പിണറായിയെ പറഞ്ഞാൽ ബഹ്റയ്ക്ക് നോവും; സമരക്കാര്‍ 'പ്രതി'പക്ഷമാകും

thiruva-ethirva
SHARE

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി എന്ന് മന്ത്രി കെടി ജലീല്‍. ജലീല്‍ ആവശ്യപ്പെട്ടാല്‍പ്പോലും രാജിസമ്മതിക്കില്ലെന്ന് പാര്‍ട്ടി. അങ്ങനെ ജലീലും സിപിഎമ്മും സാറ്റ് കളിക്കുകയാണ്. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ ഇടതുപക്ഷത്ത് എത്തിയത്. പിന്നീട് മെമ്പര്‍ഷിപ്പെടുത്തു. പക്ഷേ ഈ പ്രവര്‍ത്തികള്‍ കാണുമ്പോളാണ് നമ്മള്‍ ശരിക്കും മനസിലാക്കുന്നത് ജലീല്‍ ഇപ്പോളും ആ പാര്‍ട്ടിയില്‍ സ്വതന്ത്രനാണെന്ന്. 

വിത്തിറക്കുകയും വിളവെടുക്കുകയും മാത്രം ചെയ്യുന്നവനല്ല  കര്‍ഷകന്‍ . കള പറിക്കാനും അവര്‍ക്ക് നന്നായറിയാം. ഒരുക്കല്‍ ലോങ് മാര്‍ച്ചിലൂടെ അവര്‍ അത് തെളിയിച്ചതുമാണ്. വീണ്ടും രാജ്യത്ത് കൃഷി ചര്‍ച്ചാ വിഷയമാവുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഒന്നിലധികം ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്. തലയെണ്ണം കൊണ്ട് സഭയിലെ മണ്ണ് തങ്ങള്‍ക്ക് ബില്ലുകള്‍ വിതക്കാന്‍ പാകമാണെന്ന് സര്‍ക്കാരിന് നന്നായറിയാം. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ കണ്ണുവയ്ക്കുന്നതിനു പിന്നാലെയാണ് മോദിയുടെ പുതിയ കാര്‍ഷിക പരിഷ്കാരങ്ങള്‍. ആ ഉരുളക്കിഴങ്ങ് നിങ്ങള്‍ ഉണ്ടാക്കല്ല് അതില്‍ ഞങ്ങള്‍ക്ക് പേറ്റന്‍റുണ്ടെന്നു പറഞ്ഞ ടീസിന്‍റെ കക്ഷത്തില്‍ തലവച്ചു കൊടുക്കുന്ന ഇടപാടാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്തായാലും ബില്ല് അകത്തോട്ട്  പ്രതിപക്ഷ എംപിമാര്‍ പുറത്തോട്ട്. എട്ടുപേരെ സസ്പെന്‍ഡ് ചെയ്തു. അവര്‍ പാര്‍ലമെന്‍റ് വളപ്പില്‍ ധര്‍ണ തുടങ്ങി. രാവിലെ  കണ്ണും തിരുമ്മി നേക്കുമ്പോള്‍ മുന്നില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്. കയ്യിലെ ഫ്ലാസ്കില്‍ ചായ. 

എന്‍റെ എളമരം സാറേ ക്യാമറയാണ് അവരുടെ മെയിന്‍. മോദിക്കാലത്ത് ക്യമറയില്ലാത്ത് എന്തെങ്കിലും കളി ബമജെപി നടത്തിയതായി അറിയാമോ. ആളും അനക്കവുമില്ലാത്ത കശ്മീരിലെ ഡാല്‍  തടാകത്തില്‍ ക്യാമറയെ നോക്കി ആവേശത്തില്‍ കൈവീശിയ ടീംസാ. അപ്പോ ആളും അനക്കവും ഉള്ളിടത്തെകാര്യം പറയണോ. 

എന്തായാലും ആ ചായക്കുവെച്ച വെള്ളം വെയിസ്റ്റായി. ഇതിനാകും പ്രതിചായ നന്നാക്കല്‍ എന്നു പറയുന്നത്. ഇനി കേരളത്തിലേക്ക്. അവിടെയും വിതക്കലും കൊയ്യലും തകൃതിയാണല്ലോ. പ്രതിപക്ഷം തെരുവിലാണ്. ജലീലിന്‍റെ രാജിയാണ് ആവശ്യം. സമരം ചെയ്യുന്ന പ്രതിപക്ഷം വിവിധ കേസുകളില്‍ പ്രതി എന്ന പക്ഷത്തു നില്‍ക്കേണ്ടിവരുന്നതാണ് കാഴ്ച. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സമരം ചെയ്യണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അടിക്കാന്‍ പാഞ്ഞടുക്കുന്ന പൊലീസുകാര്‍ക്കില്ലാത്ത പ്രോട്ടോക്കോള്‍ പാവം സമരക്കാര്‍ക്കുമാത്രം ബാധകം. കോവിഡ് സമയമായതിനാല്‍ പൊലീസ് മാറിനില്‍ക്കും എന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. പക്ഷേ പഴയതില്‍ വലിയ ഇടപെടലാണ് പിണറായിപ്പൊലീസ് നടത്തുന്നത്

ഒരു മിനിട്ട് ഒരു മിനിട്ട്. മുഖ്യന്‍ എന്താ പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നത കുറ്റകൃത്യമാണെന്നോ. അപ്പോപിന്നെ നിയമസഭയിലെ പൊതുമുതല്‍ ഇടതുപക്ഷം നശിപ്പിച്ചതിന്‍റെ കേസ് എഴുതി തള്ളണമെന്ന് ഇന്നലെ  കോടതിയില്‍ തള്ളിയതോ. സ്വാഭാവികമായും സ്വീകരിച്ചോളൂ. ന്യായീകരണമാണെന്ന് കേട്ടാല്‍ തോന്നുകയേ ഇല്ലാത്തകൊണ്ട് കുഴപ്പമില്ല. അപ്പോ നമുക്ക് തെരുവിലേക്കുതന്നെ തിരിച്ചുവരാം. 

എന്‍റമ്മോ. എംവി ജയരാജനൊക്കെ കോടതിയോട് എന്താ സ്നേഹം, നിയമ വ്യവസ്ഥയോട് എന്താ ബഹുമാനം. പ്രകാശം പരത്തി അങ്ങനങ്ങ് നില്‍ക്കുവാ.  ചരിത്രമോര്‍ക്കുന്ന നമ്മളാണ് ശരിക്കും ശുംഭന്മാര്‍. 

തെരുവില്‍ക്കിടന്ന് പ്രതിപക്ഷ യുവജനങ്ങളും പിള്ളേരും കട്ടക്ക് അടി വാങ്ങിക്കൂട്ടുകയാണ്. പിണറായിയെ ആര് എന്തുപറഞ്ഞാലും അത് ബഹ്റക്ക് നോവും. അതാണ് അവര്‍തമ്മിലുള്ള കെമിസ്ട്രി. ജലീല്‍ എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ അനുവദിക്കാതെയാണ് ലാത്തി പ്രയോഗം. മഴയാണോ ജലപീരങ്കിയാണോ പെയ്യുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം. അടികൊള്ളുന്ന ചെണ്ടകള്‍ക്കുവേണ്ടി ശബ്ദിക്കാനുറച്ചാണ് പണ്ട് സോളര്‍ കാലത്ത് തൊപ്പി നഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  എത്തുന്നത്. 

തിരുവഞ്ചൂര്‍ ഇങ്ങനെ എണ്ണിയെണ്ണി പറയുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മറ്റൊരു ആഭ്യന്തര വിദഗ്ധന് മാത്രമേ കഴിയൂ. . പാര്‍ട്ടി സെക്രട്ടറിക്ക് അങ്ങനെയൊരു എക്സ്പീരയന്‍സ് ഉള്ളത് പിണറായിയുടെ ഭാഗ്യം. പ്രതിപക്ഷത്തെ സമരക്കാര്‍ ജലീലിനെ വധിക്കാന്‍ വരെ പദ്ധതിയിട്ടെന്നാണ് കോടിയേരിക്ക് കിട്ടിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. കോവിഡ്കാലം കേരളപ്പൊലീസിന്‍റെ തൊപ്പിയില്‍ കട്ടപ്പണിയുടെ കാലമാണ്.   ഇപ്പോ ഇതാ ജലീലിന് മുന്നോട്ടു പോകാനുള്ള വഴിവരെ വെട്ടണം.  

വെറുത്ത് വെറുത്ത് വെറുപ്പിനവസാനം ഒരു കരുണയോ സ്നേഹമോ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചു ജീവിച്ച പ്രതിപക്ഷ നേതാവ് രമോശ് ചെന്നിത്തല എല്ലാ പ്രതീക്ഷയും അസ്തമിച്ച സ്ഥിതിക്ക് രാജിവച്ചു. അയ്യോ ആ രാജിയല്ല. ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാത്ത പദവിയാണ്. താന്‍ ക്ഷണിതാവായ പദ്ധതിയിലെ ചില ഫയലുകളുടെ കോപ്പികള്‍ ചോദിച്ചുവെന്നൊരു തെറ്റാണ് ചെന്നിത്തല ചെയ്തത്. കൊന്നാലും കൊടുക്കില്ലെന്നൊക്കെ മുഖ്യമന്ത്രി ഇങ്ങനെ വാശ് പിടിക്കുന്നത് കഷ്ടമാണ്. ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ ആകാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...