ഉണ്ടയില്ലാഞ്ഞത് പിണറായിക്ക് പാരയായി; ഉണ്ടയിട്ട് വെടിവയ്ക്കാന്‍ പറഞ്ഞത് മോദിക്കും

newthiruva
SHARE

കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. സ്കോട്‍ലന്‍റ് യാഡിനെ വെല്ലുന്ന ടീംസാണ് കേരളത്തിലെ സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങള്‍. പല കേസുകളും ഇതിന് മുമ്പും ഈ സെക്രട്ടറിയേറ്റ് അന്വേഷിച്ചിട്ടുണ്ട്. പക്ഷേ വേണ്ടപ്പെട്ടവരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് ചരിത്രം. ബഹ്റ രാജിവയ്ക്കണം എന്നുപറയുന്നവരോട് വേണമെങ്കില്‍ ഞാന്‍ രാജിവയ്ക്കാം എന്നാലും ബഹ്റക്കുട്ടന്‍റെ തൊപ്പി അഴിപ്പിക്കില്ല എന്നുപറയാനുംമാത്രം മഹാമനസുള്ള ആളാണ് ആഭ്യന്തരമുഖ്യന്‍ പിണറായി വിജയന്‍. പറയാനുള്ളത് മുഖ്യമന്ത്രി പറയും എന്നാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്  ബഹ്റക്കുള്ള വിശിഷ്ട സേവാമെഡല്‍ ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണെന്ന് മുഖ്യന്‍ എന്ന് ഉറപ്പിച്ചുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഭരണകൂടം അത് മോദിയുടെ ആയാലും പിണറായിയുടെ ആയാലും അവരുടെ ഇപ്പോളത്തെ ശത്രു ഉണ്ടയാണ്. വെടിവയ്ക്കാന്‍ ഉണ്ടയില്ലാതിരുന്നതാണ് പിണറായിക്ക് പാരയായതെങ്കില്‍ ഉണ്ടയിട്ട് വെടിവയ്ക്കാന്‍ പറഞ്ഞതാണ് മോദിക്കും കൂട്ടര്‍ക്കും പാരയായത്. ഠോ എന്ന് വെടിശബ്ദം എഴുതുന്നതിന്‍റെ ഠ എന്ന അക്ഷരം പേരിനൊപ്പമുള്ള അനുരാഗ് ഠാക്കൂര്‍ പൊട്ടിച്ച ഹോലി മാരോ ഡയലോഗിന്‍റെ  പുകകാരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന് ചെറിയൊരു തിരിച്ചറിവ് ബിജെപിക്കുണ്ടായിട്ടുണ്ട്. പൊതുവെ സത്യം പറയാന്‍ മടിക്കുന്ന അമിത്ഷാ ഇക്കുറി ഇത് സമ്മതിച്ചവെന്നത് ചെറിയ കാര്യമല്ല. ഡല്‍ഹിയില്‍ കാക്ക ഉണ്ടെങ്കില്‍ അത് മലര്‍ന്നു പറക്കുന്നുണ്ടോ എന്ന് നോക്കാവുന്നതാണ്. ഇല്ലാത്ത ടൈം ഉണ്ടാക്കി ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറ്റിപ്പോയി എന്ന ഷായുടെ വെളിപ്പെടുത്തല്‍

ഒരു അഭിമുഖം പൂര്‍ണമായും സത്യം മാത്രം പറയണം എന്ന നിര്‍ബന്ധം പിടിക്കരുത് ആരും. പ്രത്യേകിച്ച് അമിത്ജിയും മോദിജിയും ഒക്കെ ക്യാമറക്കുമുന്നിലിരിക്കുമ്പോള്‍. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്നാണ് അമിത്ഷാ പറയുന്നത്. മൂന്ന് മില്യണ്‍ ടണ്ണില്‍ നിന്ന് അഞ്ച് മില്യണ്‍ ടണ്ണിലേക്ക് രാജ്യം മുന്നേറുകയാണെന്നൊക്കെയാണ് വെച്ചുകാച്ചുന്നത്. ടണ്‍കണക്കിന് തള്ളെന്നാണ് ഇതിനെ വിളിക്കേണ്ടത്.  ഇപ്പോള്‍ തൂക്കിനോക്കിയാണോ സമ്പദ് വ്യവസ്ഥയുടെ കണക്കെടുക്കുന്നത് എന്നാണ് സംശയം. അല്ലെങ്കില്‍ പിന്നെ ഈ ടണ്‍ കണക്ക് വരില്ലല്ലോ

കേന്ദ്രത്തിന്‍റെ വക വെടിക്കഥ കഴിഞ്ഞു. ഇനി കേരളത്തില്‍നിന്നുള്ള വെടിയാണ്. ഉണ്ടയില്ലാ കേസില്‍ സര്‍ക്കാര്‍ ഇതുവരെ മിണ്ടിയില്ല. വായിലെന്തുണ്ടയാണെന്നൊക്കെ നാട്ടുഭാഷയില്‍ ആളുകള്‍ പരസ്പരം ചോദിക്കുന്നുണ്ടെങ്കിലും മുഖ്യനോട് മുഖദാവില്‍ ചോദിക്കാന്‍ അവസരം കിട്ടിയിട്ടില്ല. കാണാതായ ഉണ്ട തപ്പാന്‍ സര്‍ക്കാരോ പൊലീസോ തയ്യാറാകാത്ത സ്ഥിതിക്ക് അതിനായി റിട്ടയേഡ് ആഭ്യന്തരന്മാര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കേന്ദ്രസര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തുനിന്ന് പെന്‍ഷനായ രമേശ് ചെന്നിത്തലയും. കൂടിയത് എന്‍ഐഎ കുറഞ്ഞത് സിബിഐ. അതാണ് രമേശിന്‍റെ മാനദണ്ഡം. അതിനോട് ആരുയോജിച്ചാലും താന്‍ യോജിക്കില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിലാണ് പുള്ളിക്ക് കമ്പം. ഉണ്ടയുടെ പേരില്‍ ഇപ്പോള്‍ ഇവര്‍ ഇരുവരും തമ്മിലാണ് ഇപ്പോള്‍ വെടിവയ്പ്പ്

പണ്ട് കേന്ദ്രസര്‍വ്വീസിലിരിക്കുമ്പോള്‍ ആഭ്യന്തര പ്രാധാന്യമുള്ള പല ഫയലുകളും താന്‍ കാണാറുണ്ടായിരുന്നുവെന്ന് ഇടക്കിടക്ക് അവകാശപ്പെടുന്നയാളാണ് മുല്ലപ്പള്ളി. കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് ആരും ചോദിച്ചില്ലെങ്കിലും കണ്ടുഎന്ന് ആവര്‍ത്തിച്ച് പറയുന്നത് മുല്ലപ്പള്ളിയുടെ ശീലമാണ്. അങ്ങനെ കൈവശംവന്നുചേര്‍ന്ന ഫയലില്‍ ലോക്നാഥ് ബഹ്റയുടെ ചരിത്രവും ഉണ്ടായിരുന്നുവെന്നാണ് മുല്ലപ്പള്ളി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. തനിക്ക് പലതുമറിയാം എന്നുവരെ പറഞ്ഞുവച്ചിരിക്കുകയാണ്. ഇതിനുമുമ്പ് നിരവധ തവണ താന്‍ ബഹ്റയെപ്പറ്റി പലതും പറഞ്ഞിട്ടും സാക്ഷരകേരളം വിശ്വസിച്ചില്ല എന്ന പരാതിയാണ്  മുല്ലപ്പള്ളി ഈ അവസരത്തില്‍ പങ്കുവയ്ക്കുന്നത്.

ഇനിയെങ്കിലും നമ്മള്‍ മുല്ലപ്പള്ളിക്ക് ചെവികൊടുക്കണം. ശേഷിക്കുന്ന ഉണ്ടയും തോക്കുമെങ്കിലും പോകാതിരിക്കട്ടെ. അപ്പോള്‍ ഒരു ഇടവേളയാണ്. സിഐടിയുക്കാര്‍ പഞ്ഞിക്കിട്ടില്ലെങ്കില്‍ മടങ്ങിവരും

അയ്യപ്പകോപം കൊണ്ടാണോ എന്നറിയില്ല വഴിയേ പോകുന്ന എല്ലാ ഏണിയും അടുത്തകാലത്തായി ഏശുന്ന ഒരാളുണ്ട്. മറ്റാരുമല്ല സാക്ഷാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസും ഉണ്ടയും ചര്‍ച്ചയായപ്പോള്‍ അതാ അതിലും താടിവച്ച് കടകംപള്ളി നില്‍ക്കുന്നു.  പറഞ്ഞുപിടിച്ചുവന്നപ്പോള്‍ സുരേന്ദ്രന്‍ മന്ത്രിയുടെ ഗണ്‍മാനും ഈ ഉണ്ടമിസിങ് കേസില്‍ പ്രതിയാണത്രേ. സംഭവം സത്യമാണോയെന്ന് മന്ത്രിയോടുതന്നെ ചോദിക്കാം

മനസിലാകാന്‍ ഒന്നുമില്ല. കേരളത്തില്‍നിന്ന് പൊലീസിന്‍റെ കൈയ്യില്‍നിന്ന് കുറച്ചു വെടിയുണ്ടകള്‍ കാണാതായിരുന്നു. ആ കേസില്‍ താങ്കളുടെ ഗണ്‍മാനും പ്രതിയാണ്. അത്രേയുള്ളൂ

കണ്ടോ ഇതൊക്കെ കടകംപള്ളി കൈകാര്യം ചെയ്യുന്നതുപോലെ ഇത്ര ലാഘവത്തില്‍ കൈകാര്യം ചെയ്യേണ്ടുന്നതേയുള്ളൂ. ഇങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്ത തോക്കും ഉണ്ടയുമൊക്കെയാണ് കാണാതായിരിക്കുന്നത്. പിന്നെ ശബരിമല വിധിയെ ലാഘവത്തോടെ മന്ത്രിയും ടീംസും കൈകാര്യം ചെയ്തതിന്‍റെ കഥ വീണ്ടും പറയേണ്ടതില്ലല്ലോ. പക്ഷേ ഇതിനെയൊന്നും അത്ര ലാഘവത്തെോടെ വിടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറല്ല. നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ വിദേശയാത്രക്കുപോയ ചെന്നിത്തല അവിടെയിരുന്നും കേരള കാര്യങ്ങള്‍ നല്ലോണം ശ്രദ്ധിക്കുന്നുണ്ട്. 

ഉണ്ടക്കഥയുടെ പിന്നാമ്പുറത്തേക്ക് ചെന്നിത്തല അധികം പോകാത്തതാണ് നിലവില്‍ ബുദ്ധി. ഇടതുസര്‍ക്കാരിന്‍റെ മാത്രം ആഭ്യന്തരകാര്യമായി ഇത് നില്‍ക്കുമെന്ന് തോന്നുന്നില്ല. സെന്‍കഥകളൊക്കെ പലതും ഇനി കേള്‍ക്കേണ്ടിവന്നേക്കാം. അപ്പോളും ഈ ആവേശപ്പറച്ചില്‍ കാണണം. എന്തായാലും സര്‍ക്കാര്‍ വള്ളി പിടിച്ചുകഴിഞ്ഞുവെന്നതില്‍ തര്‍ക്കമില്ല. ബിജെപിയുടെ ശോഭാ സുരേന്ദ്രനൊക്കെ  വര്‍ദ്ധിച്ച താപനിലയെപ്പോലും കൂസാതെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തെരുവിലുണ്ട്.

അതാണ് സംഘബോധം. സമരമുഖത്താണെങ്കിലും അവര്‍ രാജ്യസ്നേഹികളെ മാറ്റിനിര്‍ത്തും. ആക്രമിക്കുന്നതിന് മുമ്പ് തോക്കിന് മുന്നില്‍ രാജ്യ സ്നേഹികളില്ല എന്ന് ഉറപ്പിക്കും. എന്നിട്ടേ കാഞ്ചി വലിക്കൂ

കൊടിക്കുന്നില്‍ സുരേഷ് എംപിയെ ഒരു ചടങ്ങിന് വിളിക്കുക എന്നത് റിസ്കാണ്. കക്ഷി വന്നാല്‍ എന്താകും എന്ന് ഒരുറപ്പുമില്ല. എന്നാല്‍ അതു പേടിച്ച് ഒഴിവാക്കിയോലാ. അത് റിസ്കോട് റിസ്കാണ്. കൊല്ലം നെടിയവിളയില്‍ ഇഎസ്ഐ ഡിസ്പന്‍സറി ഉദ്ഘാടനത്തിന് ആരോഗ്യവകുപ്പ് എംപിയെ വിളിച്ചില്ല. പക്ഷേ കൃത്യ സമയത്ത് കൊടിക്കുന്നില്‍ മൈക്കിന് മുന്നിലെത്തി.  മന്ത്രി ടിപി രാമകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍. താന്‍ അറിയാതെ ചടങ്ങ് സംഘടിപ്പിച്ചതിന് മന്ത്രിയുടെ മെക്കിട്ടുകയറി സുരേഷ്. ഇതോടെ ആരോഗ്യം കളയേണ്ട എന്നുകരുതി മന്ത്രി സ്ഥലം വിട്ടു. ആരുപോലാലും പ്രസംഗം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച് കൊടിക്കുന്നില്‍ കത്തിക്കററി

ഇനി കണ്ണൂരില്‍നിന്നുള്ള ഒരു കണ്ണീര്‍ കഥയാണ്. അവിടുത്തെ മേയറാണ് ഇതാനായി വന്നിരിക്കുന്നത്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...