ക്യാപ്സൂളിലെ ഒർജിനലും വ്യാജനും; നീതൂ.. നീ എവിടെ?

thiruvaneethu
SHARE

കനല്‍ ഒരു തരി മതി എന്ന് എന്നൊക്കെ തള്ളുമ്പോള്‍ അത് ഏത് പാര്‍ട്ടിക്കും  പ്രയോഗിക്കാവുന്ന ഒന്നാണെന്ന് ഇത്രപെട്ടന്ന് മനസിലാക്കാന്‍ കഴിയുമെന്ന് കരുതിയതല്ല. വിശദമായി കനലിനെക്കുറിച്ചും തരിയെക്കുറിച്ചുമൊക്കെ നമുക്ക് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 

പറഞ്ഞു തുടങ്ങിയത് കനലും അത് ഒരു തരിയാണെങ്കില്‍ പോലും അതുമതി എന്ന സഖാക്കളുടെ  കാല്‍പനികദര്‍ശനങ്ങളില്‍ വളരെ പുതുമയാര്‍ന്നതും സൈബര്‍ ലോകത്ത് പ്രേക്ഷപ്രീതി ആര്‍ജിച്ചതുമായ പ്രയോഗങ്ങളില്‍ ഒന്നാണ്. കോണ്‍ഗ്രസുകാര്‍ പിന്നെ കല്‍ക്കരിയെക്കുറിച്ചൊക്കെയോ പറയാറുള്ളു. കനല്‍ത്തരിയില്‍ അത്ര താല്‍പര്യം പോരാത്തവര്‍ ആണ്. പക്ഷേ ഇന്ന് കേരളം കണ്ടത് വേറൊന്നാണ്. അനില്‍ അക്കര എന്ന ഒരു എം.എല്‍എ. തൃശൂര്‍ ജില്ലയില്‍ നിന്നുതന്നെ എല്‍ഡിഎഫിനെ തോല്‍പിച്ച ഏക യുഡിഎഫ് എംഎല്‍എ. അതും 43 വോട്ടിനൊക്കെയാണ് ജയിച്ചത്. പക്ഷേ ഇപ്പോ എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കരടാണ് കക്ഷി. കമ്മ്യൂണിസ്റ്റ് കാരുടെ കാല്‍പനിക സിദ്ധാന്തം കടമെടുത്താല്‍ കനലൊരു തരിമതി എന്നതിനെ എന്തോ ഒരു കോണ്‍ഗ്രസുകാരനിലൂടെ പ്രാവര്‍ത്തികമാക്കി കാണാനാണ് നമ്മുടെ ഒക്കെ വിധി. സംഗതി എന്താണെന്ന് വച്ചാല്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് എംഎല്‍എ ആയ അനില്‍ അക്കര പോരാട്ടം തുടരുന്നു. അതിനെതിരെ സൈബര്‍ ലോകത്ത് ഒരു നീതു എന്ന പെണ്‍കുട്ടിയുടെ പേരില്‍ കത്ത് പ്രചരിക്കുന്നു. പ്രചരിപ്പിച്ചവരൊക്കെ സൈബര്‍ ലോകത്ത് ഇടതുബുദ്ധിജീവികള്‍ തൊട്ട് ലോക്കല്‍ ബുദ്ധിജീവികള്‍ വരെ പെടും. എന്നാല്‍ പിന്നെ നീതുവിനെ കണ്ടെത്തിയേ തീരൂ എന്ന് അനില്‍ അക്കര പ്രഖ്യാപിക്കുന്നു. ശേഷം കേരളം കണ്ട കോവിഡ് കാലത്തെ മഹാനാടകം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...