പോകുന്ന പോക്കിൽ താമസിച്ച വീടിന് തീയിട്ടു; ഒരു കേരള കോൺഗ്രസ് കഥ

thiruva-ethirva-06-03-2020
SHARE

എളിയില്‍ നിന്ന് കാണാതായ തോക്കും തിരയും കണ്ടുപിടിക്കുന്നതിനുപകരം ഉണ്ട കാണാനില്ല പൊലീസുകാരാ എന്നു വിളിച്ചുപറഞ്ഞ മാധ്യമങ്ങള്‍ക്ക് ആ വാര്‍ത്ത എങ്ങനെകിട്ടിയെന്ന് അന്വേഷിക്കുന്ന കേരള പൊലീസിനോട് ഇതാവണം ഡാ പൊലീസ് എന്നു പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

ഹൈജാക്കിങ്. അതാണ് ഇന്നത്തെ വിഷയം.കേരള വികസനത്തില്‍ കാര്യമായ പങ്കൊന്നും ചെയ്യാനില്ലെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ നമുക്ക് വലിയൊരു ആശ്വാസമാണ്. മനസറിഞ്ഞ് മലയാളി ചിരപ്പിക്കുന്നത് ഇക്കൂട്ടരാണ്. ബ്രാക്കറ്റിലെ ഇംഗ്ലീഷ് അക്ഷരമാണ് ഇവരെ വേര്‍തിരിച്ചു നിര്‍ത്തുന്നതെങ്കിലും ചിരിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ആ തരംതിരിവൊന്നുമില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. ടിഎം ജേക്കബ് ഉണ്ടാക്കിയ പാര്‍ട്ടി. നിലവില്‍ ജോണി നെല്ലൂരാണ് ചെയര്‍മാന്‍. ആ ജോണി നെല്ലൂര്‍ ജേക്കബിന്‍റെ മകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. തീര്‍ന്നില്ല, അടുത്തത്. കെ എം മാണി ഉണ്ടാക്കിയ പാര്‍ട്ടി. നിലവില്‍ ചയര്‍മാന്‍ പിജെ ജോസഫ്. ആ പിജെ ജോസഫ് മാണിയുടെ മകന്‍ ജോസിനെ പടിയടച്ച് പിണ്ഡംവച്ചു. എന്നിട്ട് ഈ ജോണി നെല്ലൂര്‍ കോണ്‍ഗ്രസും ജോസഫ് കോണ്‍ഗ്രസും ഒന്നിക്കുകയാണ്. അടിപൊളി എന്നല്ലാതെ എന്താണ് പറയേണ്ടത്. കേരള കോണ്‍ഗ്രസല്ല ഇരട്ടിച്ചിരട്ടിച്ച് മുന്നോട്ടുപോകുന്ന അമീബ കോണ്‍ഗ്രസാണ് ഇത്

ഇഷ്ടക്കാരനൊപ്പം ഇറങ്ങിത്തിരിക്കാന്‍ തീരുമാനിച്ച ആള്‍ പോകുന്നപോക്കില്‍ അതുവരെ താമസിച്ച വീടിന് തീവച്ചാല്‍ എങ്ങനെ ഉണ്ടാകും. അതാണ് ജോണി നെല്ലൂര്‍ ചെയ്തത്.  ജോസഫിനൊപ്പം ഇറങ്ങിപ്പോകാന്‍ ബാഗ് തയ്യാറാക്കിയ ജോണി നെല്ലൂര്‍ ജേക്കബ് ഗ്രൂപ്പ് പിരിച്ചുവിട്ടതായി അങ്ങ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ജോണിയെ അനൂബ് ജേക്കബ് പുറത്താക്കി. പിരിച്ചുവിടപ്പെട്ട പാര്‍ട്ടി എങ്ങനെ ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. ഇല്ലാതായ പാര്‍ട്ടിയില്‍ നിന്ന് എങ്ങനെ ജോണിയെ അനൂപ് പുറത്താക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. കഥയില്‍ ചോദ്യമില്ല എന്നു പറയുന്നതുപോലെതന്നെയാണ് ഇതിനുള്ള മറുപടിയും. കേരളകോണ്‍ഗ്രസിന്‍രെ കാര്യത്തില്‍ ചോദ്യമില്ല. കണ്‍മുന്നില്‍ കാണുന്നത് വിശ്വസിക്കുക. ആസ്വദിക്കുക. അത്രമാത്രം.

സത്യത്തില്‍ കേരള കോണ്‍ഗ്രസുകളുടെ വ്യവഹാരങ്ങള്‍ക്കു മാത്രമായി കേരളത്തില്‍ ഒരു കോടതി തുടങ്ങാവുന്നതാണ്. പാര്‍ട്ടി പിളരണം എന്നായിരുന്നു ടിഎം ജേക്കബിന്‍റെ അന്ത്യാഭിലാഷം എന്നാണ് ജോണി നെല്ലൂര്‍ പറയുന്ന വിചിത്ര വാദം. പൊതുവെ കേരള കോണ്‍ഗ്രസുകാരുടെ ചിന്തയില്‍ ഒരു പിളര്‍പ്പ് എപ്പോളും ഉണ്ട് എന്നതിനാല്‍ ജോണിയെ വിശ്വസിക്കാതെയും വയ്യ. അത് അങ്ങനെയല്ല എന്നുപറയാന്‍ ടിഎം ജേക്കബ് ജീവിച്ചിരിപ്പുമില്ല.

കുട്ടനാട്ടില്‍ വള്ളമിറക്കി വലവീശുകയാണ് പിജെ ജോസഫും ജോസ് കെ മാണിയും. ഒന്നിച്ചുനിന്നാല്‍ കറിക്കുള്ള മീനെങ്കിലും കിട്ടിയേനേ. ഇതിപ്പോ പരസ്പരം ചെളിവാരിയെറിഞ്ഞാണ് പോക്ക്. തന്‍റെ ചൂണ്ടയില്‍ ഒരു സീറ്റ് കൊത്തിക്കഴിഞ്ഞെന്നാണ് പിജെ വിശ്വസിക്കുന്നത്. ശരിക്കു കുരുങ്ങിയിട്ട് വലിക്കാം എന്നുകരുതി കാത്തുനില്‍ക്കുകയാണ്. 

അല്ല ജോസപ് സാറേ. ജോസഫ് ഗ്രൂപ്പിനാണ് കുട്ടനാട്ടില്‍ വിജയ സധ്യത എന്ന് ആരാണ് പറഞ്ഞത്

നിങ്ങള്‍ക്ക് വിജയസാധ്യതയുണ്ടെന്ന് നിങ്ങള്‍തന്നെ വിലയിരുത്തിയാല്‍ അത് ശരിയാകുമോ

അടിപൊളി. ജോസഫ് സാര്‍ ഇരതേടുന്ന അതേ കുട്ടനാട്ടില്‍ നഞ്ചുകലക്കാന്‍ മറ്റൊരാളും എത്തിയിട്ടുണ്ട്. സുഭാഷ് വാസു. ശരിക്കുപറഞ്ഞാല്‍ ബിജിജെഎസിന്‍റെ പേര് കേരള കോണ്‍ഗ്രസ് ടി എന്നിട്ടാല്‍ മതിയായിരുന്നു. തുഷാറുണ്ടാക്കിയ പാര്‍ട്ടിക്ക് തനി കേരള കോണ്‍ഗ്രസ് സ്വഭാവമാണ്. പാര്‍ട്ടിയെ പിളര്‍ത്തിയ സുഭാഷസ് വാസു താനാണ് ശരിക്കും ബിഡിജെഎസ് എന്നാണ് പറയുന്നത്. കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ഒരു കളര്‍ വരാന്‍ പറ്റിയ മരുന്നും അദ്ദേഹം പറഞ്ഞുതരും. നിലവിലെ സ്ഥാനാര്‍ഥകളെക്കൊണ്ടുതന്നെ കുട്ടനാട് വീര്‍പ്പുമുട്ടിയിരിക്കുമ്പോളാണ് സുഭാഷിന്‍റെ പുത്തന്‍ ഐഡിയ

സഭാഷായിട്ടുണ്ട് കാര്യങ്ങള്‍. വെള്ളാപ്പള്ളി മല്‍സരിച്ചാലും ഇല്ലെങ്കിലും കുട്ടനാട്ടില്‍ മറ്റൊരു വിഐപി വോട്ടു തേടി കളത്തിലുണ്ടാകും. സുഭാഷ്് വാസുവിന്‍റോതെന്ന് സുഭാഷ് വാസു മാത്രം അവകാശപ്പെടുന്ന  ബിഡിജെഎസ് അഭിമാനപുരസരം അവരുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. 

മനസിലായില്ല. പിന്നെ എവിടെ നിര്‍ത്താനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 

എല്ല ഈ സെന്‍കുമാര്‍ജിയുടെ അറിവോടെയാണോ ഈ പ്രഖ്യാപനം. ഫേസ്ബുക്കില്‍നിന്നിറങ്ങി കുട്ടനാട്ടില്‍ വരാനൊക്കെ ജി ക്ക് സമയം കിട്ടുമോ എന്തോ

സുഭാഷിതം കേള്‍ക്കാന്‍പോയ മാധ്യമങ്ങള്‍ക്കാകട്ടെ നട്ടപ്പാതിരാക്ക് കുട്ടനാട്ടിലെ വട്ടക്കായലില്‍ കുടുങ്ങിയവന്‍റെ അവസ്ഥയായിപ്പോയി . ഇതിപ്പോ എന്താ വാര്‍ത്ത കൊടുക്കുക. ദയവുചെയ്ത് സുഭാഷ്തന്നെ ഈ പ്രശ്നം പരിഹരിച്ചു തരണം എന്ന് അപേക്ഷ

ബിജെപി സംസ്ഥാന ഘടകത്തിലെ വീതംവയ്പ്പ് പൂര്‍ത്തിയായി. വി മുരളീധരപക്ഷം ആധിപത്യം ഉറപ്പിച്ചു. കിട്ടിയ ഭാരവാഹിത്വങ്ങള്‍ ഏറ്റെടുക്കണോ വേണ്ടയോ എന്ന ആലോചന കൃഷ്ണദാസ് പക്ഷത്തിനുണ്ട്. പത്തുവൈസ് പ്രസിഡന്‍റുമാരെ അണിനിരത്താന്‍ കഴിയുന്ന തരത്തില്‍ കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നുവെന്നാകും അമിത് ഷായെയും മോദിയെയും സംസ്ഥാന ഘടകം അറിയിക്കുക. കോണ്‍ഗ്രസിലൊക്കെ ജംബോ പട്ടികയും വിവാദവും അടിക്കടി വാര്‍ത്തയാകുമ്പോള്‍ നമ്മളായിട്ട് കുറക്കേണ്ടതില്ല എന്നാണ് തീരുമാനം. കെ സുരേന്ദ്രകാലത്തെ പട്ടിക

കോവിഡ് 19 നെ പ്രതിരോധിച്ച മലയാളത്തിന്‍റെ കഥ ലോകം ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ സമാനമായ മറ്റൊരു കഥകൂടി കണ്‍മുന്നില്‍ കാണുകയാണ്. മോദി സര്‍ക്കാരിന്‍ററെ ഏകാധിപത്യ നിലപാടുകളെ തടയാനും മലയാളികള്‍ കളത്തിലിറങ്ങി. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരാണ് പാര്‍ലമെന്‍റില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. അടിയുടെ രൂപം മാറിയപ്പോള്‍ സസ്പെന്‍ഷന്‍ കൈയ്യില്‍ കിട്ടി എന്നുമാത്രം. പ്രതാപനം ഉണ്ണിത്താനുമൊക്കെ മുണ്ടുമുറിക്കിയിറങ്ങിയതുകൊണ്ട് ഒരു ഭലമുണ്ടായി. സഭയിലെ എംപി മാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശമായി. ഒന്നും നടക്കുന്നില്ല എന്ന പരാതി ഇതോടെ മാറി. കലാപം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഹാപ്പി ഹോളി എന്നാണ്. ആരാണ് ഇപ്പോള്‍ ഹാപ്പി എന്നു മനസിലായില്ലേ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...