ഇലയിട്ടു, ഉണ്ടോളൂ എന്ന് സര്‍ക്കാര്‍; ഉടായിപ്പ് വേവില്ലെന്ന് കര്‍ഷകര്‍

te
SHARE

രാജ്യത്ത് വലിയ പ്രക്ഷോഭം നടക്കുകയാണ്. കേന്ദ്രത്തിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ.  ഇലയിട്ടിട്ടുണ്ട്, വന്ന് ഉണ്ടോളൂ എന്ന് കളപറിക്കാന്‍ ഇറങ്ങിയ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പറഞ്ഞു. ഞങ്ങള്‍ വിളയിച്ച അരിവച്ച് ചോറുണ്ടാക്കി ഞങ്ങളെ ഉണ്ണാന്‍ വിളിക്കുന്ന ആ ഉടായിപ്പ് ഇവിടെ വേകില്ലെന്ന് സമരക്കാര്‍ തുറന്നു പറഞ്ഞു. ഭാവിയിലും ഉണ്ടും ഉറങ്ങിയും ജീവിക്കുന്നതിനായാണല്ലോ ഈ അതിജീവന സമരം. സമരസപ്പെടല്‍ കണ്ട് ശീലിച്ചവരോട് സമരത്തെക്കുറിച്ച് പറഞ്ഞ് സമയം കളയാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. സ്വാഗതം

യുഡിഎഫിന്‍റെ വെല്‍ഫെയറിനെക്കുറിച്ച് ആശങ്കയുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ലീഗിലും ധാരാളമുണ്ട്. അവര്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പു സമയത്ത് ചില്ലറ അഡ്ജസ്റ്റ്മെന്‍റുകള്‍ ചെയ്തു. മുന്നണിയുടെ ഭാഗമല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില്ലറയല്ലാത്ത ധാരണകളുണ്ടാക്കി. കറകളഞ്ഞ സെക്യുലറായ മുല്ലപ്പള്ളിക്ക് പാര്‍ട്ടിയുടെയോ മുന്നണിയുടേയോ വെല്‍ഫെയറിനായി ഇങ്ങനെ ഒരു ബന്ധം താല്‍പ്പര്യമില്ല. അങ്ങനെയൊരു ബന്ധമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണയിടുന്നു. ഇതുകണ്ട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും പ്രചാരണവിഭാഗം തലവന്‍ സ്ഥാനം ഉപേക്ഷിച്ച കെ മുരളീധരനുമൊക്കെ പ്രസിഡന്‍റ് കാണാതെ കെപിസിസി ഓഫീസിന്‍റെ ഓരത്തുനിന്ന് വാ പൊത്തി ചിരിക്കുന്നു. നല്ല കാഴ്ചയാണ്. അത്യാവശ്യം ചിരിക്കൊക്കെ നമുക്കും വകയുണ്ട്. 

സത്യം പറഞ്ഞാല്‍ ഇതാണ് ഇപ്പോള്‍ കെപിസിസിയുടെ അവസ്ഥ. ചെറിയൊരു നീക്കുപോക്ക്. മുല്ലപ്പള്ളി അറിയാതെ എന്നാണ് ഹസന്‍ പറയുനത്. ഇതിനെയാണല്ലോ ശരിക്കും നീക്കുപോക്ക് രഹസ്യബന്ധം എന്നൊക്കെ പറയുന്നത്. മുല്ലപ്പള്ളി പോലും അറിയാതെ ഈ ബന്ധം രഹസ്യമാക്കി വച്ച ഹസനെ ശരിക്കു പരഞ്ഞാല്‍ കെപിസിസി ആസ്ഥാനത്ത് വിളിച്ച് പൊന്നാട അണിയിക്കുകയാണ് മുല്ലപ്പള്ളി ചെയ്യേണ്ടത്. ഈ പഹസ്യബന്ധം അറിയാത്തത് മുല്ലപ്പള്ളി മാത്രമാണെന്നത് മറ്റൊരു രഹസ്യം. ഉറങ്ങുന്ന മുല്ലപ്പള്ളിയെ ഉണര്‍ത്താം. ഉറക്കം നടിക്കുവാണേലും എങ്ങനെയെങ്കിലും ഉണര്‍ത്താം. ഉണരില്ല എന്നു വാശിപിടിക്കുന്ന മുല്ലപ്പള്ളിയെ നമ്മള്‍ എന്തുചെയ്യും എന്നാകും ഹസന്‍ ഇപ്പോള്‍ മനസില്‍ പറയുന്നത്.

അവര്‍, മറ്റേ പാര്‍ട്ടി, ദേ, ശൂ, എന്നൊക്കെയാണ് ഈ ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കണ്‍വീന്‍ ഉപയോഗിക്കുന്ന പദാവലികള്‍. എന്തുപറ്റി, രഹസ്യബന്ധമായതുകൊണ്ടാണോ പാര്‍ട്ടിയുടെ പേര് പറയാന്‍ ഒരു മടി. അതോ ഭയമാണോ അത് ഹസന്‍ജി ചോദിക്കേണ്ടത് ഞങ്ങളോടല്ല. 0471 2721401 എന്ന നമ്പറിലാണ്. ഇന്ദിരാഭവനിലെ നമ്പറാണ്. ടോള്‍ഫ്രീയല്ല. കൂടുതല്‍ നമ്പറിടാതെ ഈ നമ്പറില്‍ വിളിച്ച് പ്രസിഡന്‍റുണ്ടോ എന്നു ചോദിക്ക്. അല്ലെങ്കില്‍ മൊബൈലില്‍ ട്രൈ ചെയ്. കിട്ടിയാല്‍ കാര്യം പറ. ഇതൊക്കെ കേട്ടു കേട്ട് നമുക്കും ഒരു സശയമില്ലാതില്ല. അതുകൊണ്ട് നിവാരണത്തിനായി ചോദിക്കുകയാണ്. മുല്ലപ്പള്ളി ജീ, പാര്‍ട്ടിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമോ ബന്ധനമോ ഉണ്ടോ

സംഗതി കേള്‍ക്കാന്‍ ഒരു സുഖമൊക്കെയുണ്ട്. പക്ഷേ താങ്കളുടെ മുഖം പറയുന്നതല്ല മുഖപുസ്തകം പറയുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നില്‍ക്കുന്ന പടം താങ്കളുടെ ഫേസ്ബുക്കിലുണ്ട്. നല്ല ലൈക്കും ആ പടത്തിന് കിട്ടിയിട്ടുണ്ട്. 

കറക്ട്. ഗ്യാസ് ഒറ്റയടിക്കങ്ങ് പോയിക്കിട്ടി. വാര്‍ത്താ സമ്മേളനത്തിന് വന്നുകയറിയപ്പോളുള്ള ഓജസും തേജസും ഇപ്പോളില്ല. വേണമെങ്കില്‍ ഒരു മാപ്പ് പറഞ്ഞ് തടിയൂരാവുന്നതാണ്. പക്ഷേ മാപ്പിനെക്കുറിച്ചു ചോദിച്ചാല്‍ എജ്ജാതി മറുപടിയാണ് കിട്ടുക എന്ന് നമുക്കറിയാമല്ലോ

കെ മുരളീധരനാണ് ഈ ആലോചനയുടെയും ബന്ധം ഊട്ടിയുറപ്പിക്കലിന്‍റെയും മൂന്നാന്‍, അഥവാ ബ്രോക്കര്‍ ബ്രോ എന്ന ഇടനിലക്കാരന്‍.നീക്കുപോക്കുകള്‍ ഉണ്ടാക്കാന്‍ പണ്ടേ മിടുക്കനായ മുരളി മുല്ലപ്പള്ളിയുടെ വാര്‍ഡില്‍ വരെ അവിശുദ്ധമെന്ന് പാര്‍ട്ടിയും ശുദ്ധമെന്ന് മറ്റ് നേതാക്കളും പറയുന്ന ഈ കൂട്ടുകെട്ടുണ്ടാക്കി. ഇപ്പോളാണ് ശരിക്കും ഐക്യമമുള്ള മുന്നണിയായത്. തമ്മിലടിക്കുന്ന ഐക്യമുന്നണി സിന്ദാബാദ്

ഡിഎന്‍എയില്‍ കോണ്‍ഗ്രസും കാണും ശരീരത്തില്‍ ചുവന്ന രക്താണു കുറവുമായിരിക്കും. അതാണ് കറതീര്‍ന്ന കോണ്‍ഗ്രസുകാരുടെ ലക്ഷണമത്രേ.  ചോരക്ക് ത്രിവര്‍ണമാണെന്ന് മുല്ലപ്പള്ളി പറയുന്നതിന് മുന്‍പ് ഒരു ഇടവേള

ഈ മാസം 31 ന് പാര്‍ട്ടി പ്രഖ്യാപനം എന്ന് സ്റ്റൈല്‍ മന്നന്‍ സ്റ്റൈലായി ഇന്നങ്ങ് പ്രഖ്യാപിച്ചു. മാസ് എന്‍ട്രിയാണ്. ഹിറ്റാകുമോ ഇല്ലയോ എന്ന് പലകുറി ചര്‍ച്ച ചെയ്ത ശേഷമാണ് പടം അനൗണ്‍സ് ചെയ്തത്. ഫസ്റ്റ് ലുക് പോസ്റ്ററും ടീസറുമൊക്കെ പിന്നാലെ വരും. തമിഴകം വീണ്ടും സിനിമാ താരത്തെ രാഷ്ട്രീയ താരമാക്കുമോ എന്ന് കണ്ടറിയണം. 

കേരളത്തിലും രാഷ്ട്രീയത്തില്‍ സ്റ്റാറുകളുണ്ട് . തമിഴ്നാട്ടില്‍ രജനീകാന്താണെങ്കില്‍ ഇവിടെ സുരേഷ് ഗോപിയുണ്ട്. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയാണ് താരമെത്തിയത്. ഈ തൃപ്പൂണിത്തുറ ഞാനിങ്ങെടുക്കുവാ എന്ന പ്രഖ്യാപനം ഉണ്ടായില്ല. കോവിഡൊക്കെ എല്ലായിടത്തും ഉള്ളതുകൊണ്ടാകു.ം എന്തായാലും അങ്ങേയറ്റം ശ്രദ്ധയോടെയാണ് സുരേഷ് ഗോപിയുടെ നീക്കം. താമരകണ്ടപ്പോള്‍ ചാടിവീണവന്‍ എന്ന ആരോപണം അദ്ദേഹം ഇല്ലാതാക്കി

ഇടതു സര്‍ക്കാരിനെതിരെ സിനിമാ സ്റ്റൈലില്‍  ആഞ്ഞടിച്ചാണ് താരം വേദി വിട്ടത്. രത്കസാക്ഷികള്‍ സിന്ദാബാദൊക്കെ ഇനി യുട്യൂബിനല്‍ നിന്ന് നാക്കാന്‍ പറയണം

പിണറായിയുടെ പടത്തേലൊരെണ്ണം കാണാന്‍ കിട്ടാത്തതിന്‍െര വിഷമത്തിലാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. എല്‍ഡിഎഫ് പോസ്റ്ററുകളില്‍ മുഖ്യന്‍റെ പടം തിരഞ്ഞ് മടുത്തെന്നാണ് പുള്ളി പറയുന്നത്. ഈ പരാതി പരിഹരിക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് അപേക്ഷ. ചിലപ്പോള്‍ ഉള്ള വോട്ടുകൂടി കളയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആകാനും സാധ്യതയുണ്ട്. 

അടുത്തിടെയായി ന്യായീകരണത്തിന്റെ കാര്യത്തില്‍ റാങ്ക് ജേതാവാണ് പികെ കൃഷ്ണദാസ്. പിണറായിയുടെ കൂറ്റന്‍ കട്ടൗട്ടുകളൊക്കെ കേരളത്തിലൂടനീളം വയ്ക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും ബുറെവി കാറ്റ് വരുന്നതറിഞ്ഞ് ഉപേക്ഷിച്ചതാണെന്നും അങ്ങ് തള്ളിയേക്കണം. കാറ്റില്‍ പിണറായിയുടെ ഫ്ളക്സ് നിലംപതിച്ചാല്‍ പിണറായി നിലംപതിച്ചു എന്നാവും ഈ ബൂര്‍ഷ്വാക്കാരുടെ പ്രചാരണം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...