കലിപ്പ് അഭിനയിച്ച് മുല്ലപ്പള്ളി; കട്ടയ്ക്ക് നിന്ന് ഹസന്‍ജിയും..!

thiruva
SHARE

കാറ്റും കോളുമൊക്കെ പ്രതീക്ഷിച്ചിരുന്നതുകൊണ്ടാണെന്നു തോന്നുന്നു വലിയ തമാശകളൊന്നും ഇന്നങ്ങനെ പിറന്നില്ല. അന്തരീക്ഷത്തില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദ വിഷയങ്ങളെ ഊതിവീര്‍പ്പിച്ചുകൊണ്ട് എന്തായാലും തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെ കുലുക്കാന്‍ നിരവധി അനവധി വിഷയങ്ങളുണ്ട്. എല്ലാം കേസും അന്വേഷണവും ഒക്കെ ഉള്‍പ്പെടുന്ന പുക്കാറുകള്‍. വലതുപക്ഷത്തിനെ ഒന്ന് വലിച്ചുലക്കാന്‍ ചില ചീള് കേസുകള്‍ സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും അവയൊക്കെ ഭലത്തില്‍ വലതിന് ഗുണപരമാവുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ശത്രുക്കള്‍ കുഴിക്കുന്ന കുഴികളില്‍ നിന്ന് തന്ത്രപൂര്‍വ്വം മാറി രക്ഷപെടുന്ന വലതുപക്ഷക്കാര്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. സ്വയം കുഴിക്കുന്ന കുഴുകളില്‍ നേരെ ചെന്ന് കേറിക്കൊടുക്കും. അതെ, മുന്നണിയുടെ വെല്‍ഫെയര്‍ ബന്ധം തന്നെയാണ് പറഞ്ഞുവരുന്നത്. സത്യം പറഞ്ഞാല്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേ ആകില്ലായിരുന്നു ഇത്. പ്രാദേശികമായി ഒതുങ്ങേണ്ട ഒരു വിഷയം. എംഎം ഹസനും മുല്ലപ്പള്ളിയും രണ്ടുതട്ടില്‍ കട്ടക്കു കട്ട നിന്നതോടെ വിഷയം സംസ്ഥാന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇരുവരും പറഞ്ഞ് പറഞ്ഞ് കാടുകയറുന്നതിനിടെ ഇവരില്‍ ആര് ബുദ്ധി ഉപദേശിച്ചിട്ടാണ് എന്നറിയില്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം എല്ലാം വിശദമായി പറഞ്ഞ് കളംപിടിച്ചു

***********************

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടു വേണ്ട എന്ന് എന്തായാലും യുഡിഎഫ് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ പറയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടോ എന്ന വിഷയത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പായാലും തീരുമാനമാകാനും പോകുന്നില്ല. മുല്ലപ്പള്ളി കട്ടക്കലിപ്പ് അഭിനയിച്ച് നില്‍ക്കുകയാണ്. വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് സാധാരണ നേതൃത്വം ചെയ്യേണ്ടത്. ഇവിടെ കൂടുതല്‍ അവ്യക്തത വരുത്തുന്നതിലാണ് നേതാക്കള്‍ മല്‍സരിക്കുന്നത്. 

***********************

പറയാനുള്ളതെല്ലാം സുചിന്തിതമായി മുല്ലപ്പള്ളി പറഞ്ഞു. സത്യം പറഞ്ഞാല്‍ യുഡിഎഫിന് ഒരു കണ്‍വീനര്‍ ഉണ്ടെന്നൊക്കെ നാട്ടുകാര്‍ അറിഞ്ഞത് ശ്രീമാന്‍ ഹസന്‍ ജി ആ കസേരയില്‍ ഇരുന്നപ്പോളാണ്. അതുവരെ കണ്‍വീനര്‍ക്ക് കസേരയുണ്ട് എന്നതില്‍പ്പോലും ഉറപ്പില്ലായിരുന്നു. മുല്ലപ്പള്ളിക്കെതിരെ എന്തുകൊണ്ടാണ് ഹസന്‍ ഇങ്ങനെ കട്ടക്ക് നില്‍ക്കുന്നത് എന്നല്ലേ. ഹസന്‍ കെപിസിസിയുടെ മുന്‍ പ്രസിഡന്‍റ്ാണ്. എന്നുവച്ചാല്‍ മുല്ലപ്പള്ളിയെക്കാള്‍ മുന്നേയുള്ള പ്രസി‍ഡന്റ്. മൂപ്പിളമത്തര്‍ക്കത്തിനിടയില്‍ പാര്‍ട്ടിയുടെ വെല്‍ഫെയറല്ലല്ലോ മുഖ്യം. അതും കോണ്‍ഗ്രസില്‍. 

***********************

ഇതിനിടയിലേക്കാണ് സെല്‍ഫ് ഗോളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ കം പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍റെ വരവ്. രണ്ടു പദവിയും പുള്ളിതന്നെ വഹിക്കുന്നതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും തമ്മിലുള്ള തര്‍ക്കം ഇടതുപക്ഷത്ത് ഉണ്ടാകാത്തത് എന്നു വേണമെങ്കില്‍ പറയാം. വര്‍ഗീയ ശക്തികളുമായി ബന്ധമുണ്ടാക്കുന്ന ടൈപ്പല്ല ഞങ്ങള്‍ എന്നാണ് സഖാവ് പറയുന്നത്. പഴയ ചില വേദി പങ്കിടല്‍ കഥകള്‍ മറന്നത് പോട്ട്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമായി ഇതേ ടൈപ്പ് നീക്കുപോക്ക് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ പറഞ്ഞോണ്ടിരിക്കുമ്പോളാണ് സിംപിളായി വിജയരാഘവന്‍ കള്ളം പറയുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും എന്നു കേട്ടിട്ടുണ്ട്. കുട്ടയില്‍ നിന്ന് വവീണുപോയ മുന്തിരിക്കും പുളിയാണെന്ന് ഇപ്പോളാണ് മനസിലായത്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...