വീണ്ടും ചില ‘വീട്ടു’കാര്യങ്ങള്‍; ലൈഫ് പദ്ധതിയുടെ ക്രെഡിറ്റ് ആര്‍ക്ക്..?

thiruva-ethirva-02-03-2020
SHARE

മൊത്തം ഒരു കണക്കല്ല ഇപ്പോഴത്തെ ഭരണപ്രതിപക്ഷത്തിന്‍റേത്. പിണറായി വിജയന്‍ സര്‍ക്കാരിന് ഒരു കണക്ക്, മുന്‍ സര്‍ക്കാരിന്‍റെ മുഖ്യന് പിണറായി സര്‍ക്കാര്‍ കൊടുത്ത വകയില്‍ കിട്ടിയത് വേറെ കണക്ക്. ഈ കണക്കുകള്‍ക്കിടയില്‍ യാതൊരു കണക്കുകൂട്ടലിനും മുതിരാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. ഭൂഗോളത്തിന്‍റെ സ്പന്ദനമായ കണക്കിന്‍റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

എല്‍ഡിഎഫ് സര്‍ക്കാര്‍ നാട്ടില്‍ വീടില്ലാത്ത രണ്ടുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തു എന്നാണ് അവകാശപ്പെടുന്നത്. ലൈഫ് എന്നാണ് പദ്ധതിയുടെ പേര്. ഇക്കഴിഞ്ഞ ദിവസം അതിന്‍റെ ഉദ്ഘാടനവും നടന്നു. പാലുകാച്ചലിന് നേരിട്ടെത്തി പാല് തിളച്ചു തൂവന്നത് കണ്ടാണ് പിണറായി സഖാവ് ആനന്ദാശ്രു പൊഴിച്ചത്. ഇപ്പോഴത്തെ ഒരു  ലോകക്രമം അനുസരിച്ച് ഷോയ്ക്കാണല്ലോ പ്രാധാന്യം. അതായത് എല്ലാം വിളിച്ചുപറഞ്ഞും ഷോ കാണിച്ചും ആളുകളെക്കൊണ്ട് കൈയ്യടിപ്പിച്ച് ആനന്ദിക്കുക. മോദിയും ട്രെംപും കെട്ടിപ്പിടിക്കുന്നത് സ്നേഹം കൊണ്ടൊന്നും അല്ലല്ലോ, നാട്ടാരെ കാണിക്കാന്‍ വേണ്ടി മാത്രമാവുന്നത് പോലെ. ആ ഒരു ലോകക്രമത്തില്‍ ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം പരിമിതമായ സൗകര്യത്തിലാണെങ്കിലും ശരി ഒരു ഷോ ആക്കി മാറ്റിയതില്‍ ഒരു തെറ്റും പറയാനാവില്ല.

പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞായിരുന്നു ശരിക്കും ഷോ. അതിലാണ് പിണറായി സഖാവിന്‍റെ മറുപടിയും നെടുങ്കന്‍ ഡയലോഗുകളും ഒക്കെ ഉള്ളത്. കേരളത്തില്‍ എന്തു പദ്ധതി വന്നാലും അതില്‍ കേന്ദ്രത്തിന്‍റെ പങ്ക് എന്ന വിഷയത്തിലൂന്നിയാണ് ബിജെപിക്കാരുടെ പ്രചാരണം. അങ്ങനെ പലതും വിളിച്ചു പറയുന്ന കൂട്ടത്തില്‍ സുരേന്ദ്രന്‍ജിക്ക് കണക്കൊക്കെ തെറ്റിപ്പോവും. അത് കാര്യമാക്കണ്ട. അധ്യക്ഷസ്ഥാനത്ത് ഒന്ന് ഇരുന്നതല്ലേ ഉള്ളൂ. ഇനിയും നീണ്ടു നിവര്‍ന്ന് സമയം കിടക്കുകയല്ലേ.

ഇതോടെ ബിജെപി ഹാപ്പിയായി. ഇനി പ്രതിപക്ഷത്തിന്‍റ ഊഴമാണ്. പതിവുപോലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്ടകരിച്ചു. ഒന്നാമത് കേരളത്തില്‍ ഇത്തരം പാര്‍പ്പിട പദ്ധതികള്‍ എഴുപതുതൊട്ട് തുടങ്ങിയതാണ്. ലക്ഷം വീട് കോളനിയൊക്കെ പോലെ. അതുകൊണ്ട് പ്രതിപക്ഷത്തിന് ഇത് ഉമ്മന്‍ചാണ്ടി തറ കെട്ടി ബെല്‍റ്റ് വാര്‍ത്ത പദ്ധതിയുടെ മെയിന്‍ വാര്‍പ്പ് മാത്രമാണ്. അതുകൊണ്ട് സിമന്റ് കൂട്ടലിനും മറ്റും വേണ്ടത്ര പരിഗണന കിട്ടാത്തതിനാല്‍ അവര്‍ ബഹിഷ്കരിച്ചു. പണ്ട് മെട്രോ ട്രെയിന്‍ ഉദ്ഘാടനം ബഹിഷ്കരിച്ചതിന് ബദലായി മെട്രോയില്‍ കയറി പ്രതിഷേധിച്ച കൂട്ടരാണ്. അതുപോലെ എങ്ങാനും ഈ വീടുകളില്‍ വന്ന് കയറുമോ എന്നേ പേടിക്കേണ്ടതുള്ളു.

ഇങ്ങനെ ഉദ്ഘാടനദിവസം തിരിച്ചുപോയ ചാണ്ടിസാര്‍ ഇന്ന് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. പിണറായിയുടെ കൈവശമുള്ള കണക്കല്ല ഉമ്മന്‍ ചാണ്ടിയുടെ കൈയ്യിലുള്ളത്. രണ്ടും രണ്ടാണ്. 

പക്ഷേ ഒരു കാര്യമുണ്ട്. ഈ പാര്‍പ്പിട പദ്ധതി നടപ്പായതുകൊണ്ടാണ് ഇങ്ങനെയൊക്കെ ക്രെഡിറ്റ് ചോദിച്ച് വരാന്‍ ഒരവസരം കിട്ടിയതെന്ന കാര്യം മറക്കാന്‍ പാടില്ല. തന്‍റെ പങ്കുകൂടി അവകാശപ്പെടാന്‍ ചാണ്ടിസാറിന് സാധിച്ചത് അത് നടപ്പായതുകൊണ്ടാണല്ലോ. അപ്പോ ഈ പദ്ധതി നടപ്പായെന്ന് സമ്മതിക്കേണ്ടിയും വന്നിരിക്കുന്നു. 

ഇങ്ങനെ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നവരോട് വല്ലാതെ ഏറ്റുമുട്ടാന്‍ നില്‍ക്കരുത്. അവരെ അവരുടെ പാട്ടിന് വിടുക. പകരം അവര്‍ക്ക് വീഴ്ചവരുന്നതും കാത്ത് ക്ഷമയോടെ ഇരിക്കുക. അപ്പോ വേണം കേറി കളിക്കാന്‍. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പോയ ബുദ്ധി ആന പിടിച്ചാല്‍ പോലും കിട്ടില്ല. 

തല്‍ക്കാലം ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളില്‍ പോയി സ്വന്തം പ്രവര്‍ത്തകരോട് ഒരു സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മതി. അങ്ങനെ ഇതിന്‍റെ ഒരു കണക്ക് കെപിസിസിക്ക് ശേഖരിക്കാവുന്നതാണ്. ഒരിടവേള കഴിഞ്ഞ് ബാക്കി.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് പൊലീസിനോടുള്ള സ്നേഹം അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതല്‍ കാണുന്നതാണ്. അത് കേവലം ആഭ്യന്തര മന്ത്രിയായതുകൊണ്ട് മാത്രമല്ല. ലോക് നാഥ് ബഹ്റയാണ് അതിന്‍റെ ഒരു പട്ടുനൂല്‍പ്പാലം. ബഹ്റ വലിയ കക്ഷിയാണെന്നും പണ്ട് ഡേവിഡ് ഹെഡ്്്ലിയെയൊക്കെ അമേരിക്കയില്‍ പോയി ചോദ്യം ചെയ്ത് വിറപ്പിച്ച ആളാണെന്നുമൊക്കെ പിണറായി എപ്പോഴും ഓര്‍ക്കും. അങ്ങനെ ഒരു ഡിജിപിയുടെ മന്ത്രിയായി ഇരിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന ആളുമാണ് പിണറായി. അതുകൊണ്ട് ബഹ്റയെ തൊട്ടാല്‍ പിണറായിക്ക് നോവും.

സെന്‍കുമാറിനെ മാറ്റിയാണല്ലോ ബഹ്റയെ കൊണ്ട് വന്നത്. ബഹ്റയെ നാലുപറയാന്‍ പ്രതിപക്ഷം വാളെടുക്കുമ്പോഴൊക്കെ ഇപ്പോഴത്തെ സെന്‍കുമാറിനെ ഓര്‍മിപ്പിച്ചാല്‍ പ്രതിപക്ഷത്തിന്‍റെ കാറ്റുപോവുമെന്ന് പിണറായിക്ക് അറിയാം. എന്തിന് സെന്‍കുമാര്‍ ഡിജിപി ആയ കാലത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നവരാണ് നാട്ടിലെ ജനാധിപത്യവാദിങ്ങളെല്ലാം. അതുകൊണ്ടൊക്കെ ലോക്നാഥ് ബഹ്റ ഞാനാണ് കള്ളന്‍ എന്നു സ്വയം വിളിച്ചുകൂവിയാല്‍ പോലും പിണറായി മുഖ്യന്‍ വിശ്വസിക്കില്ല. ആ ഉറപ്പ് ബഹ്റയ്ക്കും ഉണ്ട്. പ്രതിപക്ഷം തല്‍ക്കാലം ലാവലിന്‍ ഒക്കെ എടുത്ത് വീശുകയേ നിര്‍വാഹമുള്ളു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...