളവയാണ്. പെട്രോളിന്‍റെയും ഡീസലിന്‍റെയുമൊക്കെ ഒരു സ്വഭാവം അറിയാമല്ലോ. തുറന്നുവച്ചാല്‍ ആവിയായിപ്പോകും. ഏറെക്കുറെ ഇതേ സ്വഭാവമാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ ഉറപ്പിനും. ഇക്കാര്യം നമുക്ക് പറഞ്ഞുതന്നതും ഒരു ബിജെപി അധ്യക്ഷന്‍ തന്നെയാണല്ലോ

പണ്ട് വണ്ടി തള്ളിയ ഒരു ചരിത്രമുണ്ട് സുരേന്ദ്രനും കൂട്ടര്‍ക്കും. യുവമോര്‍ച്ചക്കാലത്തെ ഒരു ആവേശം. എന്നുവച്ച് ഇപ്പോള്‍  ആ വണ്ടിതള്ളല്‍ കഥയും ചോദിച്ചോണ്ട് വരാന്‍ പാടുണ്ടോ. ചെറുപ്പത്തിലൊക്കെ ടയറും ഉരുട്ടി എല്ലാവരും എത്ര കളിച്ചതാ. ഇപ്പോ മുട്ടനായി വളന്നപ്പോ അതും ചോദിച്ചുവന്നാല്‍ ഇഷ്ടപ്പെടുമോ. ഇല്ലല്ലോ. അതേ കെ സുരേന്ദ്രനും ചെയ്തൊള്ളൂ. പിന്നെ പറഞ്ഞുവന്നപ്പോ ടോണില്‍ അല്‍പ്പം അഹങ്കാരം കലര്‍ന്നു. പെട്രോളില്‍ വെള്ളം കലര്‍ന്നാലേ കുഴപ്പമുള്ളൂ. അഹങ്കാരം കലര്‍ന്നാല്‍ കുഴപ്പമില്ല

ആ നാക്ക് പൊന്നാകട്ടേ. പ്രതിപക്ഷത്തിരുന്ന് കെ സുരേന്ദ്രന് വീണ്ടും വണ്ടിതള്ളാനുള്ള ചാന്‍സ് പൊതുജനം ഇടപെട്ട് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സാധിച്ചു കൊടുക്കണം എന്ന് അപേക്ഷ. ഇന്ധനവിലയെപ്പറ്റി പറയുമ്പോള്‍ നാം തിരയുന്ന ഒരു മുഖമുണ്ട്. വി മുരളീധരന്‍റെ. പണ്ട് ഈ വില വര്‍ദ്ധനവിനെ മുരളീധരന്‍ ശാസ്ത്രീയമായി വിശദീകരിച്ചത് മനസിലാകാത്ത ഒട്ടേറെപ്പേര്‍ ഇപ്പോളും നാട്ടിലുണ്ട്. മനസിലാക്കാന്‍ ഒന്നുമില്ല. വില കൂടും. അത്രതന്ന

ഭയങ്കര അഭിപ്രായമാണ്. കൂടുതല്‍ പറയാനില്ല. നെഹ്റുട്രോഫി വള്ളംകളിയുടെ അവലോകനം കഴിഞ്ഞ് മുരളീധരന്‍ നാടുവിട്ടിട്ടില്ല. ആശ്വാസം. വന്ന സ്ഥിതിക്ക് ഈ നയതനനത്ര ബാഗേജിനെക്കുറിച്ച് ചിലത് ചോദിച്ചറിയണം എന്നുണ്ട്. സത്യത്തില്‍ അത് നയതന്ത്ര ബാഗേജ് തന്നെ ആയിരുന്നോ.

ഈ ഗൂഗിള്‍ ഒരു സെര്‍ച്ച് എന്‍ജിനാണ്. അതിന് അങ്ങനെ അഭിപ്രായമൊന്നുമില്ല. ആ എന്നിട്ട ഗൂഗിള്‍ പിന്നെന്നാഒക്കെ പറഞ്ഞു. കഴിഞ്ഞ ദിവസം നെഹ്റുട്രോഫിയെക്കുറിച്ചു പറയുന്നതിനു മുന്‍പ് ഗൂഗിളില്‍ ഒന്നു പരതിയിരുന്നേല്‍. അതെങ്ങനാ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയെയല്ലേ വിശ്വാസം. 

ആ പേര് പറയാന്‍ കെ സുരേന്ദ്രന്‍ വന്നിട്ടുണ്ട്. ഉന്നതനാണ് പദവികളുണ്ട് തുടങ്ങിയ നിരവധി ക്ലൂ കഴിഞ്ഞ ദിവസം വാരി വിതറിയാരുന്നു. ഒടുവില്‍ പേരിലെ ദൈവിക പരിവേഷത്തെക്കുറിച്ചുവരെ പറഞ്ഞു. പണ്ട് ആ പേരിലെ പുണ്യം കണ്ട് സാക്ഷാല്‍ ഒ രാജഗോപാല്‍വരെ വീണതാണ്. 

എന്നാവിന്നെ ഭഗവാന്‍ ലീലാവിലാസം തുടങ്ങിയാട്ട്. ഇഡി കോടതിയില്‍ കൊടുത്ത രഹസ്യ കവറിന് രഹസ്യമായ ഒരു രണ്ടാം കോപ്പി കൂടെ ഉണ്ടായിരുന്നെന്നു തോന്നുന്നു. അതോ പണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാണാറുണ്ടായിരുന്നുതുപോലെ സുപ്രധാന ഫയലുകള്‍ സുരേന്ദ്രന്‍ കാണുന്നതായിരിക്കുമോ. അതോ ഇനി ഇവിടുത്തെ ആഭ്യന്തര കാര്യങ്ങള്‍ അമിത് ഷാജി സുരേന്ദ്രനെ ഏല്‍പ്പിച്ചതാണോ. ആ അറിയില്ല. പക്ഷേ ഒന്നറിയാം. എല്ലാം പുള്ളി അറിയുന്നുണ്ട്. 

മിക്കവാറും അന്വേഷണസംഘം ഒടുവില്‍ ഇങ്ങനെ പറയാന്‍ സാധ്യതയുണ്ട്. പാവം ചെന്നിത്തല ഇതൊന്നുമറിയാതെ ഇപ്പോളും പേരുംവച്ച് സാറ്റ് കളി തുടരുകയാണ്. മുഖ്യനെ കാണാനില്ല എന്നതാണ് ചെന്നിത്തലയുടെ മറ്റൊരു പ്രശ്നം. വൈകിട്ട് ആറുമണിക്ക് മര്യാദക്ക് വന്നോണ്ടിരുന്ന മനുഷ്യനാ. എന്നും കണ്ടുകണ്ട് ചെന്നിത്തലക്കുവരെ കാണാതിരിക്കാന്‍ വയ്യ എന്നായി. ഈ പറച്ചില്‍ പക്ഷേ ഒരു പുതിയ സംഭവമേ അല്ല. പണ്ടും രമേശിന് ഇതേ പരാതി ഉണ്ടാരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പുകാലത്തുവരെ. പിണറായി വിജയന്‍ തൂണിലും തുരുമ്പിലുമുണ്ടെന്നാണ് പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ പോസ്റ്ററിലും മതിലിലും ഇല്ലാതിരിക്കുമോ. അതൊന്നും ഈ രമേശ് ജിക്ക് പറഞ്ഞാല്‍ മനസിലാകില്ല.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...