കനകം മൂലം കാമിനി മൂലം കലഹം പലവിധം ഇപ്പോൾ സുലഭം

thiruva-21072020
SHARE

ഇടത് സര്‍ക്കാര്‍ കടത്തിലാണ് കടത്തിലാണ് എന്ന് ധനമന്ത്രി തോമസ് ഐസക് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ അത് സ്വര്‍ണക്കടത്തിനെക്കുറിച്ചാണെന്ന് മനസിലായില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വന്നുവന്ന് ഇനി കടത്തിലായാലും അത് പറയാനാകാത്ത അത്ര വലിയ പ്രതിസന്ധിയിലാണ് സര്‍ക്കാരുള്ളത്. കനകം മൂലം കാമിനി മൂലം കലഹം പലവിധം മലയാളക്കരയില്‍ ഇപ്പോള്‍ സുലഭം. തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ചീഫ് മിനിസ്റ്റര്‍ ഫെലോ. അധികം കേട്ടിട്ടില്ലാത്ത ആ പദവും പ്രയോഗവും കേരളത്തിന് ഇപ്പോള്‍ പരിചിതമാണ്. നല്ല ഒരു പദവിയായല്ല. മറിച്ച് ഉടായിപ്പ് പോസ്റ്റായിട്ടാണ് അതിനെ ഇപ്പോള്‍ കാണുന്നത് എന്നുമാത്രം. മുഖ്യമന്ത്രിയുടെ ആ ഫെലോയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. പ്രധാനമന്ത്രിയുടെ ആ ഫെലോ ആരാണ് എന്നതാണ് വിഷയം. അതായത് കേരളത്തിലെ കാര്യങ്ങള്‍ നോക്കാന്‍ കേന്ദ്രം ഏല്‍പ്പിച്ചിരിക്കുന്നത് ആരെ എന്ന് അറിയേണ്ടതുണ്ട്. അവകാശവാദവുമായി രണ്ടുപേരാണ് കളത്തിലുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സര്‍ക്കാരിന്‍റെ ഭരണത്തെ നിരീക്ഷിക്കേണ്ട ചുമതല തനിക്കുമാത്രമാണെന്നു പറഞ്ഞാണ് ആരോപണങ്ങളുടെ പെരുമഴ ചെന്നിത്തല തീര്‍ക്കുന്നത്. എന്നാല്‍ ഈ സ്വര്‍ണകടത്തടക്കമുള്ള വെടി ആദ്യം പൊട്ടിച്ചത് ഞാനാണെന്ന് പറഞ്ഞ് സുരേന്ദ്രനും വിട്ടുകൊടുക്കാതെ കട്ടായം നില്‍ക്കുകയാണ്. പണ്ട് കോടിയേരി ആഭ്യന്ത്രമന്ത്രിയായിരുന്ന കാലത്ത് പൊലീസ് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ച് കൂടിത്തെളിഞ്ഞ ആളാണ് സുരേന്ദ്രന്‍. ആഭ്യന്തരവകുപ്പിനെതിരെ അന്വേഷണം നടത്തുന്നതില്‍ ഒരു പ്രത്യേക കഴിവുതന്നെ കക്ഷിക്കുണ്ട്. ചെന്നിത്തല തെല്ലും മോശമല്ല. പുള്ളി മുന്‍ ആഭ്യന്തര മന്ത്രിയാണ്. അന്ന് വഴക്കുണ്ടാക്കി മേടിച്ചതാണെങ്കിലും പൊലീസ് മന്ത്രി പൊലീസ് മന്ത്രിതന്നെയാണല്ലോ. ഇരുവരും ചേര്‍ന്ന് പിണറായി പൊലീസിനെ അറസ്റ്റു ചെയ്യുകയാണ്

അതായത് പറഞ്ഞുവരുമ്പോള്‍ നാല് ഏജന്‍സികളാണ് ഈ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്നത്. ഒന്ന് കസ്റ്റംസ്, രണ്ട് NIA മൂന്ന് രമേശന്‍ സിഐഡി, നാല് പട്ടാളം സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ രാജിയാണ് അവസാനത്തെ രണ്ട് അന്വോഷണ ഉദ്യോഗസ്ഥരുടെയും ആവശ്യം. എന്‍റെ ഓഫീസും ഞാനും സംശുദ്ധരാണ് എന്നതിന് സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്നതാണ് പിണറായി പറയുന്നത്. ആ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്നത് മുഖ്യന്‍ തന്നെയാണ് എന്നു മാത്രം. സെല്‍ഫ് അറ്റസ്റ്റഡ് സര്‍ട്ടിക്കറ്റ്. 

മുഖ്യമന്ത്രിയുടെ രാജിയാണ് സുരേന്ദ്രന്‍റെ ആവശ്യം. അപ്പോളാണ് ഓവര്‍ടേക്ക് ചെയ്യാന്‍ മറ്റൊരു ബീജെപിക്കാരനായ എംടി രമേശ് എത്തിയത്. പണ്ടേ രമേശേട്ടന് സിനിമ വീക്നസാണ്. 

സിഎഎക്കെതിരെ പ്രതിഷേധിച്ച അന്നേ ഈ സിനിമാക്കാരെ  രമേശേട്ടന്‍ നോക്കി വച്ചിരുന്നതാണ്. പക്ഷേ കൈനിറയെ ആരോപണവുമായെത്തിയ പുള്ളി പോയത് എംറ്റിയായാണ്. എന്നുവച്ചാല്‍ ഒഴിഞ്ഞ കൈയ്യുമായി. ആരോപണം ബോക്സ് ഓഫീസില്‍ പൊട്ടി. പൊട്ടിയതല്ല നമ്മുടെ വിഷയം പെട്ടിയാണ്. മുന്‍പ് പെട്ടി തുറന്നപ്പോള്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ അടുത്ത പെട്ടി തുറന്നപ്പോള്‍ പെട്ടു എന്നതാണ് അവസ്ഥ. പിണറായിയും സര്‍ക്കാരും സൂപ്പറാണെന്ന് വിശ്വസിക്കുന്ന ഒരാളേ ഭൂമി മലയാളത്തിലുള്ളൂ. അത് കോടിയേരിയാണ്. പാര്‍ട്ടി പറയുന്നതേ പിണറായി അനുസരിക്കൂ എന്നാണ് ോടിയേരി പറയുന്നത്. സംഗതി ശരിയുമാണ്. പക്ഷേ പാര്‍ട്ടി എന്തുപറയണമെന്ന് പിണറായി തീരുമാനിക്കും എന്നുമാത്രം. 

 സര്‍ക്കാരിനെ ആക്രമിക്കുന്ന ചെന്നിത്തലക്ക് സ്വപക്ഷത്ത് നിരവധി പ്രതിപക്ഷങ്ങളുണ്ട്. എന്നിട്ടും ചൂടും ചൂരും ചോരാതെ രമേശ് ആഞ്ഞടിക്കുകയാണ്. ഒറ്റപ്പെടുത്തുകയല്ല എന്ന തോന്നല്‍ ചെന്നിത്തലക്ക് ഉണ്ടാകാതിരിക്കാന്‍ ആണെന്ന് തോന്നുന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ ഇന്ന് വാര്‍ത്താ സമ്മേളനവുമായി എത്തിയിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സിപിഎമ്മിന് പേടിയില്ല. കാരണം അവര്‍ക്ക് കേന്ദ്ര നേതൃത്വത്തിന്‍റെ വലിയ പിന്തുണയുണ്ട്. സ്വര്‍ണം കടത്താനുള്ള താത്വികമായ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടില്ല എന്നതാണ് ലൈന്‍. പിണറായിക്കിട്ട് പണിയാന്‍ സകല അടവും പയറ്റുന്ന ചെന്നിത്തല ഇതാദ്യമായി സീതാറാം യെച്ചൂരിയുടെ വിലാസം തപ്പിപ്പിടിച്ച് കത്തെഴുതി. മറുപടി വരുന്നത് സ്വര്‍ണ ലിപികളിലായിരിക്കുമോ എന്നറിയാനാണ് രമേശ് കാത്തിരിക്കുന്നത്

കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒന്നൊഴികെ എല്ലാവരും രണ്ടു തട്ടിലാണ്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ പിണറായി രാജിവയ്ക്കണം എന്ന് പറയുന്ന ഒരു വിഭാഗം. രാജി വേണ്ട എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം. എന്നാല്‍ ഇതില്‍ രണ്ടിലും പെടാത്ത ആ കൂട്ടര്‍ ആരാണെന്നല്ലേ. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. സ്വര്‍ണം എന്നു കേട്ടാല്‍ കണ്ണുമഞ്ഞളിക്കാത്ത വിഭാഗം. ഈ കര്‍ക്കിടകത്തിലും നനയാതെ നില്‍ക്കാനൊരു കൂര ഇതുവരെ കിട്ടിയിട്ടില്ല. വെയിറ്റിങ് ഷെഡാണ് ശരണം. ഇടത്തോട്ടോ വലത്തോട്ടോ എന്നറിയാത്തതിനാല്‍ സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടില്ലാത്തതുപെലെയൊരു ഡിപ്ലോമാറ്റിക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. അണികള്‍ വെറുതകെയിരുന്ന് മുഷിയരുത് എന്നുള്ളതുകൊണ്ട് ഇടക്ക് കോട്ടയത്ത് റബര്‍ ബോര്‍ഡിന് മുന്നില്‍ ചെന്ന് കേന്ദ്ര വിരുദ്ധ മുദ്രാവാക്യം തട്ടും. കേട്ടു കേട്ട് റബര്‍ ബോര്‍ഡിന് തന്നെ തഴമ്പിച്ചു. ജോസിന്‍റെയും കൂട്ടരുടെയും ഈ അവസ്ഥ കണ്ട് മനം നിറഞ്ഞ് അകത്തളത്തിരുന്ന് ഒരാള്‍ പാടിത്തിമിര്‍ത്തു

എന്‍റെ പിജെ പുതിയ പാട്ടൊന്നുമില്ലേ സ്റ്റോക്കില്‍

ഇതാണോ പുതിയത്. ഇത് പാടിപ്പാടി വള്ളി തേഞ്ഞ ഐറ്റമല്ലേ

ശരി ശരി. പിജെയുടെ പ്രിയ ഗായകര്‍ ആരൊക്കെയാണ്. 

അപ്പോള്‍ സംഗീത സാന്ദ്രമായ ഈ എപ്പിസോഡ് അവസാനിപ്പിക്കുകയാണ്. നന്ദി നമസ്കാരം. നല്ല വരുന്നുണ്ടെന്നു തോന്നുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...