അബ്ദുല്ലക്കുട്ടിയെ കൊല്ലാൻ നോക്കിയതാര്? അദ്ഭുത രക്ഷയെന്ന് സുരേന്ദ്രൻ..!

thiruva-ethirva
SHARE

സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് സിപിഎം കണ്ടുപിടിച്ചു. എന്നുവച്ചാല്‍ ജനങ്ങള്‍ക്ക് കിട്ടുന്നില്ല എന്നല്ല കേട്ടോ സെക്രട്ടറി ഉദ്ദേശിച്ചത്. ഒന്നും വാര്‍ത്തയാകുന്നില്ല എന്ന്. പത്രങ്ങളില്‍ ആകെ അച്ചടിക്കാന്‍ കഴിയുന്ന പേപ്പറില്‍ നിറയെ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ചാനലുകളിലാകട്ടെ ലഭ്യമായ സമയം തന്നെ സര്‍ക്കാരുണ്ടാക്കുന്ന വിവാദങ്ങള്‍ കൊടുക്കാന്‍ തികയുന്നില്ല. വിവാദങ്ങളുണ്ടാക്കാതെ സംയമനം പാലിക്കൂ എന്ന് സരാ‍ക്കാരിനോട് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നത്തിലാണ് പാര്‍ട്ടി ഇങ്ങനെ പരിഹാരം ആലോചിക്കുന്നത്.  മാധ്യമങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി എന്ന് ഇപ്പോളാണ് ശരിക്കും വിശ്വാസമായത്.

ബിജെപി ദേശീയ നേതാവായി വളര്‍ന്ന എപി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടത്തില്‍ പെട്ടു. കാറിന്‍റെ പിന്നില്‍ ലോറിയിടിച്ചതാണ് സംഭവം. തന്നെ അപായപ്പെടുത്താന്‍ ചില ഗൂഡശക്തികള്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം കുട്ടിക്ക് ഇല്ലാതില്ല. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന് പരസ്യമായി ഭീഷണിയുള്ളതാണ്. ആറുമണിക്കാരനാണ് ആ ഭീഷണിക്കുപിന്നിലെന്ന് സുരേന്ദ്രനും തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ കുട്ടിയോട് ശത്രുതയുള്ളത് ആര്‍ക്കാണെന്നാണ് കൃത്യമായി പറയാന്‍ പറ്റാത്തത്. ചരിത്രമെടുക്കാന്‍ ആദ്യം ശത്രു സിപിഎം ആരുന്ന് പിന്നീട് കോണ്‍ഗ്രസും ശത്രുവായി. കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുടെയും തലക്കു മുകളിലൂടെയാണ് പ്രസ്ഥാനത്തിനായി അധികം വിയര്‍ക്കാത്ത അബ്ദുല്ലക്കുട്ടി ഇപ്പോള്‍ ദേശീയ ഉപാധ്യക്ഷനായിരിക്കുന്നത്. അപ്പോള്‍ പാളയത്തിലും ശത്രുക്കള്‍ക്ക് കുറവില്ല

കൈ നീട്ടുമ്പോള്‍ കൈകൂപ്പിക്കാണിക്കുന്നവരോടെ പൊതുവെ ഒരു ദേഷ്യം ആര്‍ക്കായാലും തോന്നിപ്പോകും. എന്തായാലും അബ്ദുല്ലക്കുട്ടി ഒറ്റക്കല്ല. കെ സുരേന്ദ്രന്‍ ജി അധ്യക്ഷനായ ബിജെപിയുടെ നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ദേശീയ നേതാവിനായി സംസ്ഥാന നേതാവ് കളത്തിലെത്തി. 

കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചുവെന്നൊക്കെയാണ് ആരോപണം. അല്‍ഭുതകരമായി അഹ്ദുല്ലക്കുട്ടി രക്ഷപെട്ടുവെന്നാണ് സുരേട്ടന്‍ പറയുന്നത്. അതുകൊണ്ടാണ് മിസ്റ്റര്‍ ആ ദേഹത്തെ ആരാധകര്‍ അല്‍ഭുതക്കുട്ടി എന്നു വിളിക്കുന്നത്. 

നാടകമോ ബാലയോ ആര്‍ക്കറിയാം. എന്തായാലും ബഹുരസമാണ്കേരളത്തിലെ ചില കാര്യങ്ങള്‍. പിടി ഉഷയെ നമുക്കറിയാം. ഓട്ടക്കാരിയാണ്. പിടി ഉഷയെപ്പെലെതന്നെ ഓട്ടക്കാരനാണത്രേ പിടി തോമസും. രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കൊട്ടിയിലെ ഒരു ഓട്ടം വൈറലാണ്. പിടി തോമസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മാതാപിതാക്കളില്ലാത്ത ഒരു വാര്‍ത്ത. ഇല്ലാത്തവരെ കണ്ടുപിടിക്കാനിറങ്ങുക അടുത്തകാലത്തായി കോണ്‍ഗ്രസുകാരുടെ വീക്നസാണ്. അക്കരെയായാലും ഇക്കരെയായാലും. എന്തായാലും പിടി വരുന്നുണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...