വില കൂടുന്നതൊഴികെ വല്ലതും നടക്കുമോ? ബജറ്റ് ആചാരഅനുഷ്ടാനങ്ങൾ

Thiruvaanew
SHARE

രണ്ടു മണിക്കൂര്‍ 33 മിനിട്ട് . അതായത് ഏതാണ്ട് ഒരു മലയാളം സിനിമ കാണുന്ന സമയം. അത്രയും ഉണ്ടായിരുന്നു ഇന്ന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്‍റെ നീളം. അത്രയും സഹിച്ച കേരളത്തിന് വെറും അരമണിക്കൂര്‍ മാത്രമുള്ള ഈ പരിപാടി സഹിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്

ബജറ്റ് എന്നൊക്കെ കേട്ടാല്‍ സാധാരണക്കാരന്‍ ആദ്യം ശ്രദ്ധിക്കുന്നത് എന്തൊക്കെ സാധനത്തിന് വില കൂടും. എന്തിനൊക്കെ വില കുറയും എന്നാണ്. പക്ഷേ അതിനകത്ത് അതിഭീകരമായ കുറേ സംഗതികളുണ്ട്. പദ്ധതിയേതര വരുമാനം, ധനകമ്മി , റവന്യൂ കമ്മി, കേന്ദ്രാവിഷ്കൃത പദ്ധതി എന്നൊക്കെ പറഞ്ഞ് കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകളും. സത്യത്തില്‍ ജനാധിപത്യത്തിന്‍റെ ഒരു നിര്‍ബന്ധിത ആചാരമാണ് ഈ ബജറ്റ്. ബജറ്റുകളില്‍ പറയുന്ന കാര്യങ്ങളില്‍ വില കൂടും എന്നത് ഒഴികെയുള്ള വല്ലതും പറയുന്ന പോലെ നടക്കുമോ എന്ന് ആര്‍ക്കും അറിയില്ല. പറഞ്ഞത് നടന്നില്ല എന്നു പറഞ്ഞ് എന്തെങ്കിലും സംഭവിച്ചതായും അറിയില്ല. എന്നാലും കൃത്യമായ ആചാരാനുഷ്ടങ്ങളോടെ ബജറ്റ് മഹാമഹം എല്ലാ കൊല്ലവും നടക്കുന്നു. നമുക്ക് ഇക്കൊല്ലത്തെ ബജറ്റിനെ മുന്‍ നിര്‍ത്തി ഈ ആചാരങ്ങള്‍ കണ്ടു വരാം

കേരളത്തില്‍ ബജറ്റ് കാലമായി എന്ന് ആദ്യമറിയുന്നത് വിഴിഞ്ഞത്തുകാരാണ്. ബജറ്റ് കാലമാകുമ്പോള്‍ ധനമന്ത്രി അവിടെ വന്ന് തമ്പടിക്കും. ചില എഴുത്തുകാര്‍ക്ക് ചില പ്രത്യേക സ്ഥലങ്ങളില്‍ ഇരുന്നാലേ ഭാവന വരുള്ളു എന്നു പറയും പോലെയാണ് തോമസ് ഐസക്കിന് വിഴിഞ്ഞത്തെ ഗസ്റ്റ് ഹൗസില്‍ പോയാലേ ബജറ്റ് എഴുതാന്‍ കഴിയൂ. അങ്ങനെ എഴുതിയ ബജറ്റും കൊണ്ടാണ് ഇതാ അദ്ദേഹം സഭക്കുള്ളില്‍ എത്തിയിരിക്കുന്നത്

ഈ സമയത്ത് ലോകത്തെ സകല മലയാളികളും കടുത്ത ടെന്‍ഷനില്‍ ആയിരിക്കും. തങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാന്‍ പോകുന്ന എന്താണ് ധനമന്ത്രിയുടെ പെട്ടിക്കുള്ളില്‍ എന്ന ആകാംഷ. ബജറ്റ് രഹസ്യം ധനമന്ത്രിക്കു മാത്രമേ അറിയൂ എന്നാണ് വയ്പ്. അതിനുള്ളിലെ എന്തെങ്കിലും അറിയാവുന്നവര്‍ പോലും അറിയാത്തതായി അഭിനയിക്കണം. ഇല്ലെങ്കില്‍ ഭരണ ഘടനാ സ്തംഭനം പോലും ഉണ്ടാകും. 

ഇങ്ങനെ മന്ത്രി ടോപ് ഗിയറില്‍ ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. പ്രഖ്യാപനങ്ങളുടെ പെരുമഴയായിരിക്കും. സത്യത്തില്‍ രണ്ടു തരം ബജറ്റ്് ഉണ്ടെന്ന് പറയാം. തന്‍റെ ബജറ്റ് അവതരണം എങ്ങനെയാണ് ജനങ്ങള്‍ കാണുന്നത് എന്ന കാര്യത്തില്‍ മന്ത്രിക്കുള്ള സങ്കല്‍പം ആണ് ആദ്യത്തേത്

രണ്ടാമത്തേത് പ്രതിപക്ഷം കാണുന്ന ബജറ്റ്. ഇതും എല്ലാ കൊല്ലവും ഒരുപോലെ തന്നെയാണ്. ഇത്തവണയുമുണ്ടായി ആ തനിയാവര്‍ത്തനം

സത്യത്തില്‍ ഈ ബജറ്റിലെ പ്രധാന പോയിന്‍റൊക്കെ എടുത്ത് ഒരു പവര്‍് പോയിന്‍റ് പ്രസന്‍റേഷന്‍ ആക്കി പത്തിരുപത് മിനിട്ട് കൂടിയാല്‍ അരമണിക്കൂര്‍ കൊണ്ട് അവതരിപ്പിച്ചാല്‍ എന്താ കുഴപ്പം? വേണ്ട. നമ്മളായിട്ട് ഇനി ആചാരങ്ങള്‍ മുടക്കാന്‍ പ്രേരിപ്പിക്കണ്ട. അത് അതിന്‍റെ വഴിക്ക് നടക്കട്ടെ

പക്ഷേ ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമായത് ഇതൊന്നും കൊണ്ടല്ല. അതിന്‍റെ സാഹിത്യം കൊണ്ടാണ്. ചിലപ്പോഴൊക്കെ ഏതോ കോളേജിലെ മലയാളം ക്ലാസിലാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് എംഎല്‍എമാര്‍ക്കു പോലും തോന്നിപ്പോയി 

ബഷീറിനെയും വള്ളത്തോളിനെയും ഒക്കെ കൊണ്ടായിരുന്നു ആദ്യ ബജറ്റുകളില്‍ ഐസക് വന്നിരുന്നത്. ഇപ്പോള്‍ തികച്ചും ന്യൂ ജെന്‍ ആയി. ഇന്ന് പറഞ്ഞു കേട്ടതില്‍ സച്ചിതാനന്ദനും കെജിഎസും ചുള്ളിക്കാടുമൊക്കെയായിരുന്നു താരതമ്യേന സീനിയേഴ്സ്. നല്ല പുരോഗതിയുണ്ട്. 

ഇത്രയൊക്കെയായിട്ടും തൊട്ടുപിന്നിലെ സീറ്റില്‍ ഇരിക്കുന്ന കവി ജി സുധാകരന്‍റെ ഒരു വരിപോലും ബജറ്റില്‍ ഉള്‍പ്പെടുത്താത്ത് മോശമായിപ്പോയി. ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ കവിതകളില്‍ ഉദ്ദേശിച്ച വരി ഇല്ലെങ്കില്‍ ജസ്റ്റ് ഒന്ന് പറഞ്ഞാല്‍ മതിയായിരുന്നു. ബജറ്റിന് വേണ്ടി സ്പെഷ്യല്‍ ഒരെണ്ണം എഴുതി തന്നേനെ

അപ്പോള്‍ ആചാരാനുഷ്ടാനങ്ങളിലേക്ക് തിരിച്ചു വരാം. ബജറ്റ് അവതരണം പുരോഗമിക്കട്ടെ

കെഎം മാണി അവതരിപ്പിച്ച ആ വിവാദ ബജറ്റ് ചരിത്ര പ്രസിദ്ധമായത് അത് ഈ പറഞ്ഞ ആചാരങ്ങള്‍ പാലിച്ചില്ല എന്നതു കൊണ്ടാണ്. അന്ന് എന്തൊക്കെയായിരുന്നു. അതൊക്കെ ഒരു കാലം. പോട്ടെ. ഇപ്പോളിനി ഈ ബജറ്റ് ഇങ്ങനെ അവസാനിച്ചു. ഇനിയിപ്പോള്‍ ബജറ്റ് ചര്‍ച്ചയും പാസാക്കലും ഒക്കെയായി മറ്റ് ചടങ്ങുകള്‍ അതിന്‍റെ വഴിക്കു പോകും. അതു കഴിഞ്ഞ് ആരും കാണാത്ത ഒരു കാഴ്ചയുണ്ട്. ഇപ്പറഞ്ഞ തുകയൊക്കെ കൊടുത്തു തീര്‍ക്കേണ്ട ചുമതലയുള്ള ധനമന്ത്രിയുടെ ഒരു കാഴ്ച. അതും കൂടി കണ്ട് അവസാനിപ്പിക്കാം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...