എണ്ണയും കുഴമ്പും തേച്ച് ചെന്നിത്തല; തേപ്പ് പുറകെ വരും

te1
SHARE

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു സ്വാധീനവുമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ  തിരുവാ എതിര്‍വാ. സോളര്‍ മുതല്‍ സ്വര്‍ണം വരെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചുനാളായി കേരളം ചര്‍ച്ച ചെയ്യുന്നത്.  സോളര്‍ സോളര്‍ എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് ദാ ഇങ്ങനെയാണ്.

അതേ സമയം സ്വപ്ന സ്വര്‍ണം എന്നുവല്ലോം പറഞ്ഞാലോ. ദാ ദിങ്ങനാകും ഇന്നു പക്ഷേ നമ്മള്‍ സ്വര്‍ണത്തിന്‍റെയോ  മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയോ മാറ്റ് ഉര്ചു നോക്കുന്നില്ല. അതൊക്കെ എന്‍ഐഎ നോക്കട്ട്. നമ്മള്‍ മൂന്നാറിന് പോവുകയാണ്. ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പുറപ്പെട്ടു. പിണറായി വിജയന്‍ എവിടെയുണ്ടോ അവിടെ എന്തെങ്കിലും ഒരു വിവാദവും ഉണ്ടാകും. പിണറായിയുടേത് വന്‍ എസ്കോര്‍ട്ട് യാത്രയായിരുന്നു.  മുഖ്യമന്ത്രിയുടെ വണ്ടിവരുന്ന വഴിയില്‍ നിവേദനവുമായി തോട്ടം തൊഴിലാളികള്‍ കാത്തുനിന്നു. നമ്മുടെ മുഖ്യനായതിനാല്‍ നമ്മള്‍ക്കരുകില്‍ നിര്‍ത്തും എന്നും നിവേദനം വാങ്ങുമെന്നൊക്കെയുള്ള തെറ്റിദ്ധാരണ ഈ പാവങ്ങള്‍ക്ക് എവിടെനിന്നാണ് കിട്ടിയത് എന്നറിയില്ല. മുഖ്യന്‍ പറപറന്നു പോകുന്നത് നോക്കി നില്‍ക്കാനായിരുന്നു വിധി. ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയിട്ട് അതിലും വേഗത്തില്‍ പറന്നതില്‍ ജനങ്ങള്‍ അല്‍ഭുതം കൂറി. അവര്‍ തെറ്റിദ്ധരിച്ചത് പോട്ടെ. ആ വണ്ടി അവര്‍ക്കരികില്‍ നിര്‍ത്തുമെന്നും നിവേദനം വാങ്ങുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വിശ്വസിക്കുന്നതിലെ സാങ്കത്യമാണ് മനസിലാകാത്തത്. 

കസേരയുടെ പേരില്‍ നടത്തുന്ന പല കളികളുമുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് നിയമസഭയില്‍ അരങ്ങേറുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് സഭ ചേരാന്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. പ്രതിപക്ഷം അപ്പോള്‍ കട്ടക്ക് വന്നു. അവിശ്വാസ പ്രമേയമെന്ന മലപ്പുറം കത്തിയുമായി. പണി പാളുമെന്നു മനസിലാക്കിയ പിണറായി നൈസില്‍ സമ്മേളനം അങ്ങ മാറ്റി. കോവിഡാണ് അകലം പാലിക്കണം എന്നൊരു കാച്ചും കാച്ചി. മലപ്പുറം കത്തികൊണ്ട് പുറം ചൊറിയാനായിരുന്നു പ്രതിപക്ഷത്തിന്‍റെ വിധി. എല്ലാ പ്രതീക്ഷയും നശിച്ചിരിക്കുമ്പോളാണ് ദാ വീണ്ടും സഭ വരുന്നു. ചെന്നിത്തലയൊക്കെ എണ്ണയും കുഴമ്പും തേച്ച് ഒരുങ്ങു. പക്ഷേ തേപ്പ് വരാന്‍ ഇരിക്കുന്നേയുള്ളായിരുന്നു

എന്താണ് ആ ചതി എന്നല്ലേ. നിയമസഭ യില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം നല്‍കുന്നതിന് ചില ചട്ടങ്ങളുണ്ട്. സഭ ചേരുന്നതിന് പതിനാലു ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇരുപത്തിനാലിനാണ് സഭ ചേരുന്നത്. ഇന്ന് പതിനാല്. ശേഷിക്കുന്നത് പത്തു ദിവസം. കണക്കിലെ കളികളും കലണ്ടറിലെ സൂത്രങ്ങളും വച്ച് സര്‍ക്കാര്‍ കളിച്ചു. അങ്ങനിപ്പോ സര്‍ക്കാരിനെ ആരും അവിശ്വസിക്കണ്ട എന്ന് പിണറായി തീരുമാനിച്ചാല്‍ പ്രതിപക്ഷത്തിന് എന്തുചെയ്യാന്‍ പറ്റും. കേരള നിയമസഭയുടെ സമ്മേളനം എന്നു കേള്‍ക്കുമ്പോള്‍ സ്പീക്കറുടെ മുഖമാണ് ഓര്‍മവരുക. എന്നാല്‍ അങ്ങനെയല്ല. രചന സംവിധാനം പിണറായി വിജയന്‍.

ചെലോര്‍ക്ക് റെഡ്യാവും ചെലോര്‍ക്ക് ആകൂല എന്ന് ഫായിസ് പറഞ്ഞില്ലേ. ആ പറച്ചില്‍ ചെന്നിത്തലക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്തായാലും ചെന്നിത്തലേടേത് റഡ്യായില്ല. എങ്കിലും വിട്ടു കൊടുക്കാന്‍ ഒരുക്കമല്ല. സ്പീക്കറെ പത്തു പറയാതെ അടങ്ങുന്നതെങ്ങനെ. കോവിഡും സാമൂഹ്യ അകലവും പറഞ്ഞ് സഭ മാറ്റിവച്ച സര്‍ക്കാരിന് ഇപ്പോ സഭ ചേരാന്‍ സമ്പര്‍ക്കവുമില്ല കോവിഡുമില്ല. മുഖം മറക്കുന്ന മാസ്കല്ല പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ കേള്‍ക്കാതിരിക്കാനുള്ള ചെവി മറക്കുന്ന മാസ്കാണ് സ്പീക്കറൊക്കെ വച്ചിരിക്കുന്നത് എന്നു തോന്നും. 

മുഖ്യനെ നേരില്‍ ഫോണ്‍ വിളിച്ചാണ്   സഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള പരിപാടിക്ക് ചെന്നിത്തല പേര് കൊടുത്തത്. അവിടെയാണ് പാളിയത്.  റിഹേഴ്സലിന് മിനക്കെട്ടത് വെറുതെയായി. അവിശ്വാസം പോയിട്ട് ശ്വാസം പോലും പിണറായി സര്‍ക്കാര്‍ സമ്മതിക്കില്ല

നിയമസഭാ ടെലിവിഷന്‍ വരുകയായി. ഇനി സഭയിലെ തമ്മിലടികള്‍ ജനങ്ങള്‍ക്ക് തല്‍സമയം നിയമസഭയുടെ ചിലവില്‍ തന്നെ കാണാം. ഇനി സഭ നടക്കുന്ന സമയം മറ്റ് ചാനലുകള്‍ക്ക് റേറ്റിങ് നന്നേ കുറവായിരിക്കും. ആക്ഷന്‍ കോമഡി തുടങ്ങിയ എല്ലാ ചേരുവകളും ലൈവായി കിട്ടുമ്പോള്‍ ജനം രസിച്ചിരിക്കും എന്നുറപ്പാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ശ്രീരാമകൃഷ്ണനൊക്കെ നടത്തിയ സൂപ്പര്‍ ആക്ഷനുകള്‍ ഇടക്കിടക്ക് ടിവിയില്‍ കാണിക്കാവുന്നതാണ്. എത്ര ആവര്‍ത്തിച്ച് വന്നാലും പ്രിയദര്‍ശന്‍ സിനിമ എന്നതുപോലെ നാട്ടുകാര്‍ കുത്തിയിരുന്ന് കണ്ടോളും. 

 സച്ചില്‍ പൈലറ്റിനെപ്പോലെ ചെറിയൊരു ഇടവേള എടുക്കുകയാണ്. ഉടന്‍ മടങ്ങിവരും. പിണറായി വിജയന് ഒരു തട്ടുകേടുണ്ടായാല്‍ മിക്കവാറും ഉടവാളുമൂരി ആദ്യം പറന്നെത്തുക എകെ ബാലനാണ്. ബാലേട്ടന്‍മാര്‍ പൊതുവെ ഉപകാരികളാണല്ലോ. അതുകൊണ്ടാകും. ബാലന്‍ എന്നാണ് പേരെങ്കിലും ബാലിശമായതൊന്നും കക്ഷി പറയില്ല എന്ന് പിണറായിക്കൊരു വിശ്വാസവുമുണ്ട്. 

എല്ലാ വര്‍ഷവും കൃത്യമായി വരുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ മലയാളി തെറ്റാതെ ലിസ്റ്റ് പറയും. കടുത്ത മഴ കനത്ത വെയില്‍ പിന്നെ പിസി ജോര്‍ജിന്‍റെ പുതിയ സഖ്യം. ഇക്കുറിയും മാറ്റമില്ല. വന്നിട്ടുണ്ട്. കോവിഡ് കാലത്തുപോലും സാമൂഹ്യ അകലം പാലിക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊറച്ചധികം സംഘടനകെളെ കൂടെക്കൂട്ടി അവരുടെ രാജാവായാണ് വരവ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...