തെറിവിളിക്കാനുള്ള അഭിപ്രായ സ്വാതന്ത്രം; വി.മുരളീധരൻ വക

Thiruvaa_28-02
SHARE

അധികാരവും പോലീസും കോടതി വരേയും കൂടെയുണ്ടായിട്ടും വേണ്ടത്ര പരിഗണനയോ സ്നേഹമോ കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. വേഷം കണ്ട് എളുപ്പം തിരിച്ചറിയാവുന്നവര്‍ കൂടിയാണിവര്‍. തിരുവാ എതിര്‍വായുടെ ഈ എപ്പിസോഡ് അവര്‍ക്ക് സമര്‍പ്പയാമി. 

അപ്പോ പറഞ്ഞുവന്നത് ബിജെപിക്കാരെക്കുറിച്ചാണ്. അവര്‍ക്ക് വല്യ പരാതികളാണ്. കേരളത്തിലാണെങ്കില്‍ പറയണ്ട. വന്‍ കരച്ചിലാണ്. ദേശീയ തലത്തില്‍ രാജ്യഭരണം ഉണ്ട്, ഭരിക്കുന്നിടത്തൊക്കെ പൊലീസ് വരെ ഏത് തെമ്മാടിത്തത്തിനും കട്ടക്ക് കൂടെ നില്‍ക്കും. പോരാത്തതിന് കോടതികള്‍ വരെ കേസുകള്‍ പരിഗണിക്കാതെ മാറ്റിവരെ വയ്ക്കും. എന്നിട്ടും പരാതിയാണ്. പാവങ്ങള്‍. എന്ത് കിട്ടിയാലാണോ ഒന്ന് ആശ്വസിക്കുക. ഇതിപ്പോ കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ആകെ വിഷമത്തിലാണ്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി നേതാവ് കപില്‍ മിശ്രയെയൊക്കെ കേട്ട് വിജൃംഭിതനായ അട്ടപ്പാടിക്കാരന്‍ യുവാവ് ഫെയ്സ്ബുക്കിലൂടെ തന്നാലാവും വിധം ആഹ്വാനകലാപം നടത്തി, പൊലീസ് പിടിച്ച് അകത്തിടുകയും ചെയ്തു. പക്ഷേ ഇതല്ലപോലും പൊലീസ്. 

അയ്യോ പാവം. ചെറുക്കന്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ താരാട്ട് പാടിയതായിരുന്നല്ലേ. അറിഞ്ഞില്ല. പൊലീസ് പിടിച്ചത് വലിയ കഷ്ടമായിപ്പോയി.

ബിജെപിക്കാരെ സംബന്ധിച്ച് ഇതൊക്ക അഭിപ്രായസ്വാതന്ത്ര്യങ്ങളില്‍ പെട്ട കാര്യങ്ങളാണ്. എതിര്‍ക്കുന്നവരെ വെടിവയ്ക്കാന്‍ പറയുക, തല്ലിയോടിക്കുക, കല്ലെടുത്ത് എറിഞ്ഞ് കൊല്ലുക, ശൂലത്തില്‍ കുത്തി നിറുത്തുക എന്നതൊക്കെ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്. ആവും. പക്ഷേ കേരളം ദക്ഷിണേന്ത്യയില്‍ ആയിപ്പോയില്ലേ. അതുകൊണ്ടാണ്.

അതില്‍ കാര്യമുണ്ട്. ആ പറഞ്ഞതില്‍ മാത്രം. ആ പ്രചരിപ്പിക്കുന്ന പണി പൊലീസിന്‍റെ പണിയല്ല. 

പക്ഷേ മുരളീധരന്‍ജി പറയുന്ന പൊലീസിന്‍റെ പണി എന്താണെന്ന് ഡല്‍ഹിയിലേക്ക് നോക്കിയാല്‍ മതി. ഡല്‍ഹി കലാപത്തിലും സമീപകാല പ്രശ്നങ്ങളിലുമൊക്കെ നമ്മള്‍ അത് കണ്ടതാണ്. 

ഇങ്ങനെയൊരു പോലീസിനെ കേരളത്തില്‍ വേണ്ട സാര്‍. നമ്മള്‍ സമാധാനമായി ജീവിച്ചു പോകുന്നത് കണ്ടിട്ട് തീരെ സഹിക്കുന്നില്ലെങ്കില്‍ പോട്ടെ. അങ്ങ് ഇപ്പോ ഡല്‍ഹിയില്‍ ഒക്കെയല്ലേ. ഇവിടേക്ക് വല്ലപ്പോഴും വരുന്ന ആളല്ലേ. ഇങ്ങനെ വാശിപിടിക്കരുത്. 

ആ ഭരണഘടന. ആ അമിത് ഷായും ഡല്‍ഹി പൊലീസും ഇതൊന്നും കേള്‍ക്കണ്ട കെട്ടോ. ഭരണഘടനയൊക്കെ പൊക്കിക്കൊണ്ട് വന്നാല്‍ അത് രാജ്യദ്രോഹമാവും. പുതിയൊരു ഭരണഘടന. അതാണല്ലോ ജീകളുടെ ഉദ്ദേശ്യം തന്നെ. ആ നിലയ്ക്ക് മുരധീരന്‍ജി അത് പറയരുത്. പാര്‍ട്ടി വിരുദ്ധനായിപ്പോവും. പക്ഷേ ഇതൊക്കെ കേരളത്തിലായതുകൊണ്ട് പറയാം എന്നുവച്ചാണെങ്കില്‍ ഇഷ്ടംപോലെ ആയിക്കോളൂ. കാരണം, ഈ രാജ്യത്തിന്‍റെ അവസാനത്തെ അത്താണി ആ ഭരണഘടനയാണ് സാര്‍. ആ ഘടനയ്ക്ക് രാജ്യതാല്‍പര്യങ്ങള്‍ നടപ്പാവുന്നില്ല എന്നതുകൊണ്ടാണ് സര്‍ ഈ പ്രക്ഷോഭമൊക്കെ.

അപ്പോ മുരധീരന്‍ജി ഉദ്ദേശിക്കുന്ന പൊലീസ് എന്നു പറഞ്ഞാല്‍ ഇതൊക്കെയാവും. സര്‍വകലാശാല ലൈബ്രറിയില്‍ പോയി അടിച്ചു തകര്‍ക്കുക, കലാപകാരികള്‍ക്ക് ഒത്താശ ചെയ്ത് സിസിടിവി അടിച്ചുപൊട്ടിക്കുക, തുടങ്ങിയ കലാപരിപാടികളാവും.

ഇതിനൊക്കെ പുറമേയാണ് കോടതിയിലെ കാര്യങ്ങള്‍. അര്‍ധരാത്രി കേസ് പരിഗണിച്ച് കലാപആഹ്വാനം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട ജഡ്ജിയെ അര്‍ധരാത്രി തന്നെ സ്ഥലം മാറ്റുക. പിറ്റേന്ന് കേസ് പരിഗണിക്കുമ്പോ കേസെടുക്കാനുള്ള സമയം ആയിട്ടില്ലെന്ന് പറയുക. അത് കേട്ട് കോടതി കേസ് മാറ്റിവയ്ക്കുക. മഹത്തായ ആചാരങ്ങളാണ് നടക്കുന്നത്. 

ഇനി ബിജെപി എന്ന പാര്‍ട്ടിയെകുറിച്ചാണ് അല്‍പനേരം. ആ പാര്‍ട്ടി ലോകത്തിലേക്കും വച്ച് ഏറ്റവും ജനാധിപത്യസ്വഭാവമുള്ള പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി പ്രസിഡന്‍റ് തിരഞ്ഞെടുപ്പൊക്കെ അങ്ങനെയാണുപോലും.

അവര്‍ ദിവങ്ങളോളം കാത്തിരുന്നെങ്കില്‍  മാസങ്ങളോളും ഒരു പ്രസിഡന്‍റിനെ കാത്തിരുന്ന ആള്‍ക്കാരാണ് ഇവിടെ കേരളത്തിലുള്ളത്. 

എങ്ങനെ ഉണ്ടാകും. അത് അദ്ദേഹം തന്നെ തീരുമാനിക്കുന്നതാണല്ലോ. മുരളീധരന്‍ജി ഇങ്ങനെ ബഡായി പറയരുത്.

എപ്പോ...അതെപ്പോ...ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നിട്ടാണോ കൃഷ്ണദാസും എം.ടി. രമേശുമൊക്കെ പരാതിയുമായി പോയത്. അവരൊന്നും ഈ പ്രവര്‍ത്തകരില്‍ വരില്ലേ ജീ.

ആകെ ഒരു എം.എല്‍എ.യേ ഇവിടെ ഉള്ളു. എന്നിട്ടും ഗ്രൂപ്പിസത്തിനൊരു കുറവുമില്ല. അധ്യക്ഷനെ തീരുമാനിച്ചാല്‍ പോലും തമ്മിലടിയാണ്. അമിത് ഷാ പറഞ്ഞത് കേള്‍ക്കാത്ത ഏക ബിജെപിക്കാര്‍ കേരളത്തിലാവും. 

വെള്ളാപ്പള്ളി നടേശന്‍ ചേട്ടനുവരെ അക്കാര്യത്തില്‍ ഒരു അഭിപ്രായമേയുള്ളു. 

ഇതൊന്നും കേട്ട് സുരേന്ദ്രന്‍ജി തളരരുത്. നമുക്കീ മുസ്ലീങ്ങളെ രണ്ടു പറഞ്ഞും പാക്കിസ്ഥാന്‍ ഭീകരത പറഞ്ഞും എത്രകാലം വേണമെങ്കിലും പിടിച്ചുനില്‍ക്കാവുന്നതാണ്. 

പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് വലിയ വിഷമമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ആലോചിച്ച്. പിണറായി ഒന്നും മിണ്ടുന്നില്ല എന്നതാണ് ചെന്നിത്തലയെ ആശങ്കപ്പെടുത്തുന്ന കാര്യം. സഖാവ് ഒന്ന് മിണ്ടികിട്ടിയാല്‍ ചെന്നിത്തല ഓക്കെ ആണ്.

ഉണ്ടപോയ കേസിലും തോക്ക് കാണാതായ കേസിലും സിബിഐ അന്വേഷണം മതിയെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു തീരുമാനത്തിലെത്തിയതുതന്നെ കഴിഞ്ഞയാഴ്ചയാണ്. ആ നിലയ്ക്ക് പിണറായി വിജയന് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കുറച്ചൂടെ സമയം ഒക്കെ അനുവദിക്കാവുന്നതാണ്. പക്ഷേ ടോമിന്‍ ജെ തച്ചങ്കരിയെ കേസ് ഏല്‍പിച്ചതില്‍ മുന്‍ ആഭ്യന്തര മന്ത്രിക്ക് എന്താണാവോ ഇത്ര പ്രശ്നം. അതൊന്ന് പരിശോധിക്കേണ്ടതാണ്. വല്ലതും കിട്ടും.

ഇനിയെങ്കിലും മുഖ്യമന്ത്രി ഒന്നു മിണ്ടണം. ഇല്ലെങ്കില്‍ ഈ ചെന്നിത്തല ഇതൊക്കെ പറഞ്ഞ് നാറ്റിക്കാനാണ് സാധ്യത. ആ ഉപദേഷ്ടകരോട് ആരോടെങ്കിലും ഒന്ന് ചോദിച്ച് ഒരു തീരുമാനമെടുത്താ മതി. എന്തെങ്കിലും പറയൂ. പ്ലീസ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...