പിഎസ്‍സി, പ്രളയഫണ്ട്, ജലീൽ; വിശദീകരിച്ച് മടുത്ത സർക്കാർ; താത്വിക അവലോകനം

thiruva-ethirva
SHARE

നയതന്ത്ര ബാഗേജില്‍ സ്വര്‍ണത്തിനൊപ്പം ഒളിപ്പിച്ചു കടത്തിയ വിവാദങ്ങള്‍ തലക്കു മുകളില്‍ വിമാനത്തില്‍ വരെ വട്ടമിട്ട് പറക്കുകയാണ്. അപ്പോ ആകാശത്തും ഭൂമിയിലുമെല്ലാം നോക്കി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ആദ്യമായല്ല പിണറായി വിജയന് വിമാനത്താവളം വഴി പണി കിട്ടുന്നത്. വിമാനം പിടിച്ച് പണി വരുന്നതും ആദ്യമല്ല. പണ്ട് വിമാനത്താവളത്തിലെ പരിശോധനക്കിടയില്‍ സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചു. ചെറിയ പൊല്ലാപ്പല്ല അതുണ്ടാക്കിയത്. ഇപ്പോ ഇതാ അടുത്ത വിവാദം. പിണറായി മുഖ്യന്‍ വിദേശത്തു പോയപ്പോള്‍ അവിടെ സ്വപ്നയും സംഘവുമൊക്കെ ഉണ്ടായിരുന്നത്രേ. അതിനിപ്പോ എന്താണ് ഇത്ര വിവാദമുണ്ടാക്കാന്‍ എന്നാണ് സഖാക്കള്‍ ചോദിക്കുന്നത്. ഒന്നുമില്ലന്നേ. എന്‍ഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ സ്വന്തമായിരുന്ന ശിവശങ്കറിനെ ഒന്ന് ചോദ്യം ചെയ്താരുന്നു. പുള്ളിയുടെ ചില വെളിപ്പെടുത്തലുകളാണ് സംഗതി. എന്തായാലും പ്രതിപക്ഷത്തിന് ചാകരയാണ് എന്ന് പറഞ്ഞാ മതിയല്ലോ

ഈ ആരോപണത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരു പ്രതിനിധിയെ ക്ഷണിച്ചു കൊള്ളുന്നു. തൊലിക്കട്ടി വാക്ചാതുര്യം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന

ഹായ് ഹലോ. കണ്‍വീനര്‍ ചേട്ടന്‍ സൂപ്പറാ. പിണറായി മുഖ്യന്‍ വിദേശത്തു പോയപ്പോള്‍ കൂടെ കൂടിയ വിഐപികളുടെ പട്ടികയാണ് പ്രതിപക്ഷം ചോദിക്കുന്നത്. പിണറായിയേക്കാള്‍ വലിയ വിഐപി ആരാണാവോ. സംഗതി സ്മാര്‍ട് സിറ്റി ചര്‍ച്ചയുടെ പേരിലാണ് സ്വപ്നയും ശിവശങ്കറുമൊക്കെ വിമാനം കയറിയത്. ഇപ്പോ ഈ വിവാദങ്ങള്‍ കാരണം കാര്യങ്ങള്‍ പുറത്തറിഞ്ഞപ്പോളാണ് ആ ചര്‍ച്ചയൊക്കെ ഇത്രക്ക് സമാര്‍ട് ആയിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. നിക്ഷേപം വന്നില്ലങ്കിലെന്താ. അതിലും കനത്തിലുള്ളത് ഡിപ്ലോമാറ്റിക് ആയി വന്നല്ലോ.  സര്‍ക്കാരിനും പാര്‍ട്ടിക്കും ഇപ്പോള്‍ നല്ല യോഗമാണ്.  വിശദീകരണ യോഗം. സ്വര്‍ണ കടത്ത് വിശദീകരണം, പിഎസ്‍സി തട്ടിപ്പ് വിശദീകരണം പ്രളയ ഫണ്ട് തട്ടിപ്പ് വിശദീകരണം  ജലീല്‍ അനുകൂല വിശദീകരണം അങ്ങനെ നീളുകയാണ്. വന്നുവന്ന് ആഴ്ചയില്‍ ഏഴുദിവസം പോരാ വിശദീകരിക്കാന്‍ എന്നതാണ് അവസ്ഥ. അതുകൊണ്ടാണ് കണ്‍വീനറും മറ്റു നേതാക്കളുമൊക്കെ ഇങ്ങനെ വാര്‍ത്താ സമ്മേളനം വിളിച്ച് സംയുക്ത വിശദീകരണ പരിപാടി സംഘടിപ്പിക്കുന്നത്. 

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ നമ്മുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും തീരും. റിസര്‍വ് ബാങ്ക് ഓഫ് കൈലാസ അന്നാണ് നിലവില്‍ വരുക. സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയാണ് അതിന്‍റെ ഗവര്‍ണര്‍. സ്വന്തം പണമായതിനാല്‍ മറ്റാരുടെയും പടം അച്ചടിക്കാന്‍ പ്ലാനില്ല. സ്വന്തം ചിത്രമാകും അതില്‍ ഉണ്ടാവുക. ഇന്‍റര്‍ പോളിന് ഇനി സ്വാമിയുടെ പുതിയ ചിത്രം പ്രതര്‍ശിപ്പിക്കേണ്ടിവരില്ല .കളറുപടം പുള്ളിതന്നെ നോട്ടില്‍ പതിപ്പിച്ചോളും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...