മുട്ടുവിൻ തുറക്കപ്പെടുമെന്ന് ജോസ്; ചവിട്ടിയാലും തുറക്കില്ലെന്ന് കാനം...!

thiruva-ethirva-02-07-2020
SHARE

മധ്യകേരളത്തില്‍ പുകഞ്ഞുതുടങ്ങിയ കേരള കോണ്‍ഗ്രസ് വിഷയം സംസ്ഥാനമാകെ കത്തിപ്പടരുകയാണ്. കേരള കോണ്‍ഗ്രസിനെ കേരളം ചര്‍ച്ച ചെയ്യുന്നുവെന്നതുതന്നെ  ഓരോ കേരള കോണ്‍ഗ്രസുകാരനും ആഹ്ലാദിക്കാനുള്ള വകയാണ്. അതില്‍ ഗ്രൂപ്പ് നോക്കേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

************************************

അമീബ കണക്കെ പിളരുന്ന കേരള കോണ്‍ഗ്രസ് വളരുന്നേയില്ല എന്ന് ആരും പറയരുത്. വലിയ വളര്‍ച്ചയാണ് ആ പാര്‍ട്ടി എപ്പോളും കൈവരിക്കുന്നത്. സംശയമുള്ളവര്‍ക്ക് തെളിവു തരാം. പണ്ട് പേര് കേരള കോണ്‍ഗ്രസ് എന്നായിരുന്നു. പിന്നീട് ബ്രാക്കറ്റില്‍ ഇംഗ്ലീഷ് അക്ഷരമാല പിറന്നു. എഫോര്‍ ആപ്പില്‍ ബി ഫോര്‍ ബോള്‍ എന്നാണ് കേരളത്തിലെ പതിമൂന്നു ജില്ലകളിലെയും കുട്ടികള്‍ പറഞ്ഞു പഠിക്കുന്നതെങ്കില്‍ കോട്ടയം ജില്ലയില്‍ പ്രത്യേകിച്ച് പാലാ പ്രദേശത്ത് ബി ഫോര്‍ ബാലകൃഷ്ണപിള്ള എഫ് ഫോര്‍ ഫ്രാന്‍സിസ് ജെ ഫോര്‍ ജോസഫ് എം ഫോര്‍ മാണി എന്നിങ്ങനെയാണ് പറഞ്ഞും കേട്ടും ശീലം. പറഞ്ഞുവന്നത് വളര്‍ച്ചെയക്കുറിച്ചാണ്. കേരള കോണ്‍ഗ്രസ് മാണി എന്ന പാര്‍ട്ടി ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി ജോസ്, കേരള കോണ്‍ഗ്രസ് മാണി ജോസഫ് എന്നിങ്ങനെ വളര്‍ന്നു. ആളെണ്ണത്തില്‍ വളര്‍ച്ചയില്ലെങ്കിലും പാര്‍ട്ടിയുടെ പേരിലെ അക്ഷരങ്ങളുടെ എണ്ണത്തില്‍ നല്ല വളര്‍ച്ചയുണ്ട്. കേരള കോണ്‍ഗ്രസ് സുന്ദരിയായ യുവതിയാണെന്നാണ് പാര്‍ട്ടി ഭരണ ഘടന പറയുന്നത്. ആ സുന്ദരിയുടെ അടിത്തറയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 

************************************

ജോസ് കോണ്‍ഗ്രസിന് ജനസ്വാധീനം ഉണ്ട് എന്നാണ് ഇടതുമുന്നണിയടക്കം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഒരു പാര്‍ട്ടി ജനസ്വാധീനം തെളിയിക്കുന്നത് പ്രകടനം നടത്തിയിട്ടോ സമ്മേളനം വിളിച്ചുചേര്‍ത്ത് ആളെക്കാട്ടിയിട്ടോ ഒക്കെയാകും. പക്ഷേ കേരള കോണ്‍ഗ്രസിന് അതിന്‍റെയൊന്നും ആവശ്യമില്ല. വലതുപക്ഷത്തുനിന്ന് ഗറ്റൗട്ടടിച്ച ഉടന്‍ സിപിഎം ജോസുമോന് ആ സര്‍ട്ടിഫിക്കറ്റ് നല്‍കി. ജനങ്ങളെ സ്വീധീനിച്ച നൂറുവ്യക്തികള്‍ എന്ന്  ഈ  ഫോബ്സ് മാസികയൊക്കെ വിലയിരുത്താറില്ലേ. അതുപോലെയൊരു വിലയിരുത്തലും മാര്‍ക്കിടലും സിപിഎമ്മും നടത്തി. മുട്ടുവില്‍ തുടക്കപ്പെടും എന്ന വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്ന ജോസ് മോനും ചവിട്ടിയാലും തുറക്കില്ല എന്ന ലൈനിലുള്ള കാനം രാജേന്ദ്രനും തമ്മിലുള്ള ഏറ്റുമുട്ടലായും ഈ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്താം.നടക്കില്ല എന്ന് കാനം പറഞ്ഞാല്‍ പിന്നെ ഇടതുമുന്നണി യോഗത്തില്‍ ഈച്ച പോലും പറക്കാറില്ല എന്നാണ് വെപ്പ്. അതിരപ്പള്ളി പദ്ധതി കാര്യത്തിലടക്കം നമ്മള്‍ക്കത് കണ്ട് അനുഭവവുമുണ്ട്. അതുകൊണ്ട് കാനം പറയുന്നത് തന്നെ വിശ്വസിക്കാം. 

************************************

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യമാണ് മനുഷ്യനെ ഇക്കണ്ടകാലമത്രയും കുഴപ്പിച്ച സമസ്യ. എന്നാലിപ്പോള്‍ ആ ശ്രേണിയിലേക്ക് മറ്റൊന്നു കൂടി വന്നിരിക്കുന്നു. ജോസ് കോണ്‍ഗ്രസിനെ യുഡിഎഫ് പുറത്താക്കിയതാണോ അതോ മാറ്റി നിര്‍ത്തിയതാണോ. എന്തായാലും യുഡിഎഫ് യോഗത്തില്‍ കയറ്റില്ല എന്ന കാര്യത്തില്‍ ജോസിനും നാട്ടുകാര്‍ക്കും നല്ല ഉറപ്പുണ്ട്. കടുത്ത നിലപാടില്‍ ചൂരലെടുത്ത യുഡിഎഫ് ഇപ്പോള്‍ ആ ചൂരല്‍ മാറ്റിവച്ചിട്ട് ഒരു ഈര്‍ക്കിലാണ് കൈയ്യിലേന്തിയിരിക്കുന്നത്. ഇനി ജോസ്മോനെങ്ങാണും എടുത്ത എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ആധിയാണ് യുഡിഎഫിനെ മനംമാറ്റത്തിനും മിറം മാറ്റത്തിനും കാരണം. പുറത്താക്കിയതല്ല ഒരല്‍പ്പം നീക്കിനിര്‍ത്തിയതാണ് എന്നായി ലൈന്‍. ക്ലീസില്‍ കുസൃതി കാട്ടുന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിന്നില്‍ ചുവരിനോടു ചേര്‍ത്തോ അല്ലെങ്കില്‍ ആ വാതിലിനോട് ചേര്‍ന്ന് പുറത്തോ നിര്‍ത്താറില്ലേ. അതുപോലെ എന്നാണ് വിശദീകരണം

************************************

ജോസ് കെ മാണിയോടുള്ള സാമൂഹ്യ അകലം ലംഘിക്കുന്നത് ആരാകും. ഈ ക്വാറന്‍റീന്‍ ഉടന്‍ കഴിയുമോ. ചോദ്യങ്ങള്‍ ഏറയുണ്ട്. അതിനു മുന്‍പ് 

ഇടവേളയാണ്. എന്നെ പുറത്താക്കുനതല്ല. പരസ്യം കഴിയുന്നതുവരെ ഒന്ന് മാറിനില്‍ക്കുന്നതാണ്. 

************************************

കോവിഡ് എന്നു മാറും എന്ന ചോദ്യം ഇപ്പോള്‍ കേരളത്തില്‍ ആരും ചോദിക്കാറില്ലത്രേ. ജോസ് കോണ്‍ഗ്രസ് ഇനി എങ്ങോട്ട് എന്നതാണ് കേരളം ഉറ്റുനോക്കുന്ന വലിയ ചോദ്യം. ഞങ്ങള്‍ തല്‍ക്കാലം മധ്യത്തില്‍ നില്‍ക്കും എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. മാണിസാറിനെയാണ് നിങ്ങള്‍ പുറത്താക്കയത് എന്ന സെന്‍റിമെന്‍റ്സ് കാര്‍ഡ് പാര്‍ട്ടി ഇറക്കിക്കഴിഞ്ഞു. അതിനോടൊപ്പം തന്നെ ഒളികണ്ണിട്ട് എകെജി സെന്‍ററില്‍ നോക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ആര് കൈകൊട്ടി വിളിച്ചാലും വെട്ടിത്തിരിക്കാന്‍ കഴിവുള്ള ഓട്ടോറിക്ഷ കണക്കെയാണ് ജോസ് മോന്‍ ഓടുന്നത്.‌

************************************

കഴിഞ്ഞ ദിവസം മാണി കോണ്‍ഗ്രസുകാര്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഒരു സമരം സംഘടിപ്പിച്ചു. അന്ന് തോമസ് ചാഴിക്കാടന്‍ വള്ളമിറക്കി തുഴയെറിഞ്ഞു. കൂടെ വള്ളമിറക്കിയ യൂത്ത്ഫ്രണ്ടനാണ് പ്രിന്‍സ് ലൂക്കോസ്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. ജോസ് കോണ്‍ഗ്രസിനൊപ്പം വള്ളമിറക്കിയ പ്രിന്‍സ് കരക്കുകയറിയത് ജോസിന്‍റെ കടവിലല്ല. ജോസഫിന്‍റെ താവളത്തിലാണ്. നൈസായിട്ട് അങ്ങ് തേച്ചു. 

************************************

എന്തുകൊണ്ടാണ് ഈ കരമാറ്റം. സിംപിളായി ഒന്ന് പറയാമോ. 

************************************

ഇത്രയും സിംപിളാകുമെന്നു കരുതിയില്ല. വള്ളം മറിഞ്ഞാല്‍ വെള്ളം കയറും, രണ്ടു തോണിയില്‍ കാലൂന്നരുത് തുടങ്ങിയ പ്രയോഗങ്ങളായിരകുന്നു കൂടുതല്‍ യോജിച്ചത്. 

************************************

നല്ല ക്ഷീണം കാണം. നന്നായി കഴിക്ക്. ശരീരത്തില്‍ പിടിക്കട്ട്. വരും ദിവസങ്ങളില്‍ ജോസ് മാണിക്കെതിരെ ആഞ്ഞടിക്കാനുള്ളതാ. മാണി കോണ്‍ഗ്രസിന്‍റെ കാര്യം അങ്ങനെ തീരുമാനമാകാതെ നീളുകയാണ്. ഇതുപോലെ മറ്റൊരു കാര്യവും തീരുമാനമാകാതെ നീളുന്നുണ്ട്. അത് നമ്മുടെ മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്‍രെ അഴിമതിയാരോപണങ്ങളാണ്. പാടുപെട്ട് ചെന്നിത്തല പലതും കണ്ടുപിടിച്ചോണ്ടുവരും. പക്ഷേ മുഖ്യന്‍ അതിനെ അവജ്ഞയോടെ തള്ളും. രമേശിന് പിന്തുണ നല്‍കേണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടേ കമാന്ന്് മിണ്ടാതെ ചെന്നിത്തലയെ പിണറായി പഞ്ഞിക്കിടുന്നതും കണ്ടിരിക്കും. മുന്നില്‍ കയറാന്‍ നോക്കുന്നവനെ പിന്നില്‍ നിന്ന് വലിച്ചിടുന്നവരെ കോണ്‍ഗ്രസുകാര്‍ എന്ന് കളിയാക്കി വിളിക്കുന്നത് വെറുതെയല്ല. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...