കള്ള റാസ്കലെന്ന് വിളിച്ച് ഇ.പി; ട്വിറ്റിൽ 'പറ്റിച്ച' മോദി..!

te
SHARE

ആര്‍ക്കും അത്ര പെട്ടെന്ന് മനസിലാകാത്ത ഒരു ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തി. ആ ട്വീറ്റില്‍ ഞായറാഴ്ച ഫേസ്ബുക്ക് ഇന്‍സ്റ്റ ഗ്രാം ട്വിറ്റര്‍ എന്നൊക്കെ കുറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്വഭാവം അറിയാവുന്ന മോദി ഫാന്‍സ് കരുതിയത് കക്ഷി സമൂഹമാധ്യമങ്ങളില്‍നിന്ന് വിടവാങ്ങുകയാണ് എന്നാണ്. മോദി വിരോധികള്‍ കരുതിയതാവട്ടെ, രാജ്യത്തെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കാന്‍ പോവുകയാണ് എന്നാണ്. തിങ്കിങ് ഓഫ് എന്നൊരു വാക്ക് ട്വീറ്റില്‍ കടന്നുകൂടിയതാണ് എല്ലാത്തിനും കാരണം. പൊതുവെ ആലോചന എന്നൊന്ന് മോദി സര്‍ക്കാരിനില്ല. അതിപ്പോ ബോംബിടാനാണെങ്കിലും നോട്ട് നിരോധിക്കാനാണെങ്കിലും. അതുകാണ്ടുതന്നെ ആലോചിക്കുന്നുവെന്ന് കുറിച്ചപ്പോള്‍ രാജ്യം അതിനെ പലവിധത്തില്‍ അവലോകനം ചെയ്തു. മോദി കശ്മീരിലേക്ക് താമസം മാറുകയാണെന്നുവരെ ധരിച്ചവരുണ്ട്. നിലവില്‍ അവിടെയാണല്ലോ ഇന്‍റര്‍നെറ്റും ടെലഫോണുമില്ലാത്തത്. മോദിയുടെ ട്വീറ്റ് ഇംഗ്ലീഷ് വിദ്വാന്‍ ശശി തരൂരിനുപോലും മനസിലായില്ല. പിന്നല്ലേ സാധാരണക്കാരന്. 

അതെ അതായിരുന്നു സസ്പെന്‍സ്. ഞായറാഴ്ച ഇനി ആര്‍ക്കും മോദിയുടെ വാളില്‍ പോയി ചീത്തവിളി നടക്കില്ല. അന്ന് രാജ്യത്തെ സ്ത്രീകളുടെ പോസ്റ്റുകളാണ് അതിലുണ്ടാവുക. ഒരു ദിവസം ഊരിക്കിട്ടി. ഇനി നിയമസഭയിലെ കാഴ്ചകളാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ ആവശ്യമില്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരാതിരിക്കാന്‍ കോടതിയില്‍ അഭിഭാഷകര്‍ക്കായി കാശ് വാരി എറിയുകയാണ്. അത്ര പെരിയ കൊലയല്ല അതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് കാര്‍ക്കശ്യമുള്ളതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ കോടതിയില്‍ വാദിക്കുന്നത് എന്നാണ് വെയ്പ്പ്. അല്ലാതെ പാര്‍ട്ടിക്കാര്‍ പ്രതികളായതിനാലല്ല. ഇതൊന്നും പറഞ്ഞാല്‍ പക്ഷേ ഷാഫി പറമ്പിലിലൊന്നും മനസിലാകില്ലോ. ഡിജിപി ബഹ്റയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് എന്നായി ഷാഫി. തന്നെ ബഹ്റ എന്നു വിളിച്ചതുകൊണ്ടാണോ എന്നറിയില്ല പിണറായി ക്ഷുഭിതനായി. 

എകെജി സന്‍ററില്‍നിന്ന് കൊടുത്തതിന്‍റെ കണക്ക് പക്ഷേ പിണറായി പറയാന്‍ നിന്നില്ല. ആരോപണത്തെ പതിവ് അസഹിഷ്ണുതയോടെ നേരിട്ടു. ഷാഫിയുടെ പ്രസംഗത്തെ സഭാരേഖയില്‍ വിടുവായിത്തം എന്ന തലക്കെട്ടോടെ നല്‍കണം എന്നായി മുഖ്യന്‍. ഇത് പ്രതിപക്ഷം ഞെട്ടലോടെയാണ് കേട്ടത്. പിണറായി പറഞ്ഞപ്പോളാണ് ഇത് വിടുവായത്തമാണെന്ന് സ്പീക്കറിനും ഓര്‍മവന്നത്. 

സര്‍ക്കാരിനെ ഇങ്ങനെ പ്രതിപക്ഷം പഞ്ഞിക്കിടുകയാണ്. മുഖ്യന്‍ ഒറ്റക്ക് എഴുനേറ്റുനിന്നാണ് എല്ലാ തല്ലും ഏറ്റുവാങ്ങുന്നത്. അപ്പോള്‍ മുഖ്യന്‍റെ അടുത്തിരിക്കുന്ന ഇപി ജയരാജന് അത് സഹിച്ചില്ല. സഭയില്‍ പിണറായിയുടെ വലതുവശത്തിരിക്കുന്നതിനാല്‍ താനാണ് മുഖ്യന്‍രെ വലംകൈ എന്നൊരു വിചാരം ഇപിക്കുണ്ട്. അതുകൊണ്ടുമാത്രം ഇപി ചില പ്രയോഗങ്ങള്‍ നടത്തി. ശരിക്കും അതായിരുന്നു വിടുവായത്തം. 

ആഭ്യന്തരമന്ത്രിയുടെ അടുത്തിരുന്ന ഇപി പൊലീസ് നിഘണ്ടുവിലെ ആദ്യ വാക്ക് പ്രയോഗിച്ചതില്‍ സ്പീക്കര്‍ തെറ്റുകണ്ടില്ല. ഇപി പറഞ്ഞത് വിടുവായിത്തമാണെന്ന് പിണറായിക്ക് തോന്നിയതുമില്ല. റാസ്കല്‍ എന്നതിന് പ്രകാശം പരത്തുന്നവന്‍ എന്നൊക്കെ  അര്‍ഥം കാണുമോ എന്ന് വരും ദിവസം പാര്‍ട്ടി പറയുമായിരിക്കും.  പക്ഷേ സഭാ ചട്ടങ്ങള്‍ നന്നായറിയാവുന്ന വിഡി സതീശന് അത് അങ്ങനെ വിട്ടുകൊടുക്കാനാകില്ലല്ലോ

പറഞ്ഞോളൂ. പക്ഷേ ഇപി പറഞ്ഞതുപൊലെയൊന്നുമാകരുത്. 

ബഹ്റയെ പിണറായി തോളിലേറ്റിയിരിക്കകയാണെന്ന് ഇനിയും പ്രതിപക്ഷത്തിന് മനസിലായിട്ടില്ല. ഈ സര്‍ക്കാര്‍ ആദ്യം മാറും. അതിനുശേഷമേ ഡിജിപി സ്ഥാനത്തുനിന്ന് ബഹ്റ മാറൂ. അതൊന്നും അറിയാതെയാണ് ചെന്നിത്തല ഈ വെടിയൊക്കെ പൊട്ടിക്കുന്നത്

മുഖ്യമന്ത്രിയുടെ കസേരയില്‍ ബഹ്റയാണ് ഇപ്പോളുള്ളത് എന്ന ഷാഫിയുടെ ആലങ്കാരിക പ്രയോഗം മലയാള സാഹിത്യകരാരന്‍  ജി സുധാകരന് തെല്ലും പിടിച്ചില്ല. ക്രമപ്രശ്നം ഉന്നയിച്ച ജി എഴുന്നേറ്റു. അടിയന്തിരപ്രമേയത്തില്‍ ക്രമപ്രശ്നം പതിവില്ല. പക്ഷേ പതിവുകള്‍ ജി സുധാകരന് ഇഷ്ടമല്ല.

അടുത്തതായി വിടുവായത്തം പറയാന്‍ എത്തുന്നത് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജേട്ടനാണ്. നിലവിലെ പ്രസിഡന്‍റ് കെ സുരേന്ദ്രനെപ്പറ്റിയാണ് രാജേട്ടന് വിടുവായത്തം പറയാനുള്ളത്. 

കുമ്മനത്തിന് ഇനിയും ചിലത് പറയാനുണ്ട്. അത് കേള്‍ക്കുമ്പോള്‍ കേരളത്തെക്കുറിച്ചാണോ അതോ കേന്ദ്രത്തെക്കുറിച്ചാണോ എന്ന് സംശയം തോന്നിയാല്‍ അതില്‍ കമ്മിറ്റിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല എന്ന മുന്നറിയിപ്പോടെ തുടങ്ങുകയാണ്.  

ഇതല്ലാതെ മറ്റൊരു വരുമാന മാര്‍ഗം ഉണ്ട്. ജിഎസ്ടി എന്നു പറയും. ഭാഗ്യത്തിന് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ആ പണം കേരളത്തിന് നല്‍കിയിട്ടില്ല. അതുകൊണ്ട് ചമ്മാതെ കുമ്മനം ജിക്ക് തുടരാം.

അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റുന്നത് മോശം കാര്യമാണത്രേ. അതും തെറ്റ് കണ്ടുപിടിച്ചതിന്. ഡല്‍ഹിയിലെ ജഡ്ജിമാര്‍ക്കൊന്നും ഈ ന്യായം ബാധകമാവില്ലേ ആവോ. ന്യായം പറയുമ്പോള്‍ അതിലൊരു ന്യായം വേണമല്ലോ. അപ്പോ എന്താ അടുത്ത വെളിപാട്.

ആ നേരാ. വിദ്വേഷമില്ലായ്മയുടെ നേര്‍ചിത്രം ഡല്‍ഹിയില്‍ കണ്ടാരുന്നു. അപ്പോ തല്‍ക്കാലം അടുത്ത വിടുവായിത്തത്തിലേക്ക് കടക്കുകയാണ്. അതിനായി ഭക്തികാര്യ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എത്തിയിരിക്കുന്നത്. വിഷയം കുടുംബാസൂത്രണം അധവാ മാന്യതയുടെ മുഖംമൂടി

തലസ്ഥാനത്ത് വഞ്ചിയൂരില്‍ ഭക്ഷണമില്ലാത്തതിനാല്‍ കുട്ടികള്‍ മണ്ണുതിന്നെന്ന സംഭവം പുറത്തുവന്നതാണ് ഈ പറച്ചിലിനാധാരം. അവര്‍ മണ്ണുതിന്നിരുന്നില്ല. പകരം ഒരു പഞ്ചിനുവേണ്ടി മണ്ണുകഥ പാര്‍ട്ടി സഖാക്കള്‍ മെനഞ്ഞതാണെന്നാണ് കടകംപള്ളി പറയുന്നത്. അതൊക്കെ അറിയാമെങ്കില്‍ പിന്നെ എന്തിനാണ് ആ സഖാക്കള്‍ക്കെതിരെ നടപടിയെടുത്തത് ആവോ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...