പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ അങ്ങനെ; മുഖ്യമന്ത്രിയായപ്പോള്‍ ഇങ്ങനെ

te
SHARE

തിരുവനന്തപുരം വഴി പോകുന്നവര്‍ സെക്രട്ടറിയേറ്റിനു ചുറ്റും പൊലീസിനെ കണ്ടാല്‍ കൊക്കിധാരികള്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് ഉപരോധിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ആരും അത്തരത്തില്‍ ഉപരോധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്. പണ്ട് സോളര്‍ കേസ് സമയത്ത് സെക്രട്ടറിയേറ്റ് വളഞ്‍പ്പോള്‍ ആ സമരമുറയുടെ പേറ്റെന്‍റ് എടുക്കാതിരുന്നതാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്നത്. അല്ലെങ്കില്‍ അമ്മാതിരി സമരത്തിന്‍റെ അവകാശം പാര്‍ട്ടിയുടെ കൈവശമിരുന്നേനേ. പൊലീസിനെ നിരത്തി ഇങ്ങനെ പ്രതിരോധിക്കേണ്ടി വരില്ലായിരകുന്നു. പോയ ബുദ്ധി കൊമ്പന്‍ പിടിച്ചാലും ചങ്കന്‍ പിടിച്ചാലും തിരിച്ചുവരില്ല. അപ്പോള്‍ തുടങ്ങുകയാണ് തിരുവാ എതിര്‍വായുടെ വാരാന്ത്യപ്പതിപ്പ്. 

സംഗതി വാരാന്ത്യം എന്നാണ് പേരെങ്കിലും ഒരാഴ്ചത്തെ കഥപറയല്ല ഉദ്ദേശിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നൊക്കെ കേട്ടു തുടങ്ങിയതും ഈ ആഴ്ചയൊന്നുമല്ലല്ലോ. അപ്പോള്‍ കുറച്ചു പഴങ്കഥകളാകാം. കോവിഡ് കാരണം മലയാളിയുടെ ദൈനംദിന ശീലങ്ങളില്‍ ഒരു സംഗതി അധികമായി കയറിപ്പറ്റി. മറ്റൊന്നുമല്ല മുഖ്യന്‍റെ ആറുമണി വാര്‍ത്താ സമ്മേളനം തന്നെ. വൈകിട്ട് ഒരു കട്ടന്‍. അത് കഴിഞ്ഞാന്‍ മുഖ്യന്‍. അതാണിപ്പോ പതിവ്. ഇങ്ങനെ ടിവി കാണാന്‍ ഇരുക്കുന്ന ആര്‍ക്കും ഏഴുമണിക്ക് അടുത്ത അപ്പോയിന്‍റ്മെന്‍റ് പിടിക്കാം. കാരണം ആറ് അന്‍പത്തിയൊമ്പതാകുമ്പോ മുഖ്യന്‍ ക്ലോക്കിലേക്ക് നോക്കും. പിന്നെ മൈക്കണക്കും. പറഞ്ഞ് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇന്ന് നമുക്കൊരു ഗസ്റ്റുണ്ട്. പഴയ പാര്‍ട്ടി സെക്രട്ടറി . ചിലത് പറയാനും ചിലത് പഠിപ്പിക്കാനും

ഈ റിപ്പോര്‍ട്ട് എന്നുവച്ചാല്‍ പത്രവും ടെലിവിഷനുമൊക്കെത്തന്നെയല്ലേ. പാര്‍ട്ടിപത്രവും പാര്‍ട്ടി ചാനലും മാത്രമായിരിക്കില്ലല്ലോ അല്ലേ. പറഞ്ഞാട്ടേ പറഞ്ഞാട്ടേ ഏത് നമ്മുടെ ആ ഇടനാഴിയോ. മുഖ്യന്‍റെ മുറിയുടെ മുന്നിലൂടെയുള്ള. സെക്രട്ടറിമാരുടെ റൂമിലേക്കൊക്കെ നീളുന്ന. ആ എന്നിട്ട്ആണോ.. ശരി ശരി. ഒരു മിനിട്ടേ. വേറെ ഒരു അതിഥി കൂടി വന്നിട്ടുണ്ട്. പുള്ളിക്കും എന്തോ അത്യാവശ്യമായി പറയാനുണ്ടെന്ന്. സമയത്തിലൊക്കെ വലിയ വിശ്വാസമുള്ള ആളാ. പോരാത്തതിന് ഒരു ചോദ്യം മാത്രമേ അനുവദിക്കൂ. 

എന്നുവച്ചാല്‍ നമ്മള്‍ ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കസേരക്ക് മറ്റൊരു പ്രത്യേകതയും പരിശുദ്ധിയൊമൊക്കെ കൈവരും. ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തുമെന്നൊക്കെ തള്ളിയാണ് പിണറായി പുത്തന്‍ കസേരയിലേക്ക് അമര്‍ന്നത്. എന്നാല്‍ ഇപ്പോളാണ് നമുക്ക് മനസിലായത് വര എവിടെ വരക്കണമെന്ന് പറഞ്ഞിരുന്നത് ഉദ്യോഗസ്ഥരാണ് എന്ന്. 

ഒരു മിനിട്ടേ. നമ്മുടെ പഴയ താരം സെക്രട്ടറി കസേരയുമായി വീണ്ടും വന്നിട്ടുണ്ട്. എന്തോ കാര്യമായി പറയാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയൊക്കെപ്പറ്റി. പഴയ ഈ വാര്‍ത്താ സമ്മേളനം കേള്‍ക്കുമ്പാളാണ് ഇപ്പോളത്തെ ആറുമണിക്കാരനെയെടുത്ത് കിണറ്റിലിടാന്‍ തോന്നുന്നുവെന്നൊക്കെ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. സത്യം പറഞ്ഞാല്‍ ഈ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് നമുക്കറിയാത്ത ചില കാര്യങ്ങള്‍ക്കൂടിയുണ്ട്. 

സത്യം പറഞ്ഞാല്‍ ഇതിനെ കസേര മാനിയ എന്നു പറയാം. അതായത് പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലിരിക്കുമ്പോള്‍ ഒരു രീതി. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ മറ്റൊരു രീതി. അന്ന് മാധ്യമങ്ങവെയൊക്കെ വലിയ വിശ്വാസം. ഇപ്പോ ചാന്‍ മൈക്കൊക്കെ കണ്ടാല്‍ കടക്ക് പുറത്ത്. മാറിനില്‍ക്ക് എന്നൊക്കെ പറഞ്ഞ് വാളെടുക്കും. കസ്റ്റംസിനെയൊക്കെ പുശ്ഛമാണെങ്കിലും സര്‍ക്കാരിന് അനുകൂലമായി മിണ്ടുന്നവരെ പ്രിയമാണ്

പഴയ പാര്‍ട്ടി സെക്രട്ടറി ഏതാണ്ടൊക്കെ പറഞ്ഞുവെന്നു പറഞ്ഞ് ഇപ്പോളത്തെ മുഖ്യനെ ആക്ഷേപിച്ചെന്ന പേരില്‍ വ്യാജവാര്‍ത്താ കേസുണ്ടാകുമോ ആവോ. ഇത്തരത്തില്‍ അഴിമതിയൊരപണങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രി എന്താണാവോ ചെയ്യേണ്ടത്. ചോദിച്ചു നോക്കാം. മൊത്തം പഴങ്കഥകള്‍ പറയാനാണ് ഇന്ന് വിധി. സേതുരാമയ്യര്‍ സിബിഐ എന്നൊരു സിനിമ ഇറങ്ങിയതായി രമേശ് ചെന്നിത്തല കണ്ടുപിടിച്ചു. 2004 ല്‍ പുറത്തിറങ്ങിയ ആ സിനിമ എസ്എന്‍ സാമി എഴുതിയത് പിണറായിയെ മനസില്‍ കണ്ടാണത്രേ. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് മുന്‍ സിബിഐ ഓഫീസര്‍ രാധാ വിനോദ് രാജുവാണ് പ്രചോദനമെന്ന ആരോപണത്തെവരെ എസ്എന്‍ സാമി തള്ളിപ്പറഞ്ഞതേയുള്ളൂ. അപ്പോളാണ് അത് പിണറായിയെക്കുറിച്ചുള്ള കഥയാണെന്ന ചെന്നിത്തലയുടെ ആരോപണം. 

പറഞ്ഞുപറഞ്ഞ് കാടുകയറരുത് എന്ന് പൊതുവേ പറയാറുണ്ട്. സമയം തെല്ലുമില്ലാത്ത സമയത്തും ഇങ്ങനെ മുഖ്യന്‍ കാടുകേറുന്ന കഥ പറയുന്നത്. ശരിയല്ല. ഇതുകൊണ്ടൊന്നും ചെന്നിത്തലയുടെ വായ അടപ്പിക്കാമെന്നും. കരുതേണ്ട. ശരിക്കും പറഞ്ഞാല്‍ ആരാണ് കേരളത്തില്‍ കൂടുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുക എന്നൊരു ആരോഗ്യപരമായ മല്‍സരം പിണറായിയും ചെന്നിത്തലയും തമ്മില്‍ നടക്കുന്നുണ്ട്. 

ആപ്പില്‍ ഒരു കലിപ്പ് സാധനമാണ്. പണ്ട്  മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ദുഷ്ടശക്തികള്‍ ഉപയോഗിച്ചത് ആപ്പിള്‍ ആണെന്നത് ആരും മറക്കരുത്. കാലമിത്ര കടന്നുപോയിട്ടും ആപ്പിളിന്‍റെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ല. പണി തന്നുകൊണ്ടേയിരിക്കും. സ്വപ്നയും ടീംസും വിതരണം ചെയ്ത ആപ്പിള്‍ ഓഫാണ്. ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. അഞ്ചെണ്ണമുണ്ടായിരുന്നു. ഒരെണ്ണം കാണുന്നില്ല. എവിടെയുണ്ടെന്ന് അറിയുന്ന പലരുമുണ്ട്. പക്ഷേ പറയില്ല.

കോടിയേരിക്ക് പിന്നാലെ പാര്‍ട്ടിയും ബിനീഷ് കോടിയേരിയെ തള്ളിപ്പറഞ്ഞു. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ ഉത്തരം പറയണമത്രേ, എന്നുവച്ചാല്‍ ഈ വിഷയത്തില്‍ ഇനി ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട എന്ന്. സത്യം പറഞ്ഞാല്‍ ഈ കേസില്‍ തനിക്ക് പങ്കില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാനാണ് ബിനീഷ് പോയത്. എന്നാല്‍ കള്ളം പറയാന്‍, എന്നുവച്ചാല്‍ അഭിനയിക്കാന്‍ ബിനീഷിന് അറിയില്ല. പുള്ളിയുടെ സിനിമ കാണുന്നവരും അതുതന്നെയാണ് പറയാറ്. അതാണ് മൊത്തത്തില്‍ തിരിച്ചടിയായത്. ബിനീഷ് പാര്‍ട്ടി അംഗമല്ല എന്നൊക്കെയാണ് കാപ്സ്യൂള്‍. സ്വന്തം മകനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ പറ്റാത്ത കോടിയേരിയാണ് നാട്ടുകാര്‍ക്കു നേരെ മെമ്പര്‍ഷിപ്പ് നീട്ടുന്നത്. പാര്‍ട്ടി അംഗമായില്ലെങ്കിലെന്താ. മകന്‍ ബോസാകുന്നത് അച്ഛന് കാണാന്‍ കഴിഞ്ഞല്ലോ. ബൂഷ്വാസികള്‍ക്ക് പൊതുവേ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൊടുക്കാറില്ല

മകന്‍ തെറ്റുചെയ്തതിന് പാര്‍ട്ടി സെക്രട്ടറിയായ അച്ഛന്‍ രാജി വയ്ക്കണ്ട. ഓഫീസിന് തെറ്റുപറ്റിയതിന് മുഖ്യമന്ത്രി രാജി വയ്ക്കണ്ട. ഇത്രയും വലിയ മഹാമനസ്കതയും വിപ്ലവവും പറയാന്‍ ഈ പാര്‍ട്ടിക്കേ കഴിയൂ. വിപ്ലവം തോട്ടിന്‍ കുഴലിലൂടെ എന്നതിന് ഇപ്പോള്‍ പ്രസക്തിയില്ലാത്തകൊണ്ടാവണം വിപ്ലവം കള്ളപ്പണത്തിലൂടെ എന്ന് ബിനീഷ് തിരുത്തിപ്പറയുന്നത്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...