ഈ ട്രാക്ടർ കള പറിക്കുമോ?; രാഹുൽ പഴയ രാഹുൽ അല്ല

rahulthiruva
SHARE

സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി അറി‍‍ഞ്ഞിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റിന് സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. പ്രതികളുടെ മൊഴി വിശ്വസിക്കരുത് എന്നാണ് വൈകിട്ട് ആറുമണിക്കുള്ള ട്യൂഷന്‍ ക്ലാസില്‍ പ്രധാനാധ്യാപകന്‍ പറയാറ്. പക്ഷേ ഐ ഫോണിന്‍റെ ഒക്കെ കാര്യത്തില്‍ പ്രതികള്‍ പറയുന്നത് വേണമെങ്കില്‍ വിശ്വസിക്കാം. അത് വ്യക്ത്യാധിഷ്ടിതമല്ലല്ലോ. ഫോണ്‍ എന്ന ഉല്‍പ്പന്നാധിഷ്ടിതമാണ്. ഉല്‍പ്പന്നാധിഷ്ടിതമായ കാര്യത്തില്‍ പ്രതികള്‍ പറയുന്നത് വിശ്വസിക്കാമെന്നാണ് പാര്‍ട്ടി തത്വശാസ്ത്രം. സ്വപ്ന പറഞ്ഞത് സത്യമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകരുടെ അവ്സഥയോര്‍ത്തുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

**********************************

അങ്ങ് വടക്കേഇന്ത്യയില്‍ നിലം ഉഴുതുമറിക്കാന്‍ ഒരു കര്‍ഷകന്‍ ഇറങ്ങിയിട്ടുണ്ട്. കള പറിക്കലാണ് പ്രധാന ഉദ്ദേശം. ഒരു വിത്തും വിതച്ചില്ലെങ്കിലും വേണ്ടിയില്ല ആ കള ഒന്നു പറിച്ചുകണ്ടാല്‍ മതിയെന്നാണ് ജനങ്ങള്‍ പറയുന്നത്. പഞ്ചാബില്‍ നിന്ന് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി ഹരിയാനവഴിയൊക്കെ ഒന്നു കറങ്ങി. പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനൊക്കെയേ രാഹുലിന് ബുദ്ധിമുട്ടുള്ളു. ഇങ്ങനെയുള്ള വണ്ടിയോടിക്കല്‍, യാത്ര പരിപാടികള്‍ക്ക് വല്യ ഉല്‍സാഹവുമാണ്.  വല്യ ചര്‍ച്ചയൊന്നുമില്ലാതെ കര്‍ഷക ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയതാണ് ഇപ്പോള്‍ പ്രതിഷേധം ആളിക്കത്താന്‍ കാരണം. അദാനിക്കും അംബാനിമാര്‍ക്കുമൊക്കെയായി നിലമൊരുക്കുന്നതിന്‍റെ തിരക്കില്‍ കര്‍ഷകരോടോ പ്രതിപക്ഷത്തോടോ ബില്ലിനെക്കുറിച്ച് പറയാന്‍ മോദിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ആരും വിഷമിക്കേണ്ട. അതാത് സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയില്‍ തന്നെ വിശദീകരണ പരിപാടി തുടങ്ങിയിട്ടുണ്ട്. അതിനുവേണ്ടിക്കൂടിയാണല്ലോ വി മുരളീധരനെപ്പോലെയുള്ളവരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...