ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം; കെ.എം ഷാജി എന്ന മാസ് ഹീറോ

km-shaji
SHARE

കഴിഞ്ഞദിവസം നമ്മള്‍ കണ്ടതും ചര്‍ച്ച ചെയ്തതും നാട്ടിലെ സകല രാഷ്ട്രീയക്കാരും സ്വയം ഒരു അന്വേഷണ ഉദ്യോഗസ്ഥരാവുന്നതിനെക്കുറിച്ചായിരുന്നല്ലോ. ഇന്നതല്ല, ഞാനാണോ നീയാണോ പ്രതി എന്നു പരസ്പരം ചോദിക്കുന്നവരെക്കുറിച്ചാണ്.  ഭരണപക്ഷത്തിന് പുറമേ  പ്രതിപക്ഷത്തെ ആളുകളെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിക്കുന്നുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നോട്ടിസ് കിട്ടുന്നത് ഇന്നത്തെ കാലത്ത് ഒരഭിമാന പ്രശ്നമായി മാറിയ സ്ഥിതിക്ക് ആ നോട്ടിസ് കിട്ടിയ പ്രതിപക്ഷ നിയമസഭാംഗം എന്ന നിലയില്‍ കെ.എം. ഷാജിയാണ് യുഡിഎഫുകാരുടെ പുതിയ ഹീറോ. സ്വാഗതം മറ്റൊരു ക്രൈം കോമഡി ത്രില്ലറിലേക്ക്... 

കെ.എം. ഷാജി നിലവില്‍ ശമ്പളമില്ലാത്ത എംഎല്‍എയാണ്. പോരാട്ടമാണ് തന്‍റെ രാഷ്ട്രീയ ജീവിതമെന്നാണ് ഷാജി സ്വയം വിശ്വസിക്കുന്നത്. അതില്‍ തെറ്റില്ല. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ഈ രാജ്യം ഷാജിക്കും നല്‍കുന്നുണ്ട്. കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള ലീഗ് എംഎല്‍എ അന്നാട്ടിലെ സിപിഎം സഖാക്കളുടെ പേടിസ്വപ്നം കൂടിയാണെന്നും വിശ്വസിക്കാന്‍ ഇഷ്ടപെടുന്ന ആളാണ്. വിശ്വാസവും ആത്മവിശ്വാസവുമാണല്ലോ ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് വച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രണ്ടുദിവസങ്ങളിലായി ഏകദേശം മുപ്പത് മണിക്കൂറാണ്. അതൊക്കെ കഴിഞ്ഞ് പയറുമണിപോലെ ചിരിച്ച് നടന്നുവരുന്ന ഷാജി മാസ് അല്ലെങ്കില്‍ പിന്നെ എന്താണ്.

**********************************

ഇത്തരം വരവും പോക്കും വഴിയാണ് കേരളത്തിലെ മറ്റൊരു ഷോ മാനായ പിണറായി വിജയന് ഒത്തൊരു എതിരാളിയാണ് താനെന്ന് കെ.എം. ഷാജിക്ക് സ്വയം തോന്നാന്‍ കാര്യം. അതിലും തെറ്റുപറയാന്‍ സാധിക്കില്ല. ഷാജിക്ക് അതാവാം. 30 മണിക്കൂറൊക്കെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലും ചിരിച്ചുല്ലസിച്ച് വരാന്‍ സാധിക്കുക എന്നത് ചില്ലറകാര്യമല്ല. ഇതിനൊക്കെ ഷാജിയുടെ മാതൃക കെ.ടി. ജലീലാണ്. കെ.ടി. ജലീലില്‍ ഒളിച്ചുപോയപോലെ പോവാനോ ഇറങ്ങിവരാനോ പാടില്ലെന്ന വാശി. അതായിരുന്നു ഷാജിസാഹിബിന്‍റെ ഊര്‍ജം. പോരാട്ടമാണല്ലോ ജീവിതം. 

*************************************

ഇതിപ്പോ ഷാജിയുടെ മണ്ഡലമായ അഴീക്കോട്ടെ ഹൈസ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ അന്വേഷണം ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച പണത്തിന്റെ പൂര്‍ണ ഉറവിടം തേടിയുള്ളതായി എന്നതാണ് കഥയിലെ ട്വിസ്റ്റ്. ഇതിനെ മാന്യമായ പെരമാറ്റത്തിലൂടെ മികച്ച ചില ചോദ്യങ്ങളുണ്ടായി എന്നും ആ ചോദ്യത്തിന് അര്‍ഹിക്കുന്നതിലേറെ മികച്ച ഉത്തരങ്ങള്‍ താന്‍ കൊടുത്തു എന്നും ഷാജി പറയും. 

***************************************

ഇഡിയെ സംബന്ധിച്ച് ഷാജിയുടെ ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളാണ് ഹഠാദാകര്‍ഷിച്ചത്. അതുകാരണം രണ്ടുദിവസമൊക്കെ വിളിച്ചിരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇഡിയ്ക്കിതൊരു പുതിയ അനുഭവമായിരുന്നു. ഷാജിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് അവര്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ട് പത്തുദിവസം കഴിഞ്ഞ് വീണ്ടും വരണേ എന്നും പറഞ്ഞുവിട്ടു. 

**************************

ജീവിതം ഒരു പോരാട്ടമായി കാണുന്ന ആളെന്ന നിലയ്ക്ക് ഇഡിയുടെ ചോദ്യം ചെയ്യലൊക്കെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയേ കെ.എം. ഷാജി കണ്ടിട്ടുള്ളു. ഇതൊക്കെ എന്ത് എന്ന മനോഭാവം. ഇതിലും വലിയ ഫൈറ്റ് അങ്ങ് കണ്ണൂരില്‍ നടത്തുന്ന ആളാണ്. അവനവനെ ശുദ്ധീകരിക്കാനുള്ള ഓരോര അവസരമായിട്ടാണ് ഇതിനെയൊക്കെ കാണേണ്ടത്. 

****************************

അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ഇനിയും ഹാജരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ഷാജിയെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഇങ്ങനെ വേണം രാഷ്ട്രീയക്കാരായാല്‍. ഷാജിയുടെ ആരാധകര്‍ വരെ സംഭവത്തെ കാണുന്നത് വേറെ ലെവലിലാണ്.

******************************

ഭരണകൂടങ്ങളോട് എന്നും കലഹത്തിലാണ് ഷാജി. ഒന്നാമത് നിയമസഭയിലും പുറത്തും പിണറായി വിജയനെ തേച്ചൊട്ടിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുന്ന ആളെന്ന നിലയിലാണ് ഷാജി ഈ അന്വേഷണങ്ങളെ കാണുന്നത്. 

************************************

ഇതിപ്പോ സ്കൂളിലെ കോഴക്കേസിന് പുറമേ, വീടുണ്ടാക്കിയ കേസ്, തിരഞ്ഞെടുപ്പ് ചിലവ് അങ്ങനെ കുറെ കിടപ്പുണ്ട്. വീടുണ്ടാക്കിയത് അയല്‍ സംസ്ഥാനങ്ങളിലെ ഇഞ്ചികൃഷിയില്‍ കിട്ടിയ വരുമാനം കൊണ്ടെന്നൊക്കെ പറഞ്ഞുനോക്കി. എങ്കില്‍ കേരളത്തില്‍ തന്നെ കൂടുതല്‍ കൃഷിയിറക്കി ഈ നാടിന് മെച്ചമുണ്ടാക്കാന്‍ ശ്രമിക്കാനാണ് ഇഡി പറഞ്‍ഞുനോക്കിയത്. മാത്രമല്ല കര്‍ഷക രക്ഷക്ക് കോണ്‍ഗ്രസ് നടത്തുന്ന റാലികളില്‍ ഷാജിയെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം കൂടി അവര്‍ മുന്നോട്ട് വയ്ക്കാനിടയുണ്ട്.  വീട് വച്ചത് ഭാര്യാകുടുംബത്തിന്‍റെ സഹായത്തിലെന്നാണ് ഒടുവില്‍ പറഞ്ഞത്. അങ്ങനെ ഭാര്യാപിതാവിനെകൂടി ഇഡി കൂടിക്കാഴ്ചയ്ക്ക് വിളിക്കാനുള്ള സാഹചര്യവും ഷാജിയായി ഉണ്ടാക്കിയിട്ടുണ്ട്.

***************************************

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്‍റെ ടീമിലെ ആളുകളെ കേസില്‍ കുടുക്കുന്നതിനോട് വലിയ കുഴപ്പമില്ലെന്നാണ് പറയുന്നത്. 

******************************

അത് ചോദ്യം. പറ്റുമോ പിണറായി സഖാവിന്

*******************************

അധികം നാറ്റിക്കാതെ തല്‍ക്കാലം ഒരു ഇടവേള എടുക്കുന്നു.

*********************************

സിപിഎം മൊത്തത്തില്‍ നാറി നില്‍ക്കുന്ന നേരത്ത് ബിജെപിക്കാരും തങ്ങളാവും വിധം എന്തെങ്കിലുമൊക്കെ ഒപ്പിക്കുന്നുണ്ട്. അഴിമതിക്കേസുകള്‍ക്ക് സാധ്യത ഇപ്പോഴില്ലാത്ത സ്ഥിതിക്ക് കുടുംബപ്രശ്നങ്ങളിലാണ് പാര്‍ട്ടി മുഖ്യമായും ഫോക്കസ് കൊടുത്തിരിക്കുന്നത്. പിണക്കത്തിലായ ശോഭാ സുരേന്ദ്രന്‍ മിസോറാം ഗവര്‍ണറും ഇക്കഴിഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ ശ്രീധരന്‍ പിള്ളയെ വീട്ടില്‍ പോയി കണ്ടു. മിണ്ടി. തിരിച്ചുപോന്നു.

***********************************

അതെ വീട്ടില്‍ സ്ഥാനമില്ല എന്നതാണ് ശോഭയുടെ പ്രശ്നം. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് മത്തി പൊരിച്ചത് വേണ്ടത്ര കിട്ടാറില്ലെന്ന് പറഞ്ഞതിനെ നാടൊട്ടുക്കും ട്രോളിയവരാണ് ഇവിടുത്തെ സംഘബന്ധുക്കള്‍. അവര്‍ക്ക് മുന്നിലേക്കുള്ള ചോദ്യമാണ് ശോഭ സുരേന്ദ്രന്‍.  എന്തായാലും ഇവിടെ വല്ലതും ശരിയാക്കിത്തരണം എന്നാവില്ല, മിസോറാമില്‍വല്ല പണിയും ശരിയാക്കി തരുമോ എന്നായിരിക്കും ചോദിച്ചത്. പിള്ളാജിയാണെങ്കില്‍ ഗവര്‍ണര്‍ പദവിയൊക്കെ ഉപേക്ഷിക്കാന്‍ താല്‍പര്യവും കാണിക്കുന്നുണ്ട്. എങ്കില്‍ അടു്തത ഗവര്‍ണറായെങ്കിലും ശോഭ സുരേന്ദ്രനെ പരിഗണിച്ചാല്‍ നന്നായിരുന്നു. 

*********************************

ശ്രീധരന്‍ പിള്ളയുടെ അവസ്ഥ അദ്ദേഹത്തിനല്ലേ അറിയൂ. സംസ്ഥാന പ്രസിഡന്‍റായ തന്നെ ഇവിടുന്ന് മിസോറാമിലേക്കാണ് ഓടിച്ചത്. അതും ഗവര്‍ണറായി. കുമ്മനംജിയേയും ഇങ്ങനെ ഓടിച്ചതാണ്. ഇനിയൊരു രാഷ്ട്രീയജീവിതം സ്വപ്നം കണ്ട് കവിത എഴുതിക്കഴിയുകയാണിപ്പോ ശ്രീധരന്‍ പിള്ളാജിയുടെ ഹോബി. അപ്പോഴാണ് പരാതിയുമായി ശോഭയൊക്കെ വരുന്നത്. 

***********************************

ഹോ!! ഗാന്ധിജിയും ജയപ്രകാശ് നാരായണനുമൊക്കെ വച്ചാണ് താരതമ്യം. ഈ ശ്രീധരന്‍ പിള്ളസാറിനെ സമ്മതിക്കണം. ഈ രാജ്യത്തിന് അങ്ങനെ ഒരിക്കലും നഷ്ടമാകരുത്. തിരിച്ചുവരണം. എത്രയും പെട്ടന്ന്.

***********************************

ആ... ഇനിയിപ്പോ ഞങ്ങളെ മെക്കിട്ട് കേറിക്കോ. കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്‍റായതാണ് മൊത്തത്തില്‍ പ്രശ്നമായത്. 

************************************

വേണ്ട. വരികള്‍ക്കിടയിലൂടെ വായിക്കാനൊക്കെ ഈ നാട്ടുകാര്‍ക്കറിയാം.  കേന്ദ്രനേതൃത്വത്തിന് ശോഭ ചേച്ചി പരാതി കൊടുത്തിട്ടുണ്ട്. തല്‍ക്കാലം അവരൊരു തീരുമാനം ഉണ്ടാക്കിക്കോളും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...